തിരൂർ. നടുവിലങ്ങാടി സ്വദേശി പരേതനായ ചുള്ളിപ്പറമ്പിൽ സൈതലവി ( കണ്ടക്ടർ കുഞ്ഞാപ്പ) എന്നവരുടെ മകൻ സി. പി. ഉബൈദ്( 52 ) മരണപ്പെട്ടു. മാതാവ് പരേതയായ അലീമ. ഭാര്യ: സമീറ.മക്കൾ: മിൻഹ, മിസ്ന, ഹിസാൻ.സഹോദരങ്ങൾ : ഉമ്മുകുൽസു, സുബൈർ, സിദ്ദീഖ്, സക്കീർ .കബറടക്കം നാളെ 14.7.25 തിങ്കൾ ഉച്ചക്ക് മൂന്ന് ( 3.00 )മണിക്ക് നടുവിലങ്ങാടി ജുമാ മസ്ജിദ് കബർസ്ഥാനിൽ
FlashNews:
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
Author: Staff Correspondent (Jyobish V)
പാലക്കാട് രണ്ടാമത് റിപ്പോര്‍ട്ട് ചെയ്ത നിപ കേസില്‍ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി
പാലക്കാട്, മലപ്പുറം ജില്ലകളില്‍ പ്രത്യേകിച്ചും അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുക തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ പാലക്കാട് ജില്ലക്കാരനായ 57 വയസുകാരന് നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഉടന്‍ തന്നെ സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താനുള്ള കോണ്ടാക്ട് ട്രേസിംഗ് ആരംഭിച്ചു. ഈ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 46 പേരെ കണ്ടെത്തി. സിസിടിവി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ചു. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്...
നിപ: 6 ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി
പാലക്കാട്:പാലക്കാട് ജില്ലയിൽ രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ 6 ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പാലക്കാട് , മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലെ ആശുപത്രികള്‍ക്കാണ് പ്രത്യേക ജാഗ്രത നിർദേശം നൽകിയത്. നിപ ലക്ഷണങ്ങളോട് കൂടിയ പനി, മസ്തിഷ്ക ജ്വരം എന്നിവ ഉണ്ടെങ്കിൽ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം നല്‍കിയത്.
താനൂർ കോറാട് സബ്സെൻ്റർ റോഡ് ഉദ്ഘാടനം ചെയ്തു
താനൂർ കോറാട് സബ്സെൻ്റർ റോഡ് നാടിനു സമർപ്പിച്ചു . ന്യൂനപക്ഷ ക്ഷേമ – കായിക- വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന പദ്ധതിയിൽ നിന്ന് 16 ലക്ഷം രൂപ വകയിരുത്തിയാണ് കോറാട് സബ്സെൻ്റർ റോഡ് നിർമ്മാണം നടന്നത്. 60 വർഷത്തോളം പഴക്കമുള്ള ഇടവഴിയാണ് ഇതോടെ സൗകര്യപ്രദമായ റോഡ് ആയി മാറിയത്. പഞ്ചായത്ത് പ്രസിഡൻ്റ് യൂസഫ് കൊടിയേങ്ങൽ അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ അലവി മുക്കാട്ടിൽ, പി മൂസക്കുട്ടി, ജലാലുദ്ദീൻ കോറാട്,...
