Author: Staff Correspondent (Jyobish V)

Post

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 499 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 499 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 116 പേരും പാലക്കാട് 178 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 11 പേരാണ് ചികിത്സയിലുള്ളത്. 2 പേര്‍ ഐസിയു ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 56 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് 3 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 29 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 117 പേര്‍...

Post

മീഡിയ വണ്ണിന്റെ വര്‍​ഗീയ പ്രചാരണത്തിനെതിരെ ജനാധിപത്യ സമൂഹം ശബ്ദമുയർത്തണം

മലപ്പുറം:സിപിഐ എം നേതാവും വണ്ടൂർ മുൻ എംഎൽഎയുമായിരുന്ന എൻ കണ്ണനെതിരെ ജമാഅത്തെ ഇസ്ലാമി ചാനലായ മീഡിയ വൺ നടത്തുന്ന വർഗീയ, ദേശവിരുദ്ധ പ്രചാരണങ്ങൾക്കെതിരെ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള ജനാധിപത്യ സമൂഹം ശബ്ദമുയർത്തണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ അഭ്യർഥിച്ചു.1999 മാർച്ച് 23ന് എൻ കണ്ണൻ നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷൻ രേഖ പുറത്തുവന്നിട്ടുണ്ട്. തീവ്രവാദ സംഘടനയായ എൻഡിഎഫിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ മലപ്പുറം ജില്ലയെക്കുറിച്ചാണെന്ന് വരുത്തുകയാണ്‌ മീഡിയ വൺ ചെയ്‌തത്‌. ഈ പെരുംകള്ളം തുറന്നുകാട്ടപ്പെട്ടു. സ്വന്തം കാലിലെ മന്ത് മറച്ചുവച്ച്...

Post

എസ് ജെ എഫ് കെ ദേശീയ സമ്മേളനം:വിളംബര ജാഥ നടത്തി

മലപ്പുറം: തിരുവനന്തപുരത്ത് ആഗസ്റ്റ് 20, 21 തിയ്യതികളിൽ നടക്കുന്ന സീനിയർ ജർണ്ണലിസ്റ്റ്സ് ഫോറം ദേശീയ സമ്മേളനത്തിൻറെ പ്രചരണാർത്ഥം മലപ്പുറത്ത് സംഘടിപ്പിച്ച വിളംബര സമ്മേളനവും ജാഥയും സംഘടനയുടെ പതാക സംസ്ഥാന സെകട്ടറി പി ബാലകൃഷ്ണന് കൈമാറിക്കൊണ്ട് പി ഉബൈദുള്ള എം എൽ എ ഉദ്ഘാടനം ചെയ്തു. പരിമിതമായ സൗകര്യങ്ങളും, തുച്ഛമായ ശമ്പളവും മാതമുണ്ടായിരുന്ന പഴയ കാലത്ത് പൂർവ്വ പത്രപ്രവർത്തകർ നടത്തിയ പ്രവർത്തനം ത്യാഗോജജ്വലമായിരുന്നുവെന്ന് എം എൽ എ പറഞ്ഞു. വിളംബരത്തിൻറെ ഭാഗമായി ജില്ലയിലെ പഴയകാല പ്രസിദ്ധീകരണങ്ങളായിരുന്ന കവന കൗമുദി,...

Post

എടപ്പാള്‍ സി.എച്ച്.സിയില്‍ സജ്ജീകരിച്ച ഹബ് ലാബ് ഉദ്ഘാടനം ചെയ്തു

എടപ്പാൾ :പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് 2022- 23 വര്‍ഷത്തെ ഹെല്‍ത്ത് ഗ്രാന്റ് ഉപയോഗപ്പെടുത്തി എടപ്പാള്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ സജ്ജീകരിച്ച ഹബ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു. പ്രവര്‍ത്തനോദ്ഘാടനം തവനൂര്‍ എം. എല്‍. എ ഡോ: കെ.ടി. ജലീല്‍ നിര്‍വഹിച്ചു. ആരോഗ്യമേഖലയില്‍ കേരളം ഉന്നതിയിലാണ് നിലകൊള്ളുന്നതെന്ന് എം.എല്‍.എ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളെ അവയുടെ പരിമിതികളിലും കൈവിടാതെ നാം പ്രയോജനപ്പെടുത്തുമ്പോഴേ അവയ്ക്ക് ഉന്നമനം ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണന്‍ അധ്യക്ഷനായിരുന്നു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്...

