Author: Staff Correspondent (Jyobish V)

Post

രേഖ തിരുത്തി വോട്ട് ചേർക്കൽമലപ്പുറം നഗരസഭയിൽ വ്യാപകമായി വോട്ട് കൊള്ള

മലപ്പുറം: നഗരസഭയിൽ ഇടതുപക്ഷ കൗൺസിലർമാരുടെയും ഡിവൈഎഫ്ഐ നേതാക്കന്മാരുടെയും, നേതൃത്വത്തിൽ വ്യാപകമായി വ്യാജ രേഖ ചമച്ച് ചേർത്തതായി പരാതി. ഇടതുപക്ഷ മെമ്പർമാർ പ്രതിനിധീകരിക്കുന്ന കൈനോട്, കള്ളാടിമുക്ക്, മുതുവത്ത്പറമ്പ് വാർഡുകളിലാണ് വ്യാപകമായി വ്യാജരേഖ ചമച്ച് വോട്ടുകൾ ചേർത്തത്. പത്താംതരത്തിലും, പ്ലസ് വണ്ണിനും പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും വ്യാപകമായി രേഖകൾ വാങ്ങി എസ്എസ്എൽസി ബുക്ക് കൃത്രിമമായി ജനനത്തീയതി തിരുത്തിയാണ് വോട്ടുകൾ ചേർത്തത്. നിലവിൽ വോട്ടർപട്ടികയിലും, ആധാർ കാർഡിലും, എസ്എസ്എൽസി ബുക്കിലും വ്യത്യസ്ത ജനനത്തീയതികളുള്ള കൃത്രിമം നടത്തിയ രേഖകൾ ഉൾപ്പെടെയുള്ളവയുമായി യുഡിഎഫ് നേതാക്കൾ...

Post

ചേരുരാൽ സ്ക്കൂളിൽ സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റുകളുടെ പാസ്സിങ്ങ് ഔട്ട് പരേഡ്

തിരുന്നാവായ: കുറുമ്പത്തൂർ ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂൾ സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റുകളുടെ സെറിമോണിയൽ പാസ്സിംഗ് ഔട്ട് പരേഡ് നടത്തി. കല്പകഞ്ചേരി എസ്.എച്ച് ഒ. കെ സലീം പരേഡ് പരിശോധിച്ച് സല്യൂട്ട് സ്വീകരിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ കെ.വി. ബീന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.രണ്ടു വർഷത്തെ ചിട്ടയായ എസ്. പി .സി പരിശീലനം പൂർത്തിയാക്കിയ സൂപ്പർ സീനിയർ കേഡറ്റുകളുടെ സെറിമോണിയൽ പരേഡിന് കമാൻഡറായി കുമാരി അനന്യ കൃഷ്ണ നേതൃത്വം നൽകി. സെക്കന്റിങ്ങ് കമാൻഡറായ കുമാരി പി.ആദി ലക്ഷ്മി ,ഒന്നാം നമ്പർ...

Post

നാഷ്ണൽ ഹൈവേ പാലക്കാട് ഓഫീസിലേക്ക് എൽ ഡി എഫ് മാർച്ചും ഉപരോധവും

രവിമേലൂർ പാലക്കാട്. നാഷ്ണൽ ഹൈവേ 566 ലെ ആമ്പല്ലൂർ മുതൽ ചിറങ്ങരവരെയുള വൻ ഗതാഗത കുരുക്കിനും, നിർമ്മാണത്തിലെ അപാകതക്കും , അശാസ്ത്രീയതക്കും എതിരെ ചാലക്കുടി നിയോജക മണ്ഡലത്തിലെ കൊരട്ടി, കാടുകുറ്റി, മേലൂർ പഞ്ചായത്തിലെ എൽ ഡി എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പാലക്കാട് നാഷ്ണൽ ഹൈവേ പ്രൊജക്ട് ഡയറക്ടർ ഓഫീസിലേക്ക് മാർച്ചും ഉപരോധവും നടത്തി. ഉപരോധ സമരം സി പി ഐ (എം) പാലക്കാട് ജില്ല സെക്രട്ടറി ഇ. എൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കൊരട്ടി പഞ്ചായത്ത്...

