Author: Staff Correspondent (Jyobish V)

Post

മീഡിയേഷൻ ഫോർ ദി നേഷൻ’ ലൂടെ 10000 കേസുകൾ ഒത്തുതീർപ്പാക്കി

സ്വപ്നതുല്യമായ ഒരു നേട്ടം കൈവരിച്ചതിന്റെ സന്തോഷം പങ്കിടാനാണ് ഇന്ന് ഇവിടെ ഈ കൂട്ടായ്മ സംഘടിപ്പിച്ചിട്ടുള്ളത്. കോടതിയിൽ കെട്ടികിടക്കുന്ന കേസുകൾ മധ്യസ്ഥതയിലൂടെ തീർക്കുന്നതിനായി ബഹു. സുപ്രീം കോടതിയുടെ നിർദേശപ്രകാരം രാജ്യവ്യാപകമായി ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ സംഘടിപ്പിച്ചിട്ടുള്ള മീഡിയേഷൻ ഡ്രൈവ് “മീഡിയേഷൻ ഫോർ ദി നേഷൻ’ എന്ന പേരിൽ രാജ്യത്തുടനീളം നടന്നു വരിക ആണ്.ആയതിന്റെ ഭാഗമായി കേരളത്തിൽ ആദ്യമായി മലപ്പുറം ജില്ലയിൽ 1000 ത്തിൽ അധികം കേസുകൾ ആണ് ഈ മൂന്നു മാസം കൊണ്ട് തീർപ്പാക്കി...

Post

കോട്ടക്കലിൽ വീണ്ടും വൻ രാസലഹരി വേട്ട

10 ലക്ഷം രൂപ വിലവരുന്ന 136.965 ഗ്രാം MDMA രണ്ട് വേങ്ങര സ്വേദേശികൾ കോട്ടക്കൽ പോലീസിന്റെ പിടിയിൽ കോട്ടക്കൽ: കോട്ടക്കൽ വളാഞ്ചേരി റോഡിൽ ചെനക്കൽ പെട്രോൾ പമ്പിന് സമീപം വെച്ച് വിൽപ്പനയ്ക്കായി സൂക്ഷിച്ച 22.00 ഗ്രാം MDMA യുമായി വേങ്ങര ,ഊരകം മേൽമുറി,കീരൻക്കുന്ന് സ്വദേശി വട്ടപറമ്പ് വീട്ടിൽ അരുൺ( 27 വയസ്സ്) നെയാണ് കോട്ടക്കൽ പോലീസ് ഇൻസ്പെക്ടർ സംഗീത് പുനത്തിൽ, മലപ്പുറം DANSAF സബ്ഇൻസ്പെക്ടർ ജസ്റ്റിൻ KR എന്നിവരുടെ നേതൃത്വത്തിൽ കോട്ടക്കൽ പോലീസും മലപ്പുറം ഡാൻസഫ് ടീമും...

Post

സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം ജില്ലാ വികസന സെമിനാര്‍ ജനുവരിയില്‍

മലപ്പുറം : മലപ്പുറം ജില്ല പിറവിയെടുത്തിട്ട് 56 വര്‍ഷം പിന്നിട്ടെങ്കിലും പിന്നോക്ക ജില്ല എന്ന പേരിലാണ് ഇന്നും മലപ്പുറം അറിയപ്പെടുന്നത്. ഇതിനൊരുമാറ്റം വേണ്ടേ? എന്തുകൊണ്ട് ഇത് സംഭവിച്ചു? ഇനി മുന്നേറാന്‍ എന്തു വഴികള്‍? തുടങ്ങിയ വിഷയങ്ങളില്‍ ആഴത്തില്‍ പഠനം നടത്തി പുതു വഴികള്‍ കണ്ടെത്തേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം ജില്ലാ കമ്മിറ്റി ‘മലപ്പുറത്തിന്‍റെ നാളെ ‘ എന്ന പേരില്‍ സമഗ്രമായ വികസന സെമിനാര്‍ സംഘടിപ്പിക്കുന്നു.മലപ്പുറം പ്രസ്സ് ക്ലബ് ഓഡിറ്റോറിയത്തില്‍ നടന്ന ഫോറം...

