തിരൂർ :Khmhss ആലത്തിയൂർ nss യൂണിറ്റിന്റെയും തീരുർ ജില്ലാ ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് ടി എൻ ഷാജി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ സോണിയ സി വേലായുധൻ അധ്യക്ഷത വഹിച്ചു.ഡോ ഫാത്തിമ നസ്രിൻ,അധ്യാപകരായ നൗഫൽ, ജംഷീർ ബാബു, സിദ്ധീഖ്ൽ അക്ബർ, പ്രോഗ്രാം ഓഫീസർ ധന്യ സി നായർ എന്നിവർ പങ്കെടുത്തു. നിരവധി അധ്യാപകരും വിദ്യാർത്ഥികളും ക്യാമ്പിൽ പങ്കാളികളായി.
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
Author: Staff Correspondent (Jyobish V)
വിവാഹ ധൂർത്തിനും അഭാസങ്ങൾക്കുമെതിരെ കേരള ജംഇയ്യതുൽ ഉലമ കർമ പദ്ധതി
കോഴിക്കോട്: വിവാഹ രംഗത്ത് നിന്ന് സ്തീധനം പടിയിറങ്ങി തുടങ്ങിയപ്പോൾ ധൂർത്ത്യം ആർഭാടവും ആഭാസങ്ങളും കയറി വരുന്നത് ജാഗ്രതയോടെ കാണണമെന്ന് കേരള ജംഇയ്യതുൽ ഉലമ. വിവാഹ ധൂർത്തിനും ആർഭാടങ്ങക്കും ആഭാസങ്ങൾക്കുമെതിൽ കേരള ജംഇയ്യതുൽ ഉലമ സംസ്ഥാന എക്സിക്യൂട്ടീവ് വിപുലമായ കർമ പദ്ധതികൾ ആവിഷ്കരിച്ചു. സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും കെ.എൻ. എം മർകസുദഅവയുമായി സഹകരിച്ച് മഹല്ല്തല സംഗമങ്ങൾ, ഗൃഹ സമ്പർക്കം, സന്ദേശ ലഘുലേഖക വിതരണം, ജാഗ്രതാ സദസ്സുകൾ സംഘടിപ്പിക്കും. മഹല്ല് നിവാസികളും മഹല്ല് നേതൃത്വങ്ങളും ഇമാമുമാരും ഖതീബുമാരും ചേർന്ന് കൂട്ടുത്തരവാദിത്വത്തിൽ...
താനൂർ ഉപജില്ലാ ശാസ്‌ത്രോൽസവം: ലോഗോ പ്രകാശനം ചെയ്തു
താനൂർ: ഒക്ടോബർ 21,22 തിയ്യതികളിൽ വളവന്നൂർ ബാഫഖി യതീംഖാന ഹയർസെക്കണ്ടറി സ്‌കൂളിൽ വെച്ച് നടക്കുന്ന താനൂർ ഉപജില്ല ശാസ്‌ത്രോൽസവത്തിൻ്റെ ലോഗോ പ്രകാശനം വളവന്നൂർ ബാഫഖി യതിംഖാന ഹയർസെക്കണ്ടറി സ്‌കൂളിൽ നടന്നു. താനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർപി.വി ശ്രീജ ലോഗോ പ്രകാശനം നിർവ്വഹിച്ചു. എച്ച് എം.ഫോറം കൺവീനർ ബിജുപ്രസാദ് ആദ്ധ്യക്ഷ്യം വഹിച്ചു. വളവന്നൂർ ബാഫഖി യത്തീം ഖാന വൊക്കേഷണൽ ഹയർസെക്കൻഡറി സ്ക്കൂൾ പത്താം തരം വിദ്യാർത്ഥിനി എം.പി ഫാത്തിമ ഷെസ തയ്യാറാക്കിയ ലോഗോയാണ് തെരഞ്ഞെടുത്തത് . ബി വൈ...
