മലപ്പുറം : മലപ്പുറം കോമേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ലോക അധ്യാപക ദിനം ആചരിച്ചു. ഹയർ സെകൻ്ററി മലപ്പുറം മുൻ ആർ ഡി ഡി ഡോ: അനിൽ സാറിന് ജില്ലാ പ്രസിഡണ്ട് ഷബീർ അലി കോടങ്ങാട് പൊന്നാട നൽകി ആദരിച്ചു. യുനെസ്കോയും ഇൻ്റർനാഷണൽ ലേബർ ഓർഗനൈസേഷനും ചേർന്ന് അധ്യാപകരുടെ പദവിയെ കുറിച്ചുള്ള ശുപാർശ അംഗീകരിച്ചതിൻ്റെ സ്മരണാർത്ഥമാണ് ഈ ദിനം. അധ്യാപകരുടെ അവകാശങ്ങൾ സംരക്ഷിക്കുക, ഗുണമേൻമയുള്ള വിദ്യാഭ്യസം ഉറപ്പാക്കുക, അധ്യാപകരെ ബഹുമാനിക്കുക എന്നിവയാണ് ഈ ദിനത്തിൻ്റെ പ്രത്യേകതകൾ.ജില്ലാ ജനറൽ...
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
Author: Staff Correspondent (Jyobish V)
ഗുരുശ്രേഷ്ഠ അവാർഡ് അമരിയിൽ കുത്തുബുദ്ധീൻ മാസ്റ്റർക്ക് നാടിൻ്റെ ആദരം
തിരുന്നാവായ : അന്താരാഷ്ട്ര അധ്യാപക ദിനാഘോഷത്തിൻ്റെ ഭാഗമായി വൈരങ്കോട് സൗഹൃദ കൂട്ടായ്മ വിദ്യാഭ്യാസ സംഗമവും ആദരവും സംഘടിപ്പിച്ചു. അക്ഷരജാലകം ഗുരുശ്രേഷ്ഠ അവാർഡ് ജേതാവ് അമരിയിൽ കുത്തുബുദ്ധീൻ മാസ്റ്ററെ ആദരിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉപഹാരം നൽകി.പട്ടാമ്പി ഉപജില്ലയിലെ മേഴത്തൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ സംസ്കൃതം അധ്യാപകനും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറുമാണ്കുത്തുബുദ്ധീൻ മാസ്റ്റർ.കരിയർ ഗൈഡൻസ് പരിശീലകനും കവിയുമായ കുത്തുബുദ്ധിൻ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ ഒട്ടേറെ പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്.ആദരവ് ചടങ്ങിൽ കെ.പി. സലാം ഹാജി...
ഗുരു ജ്യോതി സംസ്ഥാന അവാർഡ് പ്രവീണിന്
കൊല്ലം :എഴുത്തുകാരിയും പരിസ്ഥിതി പ്രവർത്തകയുമായിരുന്ന സുഗതകുമാരി ടീച്ചറിൻ്റെ ഓർമ്മയ്ക്കായി സുഗതവനം ട്രസ്റ്റ് ഏർപ്പെടുത്തിയ ഗുരുജ്യോതി സംസ്ഥാന അവാർഡ് കുഞ്ഞിമോൻ ഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ കോമേഴ്സ് അധ്യാപകനായ പ്രവീണിന് അധ്യാപക ദിനത്തോടനുബന്ധിച്ച് ലോക അധ്യാപക ദിനത്തിൽ അധ്യാപകർക്ക് നൽകി വരുന്ന ഗുരു ജ്യോതി സംസ്ഥാന അവാർഡ് 10001 രൂപയും പ്രശസ്തി പത്രവുമാണ്. ശ്രദ്ധേയമായ മികച്ച സംഘാടനവും സമർപ്പണവമാണ് വാർഡിന് അർഹമാക്കിയത്.സംസ്ഥാന പി.ടി.എ അവാർഡ്,അഖിലേന്ത്യാ ഗുരുശ്രേഷ്ഠ അവാർഡ്,മഹാത്മാഗാന്ധി മെമ്മോറിയൽ ഇൻറർനാഷണൽ അവാർഡ്,എപി .ജെ അബ്ദുൽ കലാം അവാർഡ്,...