Post

അഴിമതി തെളിയിക്കാൻ ലീഗിനെ വെല്ലുവിളിച്ച് കെ ടി ജലീൽ

തിരൂർ:മലയാളം സർവ്വകലാശാലയുടെ ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ഒരു നയാ പൈസയുടെ എങ്കിലും അഴിമതി നടത്തിയെന്ന് തെളിയിക്കാൻ മുസ്ലിം ലീഗിനെയും യൂത്ത് ലീഗിനെയും വെല്ലുവിളിച്ച് കെ ടി ജലീൽ. യൂത്ത് ലീഗ് സെക്രട്ടറി പി കെ ഫിറോസിന് മറുപടി പറഞ്ഞുകൊണ്ട് സിപിഎം തിരൂരിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.. സർവ്വകലാശാലക്ക് സ്ഥലം ഏറ്റെടുത്തതും വില നിർണയിച്ചതും എല്ലാം യുഡിഎഫ് ഭരണകാലത്താണ്.പ്രധാന പങ്കുവഹിച്ചത് തിരൂർ എംഎൽഎ സി മമ്മൂട്ടിയാണ്. ഇപ്പോൾ എടുത്ത സ്ഥലം ആദ്യമായി നിർദ്ദേശിച്ചതും തരം മാറ്റാൻ ഉത്തരവ്...

Post

ആക്റ്റ് നാടകമേള 2025 സ്വാഗത സംഘം രൂപീകരണം

തിരൂർ :കഴിഞ്ഞ 20 വർഷക്കാലമായി തിരൂരിലെ കലാ- സാംസ്കാരിക മേഖലയിലെ സജീവ സാന്നിദ്ധ്യമായ തിരൂരിൻ്റെ കുടുബ കൂട്ടായ്മയായ ആക്റ്റ് തിരൂരിൻ്റെ 18-ാം മത് ആക്റ്റ് നാടകമേളയോടനുബന്ധിച്ച് സംഗം ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ സ്വാഗതസംഘം രൂപീകരിച്ചു. ആക്റ്റ് വൈസ് പ്രസിഡൻ്റ് അഡ്വ. വിക്രമകുമാർ മുല്ലശ്ശേരി അധ്യക്ഷനായ ചടങ്ങിൽ യോഗത്തിൻ്റെ ഉദ്ഘാടനം ബഹു. മുൻസിപ്പൽ വൈസ് ചെയർമാൻ രാമൻ കുട്ടി നിർവഹിച്ചു. ആക്റ്റ് സെക്രട്ടറി കരീം മേച്ചേരി സ്വാഗതവും ട്രഷറർ മനോജ് ജോസ്. വി ബഡ്ജറ്റ് അവതരണവും അനിൽകുമാർ കെ.എം...

Post

ശ്രീദുർഗ്ഗഭഗവതി അവാർഡ് ജേതാവ് അബ്ദുറഹിമാൻ മാസ്റ്ററെ അടയാളം പൊന്നാനി ആദരിച്ചു

പൊന്നാനി :തൃക്കാവ് ദുർഗ്ഗാദേവീ ക്ഷേത്രത്തിന്റെ അഞ്ചാമത് ശ്രീദുർഗ്ഗഭഗവതി അവാർഡ് നേടിയ അബ്ദുറഹിമാൻ മാസ്റ്ററെ അടയാളം പൊന്നാനി ആദരിച്ചു. അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഉടമ കെ വി അബ്ദുൾ നാസറിന്റെ വസതിയിൽ വെച്ചാണ് അദ്ദേഹത്തെ ആദരിച്ചത്. ചരിത്രസാഹിത്യ ആഖ്യാനത്തിൽ മതമൈത്രിയുടെ മഹിമ ഇഴചേർത്തിണക്കി അദ്ദേഹം രചിച്ച നിരവധി ലേഖനങ്ങൾ ഇതിനകം വിവിധമാദ്ധ്യമങ്ങളിൽ ജനശ്രദ്ധ നേടിക്കഴിഞ്ഞു. മതങ്ങളെ ചേർത്ത് പിടിച്ച് സഹോദരത്വേന വാഴുന്ന പൊന്നാനി എന്നും കേരളത്തിന്റെ അഭിമാനമാണ്. ഇവിടെ അബ്ദുറഹിമാൻ മാഷ് ആദരിക്കപ്പെടുന്നു. അത് തന്നെയാണ് തൃക്കാവ്...

Post

Sma സംസ്ഥാന പ്രതിനിധി സമ്മേളനം സ്വാഗത സംഘ രൂപീകരണ സംഗമം നാളെ തിരൂരിൽ

സമസ്ത സെന്റിനറി കോട്ടക്കൽ : സമസ്ത സെന്റിനറിയുടെ ഭാഗമായി സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ) സംസ്ഥാന പ്രതിനിധി സമ്മേളനം നടത്തുന്നു. 2025 നവംബർ 11 ന് മലപ്പുറം ജില്ലയിലെ തിരൂരിൽ നടക്കുന്ന സമ്മേളനം വിജയിപ്പിക്കുന്നതിന് സെപ്റ്റംബർ 27 ശനിയാഴ്ച വൈകുനേരം 4 മണിക്ക് തിരൂർ റിംഗ് റോഡിലുള്ള തഖ്‌വ മസ്ജിദിൽ വിപുലമായ സ്വാഗതസംഘ രൂപീകരണ സംഗമം ചേരുന്നു. എസ് എം എ സംസ്ഥാന നേതാക്കളായ സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, അബ്ദു റഹ്‌മാൻ ഫൈസി മാരായമംഗലം,...

Post

അരങ്ങ് ഉദ്ഘാടനം ചെയ്തു

ആലത്തിയൂർ :കെഎച്ച്എം ഹയർസെക്കൻഡറി സ്കൂളിലെ കലോത്സവം ഗായകൻ, നാടൻപാട്ട് കലാകാരൻ മണികണ്ഠൻ പെരുമ്പറമ്പ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ഗഫൂർ നല്ലേ പാട്ട്,വൈസ് പ്രസിഡണ്ട് ഷാഫി വാക്കയിൽ ,ഷംസുദ്ദീൻ ടി.എൻ,ഷാജി,സുഭാഷ് പയനാട്,പ്രിൻസിപ്പൽ സോണിയ സി വേലായുധൻ,ഹെഡ്മിസ്ട്രസ് എം.ബിന്ദു,സ്റ്റാഫ് സെക്രട്ടറിമാരായ കെ നൗഫൽ,സുബൈർ,കൺവീനർ അബ്ദുല്ല തുടങ്ങിയവർ പ്രസംഗിച്ചു.ചടങ്ങിൽ വിവിധ അവാർഡ് ജേതാകളെ പിടിഎ പ്രസിഡണ്ട് ഗഫൂർ നല്ലേപ്പാട്ട്,ദേശീയ റെക്കോർഡ് നേടിയ കായികതാരങ്ങൾ, കൊമേഴ്‌സ് വിഷയത്തിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു.

Post

മലപ്പുറം എസ് സിയുടെ ജേഴ്സി ലോഞ്ച് ചെയ്തു

തിരൂർ:സൂപ്പർ ലീഗ് കേരള സീസൺ 2 യിലെ മലപ്പുറത്തിന്റെ സ്വന്തം ടീമായ മലപ്പുറം എഫ് സിയുടെ ജഴ്സി ലോഞ്ച് ചെയ്തു.ദുബായ് അൽ അഹ്‌ലി സ്പോർട്ട്സ് ഹാളിൽ നടന്ന ചടങ്ങിൽമലപ്പുറം എഫ്.സിയുടെ പ്രമോട്ടർമാരായഡോ. സി അൻവർ അമീൻ,ആഷിഖ് കൈനിക്കര,എ പി ശംസുദ്ധിൻ,അജ്മൽ ബിസ്മി,ബേബി നിലാമ്പ്ര, എ.പി.റാഷിദ് അസ്ലം,ജംഷീദ് പി ലില്ലി,വി.പി ലത്തിഫ്,റാഫേൽ വി തോമസ്,ഷറഫുദ്ധിൽ തെയ്യംമ്പാട്ടിൽ,ഫൈസൽ ബാബു,കനകഎന്നിവർ പങ്കെടുത്തു,റാഫേൽ ഫിലീം സിറ്റിയുംകള്ളിയത്ത് ടി എം ടിയുമാണ് മലപ്പുറം എഫ് സി യുടെ സ്പോൺസർമാർ.

Post

എം കെ ഇബ്രാഹിം മാസ്റ്റർ (93) നിര്യാതനായി

നാരോക്കാവ് : എം കെ ഇബ്രാഹിം മാസ്റ്റർ (93) നിര്യാതനായി.നാരോക്കാവ് ഐസിടി സ്ഥാപനങ്ങളുടെ സ്ഥാപക ചെയർമാൻ ആയിരുന്നു. ജമാഅത്തെ ഇസ്ലാമി കേരള മുൻ അമീർ എം ഐ അബ്ദുൽ അസീസിൻ്റെ പിതാവാണ്.പാലേമാട് SVHSS സ്ഥാനങ്ങളുടെ മുഖ്യ ശില്പികളിൽ ഒരാളായിരുന്നു. എടക്കര മേഖലയിലെ വിദ്യാഭ്യാസ സാമൂഹിക രംഗത്ത് സജീവ സാന്നിധ്യം ആയിരുന്നു ഭാര്യമാർ: ഖദീജ,റംലത്ത്. മക്കൾ: മുഹമ്മദലി സുല്ലമി , അബ്ദുറഹ്മാൻ (പി എസ് എം ഓ കോളേജ് തിരൂരങ്ങാടി ), എം ഐ അബ്ദുൽ അസീസ്, അബ്ദുൽഹമീദ്...