അരീക്കോട് : അരീക്കോട് താലൂക്കാശുപത്രിയിൽ കാലപഴക്കം ചെന്ന കെട്ടിടം പൊതുമരാമത്ത് എൻജിനിയർ അൺഫിറ്റ് അടിച്ച് ഒരു വർഷം കഴിഞ്ഞിട്ടും പൊളിച്ച് നീക്കാത്തതിൽ എസ്ഡിപിഐ അരീക്കോട് പഞ്ചായത്ത് കമ്മറ്റി ആശങ്ക അറിയിച്ചു. അഡ്മിറ്റ് രോഗികൾ കിടന്നിരുന്ന പഴയ കെട്ടിട്ടം സീലിംഗ് അടക്കം അടർന്ന് വീണത് ആരോഗ്യ വകുപ്പിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു . ഉപയോഗയോഗ്യമല്ല എന്ന് എൻജിനിയർമാർ അറിയിച്ചതിനെ തുടർന്ന് അഡ്മിറ്റ് രോഗികളെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും പുതിയ കെട്ടിടത്തിലേക്കുള്ള പ്രവേശനം കാലപഴക്കമുള്ള കെട്ടിടത്തിലൂടെയാണ്. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് കൂട്ടിരിപ്പിന് വന്ന സ്ത്രീമരണപ്പെട്ട സാഹചര്യത്തിൽ അരീക്കോട് താലൂക്ക് ആശുപത്രിയിൽ അൺ ഫിറ്റ് അടിച്ച പഴയ കെട്ടിടംജനങ്ങളുടെ ജീവന് ഭീഷണിയായതിനാൽ ഉടൻ പൊളിച്ചുമാറ്റി ആശുപത്രിയുടെ വികസനത്തിന് ആവശ്യമായ പുതിയ കെട്ടിടം ഉടൻ നിർമാണം പൂർത്തിയാകാണാമെന്നും അല്ലാത്ത പക്ഷം ശക്തമായ ജനകീയ സമരത്തിന് പാർട്ടി നേതൃത്വം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. എസ്ഡിപിഐ അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ ലത്തീഫ്. സെക്രട്ടറി മുജീബ് പട്ടീരി. വൈസ് പ്രസിഡന്റ് ഇഖ്ബാൽ പൂക്കോട്ടു ചോല. ജാഫർ ഉഴുന്നൻ. സുലൈമാൻ പനോളി. ഖാസിം കേരള തുടങ്ങിയവർ
സംസാരിച്ചു.
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
Politics
Leave a Reply