Author: Staff Correspondent (Jyobish V)

Post

ഗാസ മുതൽ ഖത്തർ വരെ ഇസ്രായേൽ ആക്രമണം;എസ്.ഡി.പി.ഐ പ്രതിഷേധിച്ചു

​ആലത്തിയൂർ: ഗാസ മുതൽ ഖത്തർ വരെയുള്ള പശ്ചിമേഷ്യ മേഖലയിൽ ഇസ്രായേൽ നടത്തുന്ന ക്രൂരമായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ തവനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു. ഇസ്രായേൽ തുടർച്ചയായി നടത്തുന്ന ബോംബാക്രമണങ്ങളിൽ നിരപരാധികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെടുന്നത്. അന്താരാഷ്ട്ര നിയമങ്ങളെയും മനുഷ്യാവകാശങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ടുള്ള ഈ നടപടി ലോകസമാധാനത്തിന് ഭീഷണിയാണെന്നും ഫലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശത്തെയും സ്വാതന്ത്ര്യത്തെയും അടിച്ചമർത്താനുള്ള ശ്രമങ്ങളാണ് ഇസ്രായേൽ നടത്തുന്നതെന്നും പരിപാടിയിൽ...

Post

തിരിച്ചറിവുള്ള സ്ത്രീകളാവുക അതിജീവനത്തിന്റെ കരുത്താവുക : വനിത സംഗമം

തിരൂരങ്ങാടി: തിരിച്ചറിവുള്ള സ്ത്രീകളാവുക അതിജീവനത്തിൻ്റെ കരുത്താവുക എന്ന സന്ദേശത്തിൽ വിമൺ ഇന്ത്യ മൂവ്മെൻ്റ തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടിഞ്ഞിയിൽ വനിത സംഗമം നടന്നു. മലപ്പുറം ജില്ല സെക്രട്ടറി ആരിഫ ടീച്ചർ സംഗമം ഉത്ഘാടനം ചെയ്തു. ഒരു സമൂഹം എന്ന നിലയിൽ പരസ്പരം ആശ്രയിച്ചും സഹായിച്ചും സഹകരിച്ചും മികച്ച ജീവിതാന്തരീക്ഷത്തിന് വേണ്ടിയുള്ള വ്യവസ്ഥിതികൾ രൂപപ്പെടുത്തിയുമാണ്   മനുഷ്യർ ഇവിടെ  എത്തി നിൽക്കുന്നതെന്നുംഒരു വ്യക്തി എന്ന നിലയിൽ കുടുംബത്തോടും സമൂഹത്തോടും പ്രതിബദ്ധത പുലർത്തുക എന്നത് ഒരു മാനുഷിക മൂല്യമാണന്നും ....

Post

അനുശോചനം അറിയിച്ചു

തിരൂർ :തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് എംഇഎസ് തിരൂർ എന്നീ സംഘടനകളുടെ സ്ഥാപക അംഗവും കെകെ മൊയ്തീൻ ആൻ്റ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും ആയ കരുവള്ളി മുസ്തഫ ഹാജിയുടെ നിര്യാണ വിവരം അറിഞ്ഞ് വീട്ടിൽ വന്ന് കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്ത സ്ഥലം എംഎൽഎ കുറുക്കോളി മൊയ്തീൻ, എംഇഎസ് സ്റ്റേറ്റ് ട്രഷറർ ഒസി സലാവുദ്ദീൻ, പ്രവാസികാര്യ ചെയർമാൻ ഗഫൂർ വിലില്ലീസ്, എംഇഎസ് സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് ഷാഫി ഹാജി കൈനിക്കര, വഞ്ചേരി മന പത്മിനി...

