കുറ്റിപ്പുറം : കുറ്റിപ്പുറത്ത് വർഷങ്ങളായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന പല പ്രശ്‌നങ്ങൾക്കും പരിഹാരം ഉണ്ടാകുന്നില്ലെന്ന് വ്യാപാരികൾ.ടൗണിലെ മാലിന്യ പ്രശ്‌നം, അഴുക്കുചാൽ വൃത്തിയാക്കൽ, അലഞ്ഞു തിരിയുന്ന കന്നുകാലികൾ, തെരുവോര നായ്ക്കൾ, ടൗണിലും, തിരൂർ റോഡ്, വൺവേ റോഡുകളിലും സ്ട്രീറ്റ്‌ലൈറ്റുകൾ പ്രകാശിക്കാതിരിക്കൽ, നിളയോര പാർക്കിനോട് ചേർന്ന സ്റ്റേഡിയം, പാർക്കിനോട് ചേർന്ന നടപ്പാത, തെരുവോരങ്ങളിലെ അനധികൃത കച്ചവടങ്ങൾ, കടക്കു മുന്നിൽ വഴി തടഞ്ഞുകൊണ്ടുള്ള ടാക്‌സി, ഓട്ടോറിക്ഷകളുടെ പാർക്കിംഗ്, ലോറി പാർക്കിംഗ്, കടക്കു മുന്നിൽ അടച്ചുകെട്ടി നടത്തുന്ന പൊതുയോഗങ്ങൾ, ബസ് സ്റ്റാൻഡ് നിർമ്മാണം, ബസ് സ്റ്റാൻഡിൽ...
FlashNews:
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
Author: Staff Correspondent (Jyobish V)
തീവണ്ടിയിറങ്ങി യാത്രക്കാർക്ക് ഇനി അരിയും സാധനങ്ങളും വാങ്ങാം
തീവണ്ടിയിറങ്ങി യാത്രക്കാർക്ക് ഇനി അരിയും സാധനങ്ങളും വാങ്ങാം. ഇതിനായി റെയിൽവേ സ്റ്റേഷനുകളിൽ പലചരക്കുകടകൾ വരുന്നു. മംഗളൂരു ജങ്ഷൻ, നിലമ്പൂർ റോഡ്, കൊയിലാണ്ടി, മാഹി, കാഞ്ഞങ്ങാട്, തിരൂർ, കുറ്റിപ്പുറം എന്നീ സ്റ്റേഷനുകളിൽ പലചരക്ക് കട തുടങ്ങാൻ ടെൻഡർ വിളിച്ചു. യാത്രക്കാർക്കായി സ്റ്റേഷനുകളിൽ വൈവിധ്യ സംരംഭങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്. മംഗളൂരു ജങ്‌ഷൻ ഒഴികെ ആറ് സ്റ്റേഷനുകളിൽ ഇതിനൊപ്പം ഫോട്ടോസ്റ്റാറ്റ് മെഷീനും വരും. റെയിൽവേ സ്റ്റേഷനിലെ ഒഴിഞ്ഞ ഭൂമിയിൽ മീറ്റിങ് ഹാൾ സ്ഥാപിക്കാനും റെയിൽവേ പദ്ധതിയിടുന്നു. ഷൊർണൂർ, പൊള്ളാച്ചി എന്നിവിടങ്ങളിലാണ്...
അധ്യാപക പുരസ്കാര ജേതാവിനെ അനുമോദിച്ചു
.പൊന്നാനി : – സംസ്ഥാന ഗവൺമെന്റിന്റെ 2025 ലെ അധ്യാപക പുരസ്കാരം നേടിയ തിരൂർ പുറത്തൂർ ഗവൺമെന്റ് യു. പി. സ്കൂൾ മുൻ അധ്യാപകനും ഇപ്പോൾ പൊന്നാനി കടവനാട് ജി. എഫ്. യു. പി. സ്കൂൾ പ്രധാന അദ്ധ്യാപകനുമായ ടി. പി. മുഹമ്മദ് മുസ്തഫയെ കേരള ഗവൺമെന്റ് പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേർസ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി അനുമോദിച്ചു. കടവനാട് സ്കൂളിൽ ചേർന്ന അനുമോദന യോഗം ജില്ലാ ട്രഷറർ സിന്ധു ടീച്ചറുടെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് കെ. സി....
പലസ്തീനിലെ ഉറങ്ങാത്ത രാവുകൾക്ക് ഐക്യദാർഢ്യവുമായി ism പ്രതിരോധ രാവ്
കോഴിക്കോട് : പലസ്തീൻ ജനതയെ കൊന്നൊടുക്കുന്ന ഇസ്രയേൽ ഭീകരത കൊണ്ട് വർഷങ്ങളായി ഉറക്കമില്ലാതായ പലസ്തീൻ രാവുകൾക്ക് ഐക്യദാർഢ്യം പങ്കു വെച്ച് രാത്രിയെ പകലാക്കി ഐ.എസ്.എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗസ്സ പ്രതിരോധ രാവ് വേറിട്ടൊരു സമരമായി. കോഴിക്കോട് കടപ്പുറത്ത് നടന്ന ഐ.എസ്. എം ഗസ്സ പ്രതിരോധ രാവ് പ്രതിഷേധത്തിൽ സ്ത്രീകളും കുട്ടികളുമടക്കം വൻ ജനാവലി പെങ്കെടുത്തു. എക്കാലത്തും മനുഷ്യാവകാശങ്ങൾക്കും ലോക സമാധാനത്തിനും വേണ്ടി ശബ്ദിക്കുകയും പലസ്തീനികളോട് ഐക്യപ്പെടുകയും ചെയ്ത രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തെ കളങ്കപ്പെടുത്തി ഇസ്രയേല്യമായി...
ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാൻ ഐക്യ രാഷ്ട്ര സഭ ഇടപെടണം
തിരൂർ: മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിച്ചുകൊണ്ട് ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കാൻ ഐക്യ രാഷ്ട്ര സഭ ഇടപെടണമെന്ന് കെ.എൻ.എം. മർക്കസുദ്ദഅവ തിരൂർ മണ്ഡലം സമിതി ആവശ്യപ്പെട്ടു. മാനവികതയുടെ എല്ലാ അതിരുകളുംഭേദിച്ചുകൊണ്ട് ഗാസയെ കുട്ടികളുടെ ശ്മശാനമാക്കി മാറ്റിയിരിക്കുകയാണ്. ഫലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയെ ലോക രാഷ്ട്രങ്ങൾ കണ്ടില്ലെന്ന് നടിക്കരുതെന്നും അഭിപ്രായപ്പെട്ടു.കാലം തേടുന്ന ഇസ്ലാഹ് ക്യാമ്പയിൻ്റെ ഭാഗമായി കെ.എൻ.എം മർക്കസുദ്ദഅവ തിരുർ മണ്ഡലം സമിതി ചെമ്പ്ര എ.എം.യു.പി. സ്ക്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പഠന ക്യാമ്പ് കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം...
പുകയിലരഹിത വിദ്യാലയങ്ങൾ,പുറത്തൂർ പഞ്ചായത്ത് തല പ്രഖ്യാപനം നടന്നു.
പുറത്തൂർ:പുകയിലരഹിത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രഖ്യാപനം പുറത്തൂർ പഞ്ചായത്തിൽ നടന്നു.പഞ്ചായത്തിലെ 14 സ്കൂളുകളിലും പ്രത്യേക അസംബ്ലി ചേർന്ന് പുകയിലവിരുദ്ധ സന്ദേശം നൽകി.എല്ലാ സ്ഥാപനങ്ങളിലെയും മുഴുവൻ കെട്ടിടങ്ങളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു.കൂടാതെ സ്കൂളുകളുടെ 100 മീറ്റർ പരിധിയിൽ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.കുട്ടികൾ പുകയിലവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി. പുറത്തൂർ ജിഎച്ച്എസ്എസിൽ നടന്ന ചടങ്ങിൽ ഡോ.കെ.ടി.ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.പുറത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി.ഒ. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.തിരൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രീത പുളിക്കൽ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഹറ ആസിഫ്,ആരോഗ്യ സ്റ്റാന്റിംഗ്...
സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം സ്വാഗതസംഘം രൂപീകരിച്ചു
തിരൂർ:സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം തിരൂർ ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ എസ് കെ . ഐ. എ. എസ് സ്വാഗതംആശംസിച്ചു . തിരൂർ മുൻസിപ്പൽ വൈസ് ചെയർമാൻ പി രാമൻകുട്ടി അധ്യക്ഷത വഹിച്ചു. കുറുക്കോളി മൊയ്തീൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.സന്തോഷ് സി എ. അസിസ്റ്റൻ്റ് ഡി.പി. ഐ. സംഘാടക സമിതി ഘടന അവതരിപ്പിച്ചു . യോഗത്തിൽ പുറത്തൂർ പഞ്ചായത്ത്...
കിൻഷിപ്പിന്റെ പ്രവർത്തനം മാതൃകാപരം
ഡോ. സി. അൻവർ അമീൻ തിരൂർ: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും പുനരധിവാസ പ്രവർത്തനങ്ങൾക്കും വേണ്ടി കിൻഷിപ്പ്നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന്പ്രവാസി വ്യവസായിയായഡോ. സി.അൻവർ അമീൻ പറഞ്ഞു.കിൻഷിപ്പിൽ നടന്ന സ്നേഹ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭിന്നശേഷി പരിശീലകയായആബിദ ചെമ്പ്ര അധ്യക്ഷയായി.വേൾഡ് മലയാളി കൗൺസിൽ ഉപാധ്യക്ഷൻ അബ്ബാസ് ചേലാട്ട് ഓസ്ട്രേലിയ മുഖ്യാതിഥിയായി.ആഴം സിനിമയിലൂടെഅഭിനയ മികവ് തെളിയിച്ചകിൻഷിപ്പ് അംഗം ശലിഖിനെ ചടങ്ങിൽഅനുമോദിച്ചു.കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി ,ഡോ വി എം അബ്ബാസ്ഡോ. പി.എം സമീർനാസർ കുറ്റൂർപി. അബുൽ ഫസൽമുജീബ് താനാളുർറഫീഖ് മുഹമ്മദ്അമീർ...
തിരൂർ ആർട്ട്സ് കോളേജ് ഉടമTKM ബഷീർ അന്തരിച്ചു
തിരൂർ: തിരൂർ ആർട്ട്സ് കോളേജ് ഉടമTKM ബഷീർ മാസ്റ്റർ അന്തരിച്ചു.വീട്: താഴെപ്പോലം വടക്കേ അന്നാരറോഡ് ഭാര്യ: മുനീറ.മക്കൾ: ഷാലിബ്, ഷിബില (ഖത്തർ) മരുമകൻ. നാസിൽ സമദ്( ഖത്തർ). സഹോദരങ്ങൾ: മുഹമ്മദലി, ഹമീദ്, ജലാൽ, റസിയമയ്യത്ത് കബറടക്കം അഞ്ചുമണിക്ക് കോരങ്ങത്ത് ജുമാമസ്ജിദ് കബർസ്ഥാനിൽ.
വള്ളിക്കാടൻ അസൈനാർ ഹാജി (80) അന്തരിച്ചു
തിരുന്നാവായ: എടക്കുളത്തെ പൗരപ്രമുഖനും സുന്നി മഹല്ല് പ്രസിഡന്റുമായ വള്ളിക്കാടൻ അസൈനാർ ഹാജി (80) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് അന്ത്യം.മയ്യിത്ത് ഖബറടക്കം ഇന്ന് രാവിലെ 9 മണിക്ക് എടക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.ആറുപതിറ്റാണ്ടിലധികം തിരുന്നാവായയുടെയും എടക്കുളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ, മത-സാംസ്‌കാരിക മേഖലകളിൽ നിറഞ്ഞുനിന്ന വി.കെ അസൈനാർ ഹാജിയുടെ വിയോഗം നാടിന് തീരാനഷ്ടമായി. വർഷങ്ങളായി എടക്കുളം സുന്നിമഹല്ലിന്റെ പ്രസിഡന്റായി പ്രവർത്തിച്ചുവരികയായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏറെ സജീവമായിരുന്ന ഹാജി നിരവധി പേർക്ക് അത്താണിയായിരുന്നു.ഒരുകാലത്ത്...