പത്രപ്രവർത്തക യൂണിയൻ വർഗീയതയ്‌ക്ക് കുടപിടിക്കരുത്
ജമാഅത്തെ ഇസ്ലാമി ശൂറാ കൗൺസിൽ അംഗം സി ദാവൂദ് മീഡിയാവൺ ചാനലിനെ ഉപയോഗിച്ച് നടത്തുന്ന വർഗീയ വിഷലിപ്‌ത പ്രചാരണത്തിന് കേരള പത്രപ്രവർത്തക യൂണിയൻ കുടപിടിക്കരുതെന്ന് ദേശാഭിമാനി ജേർണലിസ്‌റ്റ് യൂണിയൻ സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു.മതസൗഹാർദ്ദത്തിനും സഹിഷ്‌ണുതയ്‌ക്കും മാതൃകയായ സംസ്ഥാനമാണ് കേരളം. രാഷ്‌ട്രീയ വിയോജിപ്പുകൾക്കിടയിലും മതനിരപേക്ഷ ഉള്ളടക്കം വാർത്തയിലും അവതരണത്തിലും കാത്തുസൂക്ഷിക്കാൻ എക്കാലവും മലയാള മാധ്യമങ്ങൾ ശ്രമിച്ചിട്ടുണ്ട്. എന്നാൽ, മീഡിയാവൺ ചാനലിനെ ഉപയോഗപ്പെടുത്തി ജമാഅത്തെ നേതവായ സി ദാവൂദ് സിപിഐ എമ്മിനും ഇടതുപക്ഷത്തിനുമെതിരെ നിരന്തരം അപവാദപ്രചാരണം നടത്തുകയാണ്. ചരിത്ര വസ്‌തുതകളെ വക്രീകരിച്ച്...
ഭഗവാൻ അയ്യപ്പൻ ഒരു ബൗദ്ധ ദേവൻ പുസ്തകം-എം വി ഗോവിന്ദൻ മാസ്റ്റർ (15- ന് ) പ്രകാശനം ചെയ്യും
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:ചരിത്ര ഗവേഷകയും കാലടി സംസ്കൃത സർവ്വകലാശാലശാല പയ്യന്നൂർ ക്യാമ്പസിലെ ഗസ്റ്റ് ലക്ചറുമായ ഡോ.കെ ഷിബിയുടെ ഭഗവാൻ അയ്യപ്പ ൻ ഒരു ബൗദ്ധദേവൻ എന്ന രണ്ടാമത് പുസ്തകം നാളെ (15-ന്) വൈകുന്നേരം5-ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പ്രകാശം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.ഓരോ കാലത്തെയും ചരിത്രരേഖകളിൽ എങ്ങനെയാണ് അയ്യപ്പനെ രേഖപ്പെടുത്തിയിരിക്കുന്നതെന്നും അത് ഏത് സമൂഹത്തെയാണ് പ്രതിനി ധീകരിക്കുന്നതെന്നും വിശകലനം ചെയ്യുന്ന വളരെ ലളിതമായ ചരിത്രരചന...
എസ്എസ്എൽസി, പ്ലസ് ടു വിജയികളെ ഫുമ്മ അനുമോദിച്ചു
കോഴിക്കോട് : എസ്എസ്എൽസി പ്ലസ് ടു വിജയികളെ ഫർണിച്ചർ മാനുഫാക്ചേർസ് ആൻ്റ് മർച്ചൻ്റ് വെൽഫെയർ അസോസിയേഷൻ (ഫുമ്മ) കോഴിക്കോട് ജില്ലാ കമ്മിറ്റി അനുമോദിച്ചു. കോഴിക്കോട് ടൗൺ ഹാളിൽ നടന്ന കുടുംബ സംഗമവും അനുമോദനയോഗവും സംസ്ഥാന പ്രസിഡണ്ട് ടോമി പുലിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് അഹമ്മദ് പേങ്കാടൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി മൻഹാർ, സംസ്ഥാന നേതാക്കളായ നാരായണൻകുട്ടി, എം എം ജിസ്തി, മോഹൻദാസ് പത്തനംതിട്ട, സഹജൻ എം ഇ , റഫി പി...