Post

വോട്ടർ പട്ടിക ക്രമക്കേട് വ്യാപകമാക്കാനുള്ള ബിജെപി നീക്കം തടയണം : എസ്ഡിപിഐ

കോഴിക്കോട്: രാജ്യത്ത് ഉടനീളം ബിജെപി നടത്തിയ വോട്ട് കൊള്ള കേരളത്തിലും നടത്താൻ ബിജെപി ശ്രമിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി ആർ സിയാദ് ആരോപിച്ചു. തൃശ്ശൂർ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി വിജയിച്ചത് ഇത്തരത്തിൽ വ്യാപകമായ വോട്ട് കൊള്ള നടത്തിയിട്ടാണെന്ന് തെളിവുകൾ പുറത്ത് വരുന്ന സാഹചര്യത്തിൽ കേരളത്തിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളും ജാഗ്രതയോടെ ഇരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഡോ: പിടി കരുണാകരൻ വൈദ്യർ ഹാളിൽ നടന്ന എസ്ഡിപിഐ ജില്ല നേതൃസംഗമം ഉദ്ഘാടനം...

Post

ഓവുങ്ങൽ – ബംഗ്ലാവ് കുന്ന് ബൈപ്പാസ് ഉടൻ യാഥാർത്ഥ്യമാക്കണം – _ വ്യാപാരികൾ

വൈലത്തൂർ : അഞ്ച് റോഡുകളുടെ സംഗമസ്ഥാനമായ വൈലത്തൂർ ടൗണിലെ അഴിയാത്ത ഗതാഗത കുരുക്കിന് ശ്വാശ്വത പരിഹാരമാകുന്ന നിർദ്ദിഷ്ട ഓവുങ്ങൽ – ബംഗ്ലാവ് കുന്ന് ബൈപ്പാസ് റോഡ് ഉടൻ യാഥാത്ഥ്യമാക്കണമെന്നും, തലക്കടത്തൂർ – കുറ്റിപ്പാല റോഡിൻ്റെ ‘ശോചന്യാവസ്ഥ പരിഹരിച്ച് യാത്രാ ദുരിതത്തിന് അറുതി വരുത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈലത്തൂർ യൂണിറ്റ് കമ്മറ്റി ബഹു:സ്ഥലം MLAയും മന്ത്രിയുമായ വി. അബ്ദുറഹിമാന് നിവേദനം നൽകി. സ്ത്രീകളും കുട്ടികളും,വിദ്യാർത്ഥികളും ജീവൻ രക്ഷാ വാഹനങ്ങളുൾപ്പെടെ സമയത്തിന് ലക്ഷ്യസ്ഥാനത്തെത്താൻ...

Post

നൗഫലിന് സഹായ ഹസ്തവുമായി കേരള റൈസ് ഫ്ളോർ &ഓയിൽ മില്ലേഴ്‌സ് അസോസിയേഷൻ

തിരൂർ താലൂക്ക് നിറമരുതൂർ പഞ്ചായത്തിൽ ഫ്ളോർ &ഓയിൽ മിൽ നടത്തുന്ന നൗഫലിന്സഹായഹസ്തവുമായികേരള സംസ്ഥാന ചെറുകിട റൈസ് ഫ്ളോർ &ഓയിൽ മില്ലേഴ്‌സ് അസോസിയേഷൻ, മലപ്പുറം ജില്ല കമ്മിറ്റി.അസുഖം മൂലം ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലാണ് നൗഫലിന് മൂന്ന് ലക്ഷത്തിലധികം രൂപ സംഘടന രണ്ട് ഗഡുക്കളായി നല്കിയത്. നൗഫലിൻറെ വീട്ടിലെത്തിയാണ് സംഘാടകർ സഹായധനം താലൂക്ക് പ്രസിഡൻറ് ബാവ നെടിയോടത്ത് നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡൻറ് ഇസ്മായില്‍ പുതുശേരിക്ക് കൈമാറിയത്.തുടർന്ന് പഞ്ചായത്ത് പ്രസിഡൻറ് സഹായധനം നൗഫലിന് കൈമാറി ഹോൾഡ്കൈമാറ്റം…തുടർന്ന് ബൈറ്റ് 2 ജില്ലാ...