Post

അവാര്‍ഡ് ജേതാവിനെ വീട്ടിലെത്തി അനുമോദിച്ചു

കുറുമ്പടി : സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ മികച്ച അധ്യാപകനുള്ള അവാര്‍ഡ് നേടിയ ടി.പി മുസ്തഫ മാസ്റ്ററെ യു.എ.ഇ മുട്ടനൂര്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി (MMJC) പ്രവര്‍ത്തകര്‍ വീട്ടിലെത്തി അനുമോദിച്ചു.എം.എം.ജെ.സി രക്ഷാധികാരി എന്‍.പി. അബ്ദുറഹിമാന്‍ ഉപഹാരം കൈമാറി. രക്ഷാധികാരികളായ സി.പി. കുഞ്ഞിമൂസ്സ, കെ.പി. കുഞ്ഞിബാവ, എം.എം.ജെ.സി മെമ്പര്‍മാരായ യാസിര്‍ കുറുമ്പടി, ടി. ഷാഫി, മുര്‍ഷിദ് സി.കെ, ഹാഷിം സി.പി, ഇസ്മായില്‍ മാസ്റ്റര്‍, കെ.പി. അബ്ദുല്‍ വാഹിദ്, ഹുസൈന്‍. പി എന്നിവര്‍ സംബന്ധിച്ചു.

Post

മുസ്തഫ ഹാജി (94) നിര്യാതനായി

തിരൂർ : പരേതനായ കെ. കെ മൊയ്‌ദീൻ എന്നവരുടെ മകൻ കരുവള്ളി മുസ്തഫ ഹാജി (94) (MD കെകെ മൊയ്തീൻ & കമ്പനി തിരൂർ) മരപ്പെട്ടു.മയ്യത്ത് കബറടക്കം നാളെ ശനിയാഴ്ച രാവിലെ 11.00 മണിക്ക് കോരങ്ങത്ത് ജുമാമസ്ജിദ് കബർസ്ഥാനിൽ.മക്കൾ: അബ്ദുൽ ലത്തീഫ് , അബ്ദുൽ റസാക്ക്, ഫാത്തിമ, അബ്ദുൽ ഷുക്കൂർ, വഹിദ, അബ്ദുൽ ഹമീദ്, ഷമീറ മരുമക്കൾ കെ.എം മൊയ്തീൻ ഫറോക്ക്, സിഎം മൊയ്തീൻ അണ്ണശ്ശേരി, സലീം നാലകത്ത് പാറശ്ശേരി , ബീമു , സീനത്ത്, ഷിബ,...

Post

എസ് ഡി പി ഐ തിരൂരിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

തിരൂർ : ഇസ്രായേൽ ഖത്തറിൽ നടത്തിയ ക്രൂരതയ്ക്കെതിരെ എസ് ഡി പി ഐ രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എസ് ഡി പി ഐ തിരൂർ മണ്ഡലം കമ്മിറ്റി തിരൂരിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിന്റെ സമാപനയോഗം എസ് ഡി പി ഐ മണ്ഡലം പ്രസിഡണ്ട് നിസാർ അഹമ്മദ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഇസ്രായേലിൻ തെമ്മാടി രാഷ്ട്രം ലോകജനതയുടെ മുന്നിൽ തന്നെ നാണംകെട്ടു കൊണ്ടിരിക്കുകയാണ്. ഗസയിലും, സിറിയയിലും, ഇറാനിലും കാലങ്ങളായി ബോംബുകൾ കൊണ്ട് കുരുതി നടത്തി...

Post

വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പ്രതിഷേധകരം: എ എച്ച് എസ് ടി എ

മലപ്പുറം : അധ്യാപകർ വിദ്യാർത്ഥികളുടെ അടികൊണ്ട് വീണാലും പ്രതികരിക്കരുതെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരമാണെന്ന് എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ ആരോപിച്ചു. അധ്യാപകരെ ആക്രമിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവന പിൻവലിച്ച് മന്ത്രി അധ്യാപക സമൂഹത്തോട് മാപ്പ് പറയണം. അധ്യാപകർക്ക് ഭയരഹിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കേണ്ട വിദ്യാഭ്യാസമന്ത്രി, അധ്യാപകരിൽ ഭയപ്പാട് സൃഷ്ടിക്കുന്നതിന്റെ ഉദ്ദേശ്യം സംശയകരമാണ്.നിരവധി വിഷയങ്ങളിൽ അധ്യാപകരെ ശത്രുപക്ഷത്ത് നിർത്തുന്ന നിലപാടുകളാണ് വകുപ്പുമന്ത്രി തുടർച്ചയായി സ്വീകരിക്കുന്നത്.കുട്ടിയുടെ മർദ്ദനമേറ്റ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടി വിദ്യാഭ്യാസ വകുപ്പ്...

