Author: Staff Correspondent (Jyobish V)

Post

നിരപരാധികളായ വിചാരണ തടവുകാരെ വിട്ടയക്കാന്‍ സുപ്രീം കോടതി നടപടിയെടുക്കണം

കോഴിക്കോട് : മുസ്‌ലിം ചെറുപ്പക്കാരെ കള്ളക്കേസില്‍ കുടുക്കി വിചാരണ തടവുകാരാക്കി ജീവിതം ഹോമിക്കുന്ന കിരാത നടപടിക്കെതിരെ സുപ്രീം കോടതി അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന ലീഡേഴ്‌സ് മീറ്റ് ആവശ്യപ്പെട്ടു. ബോംബെ സ്‌ഫോടനക്കേസില്‍ യാതൊരു പങ്കുമില്ലാത്ത മുസ്‌ലിം ചെറുപ്പക്കാരെ വിചാരണ തടവുകാരാക്കി പത്തൊമ്പത് കൊല്ലം ജയിലിലടച്ച് ജീവിതം നഷ്ടപ്പെടുത്തിയത് രാജ്യത്തെ നിയമ വ്യവസ്ഥ മുസ്‌ലിംകളോട് ചെയ്യുന്ന ക്രൂരമായ വിവേചനത്തിന്റെ ഏറ്റവും പുതിയ തെളിവാണ്. ഭീകരാക്രമണങ്ങളുടെയും തീവ്രവാദത്തിന്റെയും ചാപ്പ കുത്തി കരിനിയമങ്ങള്‍ ഉപയോഗിച്ച് ആയിരക്കണക്കിന് മുസ്ലിം ചെറുപ്പക്കാര്‍...

Post

കുറ്റിപ്പുറത്തെ DYFI യും CPIM ഉം പച്ചക്കള്ളം പ്രചരിപ്പിക്കുന്നു

കുറ്റിപ്പുറം :കുറ്റിപ്പുറം അമാന ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് അമീനയുടെ മരണവുമായി ബന്ധപ്പെട്ട് ഹോസ്പിറ്റലിലെ മാനേജർ അബ്ദുറഹ്‌മാനെ പോലീസ് അറസ്റ്റ് ചെയ്തത് SDPI നേതാവിൻ്റെ വീട്ടിൽ നിന്നുമാണെന്ന് പറഞ്ഞ് ഇന്ന് രാവിലെ മുതൽ തുടങ്ങിയ അപവാദ പ്രചാരണം CPIM, DYFl നേതൃത്വം അറിഞ്ഞ് തന്നെയാണോ നടത്തുന്നത് എന്ന് CPIM, DYFI നേതൃത്വം വെക്തമാക്കണമെന്നും, അമീനയുടെ മരണവുമായി ബന്ധപ്പെട്ട് വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്ന കുറ്റിപ്പുറത്തെ CPIM, DYFI രീതി ജനം മനസ്സിലാക്കുമെന്നും, അബ്ദുറഹ്മാനെ അറസ്റ്റ് ചെയ്ത SDPI യുടെ ആ...

Post

എ.എച്ച് എസ്.ടി.എ ധർണ്ണ നാളെ

മലപ്പുറം :ഹയർ സെക്കൻഡറിയോടുള്ള വിവേചനത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ മുഴുവൻ ജില്ലകളിലുംനാളെ നടത്തുന്ന പ്രതിഷേധ ധർണ്ണയുടെ ഭാഗമായി മലപ്പുറം കലക്ടറേറ്റ്പടിക്കലിൽ മൂന്നുമണിക്ക് എഎച്ച് എസ് ടി എനേതാക്കൾ ധർണ്ണ നടത്തുന്നു.വീക്ഷണം മുഹമ്മദ്ഉദ്ഘാടനം നിർവഹിക്കും.പി ഇഫ്തിഖാറുദ്ദീൻ അധ്യക്ഷത വഹിക്കും.സംസ്ഥാന ഭാരവാഹികളായമനോജ് ജോസ്, യു.ടിഅബൂബക്കർ, രഞ്ജിത്ത് വി, ഡോ:സി.അജിത് കുമാർ, ഡോ: പ്രവീൺ, ഡോ: പ്രദീപ് കറ്റോട്, ഷറീന ഇഖ്ബാൽ,ഷാം. കെ , ഉണ്ണികൃഷ്ണൻ, എം.ടി മുഹമദ്, ഡോ: കെ.കെ രാജേഷ് എന്നിവർ സംബന്ധിക്കും

Post

വധശ്രമ കേസ്സ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

രവിമേലൂർ എറണാകുളം:ആലുവ കോമ്പാറ ഭാഗത്ത് തൈക്കണ്ടത്തിൽ വീട്ടിൽ ഫൈസൽ (37) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. ആലുവ ഈസ്റ്റ്, എടത്തല, ഇൻഫോപാർക്ക്, വരാപ്പുഴ പോലീസ് സ്റ്റേഷൻ പരിധികളിർ വധശ്രമം, കവർച്ചാശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി നിരവധി കേസുകളിർ പ്രതിയാണ്. മെയ് 16 ന് വരാപ്പുഴയിലെ ഒരു...

Post

എംഇഎസ് വജ്ര ജൂബിലിയുടെ ഭാഗമായി സെമിനാർ സംഘടിപ്പിക്കുന്നു

തിരൂർ :എം ഇ എസ് വജ്ര ജൂബിലിയുടെ ഭാഗമായി എം ഇ എസ് സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരം സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി മലപ്പുറം ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ സെമിനാർ സംഘടിപ്പിക്കുന്നു.സെമിനാറിന്റെ സംസ്ഥാന തല ഉദ്ഘാടനം തീരുർ ട്രസ്റ്റ്‌ പ്ലാസ ഓഡിറ്റോറിയത്തിൽ 25/07/25 ന് വെള്ളിയാഴ്ച്ച ഉച്ചക്ക്‌ ശേഷം 2.30 ന് എം ഇ എസ് സംസ്ഥാന പ്രസിഡന്റ്‌ ഡോക്ടർ പി എ ഫസൽ ഗഫൂർ ഉദ്ഘാടനം ചെയ്യും. ” മതേതര വിദ്യാഭ്യാസം ഇന്നത്തെ വെല്ലുവിളികൾ...

Post

ചേരുരാൽ സ്ക്കൂളിൽ ശാസ്ത്ര ക്ലാബ് ഉദ്ഘാടനം

തിരുന്നാവായ : ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ യു.പി വിഭാഗം ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനവുംചാന്ദ്ര വാരാചരണവും ആഘോഷിച്ചു.പ്രധാന അധ്യാപകൻ പി.സി അബ്ദു റസാക്ക് ഉദ്ഘാടനം ചെയ്തു. ശാസ്ത്ര ക്ലബ് കൺവീനർ ഷബീർ പള്ളിയത്ത് അധ്യക്ഷത വഹിച്ചു. കദീജാബി മയ്യേരി വിവിധ ശാസ്ത്രപരീക്ഷണങ്ങൾ അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. . ഇ.പി ആനന്ദ കൃഷ്ണൻ, ടി.വി ജലീൽ ,പി.സിറാജുദ്ധീൻ, കെ ആബിദ, നഫീസു കൊട്ടാരത്ത്, അനൂപ് ആനക്കര എന്നിവർ സംസാരിച്ചു.

Post

ലഹരിയെ തുരത്താൻ അരാജകവാദം തിരുത്തണം : ഐ എസ് എം

തിരൂർ : അരാജകവാദം തിരുത്തണം ലഹരിയെ തുരത്തണം എന്ന പ്രമേയത്തിൽ ഐ.എസ്. എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന നല്ല കേരളം കാമ്പയിൻ്റെ ഭാഗമയി തിരൂർ മണ്ഡലം സമിതി ബി.പി. അങ്ങാടിയിൽ മണ്ഡലം സംഗമം സംഘടിപ്പിച്ചു. 26 ന് തലക്കാട് പഴയ വിശ്വാസ് തിയേറ്ററിനു സമീപം നടക്കുന്ന ജനകീയ ബാർ വിരുദ്ധ പ്രതിഷേധ സംഗമം വിജയിപ്പിക്കാനുള്ള സംഘാടക സമിതി രുപീകരിച്ചു. മണ്ഡലത്തിലെ വിവിധ ശാഖ തല സന്ദർശന പ്രവർത്തന റിപ്പോർട്ട് വിലയിരുത്തി. കെ.എൻ.എം മർക്കസുദ്ദഅവ ജില്ലാസെക്രട്ടറി ഹുസൈൻ കുറ്റൂർ...