Post

നിരുത്തരവാദപര ഉത്തരവുകൾ പടച്ചുവിടുന്ന ഉദ്യോഗസ്ഥരെ സർക്കാർ നിലയ്ക്കു നിർത്തണം

സേവനാവകാശങ്ങൾക്കും, സർവീസ് ചട്ടങ്ങൾക്കും പുല്ലുവില കൽപ്പിച്ചുകൊണ്ട് ,ഹയർസെക്കൻഡറി പ്രിൻസിപ്പാൾമാരാണ് ക്ലാർക്ക് പണി ചെയ്യേണ്ടതെന്നും, അതിനാണ് അവരുടെ പീരിയഡുകൾ കുറവ് ചെയ്തു നൽകിയിരിക്കുന്നതെന്നും പോലെയുള്ള ഉത്തരവുകൾ പടച്ചുവിടുന്ന ഉദ്യോഗസ്ഥ മാടമ്പികളെ സർക്കാർ നിലയ്ക്ക് നിർത്തണമെന്ന് എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മാസങ്ങളോളം നീളുന്ന ഏകജാലക പ്രവേശനവും, എണ്ണമറ്റ പരീക്ഷകളുടെ നടത്തിപ്പും, സ്കോളർഷിപ്പുകളുടെയും ഗ്രാന്റുകളുടെയും വിതരണവും, എൻഎസ്എസ്, സ്കൗട്ട്, ഗൈഡ്, എൻസിസി, തുടങ്ങി ഒട്ടേറെ അക്കാദമികവും അക്കാദമികേതരവുമായ പ്രവർത്തനങ്ങളുടെ മേൽനോട്ടവും വഹിക്കുന്ന പ്രിൻസിപ്പാൾ മാരെ അവഹേളിക്കുന്ന...

Post

കൊരട്ടി പഞ്ചായത്തിൽ കർഷക ദിനാചരണം

രവിമേലൂർ കൊരട്ടി. കൊരട്ടി ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും ആഭിമുഖ്യത്തിൽവാലുങ്ങാമുറി സ്കൂളിൽ വച്ച് കർഷകദിനാചരണം സംഘടിപ്പിച്ചു. വിവിധ മേഖലയിൽ മികവ് തെളിയിച്ച കർഷകരെ ആദരിക്കൽ, കലാപരിപാടികൾ, കാർഷിക പ്രദർശനം എന്നി പരിപാടികൾ ഇതിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചു. കർഷക ദിനാചരണം കൊരട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി അധ്യക്ഷത വഹിച്ചു. കാർഷിക മേഖലയിൽ മികവ് തെളിയിച്ച കെ.എസ് രാമൻ, പള്ളിച്ചാത്തൻ പേങ്ങാട്ട്, പി.പി. കുര്യാക്കോസ്, രജനി മഹീന്ദ്രൻ, ജാക്സൻ ജേക്കബ്,...

Post

ഐ.എസ്.എം തെക്കൻ മേഖല കുറ്റൂർ സമിതി വിദ്യാർത്ഥി കർഷകനെ ആദരിച്ചു

തിരൂർ : ഐ.എസ്. എം. തെക്കൻ കുറ്റൂർ മേഖല സമിതി കാർഷിക ദിനത്തോടന ബന്ധിച്ച് പ്രദേശത്തെ വിവിധ പ്രദേശങ്ങളിൽ” ഫ്രീഡം ട്രീ” നടൽ നടന്നു. കർഷക അവാർഡ് ജേതാവായ വിദ്യാർത്ഥി കർഷകൻ സി.പി. മുഹമ്മദ് സിനാന് ഫലവൃക്ഷ തൈ നൽകി ആദരിച്ചു. ഹുസൈൻ കുറ്റൂർ, ടി.വി. ജലിൽ, ഷംസുദ്ധീൻ അല്ലൂർ, എം. അബ്ദു റഹിമാൻ,എം. അനീഷ്, കെ. മുൻദിർ എന്നിവർ പങ്കെടുത്തു.

Post

മുരിങ്ങൂരിലെ ദേശീ പാത – യാത്രക്കാരുടെ ദുരന്തമുഖം

രവിമേലൂർ ചാലക്കുടി – മുരിങ്ങൂർ, ജംഗ്ഷനിലെ അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഗുരുവായൂർ ഇൻഫ്രാസ്ട്രെക്ചർ ഒരുക്കിയിരിക്കുന്ന യാത്രക്കാരുടെ ഒരു മരണക്കെണിയായി മാറിയിരിക്കുന്നത് ,നിത്യ സംഭവമായി തുടർന്നുകൊണ്ടിരിക്കുകയാണ് –ജനങ്ങളുടെ ജീവനും – യാത്രയ്ക്കും തെല്ലും വില കൽപ്പിക്കാതെ – കോടതിയെപ്പോലും വകവയ്ക്കാതെ, താണ്ഡവ നൃത്തം ചവിട്ടുകയാണ് ഗുരുവായൂർ ഇൻഫ്രാ സ്ട്രെക്ച്ചർ എന്ന ഈ കമ്പനി – സർവ്വീസ് റോഡുകളുടെ പണി പൂർത്തീകരിക്കാതെ നടക്കുന്ന അശാസ്ത്രീയമായ അടിപ്പാത നിർമ്മാണമാണ് യാത്രക്കാരുടെ മരണമുഖമായി മുരിങ്ങൂർ ജംഗ്ഷൻ മാറിയിരിക്കുന്നത്!കഴിഞ്ഞ വെള്ളിയാഴ്ച ഏകദേശം വൈകുന്നേരം ,9-30...