ബീഫാത്തു(73) അന്തരിച്ചു
താനൂർ കോർമാൻ കടപ്പുറംബീഫാത്തു(73) അന്തരിച്ചു.ഭർത്താവ്: പരേതനായ വെളിച്ചാന്റെ പുരക്കൽ ഹംസ. കുഞ്ഞു, ജാഫർ, ആബിദ്, സുഹറ, ഹഫ്സത്ത്, ഉസ്മാൻഎന്നിവർ മക്കളാണ്. മരുമക്കൾ: ഫാത്തിമ, സീനത് , ഹൈദർ , അബ്ദുറഹിമാൻ , കുഞ്ഞോൾ, സാജിദ. കബറടക്കം ഞായർരാവിലെ 10 ന് . താനൂർ കോർമൻ കടപ്പുറം മുഹിയിദ്ധീൻ മസ്ജിദ് കബർസ്ഥാൻ.
മാറിടം മറക്കാൻ സമരം നടത്തിയ സ്ത്രീകൾ ഇന്ന് മാറിടം തുറക്കാൻ സമരം നടത്തുന്നു
തിരൂർ. ഒരുകാലത്ത് മാറിടം മറക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി സമരം നടത്തിയിരുന്ന സ്ത്രീകൾ മാറിടം പൂർണ്ണമായും തുറന്നു കാണിക്കാനുള്ള അവകാശത്തിനുവേണ്ടി സമരം നടത്തുന്ന അവസ്ഥയാണ് ഉള്ളതെന്ന് എംഇഎസ് സംസ്ഥാന പ്രസിഡണ്ട് ഡോക്ടർ ഫസൽ ഗഫൂർ. തിരൂർ എംഇഎസ് സ്കൂളിൽ എംഇഎസ് സ്ഥാപനങ്ങളിലെ സിബിഎസ്ഇ അധ്യാപകരുടെ സംസ്ഥാന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധ്യാപകർ ചുറ്റിക്കളിക്കാനും തൊട്ടു കളിക്കാനും നിൽക്കേണ്ടതില്ല. വേണ്ടാത്ത ആട്ടും പാട്ടും വേണ്ട. ഓട്ടൻതുള്ളലോടെ തുള്ളൽ അവസാനിപ്പിക്കണം. ഡിജെ സഹായത്തോടെയുള്ള പുതിയ തുള്ളലുകൾ സമൂഹത്തെ വഴിതെറ്റിക്കും അദ്ദേഹം പറഞ്ഞു....
അരീക്കോട് ഉപജില്ല കായികമേള തെരട്ടമ്മൽ ഗ്രൗണ്ടിൽ
അരീക്കോട്: അരീക്കോട് ഉപജില്ല കായിക മേള ഒക്ടോബർ 7,8,9 തിയതികളിൽ തെരട്ടമ്മൽ ഗ്രൗണ്ടിൽ നടക്കും. എൽ.പി, യു. പി,എച്ച്. എസ്, എച്ച്.എസ്. എസ്, വിഭാഗങ്ങളിലായി 2000 ൽ അധികം കായിക പ്രതിഭകൾ പങ്കെടുക്കുന്ന മേള 8.10.2025 ബുധൻ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ പി വാസു ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി മലപ്പുറം MSP അസിസ്റ്റന്റ് കമാന്റന്റ് ഹബീബ് റഹ്മാൻ പങ്കെടുക്കും. അരീക്കോട് വിദ്യാഭ്യാസ ഓഫീസർ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജോ...
