Author: Staff Correspondent (Jyobish V)

Post

പഞ്ചായത്ത് അധികാരികൾ മൗനം വെടിയുക

മങ്ങാട് – പത്തമ്പാട് റോഡ് സഞ്ചാരയോഗ്യമാക്കുക എന്ന ആവശ്യം ഉന്നയിച്ച് കൊണ്ട് SDPI നിറമരുതൂർ പഞ്ചായത്ത് കമ്മിറ്റി നിറമരുതൂർ പഞ്ചായത്ത് സെക്രട്ടറി മുൻപാകെ നിവേദനം നൽകി. പൊട്ടി പൊളിഞ്ഞ റോഡിലൂടെ യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളത് , ഓട്ടോറിക്ഷക്കാരും ഈ റോഡിലൂടെ ഓട്ടം വരാൻ മടിക്കുന്ന കാരണത്താൽ നാട്ടുകാരും പ്രയാസത്തിലാണ്, പ്രധാനമായും 3 വാർഡിലെ ജനങ്ങൾ ഉപയോഗിക്കുന്ന റോഡും നിറമരുതൂർ സ്കൂളിലെ നാലായിരത്തോളം വരുന്ന കുട്ടികൾ പോകുന്നതും ഈ റോട്ടിലൂടെയാണ് അത് കൊണ്ട് തന്നെ എത്രയും പെട്ടെന്ന്...

Post

ലോക സെന്റർ ഫൗണ്ടേഷൻ വഴിയോര കച്ചവടക്കാർക്ക്‌ ഓണക്കോടി നൽകി

തിരൂർ :ലോക ഇന്നർവിഷൻ ചാരിറ്റി ഫൗണ്ടേഷൻ അയൽ സംസ്ഥാനങ്ങളിൽ നിന്ന് വന്ന് ബസ്സ്റ്റാൻ്റ്, റിംഗ് റോഡ് എന്നി സ്ഥലങ്ങളിൽ പൂക്കൾ വില്പന നടത്തുന്ന വഴിയോര കച്ചവട കുടുംബങ്ങൾക്ക് ഓണക്കോടി വിതരണോൽഘാടനംഗോപിനാഥ് ചേന്നര നിർവ്വഹിച്ചു. സാമൂഹികസാംസ്കാരിക പ്രവർത്തകൻ കെകെ അബ്ദുൽ റസാഖ്ഹാജി, ട്രസ്റ്റ് ട്രഷറർ അബ്ദുൽഖാദർ കൈനിക്കര വിശദീകരണം നടത്തി, സെക്രട്ടറി ജനറൽ ബാബുകാരാട്ടും സഹപ്രവർത്തകരും പരിപാടിക്ക് നേതൃത്വം നൽകി.

Post

രാജു അപ്സരക്ക് സ്വീകരണവും ഓണക്കോടി വിതരണവും

തിരൂർ:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട്. രാജു അപ്സരക്ക് സ്വീകരണം നൽകി.തിരൂർ ചേമ്പർ ഹാളിൽ നടന്ന ചടങ്ങിന് ട്രഷറർ പി.എ. റഷീദ് സ്വാഗതം പറഞ്ഞു, പ്രസിഡന്റ് പി. എ. ബാവ അധ്യക്ഷത വഹിച്ചു.. സ്വീകരണയോഗം KVVES മലപ്പുറം ജില്ലാ പ്രസിഡന്റ് പി.കുഞ്ഞാവു ഹാജി ഉൽഘാടനം നിർവ്വഹിച്ചു. 40 വർഷത്തോളമായി തിരൂർ ചേമ്പർ ഓഫ് കോമേഴ്സിന്റെ ഓഫീസ് സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്ന ഗൗരിക്ക് ഫാമിലി വെഡ്ഡിംഗ് സെന്റർ നൽകിയ ഓണക്കോടിയും, ജീവകാരുണ്യ പ്രവർത്തനത്തിനുള്ള സംസ്ഥാന പ്രസിഡന്റിന്റെ ഉപഹാരം...

