പുത്തനത്താണി: ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ് മരിച്ചു. മലപ്പുറം പുത്തനത്താണി, പുന്നത്തല സ്വദേശി മുഹമ്മദ് അഫ്സൽ (27) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ബഹ്റൈനിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ വിമാനത്തിൽ വെച്ചാണ് അഫ്സലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും കുഴഞ്ഞു വീണതും. വിമാനം കോഴിക്കോട് വിമാനത്താവളത്തിലിറക്കിയ ശേഷം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് മാസം മുമ്പാണ് അഫ്സൽ ബഹ്റൈനിലെത്തിയത്. കോൾഡ് സ്റ്റോറിലെ ജീവനക്കാരനായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് അഫ്സലിന് പനി ബാധിച്ചിരുന്നു. ശേഷം സ്വകാര്യ...
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
Author: Staff Correspondent (Jyobish V)
കെ പി ബാപ്പു ഹാജിയുടെ അനുസ്മരണയോഗം
നിറമരുതൂർ:പ്രിയമുള്ളവരെ, മുസ്ലിം ലീഗ് നിറമരുതൂർ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ പി ബാപ്പു ഹാജിയുടെ നിര്യാണവാർത്ത നമ്മെയൊക്കെ സങ്കടപ്പെടുത്തിയിരിക്കുകയാണ്, പരേതാത്മാവിന് അല്ലാഹു മഗ്ഫിറത്തും മറഹ്മത്തും നൽകട്ടെ, ആമീൻ!!! മുസ്ലിം ലീഗ് നിറമരുതുർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണയോഗം നാളെ(16/07/2025) ബുധനാഴ്ച വൈകുന്നേരം 4 -30ന് ഉണ്ണിയാൽ ദാറുസ്സലാം മദ്രസ ഹാളിൽ വച്ച് നടക്കുന്നതാണ്, എല്ലാവരും പങ്കെടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു,
റാഗിംങ്ങ് വിരുദ്ധ ബോധവൽക്കരണം സംഘടിപ്പിച്ചു
അരീക്കോട്: സുല്ലമുസ്സലാം സയൻസ് കോളേജ് ആന്റി റാഗിംങ്ങ് സെല്ലിന്റെ ആഭിമുഖ്യത്തിൽ രണ്ട്, മൂന്ന് വർഷ ബിരുദ വിദ്യാർത്ഥികൾക്കായി റാഗിംങ്ങ് വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. നിലമ്പൂർ പോലീസ് സ്റേറഷനിലെ എസ്. എച്ച്. ഓ. സുനിൽ പുളിക്കൽ ഉദ്ഘാടനം ചെയ്തു. റാഗിംങ്ങിന്റെ വിവിധ തലങ്ങളെക്കുറിച്ചും റാഗിംങ്ങ് എന്ന ക്രിമിനൽ കുറ്റകൃത്യത്തിന്റെ നിയമവശങ്ങളെക്കുറിച്ചും സുനിൽ പുളിക്കൽ വിദ്യാർത്ഥികളുമായി സംവദിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. പി. മുസ്തഫാ ഫാറൂഖ് അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രിൻസിപ്പാൾ ഡോ. ജാബിർ അമാനി, മലയാള വിഭാഗം മേധാവി...
ഹസ്സെനാർ(ബാപ്പു)70 നിര്യാതനായി
നിറമരുതൂർ: തിരൂർ മുത്തൂർസ്വദേശിയും,ചക്കരമൂലയിലെ താമസക്കാരനുമായ കുറ്റിപ്പുലാക്കൽ ഹസ്സെനാർ(ബാപ്പു)70-മരണപ്പെട്ടു.ഖബറടക്കം ഇന്ന് രാവിലെ പത്തിന് ഉണ്ണിയാൽ ജുമമസ്ജിദ് ഖബർസ്ഥാനിൽ.തിരൂരിലെ സെൻട്രൽഹാർഡ് വേഴ്സ്,കെ.പി.എച്ച് സാനിറ്ററീസ്എന്നിവയുടെ ഉടമയായിരുന്നു.നിറമരുതൂർ പഞ്ചായത്ത് മുസ്ലീംലീഗ് വൈസ് പ്രസിഡൻ്റ്,മുസ്ലീം ലീഗ് ജില്ലാകൗൺസിൽ അംഗം,താനൂർ മണ്ഡലംമുസ്ലിം ലീഗ് പ്രവർത്തകസമതി അംഗം,ഉണ്ണിയാൽ മഹല്ല് കമ്മറ്റി മുൻ ട്രഷറർ,സി.ച്ച്.സെൻ്റർ കമ്മറ്റിഅംഗം ,നിറമരുതൂർ മുസ്ലിം കോർഡിനേഷൻകമ്മറ്റിഅംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ:ആയിശബീവിമക്കൾ::നൗഫൽ,സമീർ നഫീൽമരുമകൾ:ഷഹലസഹോദരങ്ങൾ:കെ.പി.അസീസ്,സക്കീർഹുസ്സൈൻ,കോയക്കുട്ടി,ആമിനക്കുട്ടി,നഫീസ,ഫാത്തിമ,സുലൈഖ,സഫിയ ,പരേതനായ അഹമ്മദ്കുട്ടി.