ടി.സി. സുബൈർ മാസ്റ്റർക്ക്കെ.എസ്.ടി.യു. ആദരം
പൊന്നാനി: അന്താരാഷ്ട്ര അധ്യാപക ദിനത്തോടനുബന്ധിച്ച് പൊന്നാനിഎം.ഐ. ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് വിരമിച്ച ടി.സി.സുബൈർ മാസ്റ്ററെ കെ.എസ്.ടി.യു. പൊന്നാനി ഉപജില്ലാ കമ്മറ്റി ആദരിച്ചു. വിരമിച്ച ശേഷവും സാമൂഹ്യ, സാംസ്കാരിക, പൊതുപ്രവർത്തനരംഗത്ത് പ്രവർത്തിക്കുന്നവരെ ആദരിക്കുന്നതിന്റെ ഭാഗമായാണ്. സുബൈറിനെ ആദരിച്ചത്.മികച്ച സംഘാടകൻ, അധ്യാപകൻ, സാമൂഹ്യ പ്രവർത്തകൻ, തുടങ്ങിയ മേഖലകളിൽ കഴിവു തെളിയിച്ച സുബൈർ ഉപജില്ല സോഷ്യൽ സയൻസ് സെക്രട്ടറി അധ്യാപകപരിശീലകൻ എന്നീ മേഖലകളിൽ സേവനം അനുഷ്ഠി ച്ചിട്ടുണ്ട്. കെ.എസ്.ടി.യു. സംസ്ഥാന സെക്രട്ടറി.ഇ.പി.എ.ലത്തീഫ് ഉപഹാരം കൈമാറി. യു.പി. ഖമറുദ്ധീൻ അധ്യക്ഷത വഹിച്ചു....
മുസ്‌ലിം പ്രാതിനിധ്യം ഇല്ലാതാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും സംഘ്പരിവാറും കളിക്കുന്നു
കോഴിക്കോട്: സംസ്ഥാനത്ത് മുസ്‌ലിം ജനപ്രാതിനിധ്യം കുറക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബോധപൂര്‍വം ശ്രമിക്കുനതായി കെ.എന്‍.എം മര്‍കസുദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. തദേശസ്ഥാപന വാര്‍ഡ് വിഭജനത്തില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ വാര്‍ഡുകള്‍ വെട്ടിച്ചുരുക്കാന്‍ ശ്രമിച്ചത് കോഴിക്കോട് കോര്‍പ്പറേഷനിലും ഭീമാ പള്ളിയിലുമൊക്കെ കണ്ടെത്തിയത് ഗൗരവതരമായി കാണാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ തയ്യാറാവണം. രാജ്യത്ത് നിന്ന് പതുക്കെ പതുക്കെ മുസ്‌ലിം പ്രാതിനിധ്യം എടുത്ത് കളയാനുള്ള സംഘ്പരിവാര്‍ ഗൂഢ പദ്ധതിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടുകമായി വര്‍ത്തിക്കുകയാണ്. പ്രബുദ്ധ കേരളത്തില്‍ പോലും അപ്രഖ്യാപിത മുസ്‌ലിം വംശഹത്യക്ക് വഴിയൊരുക്കുന്നതിനെതിരെ...
മഴവില്ല് കുടുംബ സംഗമം സംഘടിപ്പിച്ചു
തിരൂർ : നിറമരുതൂർ ഹൈസ്കൂളിൽ നിന്നും മൂപ്പാത്തിയാറു വർഷങ്ങൾക്കു മുമ്പ് പത്താം ക്ലാസിൽ നിന്നും വിരമിച്ചവരുടെ കൂട്ടയ്മയായ മഴവില്ല് ബേച്ചിന്റെ രണ്ടാമത്തെ കുടുംബ സംഗമം തിരൂർ സാംസ്‌കാരിക സാമൂചയത്തിൽ വെച്ചു നടന്നു. സംഗമത്തിന്റെ ഉത്ഘാടന കർമം നിർവഹിച്ചു കൊണ്ട് തിരൂർ പോലീസ് ഇൻസ്‌പെക്ടർ മുഹമ്മദ് റഫീഖ് സംസാരിച്ചു. ഇന്നത്തെ വളരെ തിരക്ക് പിടിച്ച സാഹചര്യത്തിലും ഇങ്ങനെ ഒരു കൂട്ടായ്മക്ക് രൂപം നൽകാൻ പ്രയത്നിച്ച മഴവില്ലിന്റെ സംഘാടകരെ ഞാൻ ആദ്യമായി ഇവിടെ അഭിനന്ദിക്കുകയാണെന്നും, കൊറോണക്ക് ശേഷം ഉണ്ടായ ഇത്തരം...
