തിരൂർ :തെക്കുമുറി ശ്രീ പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിലെ നവരാത്രി ആഘോഷ പരിപാടി ഡോക്ടർ നിഖിൽ നാഥ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ക്ഷേത്ര സമിതി പ്രസിഡണ്ട് കിഴക്കാത്ത് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി പി മണികണ്ഠൻ,ഊരാളന്മാരായ പത്മിനി അന്തർജനം, ശ്രീദേവി അന്തർജനം എന്നിവർ പ്രസംഗിച്ചു.ഉദ്ഘാടന ശേഷം വിവിധ പരിപാടികൾ അരങ്ങേറി.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff Correspondent (Jyobish V)
എം.എസ്. സി. ബയോ കെമിസ്ട്രി റാങ്ക് ജേതാവ് കദീജ ഷിഫയ്ക്ക് നാടിൻ്റെ ആദരം
തിരുന്നാവായ : കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.എസ്.സി ബയോ കെമിസ്ട്രി പരീക്ഷയിൽ ഏഴാം റാങ്ക് കരസ്ഥമാക്കിയ വൈരങ്കോട് കുന്നത്ത് കദീജ ഷെറിക്ക് നാടിൻ്റെ ആദരം. ആതവനാട് മർക്കസ് ആർട്സ് ആൻ്റ് കോളേജ് പി.ജി. വിദ്യാർത്ഥിയായിരിക്കെപാഠ്യ പഠ്യേതര പ്രവർത്തനത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൽ കൈവരിച്ചിട്ടുണ്ട്. ബയോളജിക്കൽകെമിസ്ട്രിയിൽ പി.എച്ച്. ഡി നേടാനാണ് കദീജ ഷെറിയുടെ ആഗ്രഹം. തിരൂർബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉപഹാരം നൽകി ആദരിച്ചു. പാറപ്പുറത്ത് ബീരാൻ അധ്യക്ഷത വഹിച്ചു. ബക്കർ അമരിയിൽ അനുമോദന ഭാഷണം നടത്തി. കെ....
KPO കദീജകുട്ടി (87)നിര്യാതയായി
ജനതാബസാർ,ശാന്തിനഗർ: പരേതനായ കെഎം പരീദ് എന്നവരുടെ ഭാര്യKPO കദീജകുട്ടി (87)മരണപെട്ടു.മക്കൾ: സൈനബ, മുബാറക്, മുംതാസ്, അൻവർ. മരുമക്കൾ: VE ലത്തീഫ് മുറിവഴിക്കൽ, സാബിറ തലകടത്തൂർ, നാസർ നാടുവിലങ്ങാടി (നാഷണൽ സ്റ്റോർ, തിരൂർ), ഫെമീല അന്നാര.ഖബറടക്കം ഇന്ന് ഞായർ (28/09) ന് വൈകുന്നേരം 5 മണിക്ക് പറവണ്ണ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
നാളത്തെ ജനപ്രതിനിധി നിങ്ങളോ
കൊച്ചി:മഹാത്മ ഗാന്ധി വിഭാവന ചെയ്ത ഗ്രാമ സ്വരാജ് എന്ന ആശയം ജനങ്ങളിലെത്തിക്കാൻ ബോധവത്കരണശില്പശാല സംഘടിപ്പിച്ചു.സാമൂഹിക-സാംസ്ക്കാരിക സംഘടനയായ ട്രയാങ്കിളിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്നലെ രാവിലെ 10.30 ന് ആരംഭിച്ച ശില്പശാല ഏക ദിന ശില്പശാലയായാണ് സംഘടിപ്പിച്ചത്. ശില്പശല റിട്ട. ഹൈക്കോടതി ജഡ്ജി, ജസ്റ്റിസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്തു. ട്രയാങ്കിൾ സംഘാടക സമിതി ചെയർമാൻ കല്ലറ മോഹൻ ദാസ് അധ്യക്ഷനായി. പഞ്ചായത്ത് ഗ്രാമസഭകളും കമ്മിറ്റി പ്രവർത്തങ്ങളും എന്ന വിഷയത്തിൽ റിട്ട. കേരള ഓഡിറ്റ് വകുപ്പ് ജോയിൻ്റ് ഡയറക്ടർ...
കുഞ്ഞാലിക്കുട്ടിക്ക് ഡോ:കെ.ടി.ജലീന്റെ ഒരു തുറന്ന കത്ത്
തിരൂരിലെ മലയാളം സർവകലാശാലക്ക് ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് മുസ്ലിംലീഗിൻ്റെ യുവജന സംഘടനയായ മുസ്ലിം യൂത്ത് ലീഗിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, അന്നത്തെ മന്ത്രി എന്ന നിലയിൽ എനിക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണം താങ്കളുടെ ശ്രദ്ധയിലും പെട്ടിട്ടുണ്ടാകുമല്ലോ? 2012-ൽ അങ്ങ് ഉൾപ്പെടുന്ന UDF സർക്കാറിൻ്റെ കാലത്ത് തുടങ്ങിയ സ്ഥലമേറ്റെടുപ്പ് പ്രക്രിയ പൂർത്തിയായത് 2019-ൽ ഞാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരിക്കെയാണ്. സർവകലാശാലക്കായി ഏറ്റെടുത്ത സ്ഥലം കണ്ടെത്തിയതും, ഭൂമിയുടെ തരം മാറ്റാൻ കൃഷി വകുപ്പ് ഉത്തരവിറക്കിയതും, സ്ഥലം...