Post

അപവാദ പ്രചരണത്തിനെതിരെ വക്കീൽ നോട്ടീസയച്ചു

കുറ്റ്യാടി: കോഴിക്കോട് കുറ്റ്യാടിയിലെ പ്രശസ്ത അക്യുപങ്ചർ പ്രാക്ടീഷ്ണറായ ഫെമിന യൂസഫിനെ സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിച്ച് അപവാദ പ്രചരണം നടത്തിയ പയ്യോളി, കൊഴിക്കല്ലൂർ തുറയൂർ താമസിക്കുന്ന കൊളമുള്ളത്തിൽ അബ്ദുല്ല മകൻ മുഹമ്മദ് ബഷീറിനെതിരെ വക്കീൽ നോട്ടീസയച്ചു.നിരവധി രോഗികൾക്ക് ആശ്വാസമായി അക്യുപങ്ചർ ചികിസ ചെയ്യുന്ന തന്നെ സമൂഹ മദ്ധ്യത്തിൽ അപമാനിച്ചതിന്‌, സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച അപവാദങ്ങൾ പിൻവലിച്ച് മറുകുറിപ്പ് ഇടുകയും,50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുകയും ചെയ്യാത്ത പക്ഷം നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഫെമിന യൂസഫ് പ്രമുഖ അഭിഭാഷകൻ...

Post

സൗഹൃദ വേദി ഭാരവാഹികൾ ആദിവാസി സമരനായകൻ ഗ്രോ വാസുവിനെ സന്ദർശിച്ചു

മലപ്പുറം:നിലമ്പൂരിലെ ആദിവാസികൾ താമസിക്കുന്ന ഭൂമിയുടെ പട്ടയം നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്നുമാസമായി മലപ്പുറം കലക്ടറേറ്റിനു മുന്നിൽ ആദിവാസികളോടൊപ്പം സമരത്തിന് നേതൃത്വം നൽകുന്ന 96 കാരനായ ഗ്രോവാസുവിനെ സൗഹൃദ വേദി പ്രവർത്തകർ സന്ദർശിച്ച് ഹാരാർപ്പണം ചെയ്തു. സൗഹൃദ വേദി പ്രസിഡണ്ട് കെപി റഹ്മത്തുല്ല സെക്രട്ടറി കെ കെ റസാക് ഹാജി വൈസ് പ്രസിഡണ്ട് മാരായ കൈനിക്കര അബ്ദുൽ ഖാദർ ഷമീർ കളത്തിങ്ങൽ സാഹിത്യകാരനും കവിയുമായ ഫിറോസ് ഖാൻ പരപ്പനങ്ങാടി എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

Post

തിരൂർ താലൂക് ചരിത്ര രചന സമ്മേളനം

തിരൂർ :തിരൂർ താലൂക് ചരിത്ര രചന സമ്മേളനം ശ്രീ അബ്ദുൽസലാം മാസ്റ്റർ kk(വികസന കാര്യ ചെയർമാൻ തിരൂർ മുൻസിപ്പാലിറ്റി) യുടെ അധ്യക്ഷതയിൽ തിരൂർ MLA. ശ്രീ. കുറുക്കോളി മൊയ്‌ദീൻ ഉത്ഘാടനം നിർവഹിച്ചു.ശ്രീമതി സൈനബ ചെനാത്, (താനൂർ ബ്ലോക്ക് പ്രസിഡണ്ട്‌ )യൂസഫ്. കെ (ഒഴുർ പഞ്ചായത്ത് പ്രസിഡണ്ട്‌,). പി. കെ. കെ. തങ്ങൾ, i.v. അബ്ദുസമദ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി,. റഹ്മത്തുള്ള. കെ. പി. ഒ, ശശിമാസ്റ്റർ, കുഞ്ഞി മൂസ്സ. പി. ബഷീർ കൊടക്കാട്ട്, ശംസുദ്ധീൻ തയ്യിൽ,...