അഖിലേന്ത്യാ കിസാൻസഭാ തിരൂരങ്ങാടി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു
തിരൂരങ്ങാടി:കാലവർഷക്കെടുതിയിൽ വിളനാശം സംഭവിച്ച നേന്ത്രവാഴകർഷകർക്കും , നെൽ കർഷകർക്കും ഇൻഷുറൻസ് തുക ഉടൻ നൽകണമെന്നും, പരപ്പനങ്ങാടി കൃഷി ഭവനിൽ കെട്ടി കിടക്കുന്ന ഡാറ്റാ ബാങ്ക് അപേക്ഷകൾ ഉടൻ തീർപ്പാക്കണമെന്നും പരപ്പനാട് ഹെർബൽ ഗാർഡനിൽ വെച്ച് നടന്ന അഖിലേന്ത്യാ കിസാൻസഭാ തിരൂരങ്ങാടി മണ്ഡലം കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. റസാക്ക് മുല്ലേപ്പാട്ടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കിസാൻസഭ മലപ്പുറം ജില്ലാ സെക്രട്ടറി ഇ .സൈതലവി ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് നിയാസ് പുളിക്കലകത്ത് മുഖ്യ പ്രഭാഷണം നടത്തി. ഇസ്മായിൽ ചോലയിൽ,...
നഫീസ ഹജ്ജുമ്മ (85 ) നിര്യാതയായി
തലക്കടത്തൂർ:തലക്കടത്തൂർ മാർക്കറ്റ് റോഡിൽ താമസിക്കുന്ന പരേതനായ പള്ളിപ്പാട്ട് തൂമ്പൻ അഹ്‌മദ്‌ക്കുട്ടി എന്ന ബാപ്പു ഹാജിയുടെ ഭാര്യ വാണിഭപ്പീടിയേക്കൽ നഫീസ ഹജ്ജുമ്മ (85 വയസ്സ് )നിര്യാതയായി.മക്കൾ:പരേതനായ പി. ടി നാസർ, ഫൈസൽ(സൗദ്യ റിയാദ്), പി. ടി. റിയാദ്(തിരൂർ ലയൺസ് ക്ലബ് മുൻ പ്രസിഡന്റ്), ജലീൽ (ബിസിനസ്സ്),മുജീബ് (ഖത്തർ ), ഫൗസിയ, റഹ്മത്ത്. മരുമക്കൾ:ഷെരീഫ് സി. എം. ടി, കെ. ടി സെലിം, ആരിഫ, സുബൈദ, റെജീന, സുജിത, സൈനബ ജാസ്മിൻ. ഇന്ന് വൈകിയിട്ട് നാലെകാലിന് തലക്കടത്തൂർ ജുമുഅത് പള്ളിയിൽ...
കോട്ടക്കൽ സോൺ എസ്.വൈ.എസ് സ്നേഹ ലോകം ഒക്ടോബർ അഞ്ചിന്
കോട്ടക്കൽ: തിരുവസന്തം 1500 ൻ്റെ ഭാഗമായി എസ് വൈ എസ് കോട്ടക്കൽ സോൺ സ്നേഹ ലോകം തിരുനബി പഠത ക്യാമ്പ് നാളെ പൊന്മള മാണൂരിൽ പ്രൗഢമാകും.സ്വാഗത സംഘം ചെയർമാൻ അബ്ദുറഹ്മാൻ മുസ്ലിയാർ പതാക ഉയർത്തും. കേരള മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ബാഖിർ ശിഹാബ് തങ്ങൾ പ്രാരംഭ പ്രാർത്ഥന നടത്തും. സോൺ പ്രസിഡണ്ട് സഈദ് സഖാഫിയുടെ അദ്ധ്യക്ഷതയിൽ സമസ്ത സെക്രട്ടറി മുഹ് യി സ്സുന്ന പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. തുടർന്ന്...
എസ് എം എ സംസ്ഥാന പ്രതിനിധി സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു
കോട്ടക്കൽ : സമസ്ത സെന്റിനറിയുടെ ഭാഗമായി “മദ്റസകൾ സമൂഹ നന്മക്ക്” എന്ന പ്രമേയത്തിൽ സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ) സംസ്ഥാന പ്രതിനിധി സമ്മേളനം നടത്തുന്നു. 2025 നവംബർ 11 ചൊവ്വാഴ്ച തിരൂർ വാഗൺ ട്രാജഡി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ 1500 ഓളം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിതികൾ പങ്കെടുക്കും. സമ്മേളനം വിജയിപ്പിക്കുന്നതിന് തിരൂർ തഖ്‌വ മസ്ജിദിൽ നടന്ന സംഗമത്തിൽ വെച്ച് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. എസ് എം എ സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലിയുടെ...