Author: Staff Correspondent (Jyobish V)

Post

സ്വാതന്ത്ര്യാനാഘോഷം

പേൾസ് ആതവനാട് സങ്കടിപ്പിച്ച സ്വാതന്ത്ര്യാനാഘോഷ പരിപാടി കാട്ടിലങ്ങാടി ഗോൾഡൻ ടെറഫിൽ നടന്നു. പരിപാടിയുടെ പതാക ഉയർത്തൽ സാമൂഹിക പ്രവർത്തകനും പ്രവാസിയുമായ മുസ്തഫ വട്ടോളിൽ നിർവഹിച്ചു. ബുദ്ധി വൈകല്യമുള്ള കുട്ടികളുടെ കലാകായിക മത്സരങ്ങൾ നടന്നു.പരിപാടിയിൽ pt കരീം, യാഹു കോയിലിശേരി, സാഹിബ് നെല്ലിക്കൽ അലിക്കുട്ടി, പി പി ഫാറൂഖ്, സക്കീന, സെലീന, രാധ എന്നിവർ നേതൃത്വം. നൽകി. ഉച്ചഭക്ഷണത്തോടുകൂടി പരിപാടി സമാപിച്ചു.

Post

ആർ.എസ് എസ്സിനെ മഹത്വവല്കരിച്ച മോദി രാഷ്ട പിതാവിനെ അപമാനിച്ചു

കെ.എൻ.എം മർകസുദ്ദഅവ കോഴിക്കോട് : രാഷ്ട്ര പിതാവ് മഹാത്മാഗാന്ധി വധത്തിൽ ആരോപണ വിധേയമായ ആർ.എസ് എസ്സിനെ ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിന പ്രഭാഷണത്തിൽ മഹത്വവത്കരിക്കുക വഴി പ്രധാനമന്ത്രി രാഷ്ട്രപിതാവിനെ അനാദരിച്ചിരിക്കയാണെന്ന് കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. മാഹാത്മാ ഗാന്ധിയുടെ ഘാഥകൻ നാഥുറാം ഗോദ് സേയെ ആരാധനാപാത്രമാക്കുകയും രാജ്യത്തിൻ്റെ സ്വാതന്ത്ര്യ സമരത്തിൽ യാതൊരു പങ്കു വഹിക്കാതിരിക്കുകയും ഒറ്റുകൊടുക്കുകയും ചെയ്തവരെ ചെങ്കോട്ടയിൽ കയറി നിന്ന് അഭിനന്ദനം നടത്തിയത് രാഷ്ട്ര ശില്പികളോട് കാണിച്ച അവഹേളനമാണ്. സ്വതന്ത്ര ഇന്ത്യയിലെ ഒട്ടേറെ വർഗീയ കലാപങ്ങൾ...

Post

കുന്നതുപ്പറമ്പിൽ നഫീസ (67)നിര്യാതയായി

തലക്കടത്തൂർ നെല്ലിക്കാട് പള്ളിപ്പാട്ട് തൂമ്പൻ മരക്കാരുടെ ഭാര്യ കുന്നതുപ്പറമ്പിൽ നഫീസ (67 വയസ്സ്). മക്കൾ:അഷ്‌റഫ്‌, പി. ടി നാസർ (ചെറിയമുണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌), ഷാഫി, സമീറ, ജസീറ. മരുമക്കൾ:പി. ടി ദിൽഷാദ് തലക്കടത്തൂർ, കാസിം കുറുക്കോൾ, സമീറ വളാഞ്ചേരി, ജസീറ അന്നാര, റഹ്മ ഫറൂഖ്. ജനാസ ഇന്ന് വൈകിയിട്ട് തലക്കടത്തൂർ ജുമാ മസ്ജിദിൽ മറവ് ചെയ്യപ്പെടുന്നതാണ്.

Post

സ്വാതന്ത്ര്യ ദിനത്തിൽ ഗോപിനാഥ് ചേന്നരയെ ആദരിച്ചു

. തിരൂർ: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ സേവന പുരസ്കാരം ഗോപിനാഥ് ചേന്നരക്ക് സമർപ്പിച്ചു.ചടങ്ങ് സംസ്ഥാന വൈസ് പ്രസിഡൻ്റ് മനാഫ് താനൂർ ഉദ്ഘാടനം ചെയ്തു.ജില്ലാ ജന.സെക്രട്ടറി മുസ്തഫ ഹാജി പുത്തൻ തെരു, റഷീദ് തലക്കടത്തൂർ ,അബ്ദുൽ മജീദ് മൊല്ലഞ്ചേരി ,പി.എ.ഗഫൂർ താനൂർ,എം.സന്തോഷ് കുമാർ, ജമാൽ ഹാജി, ടി.രമേശൻ, പി.ശറഫുദ്ദീൻ, കെ.കെ.സൽമാനുൽ ഫാരിസ് സംസാരിച്ചു.

Post

സ്വാതന്ത്ര്യ ദിനാഘോഷം വർണാഭമായി

ഓവുങ്ങൽ:തലക്കടത്തൂർ നോർത്ത് ( ഓവുങ്ങൽ ) എ എം എൽ പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രധാനാധ്യാപിക വി പി മീരാ മോൾ ദേശീയപതാക ഉയർത്തി. സ്കൂൾ മാനേജർ പാട്ടത്തിൽ കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് പി ആഷിഖ് ആദ്ധ്യക്ഷ്യം വഹിച്ചു. പി കോമു കുട്ടി, എം. എ റഫീഖ് , എം.എം ഫൈസൽ , ജുനൈസ് ബാബു പാട്ടത്തിൽ , കെ. മുഹമ്മദ് കുട്ടി ഹാജി, സാദിഖ്...