കെ.എസ്.ടി.യു കുറ്റിപ്പുറം ഉപജില്ലാ കുറ്റവിചാരണ സദസ്സ്
വളാഞ്ചേരി : കെ. എസ്.ടി. യു കുറ്റിപ്പുറം ഉപജില്ലാ സമിതി നീതിനിഷേധ സർക്കാറിനെതിനെ വളാഞ്ചേരി ബസ്സ്റ്റാൻ്റ് പരിസരത്ത്കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു. വളാഞ്ചേരി നഗര സഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡൻ്റ് ഫൈസൽ കൊടുമുടി അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മുഹമ്മദലി നീറ്റുകാട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. കെ. എസ്.ടി.യു സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ കെ. മുസ്തഫ, ജില്ലാ അസോസിയേറ്റ്സെക്രട്ടറി ജലീൽ വൈരങ്കോട്, ജില്ലാ വൈസ് പ്രസിഡൻ്റ് പി. അബൂബക്കർ...
സംസ്ഥാനത്ത് ആകെ 675 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍
തിരുവനന്തപുരം: വിവിധ ജില്ലകളിലായി ആകെ 675 പേരാണ് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതില്‍ 178 പേര്‍ പാലക്കാട് നിപ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരാണ്. മലപ്പുറം ജില്ലയില്‍ 210 പേരും പാലക്കാട് 347 പേരും കോഴിക്കോട് 115 പേരും എറണാകുളത്ത് 2 പേരും തൃശൂരില്‍ ഒരാളുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 13 പേരാണ് ഐസിയു ചികിത്സയിലുള്ളത്. മലപ്പുറം ജില്ലയില്‍ ഇതുവരെ 82 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് 12...
തിരൂരിന്റെ സംരംഭകൻ മുസ്തഫ ഹാജിയെ എംപി ഡോ അബ്ദുസ്സമദ് സമദാനി സന്ദർശിച്ചു
തിരൂർ:- മലപ്പുറം ജില്ലയിലെ ആദ്യത്തെ ഇലക്ട്രിക്കൽ ആൻ്റ് ഇലട്രോണിക്സ് വ്യാപാര സംരഭകനായ കെകെ മൊയ്തീൻ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ കെ മുസ്തഫ ഹാജിയെ പൊന്നാനി എംപി ഡോക്ടർ അബ്ദുസമദ് സമദാനി സന്ദർശിച്ചു.എം പിയുടെ ബാല്യകാലത്ത് കോട്ടക്കലിൽ നിന്നും തിരൂരിൽ വന്ന് 350 രൂപക്ക് ഫിലിപ്സ് റേഡിയോ വാങ്ങിയ കഥകൾ മുതൽ പൂർവ്വകാല സ്മരണകൾ പങ്കുവെച്ചു . ഇപ്പോൾ കട നടത്തുന്നത് മൂന്നാം തലമുറയാണ്. നൂറ് വർഷത്തിലതികമായി സ്ഥാപനം പ്രവർത്തിച്ചു വരുന്നു.എംപിയുടെ സന്ദർശനവേളനയിൽ മക്കളായ അബ്ദുൽ ലത്തീഫ്, അബ്ദുൽ...
മൂന്നുവർഷം മുൻപ് കാക്ക കൊത്തിപ്പോയ സ്വർണവള; തിരികെ കിട്ടി
മലപ്പുറം: മൂന്നുവർഷംമുൻപ് നഷ്ടപ്പെട്ട ഒന്നരപ്പവൻ സ്വർണവള തകർന്നുവീണ കാക്കക്കൂട്ടിലൂടെ തിരിച്ചുകിട്ടുമെന്ന് തൃക്കലങ്ങോട് മുപ്പത്തിരണ്ടിലെ വെടിയംകുന്ന് രുക്മിണി സ്വപ്നത്തിൽപോലും കരുതിയില്ല.കാക്ക നെയ്യപ്പം കൊണ്ടുപോയ കഥകളേറെ കേട്ടിട്ടുള്ള നമ്മൾ പക്ഷേ, കാക്ക ആഭരണവുമായി കടന്നതിനെക്കുറിച്ചും പിന്നീടത് തിരികെ ലഭിച്ചതിനെക്കുറിച്ചും അധികമൊന്നും കേട്ടിരിക്കില്ല. അത്തരമൊരു സംഭവത്തിനാണ് തൃക്കലങ്ങോട്ടുകാർ സാക്ഷിയായത്. മലപ്പുറം തൃക്കലങ്ങോട് സ്വദേശി സുരേഷ് -രുഗ്മിണി ദമ്പതികൾക്കാണ് കാക്കയുടെ കുസൃതിയിൽ മൂന്ന് വർഷം മുമ്പ് നഷ്ടമായ വള തിരികെ ലഭിച്ചത്.. മൂന്ന് വർഷം മുമ്പ് തുണിയലക്കുന്നതിനിടെ രുഗ്മിണി സ്വർണം അലക്കുകല്ലിൽ ഊരിവെച്ചതാണ്...
ഉദ്യോഗസ്ഥരുടെ ചരിത്ര സമീപനം സൗദ മുണ്ടതോട്ടിന് ഡോക്ടറേറ്റ്
കൊളോണിയൽ കാലത്തെ ഉദ്യോഗസ്ഥ ജീവിതം പഠന വിഷയമാക്കി പി എച് ഡി ഡോക്റ്ററേറ്റ് നേടിയിരിക്കുകയാണ് മുണ്ടത്തോട്ട് സൗദ, ഒഴൂർ തലക്കട്ടൂർ സ്വാദേശിയായ സൗദ ദൽഹി ജവഹർ ലാൽ നെഹ്‌റു Jസർവകലാശാല (ജെ എൻ യൂ)ചരിത്ര പഠന കേന്ദ്രത്തിൽ നിന്നാണ് ഈ അക്കാദമിക നേട്ടം കൈവരിച്ചത്,കോളനി ഭരണത്തിൻ കീഴിലെ ഉദ്യോഗസ്ഥർ മലബാർ സമൂഹത്തിൽ നടത്തിയ സ്വാധീനം വിഷയമാക്കി ഫിലോസഫിയിൽ മാസ്റ്റർ ബിരുദം നേടിയ ശേഷമാണ് സൗദ സമാന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയത്.ഇന്ന് നാം അറിയുന്ന മലബാർ അതിർത്തികൾക്ക് പുറത്തുള്ള,...
വി.എം.കെ അഹമ്മദ് വക്കീലിൻ്റെ വസതി ഡോ. സമദാനി സന്ദർശിച്ചു
തിരൂർ:ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി കഴിഞ്ഞ ദിവസം അന്തരിച്ച തിരൂരിൻ്റെ കാരണവരും മുതിർന്ന അഭിഭാഷകനും പൗരപ്രമുഖനുമായിരുന്ന അഡ്വ: വി എംകെ അഹമ്മദിൻ്റെ വസതിയിലെത്തി മക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു.മകൻ മുഹമ്മദ് ഹാരിസ് സമദാനിയെ സ്വീകരിച്ചു.മക്കൾക്കും മരുമക്കൾക്കുമൊക്കെ ആശ്വാസം പകർന്നേകിയാണ് സമദാനി മടങ്ങിയത്.തനിക്ക് ആത്മബന്ധവും ആദരവുമുള്ള വ്യക്തിത്വമായിരുന്നു അഹമ്മദ് വക്കീലെന്ന് അദ്ദേഹം പറഞ്ഞു.യു.ഡി.എഫ് നേതാക്കളായ അഡ്വ. കെ.എ പത്മകുമാർ,വെട്ടം ആലിക്കോയ, കെ.കെ അബ്ദുസ്സലാം മാസ്റ്റർ,നൗഷാദ് എന്ന കുഞ്ഞിപ്പ,സാംസ്കാരിക പ്രവർത്തകൻ കെ.കെ അബ്ദുറസാഖ് ഹാജി എന്നിവർ അദ്ദേഹത്തെ അനുഗമിച്ചെത്തിയിരുന്നു.