കോനൂർ അഖില കേരള ഓണംകളി മത്സരം ഞായറാഴ്ച
രവിമേലൂർ കൊരട്ടി : ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും മധ്യകേരളത്തിലെ ഏറ്റവും വലിയ ഓണാഘോഷങ്ങളിൽ ഒന്നായ കോനൂർ 15-ാം മത് കോനൂർ അഖില കേരള ഓണംകളി മത്സരം സെപ്റ്റംബർ 28 ഞായറാഴ്ച രാവിലെ 9 മുതൽ രാത്രി 10 വരെ കോനൂർ പഞ്ചായത്ത് ഗ്രൗണ്ടിൽ അരങ്ങേറും. കേരളത്തിലെ പ്രശസ്ത ഓണംകളി ടീമുകളായ നാദം ആർട്സ് നെല്ലായി,ട്യൂൺൻസ് ഇരിങ്ങാലക്കുട, യുവധാര കോൾക്കുന്ന് എന്നി ടീമുകൾ മത്സരക്കളിയിൽ അരങ്ങേറും. വനിതാ പ്രദർശനകളിയിൽ വിസ്മയ കലാവേദി മതിലകം,ത്രിശിവ മോനോടി ,മിത്ര കലാവേദി...
വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നു
തിരൂർ – മലപ്പുറം റോഡിൽ തലക്കടത്തൂർ പാലം മുതൽ വൈലത്തൂർ വരെ റബ്ബറൈസിങ് പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഈ റോഡിലുള്ള വാഹന ഗതാഗതം 28 -09 -2025 മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. ആയതിനാൽ ഈ റോഡ് വഴി പോകേണ്ട വാഹനങ്ങൾ പയ്യനങ്ങാടി – താനാളൂർ, പയ്യനങ്ങാടി – പനമ്പാലം , തിരൂർ – വട്ടത്താണി -വൈലത്തൂർ എന്നീ റോഡുകൾ വഴി പോകേണ്ടതാണ്.
യുവജന റാലിയും പൊതുസമ്മേളനവും ഈ മാസം സെപ്റ്റംബർ 28ന്
മുസ്ലിം യൂത്ത് ലീഗ് തലക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യുവജന റാലിയും പൊതുസമ്മേളനവും ഈ മാസം സെപ്റ്റംബർ 28-ാം തീയതി (ഞായറാഴ്‌ച) വൈകുന്നേരം നടത്താൻ തീരുമാനിച്ചു. യുവജന റാലി വൈകുന്നേരം 4.30ന് പുളിഞ്ചോട് നിന്നും ആരംഭിച്ച് ബി. പി അങ്ങാടി ടൗൺ ചുറ്റി സമ്മേളന നഗരിയായ ഇ.സാദിഖലി നഗറിൽ സമാപിക്കും. തുടർന്ന് 7 മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യാതിഥിയായി കേരള യുവതയുടെ ആവേശമായ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് സാഹിബ്,...
ഭൂദാന യാത്ര മുപ്പതിന് ചൊവ്വാഴ്ച്ച തവനൂരിൽ പുനരാവിഷ്കരിക്കപ്പെടുന്നു
തവനൂർ: അഖില ഭാരത ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായി മഹാത്മാഗാന്ധിയുടെ സഹചാരി ആചാര്യ വിനോബാ ഭാവെ നടത്തിയ അഖില ഭാരത ഭൂദാന യാത്ര തവനൂരിലും തിരുനാവായയിലും എത്തിയതിന്റെ അറുപത്തി എട്ട് വർഷത്തിന്റെ ഓർമ്മ പുതുക്കിക്കൊണ്ട് സെപ്റ്റംബർ 30ന് ചൊവ്വാഴ്ച്ച വൈകിട്ട് 3. 30ന് തവനൂരിൽ ഭൂദാന സ്മൃതിയാത്ര നടത്തുന്നു. സാംസ്കാരിക പരിസ്ഥിതി സംഘടനയായ തിരുന്നാവായ റീഎക്കൗ യും മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും, ദേശീയ ഹരിതസേനയുടെ വാളക്കുളം കെ.എച്ച്. എച്ച സ് യൂണിറ്റും മലപ്പുറം ജില്ലട്രോമാകെയറും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്...
ആലുങ്ങൽ കുടുംബം വീണ്ടും രക്ഷകരായി
ലക്ഷദ്വീപിലെ ഒരു പറ്റം ചെറുപ്പക്കാരെ ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തി ശ്രദ്ധ നേടിയിരിക്കുകയാണ് ആലുങ്ങൽ ചെറിയബാവയുംആലുങ്ങൽ സിദ്ധീക്കും അവരുടെ തൊഴിലാളികളും.താനൂര്കാർക്കെല്ലാം അഭിമാനവും ആഹ്ലാദവും നൽകുന്നതാണ് ഈ ഒരു സംഭവം.ലക്ഷദ്വീപിൽ നിന്നും ജോലിക്ക് പോയ ഒരു ബോട്ടും 4 തൊഴിലാളികളുംലക്ഷ്യം തെറ്റി 6 ദിവസമായി ഭക്ഷണവും വെള്ളവുമില്ലാതെ ആഴക്കടലിൽ അലയുകയായിരുന്നു.അലക്ഷ്യമായി ഒഴുകി നടന്ന ബോട്ടിനെ ആദ്യം കാണുന്നത് മാഷാഅല്ലാഹ് എന്ന ബോട്ടാണ്. അവർ വിവരമറിയിച്ചതനുസരിച്ച് ആലുങ്ങൽ ചെറിയബാവയും ടീമും അത് പോലെ അലുങ്ങൽ സിദ്ധീകും ടീമും അവർക്ക് വേണ്ട സേവനങ്ങൾ...