Post

സ്വാഗത സംഘം രൂപീകരിച്ചു

വളവന്നൂർ :താനൂർ ബ്ലോക്ക് പഞ്ചായത്ത് തല പഞ്ചായത്ത്‌കളുടെയും മുനിസിപ്പാലിറ്റികളുടെയും ഭൂമി ചരിത്ര പുസ്തക പ്രകാശന സമ്മേളനത്തിന്റെ സ്വാഗതസംഘ യോഗം ശ്രീ കുറുക്കോളിമൊയ്‌ദീൻ തിരൂർ എം.എൽ. എ ഉദ്ഘാടനം നിർവഹിച്ചു.വളവന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് നജ്മത് പി. സി. യുടെ അധ്യക്ഷതയിൽ. പഞ്ചായത്ത് വാർഡ് മെമ്പർ ബാബു പൊട്ടച്ചോല, അഡ്വക്കേറ്റ് R. N. ബാവു, നവാസ് മാസ്റ്റർ, ശംസുദ്ധീൻ, ചോയി മാസ്റ്റർ, സി. പി മുഹമ്മദ്, പി. സി മുഹമ്മദ് കെ. സി അബ്ദുള്ള എന്നിവർ സംസാരിച്ചു.സ്വാഗത സംഘം രൂപീകരിച്ചു.

Post

അക്യുപങ്ചർ വിരുദ്ധത: വ്യാജ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത വേണം. IAPA.

കോഴിക്കോട് : കേരളത്തിൽ അക്യുപങ്ചർ ചികിത്സക്കെതിരെ ബോധപൂർവമായ പ്രചാരണങ്ങൾ വീണ്ടും സജീവമാകുന്നു. അലോപ്പതി ആശുപത്രികളും, ഏതാനും ചില മാധ്യമങ്ങളും ചേർന്ന് ‘അക്യുപങ്ചർ ഫോബിയ’ സൃഷ്ടിച്ചെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നതിൻ്റെ അവസാന ഉദാഹരണമാണ്അടുത്തിടെ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ ഒരു യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്ത് അക്യുപങ്ചറിനെ നിർത്താനുളള ബോധപൂർവമായ ശ്രമങ്ങളിലൂടെ മനസ്സിലാകുന്നത്. മാസങ്ങളായി അലോപതി ചികിത്സയിലായിരുന്നിട്ടും അവർ മരണപ്പെടുമ്പോൾ അക്യുപങ്ചർ ചികിത്സസക്കിടയിൽ യുവതി മരിച്ചു എന്ന രീതിയിലാണ് ഈ സംഭവം ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിച്ചത്. തുടർന്ന് ഇവിടെ നിലനിൽക്കുന്ന അക്യുപങ്ചർ...

Post

മൊയ്തീൻകുട്ടി ഗുരുക്കൾ(75)നിര്യാതനായി

ചേന്നര : ആയുർവ്വേദ ഫിസിഷ്യനും നാഡി-വാത-മർമ്മ ചികിത്സകനുമായ ചങ്ങമ്പള്ളി മാങ്ങോട്ടിൽ മൊയ്തീൻകുട്ടി ഗുരുക്കൾ (കുഞ്ഞിമോൻ ഗുരുക്കൾ -75) അന്തരിച്ചു. ഭാര്യ: ജമീല. മക്കൾ: ഡോ. സാബു ഗുരുക്കൾ (ചങ്ങമ്പള്ളി ആയുർ സ്പൈൻ, നരിപ്പറമ്പ്, മംഗലം), ബേബി സുഹറ (അന്നാര). മരുമക്കൾ: ഡോ. ഫാത്തിമ (മെഡിക്കൽ ഓഫീസർ, ഗവ. ഹോമിയോ ഡിസ്പെൻസറി, തുവ്വക്കാട്), സിദ്ധീക്ക് (അന്നാര).

Post

സ്കൂളിലെ സംഘഗാന വിവാദം,വിശദീകരണവുമായി പിടിഎ കമ്മിറ്റി

തൃപ്രങ്ങോട്:ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസിൽ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിച്ച സംഘഗാനത്തെ ചൊല്ലി വിവാദം ഉയർന്ന സാഹചര്യത്തിൽ വിശദീകരണമായി സ്കൂൾ അധികൃതർ.17 ദിവസങ്ങൾക്ക് മുമ്പാണ് പരിപാടി നടന്നത്.സ്വാതന്ത്ര്യദിനത്തിൽ പാടാനായി കുട്ടികൾ തന്നെ ടീമായി യുട്യൂബ് നോക്കി പരിശീലിച്ചതാണ് പ്രസ്തുത പാട്ട്.പാടിയ ഗാനം ഗണഗാനം വിഭാഗത്തിൽപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞതോടെ പിൻവലിച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു. സമൂഹമാധ്യമങ്ങൾ വഴി ഗാനം ഷെയർ ചെയ്യപ്പെട്ടപ്പോൾ വിവിധ രാഷ്ട്രീയ പാർട്ടികൾ സ്കൂളിലെത്തി വിഷയത്തിൽ പ്രതികരിച്ചിരുന്നു.സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ അടിയന്തിരമായി പിടിഎ കമ്മിറ്റി മീറ്റിംഗ് കൂടുകയും സംഭവത്തിൽ സ്കൂൾ അധികാരികൾ ഖേദം...