ബ്രേക്കിംഗ് ഡി പദ്ധതിയുടെ സ്കാനർ ജില്ലാപോലീസ് മേധാവി പ്രകാശനം ചെയ്തു
മലപ്പുറം: രാസലഹരിക്കെതിരെയുള്ള നിർമിത ബുദ്ധി അധിഷ്ഠിത പോരാട്ടവുമായി കേരള പത്ര പ്രവർത്തക യൂണിയൻ സംഘടിപ്പിക്കുന്ന ബ്രേക്കിംഗ് ഡി പദ്ധതിയുടെ സ്കാനർ പ്രകാശനം ചെയ്തു.ജില്ലാപോലീസ് മേധാവി ആര്‍. വിശ്വനാഥ് – പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ക്രഡൻഷ്യൽ കമ്മിറ്റി കൺവിനർ വി അജയകുമാറിന് നൽകി പ്രകാശനം നിർവഹിച്ചു. പ്രസ്ക്ലബിൽ സ്ഥാപിച്ച സ്കാനർ ഉപയോഗിച്ച് രാസ ലഹരി സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്കും കൈമാറാനാകും. വ്യക്തിയുടെ വിവരങ്ങൾ രഹസ്യമായിരിക്കും എന്നത് ബ്രേക്കിംഗ് ഡി യുടെ സവിശേഷതയാണ്. മലപ്പുറം പ്രസ്‌ക്ലബ്ബ് സെക്രട്ടറി വി.പി.നിസാര്‍ സ്വാഗതം പറഞ്ഞു....
വിപി മൊയ്തീന് തിരൂരിന്റെ യാത്രാമൊഴി
തിരൂർ:- വിദ്യാഭ്യാസ, സാമൂഹ്യ,സാംസ്കാരിക, വാണിജ്യ,വ്യവസായ രംഗങ്ങളിൽ തിരൂരിലും താനൂരിലും പരിസരങ്ങളിലും അരനൂറ്റാണ്ടുകാലം നിറഞ്ഞുനിന്ന വിപി മൊയ്തീൻ എല്ലാ രംഗങ്ങളിലും മാതൃക യോഗ്യനായ വ്യക്തിയായിരുന്നു എന്ന് അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.സൗഹൃദവേദി തിരൂർതാഴെ പാലം മസ്ജിദ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം പ്രമുഖ പ്രവാസി വ്യവസായി ബഷീർ പടിയത്ത് ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസരംഗത്തും, വ്യവസായ രംഗത്തും തിരൂർ താലൂക്കിൽ ഇന്നുണ്ടായ എല്ലാ വളർച്ചയിലും മൊയ്തീൻ സാഹിബിന്റെ കയ്യൊപ്പ് ഉണ്ടായിരുന്നുവെന്ന് ബഷീർ പടിയത്ത് പറഞ്ഞു. എംഇഎസിലും ചെറുകിട വ്യവസായ രംഗത്തും...
അറ്റത്തങ്ങാടി- നഴ്സറി റോഡ് ശോചന്യാവസ്ഥ; നാട്ടുകാർ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു
പരപ്പനങ്ങാടി: പൊളിഞ്ഞ് തരിപ്പണമായി സഞ്ചാര യോഗ്യമല്ലാതെ കിടക്കുന്ന അറ്റത്തങ്ങാടി- നഴ്സറി റോഡ് ഉടൻ നിർമ്മാണം പൂർത്തീകരിച്ച് സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു. റോഡ് പണി തുടങ്ങിയ ഉടനെ മഴ വന്നതു കാരണമാണ് റോഡ് നിർമ്മാണം മുടങ്ങിയത്. എന്നിരുന്നാലും റോഡിലെ കുഴികളിൽ മെറ്റലെങ്കിലും ഇട്ട് താൽക്കാലിക പരിഹാരം കാണാൻ അധികാരികൾ ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ജനകീയ പ്രക്ഷോഭത്തിന് കറുത്തേടത്ത് മൂസ ഹാജി, എൻ.കെ.റഫീഖ്, മുജീബ് തറയിൽ,എൻ.കെ.യൂസഫ്, സമീർ ലോഗോസ്, ഫസൽ കൊന്നക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.