Post

താരസംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു

ശ്വേത പ്രസിഡൻ്റ്, കുക്കു സെക്രട്ടറി. അമ്മയുടെ ഭരണം ഇനി വനിതകൾ നിയന്ത്രിക്കും. അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത മേനോൻ തിരഞ്ഞെടുക്കപ്പെട്ടു ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരൻ തിരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാലാണ് ട്രഷറർ ജയൻ ചേർത്തല, ലക്ഷ്മി പ്രിയ എന്നിവരാണ് വൈസ് പ്രസിഡൻ്റുമാർ ആകെയുള്ള 504 അംഗങ്ങളിൽ 298 പേരാണ് വോട്ട് ചെയ്തത്. ഗിന്നസ് പക്രുവാണ് അവസാനമായി വോട്ട് ചെയ്തത്. വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ തന്നെ ഇരുതാരങ്ങളും ലീഡ് ചെയ്യുന്നുണ്ടായിരുന്നു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ നേരത്തേ എതിരില്ലാതെ...

Post

79-ാം സ്വാതന്ത്ര്യ ദിനം ജില്ലയിൽ സമുചിതമായി ആഘോഷിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിശ്രമം ജനാധിപത്യത്തോടും ഭരണഘടനയോടുമുള്ള വെല്ലുവിളി – മന്ത്രി കെ രാജന്‍ മലപ്പുറം :രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനവും വോട്ടർ പട്ടികയും അട്ടിമറിക്കാൻ ശ്രമിക്കുന്നത് ജനാധിപത്യത്തോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണെന്ന്റവന്യൂ – ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. 79-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടിൽ ദേശീയപതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യ മറ്റു ലോകരാഷ്ട്രങ്ങള്‍ക്ക് മാതൃകയാകുന്നത് ജനാധിപത്യ സംവിധാനത്തിന്റെ ശക്തമായ അടിത്തറയിലാണ്. ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനം സുതാര്യവും കുറ്റമറ്റതും നീതിപൂര്‍വ്വകവുമായിരിക്കണമെന്നത് ഭരണഘടനയില്‍ അനുശാസിക്കുന്നുണ്ട്....

Post

സ്വാതന്ത്രദിനം ആഘോഷിച്ചു

വൈലത്തൂർ:വൈലത്തൂർ പൊൻമുണ്ടം ഗ്രാമപഞ്ചായത്ത് 11 -ാം വാർഡ് അംഗനവാടിയിൽ നടന്ന സ്വാതന്ത്രദിനാഘോഷ പരിപാടിയിൽ വാർഡ് മെമ്പർ മുംതാസ് ചാത്തേരി ദേശീയ പതാക ഉയർത്തി. അഷറഫ് പന്നിക്കണ്ടത്തിൽ സ്വാതന്ത്ര ദിന പ്രഭാഷണം നടത്തി. കുട്ടികളും,രക്ഷിതാക്കളും പങ്കെടുത്ത വർണാഭമായ പരിപാടിയിൽ മധുര പലഹാരങ്ങളും പായസ വിതരണവും നടത്തി, അംഗനവാടി ടീച്ചർ മിനി സ്വാഗതവും ഹെൽപർ രജനി നന്ദിയും പറഞ്ഞു.

Post

എഴുപത്തൊമ്പതാമത് സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു

തിരൂർ:തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ സ്കൂൾ പ്രിൻസിപ്പൽ വി പി മധുസൂദനൻ പതാക ഉയർത്തി. സ്കൂൾ ചെയർമാൻ അഡ്വക്കറ്റ് ഹുസൈൻ കോയ തങ്ങൾ അധ്യക്ഷനായി. എക്സൈസ് ഡിപ്പാർട്ട്മെന്റ് ഓഫീസ് തിരൂരിലെ സിവിൽ എക്സൈസ് ഓഫീസർ സുധീഷ് കെ കെ മുഖ്യ അതിഥിയായിരുന്നു. ” ഇന്ന് സമൂഹത്തിൽ നടമാടി കൊണ്ടിരിക്കുന്ന മയക്കുമരുന്ന്, ലഹരി എന്നിവയിൽ നിന്നും പൂർണ്ണമായി വിട്ടുനിൽക്കാനും, ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് അത് നേടിയെടുക്കാൻ കഠിനമായി പരിശ്രമിച്ച് മുന്നേറാനും അദ്ദേഹം വിദ്യാർത്ഥികളെ...

Post

മോണിംഗ് സ്റ്റാർ തിരൂർ സ്വതന്ത്രദിനാഘോഷം സംഘടിപ്പിച്ചു

തിരൂർ: മോണിംഗ് സ്റ്റാർ തിരൂരിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ തിരൂർ മുനിസിപ്പൽ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ പതാക ഉയർത്തി പോലീസ് സബ് ഇൻസ്പെക്ടർ ബിജു ജോസഫ് ഉദ്ഘാടനം ചെയ്തു. മോണിംഗ് സ്റ്റാർ തിരൂർ മുഖ്യരക്ഷാധികാരി അഡ്വക്കേറ്റ് ഷമീർ പയ്യനങ്ങാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ മാണ്ടി, വർക്കിംഗ് സെക്രട്ടറി റഷീദ് റെയിൻബോ, ഇൻസ്ട്രക്ടർ ആസിഫ് മാസ്റ്റർ, ഷെരീഫ് മുണ്ടേക്കാട്, നൗഷാദ് മുണ്ടത്തോട്, വി കെ സി അബ്ദുറഹ്മാൻ, സിയാദ് വെൽക്കം, സുന്ദർജി, ഈസാ മാസ്റ്റർ,...