Post

പരപ്പനങ്ങാടിയിൽ വീണ്ടും എക്സ്സൈസിന്റെ വൻ മയക്കുമരുന്ന് വേട്ട

പരപ്പനങ്ങാടി:പരപ്പനങ്ങാടി എക്സ്സൈസ് റൈഞ്ച് ഇൻസ്‌പെക്ടർ കെ ടി ഷനൂജും പാർട്ടിയും ചെലേമ്പ്ര കുറ്റിപ്പാല സ്വദേശി അഫ്നാസ് (വയസ്സ് 24)നെയാണ് ഒരാഴ്ച്ചയായി നടത്തിയ നിരീക്ഷണത്തിനോടുവിൽ അറസ്റ്റ് ചെയ്തത്.അയാളുടെ വീട്ടിൽ ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിൽ 40ഗ്രാം അതിമാരക മയക്കുമരുന്നായ MDMA പിടിച്ചെടുക്കുകയായിരുന്നു.ഇതിന് വിപണിയിൽ ഏകദേശം മൂന്ന് ലക്ഷം രൂപ വിലമതിക്കും.പൈങ്ങോട്ടൂർ,ചേട്ട്യാർമാട്,ചേലൂപ്പാടം തുടങ്ങിയ സ്ഥലങ്ങളിലും ടർഫ് കേന്ദ്രീകരിച്ചുമാണ് ഇവൻ മയക്കുമരുന്ന് വില്പന നടത്തിയിരുന്നത്.ബാംഗ്ലൂർ നിന്നുമാണ് ഇവൻ MADMA എത്തിക്കുന്നത് എന്നും എത്തിച്ചുകൊടുക്കുന്ന ആളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും എക്സ്സൈസ് ഇൻസ്‌പെക്ടർ...

Post

കടലുണ്ടി പുഴയിൽ കാണാതായ കുട്ടിക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതപെടുത്തി

പരപ്പനങ്ങാടി : ഇന്നലെ ഉച്ചയോടെ പാലത്തിങ്ങൽ ന്യൂ കട്ടിൽ പുഴയിൽ കാണാതായ 17 കാരന് വേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതപെടുത്തി. ഇന്നലെ ഉച്ചയോടെയാണ് താനൂർ എടക്കടപ്പുറം സ്വദേശി കമ്മാക്കാൻ്റെ പുരക്കൽ ഷാജഹാൻ്റെ മകൻ ജുറൈജ് (17)കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ടത്. ശക്തമായ അടിയൊഴുക്കുള്ള ഈ പ്രദേശത്ത് ഇന്നലെ തന്നെ കുട്ടിക്ക് വേണ്ടി തെരച്ചിൽ നടന്നിരുന്നു. രാത്രിയായതോടെ തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴു മണിയോട് കൂടി തെരച്ചിൽ ഊർജിതപെടുത്തിയിട്ടുണ്ട്. താനൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം ,എൻ.ഡി.ആർ.എഫ്, ട്രോമ ക്രെയർ, മത്സ്യതൊഴിലാളികൾ,...

Post

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍

സെപ്റ്റംബര്‍ വരെ നിപ കലണ്ടര്‍ പ്രകാരമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരണം തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 116 പേരും പാലക്കാട് 177 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 11 പേരാണ് ചികിത്സയിലുള്ളത്. 2 പേര്‍ ഐസിയു ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 46 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് 3 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്....