MP നാരായണമേനോന്‍റെയും മുഹമ്മദ് മൗലവിയുടെയും പേരില്‍ ചെയര്‍സ്ഥാപിക്കണം
മലപ്പുറം: എം പി നാരായണമേനോന്‍റെയും കട്ടിലശ്ശേരി മുഹമ്മദ് മൗലവിയുടെയും സ്വാതന്ത്യസമരപോരാട്ട ചരിത്രം പഠനവിധേയമാക്കണമെന്നും ഇരുവരുടെയും പേരില്‍ കോഴിക്കോട് സര്‍വ്വകലാശാലയില്‍ ചെയര്‍സ്ഥാപിക്കണമെന്നും എം കെ രാഘവന്‍ എം പി. ആവശ്യപ്പെട്ടു. രാജീവ്ഗാന്ധി സെന്‍റര്‍ മലപ്പുറത്തു സംഘടിപ്പിച്ച എം പി നാരായണമേനോന്‍-കട്ടിലശ്ശേരി മുഹമ്മദ് മൗലവി അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാപ്പെഴുതിക്കൊടുത്താല്‍ ജയില്‍ മോചിതരാവാമെന്നിരിക്കെ അതിനു കൂട്ടാക്കാതെ സ്വന്തം ജീവിതം പൂര്‍ണ്ണമായും രാജ്യത്തിനുവേണ്ടി സമര്‍പ്പിച്ചവരാണിവരിരുവരും. പതിനേഴുവര്‍ഷം- ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം ജയില്‍വാസമനുഭവിക്കേണ്ടിവന്ന സ്വാതന്ത്ര്യസമര സേനാനിയും നാരായണമേനോനാണ്- രാഘവന്‍...
ആറുവരിയിൽ പരിശോധനയുമായി ജില്ല മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗം
കോട്ടക്കൽ: ആറുവരിപ്പാതയിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന ,സംഭവത്തിൽ ജില്ല മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗം സ്പെഷൽ ഡ്രൈവ് പരിശോധന നടത്തി.പാതയിൽ അപകടമേഖലയായി മാറിയചേളാരി, ചെട്ടിയാർമാട്, കക്കാട് എടരിക്കോട് മമ്മാലിപ്പടി ,പുത്തനത്താണി,കുറ്റിപ്പുറംഎന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു നടപടികൾ.ഈ ഭാഗങ്ങളിൽ അപകട മരണങ്ങൾ വർധിച്ച സാഹചര്യത്തിൽ കൂടുതൽ സുരക്ഷിതമാക്കാനുള്ള റിപ്പോർട്ട് കൈമാറി. നിലവിലെ സ്റ്റോപ്പുകൾ ഒഴിവാക്കി ആറുവരിപാതയിൽ യാത്രക്കാരെ കയറ്റിയിറക്കുന്നപത്തോളം സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുത്തു. ബസ് കയറാൻ കാൽനടയാത്രക്കാർക്ക് പ്രവേശനമില്ലാത്ത സ്ഥലങ്ങളിൽ ആളുകൾ കൂട്ടമായി നിൽക്കുന്ന പ്രവണതയാണ് കാണുന്നത്. ഇത് വലിയ...
കോട്ടക്കൽ സോൺ സ്നേഹ ലോകം പ്രൗഢമായി
കോട്ടക്കൽ: തിരുവസന്തം 1500 ൻ്റെ ഭാഗമായി എസ് വൈ എസ് കോട്ടക്കൽ സോൺ സ്നേഹ ലോകം തിരുനബി പഠന ക്യാമ്പ് പൊന്മള മാണൂരിൽ പ്രൗഢമായി.സ്വാഗത സംഘം ചെയർമാൻ അബ്ദുറഹ്മാൻ മുസ്ലിയാർ പതാക ഉയർത്തി. കേരള മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ബാഖിർ ശിഹാബ് തങ്ങൾ പ്രാരംഭ പ്രാർത്ഥന നടത്തി. സോൺ പ്രസിഡണ്ട് സഈദ് സഖാഫി യുടെ അദ്ധ്യക്ഷതയിൽ സമസ്ത സെക്രട്ടറി മുഹ് യി സ്സുന്ന പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. തുടർന്ന്...
വി സി രാമചന്ദ്ര മേനോൻ(85)അന്തരിച്ചു
തിരൂർ: മുതിർന്ന കോൺഗ്രസ് നേതാവുംമുൻ മലപ്പുറം ജില്ല സഹകരണ ബാങ്ക് ഡയറക്ടറുമായിരുന്ന വിസി രാമചന്ദ്ര മേനോൻ (85) അന്തരിച്ചു.തിരൂർ ബ്ലോക്ക് പഞ്ചായത്ത്മുൻ വൈസ് പ്രസിഡണ്ടും,തലക്കാട് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടുമായിരുന്നു.ഭാര്യ: ഒതലൂർ ചോലപ്പറമ്പിൽ സീത. സഹോദരങ്ങൾ: സോമശേഖൻ, പരേതയായ പദ്മിനി, ലക്ഷ്മിക്കുട്ടി (രത്നം)സംസ്കാര ചടങ്ങുകൾ നാളെ ഉച്ചക്ക് 12:30 മണിക്ക് മാങ്ങാട്ടിരി കളത്തിൽ വീട്ടുവളപ്പിൽ ‘