Post

നഫീസയ്ക്ക് അന്ത്യാഞ്ജലി

മലപ്പുറം:ചൊവ്വാഴ്ച അന്തരിച്ച കെ.പി.ഒ. റഹ്മത്തുള്ളയുടെ മാതാവ് കെ.വി നഫീസയ്ക്ക് സീനിയർ ജെർണലിസ്റ്റ് ഫോറം മലപ്പുറം ജില്ലാ കമ്മറ്റി അന്ത്യോപചാരമർപ്പിച്ചു. ഫോറം സംസ്ഥാന സെക്രട്ടറി പി. ബാലകൃഷണൻ, ജില്ലാ പ്രസിഡൻ്റ് വീക്ഷണം മുഹമ്മദ്, സെക്രട്ടറി എൻ.വി. മുഹമ്മദ് അലി, ട്രഷറർ സി.എം.അലി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായഇബ്രാഹിം കോട്ടയ്ക്കൽ, സിദ്ദീഖ് പെരിന്തൽമണ്ണ എന്നിവർ പരേതയുടെ വസതിയിലെത്തി ആദരാഞ്ജലികളർപ്പിച്ചു.

Post

2006ലെ മുംബൈ ട്രെയിൻ സ്ഫോടനം യഥാർത്ഥ കുറ്റവാളികളെ പിടികൂടി ശിക്ഷിക്കണം

സഹാരൻപൂർ, യു പി.:2006 ജൂലൈ 11ന് മുംബൈയിലെ ലോക്കൽ ട്രെയിനുകളിൽ നടന്ന സ്ഫോടനക്കേസിലെ മുഴുവൻ പ്രതികളെയും വിട്ടയച്ച ബോംബെ ഹൈക്കോടതിയുടെ വിധിക്കെതിരെ മഹാരാഷ്ട്ര സർക്കാർ അപ്പീൽ നൽകിയ നടപടിയിൽ വഹ്ദത്-ഇ-ഇസ്ലാമി ഹിന്ദിന്റെ അഖിലേന്ത്യാ അമീർ ജനാബ് സിയൗദ്ദീൻ സിദ്ദിഖി അത്ഭുതം രേഖപ്പെടുത്തി. 2015-ൽ Special Maharashtra Control of Organised Crime Act (MCOCA) കോടതി അഞ്ചുപേർക്കു വധ ശിക്ഷയും മറ്റ് ഏഴുപേർക്കു ജീവപര്യന്തം തടവുമാണ് വിധിച്ചിരുന്നത്. ഈ വിധികളെയാണ് ബോംബെ ഹൈക്കോടതി പൂർണമായി റദ്ദാക്കിയതും അസാധുവാക്കിയതും....

Post

ജനതയുടെ വികാരവായ്‌പായിരുന്ന പോരാളി: മന്ത്രി ഡോ. ആർ ബിന്ദു

രവിമേലൂർ ഇരിങ്ങാലക്കുട :മണ്ണിലാദ്ധ്വാനിക്കുന്ന ജനതയുടെയാകെ വികാരവായ്പായിരുന്ന പോരാളിയാണ് നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിനും മാനവവിമോചന പോരാട്ടത്തിന്റെ പാതയിലുള്ള ഏവർക്കും കണ്ണും കരളുമായി പതിറ്റാണ്ടുകൾ നിലകൊണ്ട വിപ്ലവസൂര്യനാണ് അണഞ്ഞിരിക്കുന്നത് – മന്ത്രി പറഞ്ഞു. പുഴുക്കൾക്ക് തുല്യമായി ജീവിതം നയിക്കേണ്ടി വന്നവരായിരുന്നു കേരളത്തിലെ അദ്ധ്വാനവർഗ്ഗ ജനത. അവർ ആത്മാഭിമാനത്തിന്റെ ചെങ്കൊടി നെഞ്ചിലേറ്റി നടത്തിയ പോരാട്ടത്തിലാണ് തുല്യതയുടെയും സമഭാവനയുടെയും ഇടങ്ങൾ തുറന്നുകിട്ടിയത്. ആ പോരാട്ടചരിത്രത്തിലെ സുവർണ്ണ നാമധേയമായിരുന്നു...