Post

നിപ; കേന്ദ്ര സംഘം ജില്ലയിലെത്തി

മലപ്പുറം :നിപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി കേന്ദ്ര സംഘം ജില്ലയിലെത്തി. നിപ സാഹച്യങ്ങൾ പഠിച്ച് കേന്ദ്രത്തിന് റിപ്പോർട്ട് നൽകുന്നതിനും പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തെ സഹായിക്കുന്ന തിനുമായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം നിയോഗിച്ച നാഷണല്‍ ജോയിൻ്റ് ഔട്ട്ബ്രേക്ക് റെസ്പോണ്‍സ് ടീമാണ് ജില്ലയിലെത്തിയത്. നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോളിലെ (എൻ.സി.ഡി.സി.) ജോയിന്റ് ഡയറക്ടറും പൊതുജനാരോഗ്യ സ്പെഷ്യലിസ്റ്റുമായ ഡോ. പ്രണായ് വര്‍മയുടെ നേതൃത്വത്തിലുള്ള 10 പേരാണ് ജില്ലയിലെത്തിയത്. ഐ.സി.എം.ആർ- നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...

Post

മരിച്ച സ്ത്രീയുടെ പ്രാഥമിക റിസൽറ്റ് നെഗറ്റീവ് കബറടക്കം നടത്താൻ അനുമതി നൽകി

പരപ്പനങ്ങാടി : കോട്ടക്കലിൽ നിപ്പബാധിച്ച് മരിച്ച യുവതിയോടൊപ്പം ആശുപത്രിയിൽ കഴിഞ്ഞിരുന്ന പരപ്പനങ്ങാടി സ്വദേശിനി മരിച്ച സംഭവത്തിൽ പ്രാഥമിക പരിശോധനയിൽ നെഗറ്റീവായതിനാൽ മൃതദേഹം മറവ് ചെയ്യാൻ ആരോഗ്യ വകുപ്പ് അനുമതി നൽകി. പരപ്പനങ്ങാടി പുത്തരിക്കൽ സ്വദേശിനിയായ പാലശ്ശേരി ബീരാൻ കുട്ടിയുടെ ഭാര്യ കെ.വി. ഫാത്തിമ ബീവി (78) യുടെ കബറടക്കമാണ് അനിശ്ചിതത്വത്തിലായത് ഇവർ കോട്ടക്കലിൽ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലിരിക്കെയാണ് നിപ രോഗിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നതും പിന്നീട് യുവതി മരിക്കുന്നതും. ഇതിനിടെയാണ് ഫാത്തിമാ ബീവി മരണപെടുന്നത്...

Post

മുഹമ്മദ് മാസ്റ്റർ (68) നിര്യാതനായി

കൊടുവള്ളി :ആവിലോറ വഴിക്കടവ് മഹല്ല് സെക്രട്ടറിയും റിട്ടയേർഡ് അധ്യാപകനുമായ കളത്തിങ്ങൽ മുഹമ്മദ് മാസ്റ്റർ (68) നിര്യാതനായി. ഭാര്യ: കരിമ്പാര കുണ്ടത്തിൽ ആമിന. മക്കൾ : മുബീന ടീച്ചർ ( GHSS പൂനൂർ) അബ്ദുൽ മുജീബ് മാസ്റ്റർ (MJHSS എളേറ്റിൽ ) മുനവ്വിർ (ദമാം) മുബഷിർ (ഇഖ്റ ഹോസ്പിറ്റൽ ).മരുമക്കൾ: ഇൽയാസ് മാസ്റ്റർ (GHSS നരിക്കുനി ) ഹസ്ന (കാരശ്ശേരി), ഹസ്ന (പെരിയങ്ങാട്), ഫഹ്‌മിദ (തിരൂർ ).മയ്യിത്ത് നിസ്കാരം ഇന്ന് (ജൂലൈ 9 ബുധൻ ) 3 മണിക്ക്...