Post

സംവരണമെന്ന പെരുകൊള്ളയ്‌ക്കെതിരേ ശക്തമായ പ്രക്ഷോഭം ആരംഭിക്കും

കോഴിക്കോട്: മുന്നാക്ക സംവരണമെന്ന പേരില്‍ നടപ്പാക്കിയ സാമൂഹിക നീതി അട്ടിമറിയ്ക്കും പെരുംകൊള്ളയ്ക്കുമെതിരേ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അധികാര- ഉദ്യോഗ- വിദ്യാഭ്യാസ മേഖലകളില്‍ വരേണ്യ വിഭാഗത്തിന്റെ ആധിപത്യം എക്കാലത്തും അരക്കിട്ടുറപ്പിക്കുന്നതിനുള്ള കുറുക്കുവഴിയായിരുന്നു 10 ശതമാനം മുന്നാക്ക സംവരണം എന്നത് ഇന്ന് പകല്‍ പോലെ വ്യക്തമായിരിക്കുന്നു. സവര്‍ണ വിഭാഗക്കാരായ സംവരണീയ വിദ്യാര്‍ഥിക്ക് പ്രവേശന പരീക്ഷയില്‍ റാങ്ക് 60000ന് മുകളിലാണെങ്കില്‍പോലും സംസ്ഥാനത്ത് എന്‍ജിനീയറിങ് പ്രവേശനം ലഭിക്കുമെന്നായിരിക്കുന്നു. എന്‍ജിനീയറിങ് പ്രവേശനത്തിന് മുന്നാക്ക...

Post

RSS ഗണഗീതം ആലപിച്ച നടപടിയിൽ സമഗ്ര അന്വേഷണം വേണം പി. ഡി. പി.

കഴിഞ്ഞ സ്വാതന്ത്ര ദിനത്തിൽ RSS എന്ന ഭീകര സംഘടനയുടെ ഗണഗീതം പൊതു വിദ്യാലയമായ ആലത്തിയൂർ കുഞ്ഞിമോൻ ഹാജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ മുസ്ലിം മാനേജ്‍മെന്റ് സ്ഥാപനം ആയിട്ടുപോലും ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള RSS ഗൂഡ പദ്ധതിയുടെ ഭാഗമായിട്ടാണ് കുട്ടികളെ കൊണ്ട് ഗണഗീതം പാടി പ്പിച്ചതെന്നും കുറ്റക്കാർക്കെതിരെ മാതൃക പരമായി നടപടി സ്വീകരിക്കണമെന്നും പി . ഡി. പി തവനൂർ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ്. K. V. സൈതാലിക്കുട്ടി അധ്യക്ഷദ വഹിച്ചു. ജാഫറലി ദാരിമി....

Post

ടീൻ ഫോർ ഗ്രീൻ എന്ന പരിപാടിയുടെ വളാഞ്ചേരി ക്ലസ്റ്റർ തല ഉദ്ഘാടനം GHSS പേരശ്ശന്നൂരിൽ നടന്നു

പേരശ്ശന്നൂർ :എൻഎസ്എസ് വളണ്ടിയേഴ്സ് ഹരിത കർമ്മ സേനയുമായി സഹകരിച്ച് പ്ലാസ്റ്റിക് വിരുദ്ധ ബോധവൽക്കരണം നടത്തുന്ന പരിപാടിയായ ടീൻ ഫോർ ഗ്രീൻ എന്ന പരിപാടിയുടെ വളാഞ്ചേരി ക്ലസ്റ്റർ തല ഉദ്ഘാടനം ജി എച്ച് എസ് എസ് പേരശ്ശന്നൂരിൽ നടന്നു. പിടിഎ പ്രസിഡണ്ട് ഒ കെ സേതുമാധവന്റെ അധ്യക്ഷതയിൽ എൻഎസ്എസ് മലപ്പുറം വെസ്റ്റ് കോഡിനേറ്റർ രാജ്മോഹൻ പിടി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ, പിടിഎ വൈസ് പ്രസിഡണ്ട് മുഹമ്മദ് മുസ്തഫ, എൻഎസ്എസ് വളാഞ്ചേരി ക്ലസ്റ്റർ കോഡിനേറ്റർ എം വി ഷാഹിന...