മുൻ യൂത്ത് ലീഗ് നേതാവിൻ്റെ വീട്ടിലേക്ക് ഇരകളുടെ മാർച്ച് . തിരൂരങ്ങാടി : സ്വകാര്യ ട്രാവൽസിൻ്റെ പേരിൽ ഹജ്ജിന് പോവുന്നതിന് പണം വാങ്ങി തട്ടിപ്പ് നടത്തിയ മുൻ യൂത്ത് ലീഗ് നേതാവും, ട്രാവൽസ് ഉടമയുമായ വ്യക്തിയുടെ ‘ വീട്ടിലേക്ക് ഇരകളുടെ മാർച്ച്. ചെമ്മാട് ദാറുൽ ഈമാൻ ട്രാവൽസ് ചെയർമാനും, മുൻ യൂത്ത് ലീഗ് മണ്ഡലം ട്രഷറുമായ കരി പറമ്പ് അഫ്സൽ വലിയ പീടികയുടെ വീട്ടിലേക്കാണ് ഇരകൾ മാർച്ച് നടത്തിയത്, മാർച്ച് വീട്ടിന് പരിസരത്ത് വെച്ച് പോലീസ് തടഞ്ഞു....
FlashNews:
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര് യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
Author: Staff Correspondent (Jyobish V)
ഭരണഘടന പരമായ അവകാശങ്ങൾ ഹനിക്കാൻമത സംഘടനകളെ അനുവദിക്കില്ല
ഭരണഘടന അനുവദിക്കുന്ന മതപരമായ അവകാശങ്ങൽ ഹനിക്കാൻ കേരളത്തിലെ മതസംഘടനകളെയോ ചൂഷണം തൊഴിലാക്കിയ വിഭാഗങ്ങളെയും അനുവദിക്കില്ലെന്ന് കേരള വൈക്കപ്പ് ഹജ്ജ് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ. എറണാകുളത്തെ ഹിജാബ് വിവാദത്തെ പരാമർശിച്ചു കൊണ്ടായിരുന്നു നിറമരുതൂർ പഞ്ചായത്ത് വികസന സദസ്സ് ഉദ്ഘാടനത്തിന്റെ അവസാനത്തിൽ അദ്ദേഹത്തിൻറെ വാക്കുകൾ. എറണാകുളത്തെ മഫ്ത വിവാദം എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം തുടങ്ങിയത് നേരത്തെ തട്ടമിട്ടതിന് ആയിരുന്നു കുഴപ്പം. ഇപ്പോൾ തട്ടം ഊരിയതിനാണ് കുഴപ്പം. ജാതി മത വർണ്ണ വർഗ്ഗ വ്യത്യാസമില്ലാതെ ഇരിക്കാൻ ഇന്ത്യയിൽ കേരളത്തിലല്ലാതെ...
ആക്റ്റ് നാടകമേള ലോഗോ പ്രകാശനം ചെയ്തു
തിരൂർ :കഴിഞ്ഞ 20 വർഷമായി തിരൂരിന്റെ സാംസ്കാരിക മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന തിരൂരിന്റെ കുടുംബ കൂട്ടായ്മ ആക്റ്റ് തിരൂർ തിരൂർ നഗരസഭയുടെ സഹകരണത്തോടുകൂടി സംഘടിപ്പിക്കുന്ന ആക്റ്റ് നാടകമേളയുടെ ലോഗോ പ്രകാശനം ആക്റ്റ് പ്രസിഡണ്ടും ബഹുമാനപ്പെട്ട കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു. ആക്റ്റ് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് വിക്രമാർ മുല്ലശ്ശേരി, ആക്റ്റ് ജനറൽ സെക്രട്ടറി ഇൻ ചാർജ് കരീം മേച്ചേരി, ട്രഷറർ മനോജ് ജോസ്, സെക്രട്ടറിമാരായ അനിൽകുമാർഎം കെ,സന്തോഷ് മേനോൻ, പി...
നരേന്ദ്രൻ കമ്മീഷന്റെ അട്ടിമറി യൂ.ഡി.എഫ് ന്റെ കൊലച്ചതി
ജസ്റ്റിസ് കെ.കെ. നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിന്റെ അട്ടിമറി, കേരള രാഷ്ട്രീയത്തിലെ ഉന്നത നേതൃത്വത്തിൻ്റെ ധാർമ്മികതയിൽ ഉയരുന്ന ഏറ്റവും വലിയ ചോദ്യചിഹ്നമാണ്. എ.കെ. ആൻ്റണി മുഖ്യമന്ത്രിയായിരുന്ന 2001-2004 കാലഘട്ടത്തിൽ നടന്ന ഈ നീക്കം, കേവലം ഭരണപരമായ ഒരു വീഴ്ചയായിരുന്നില്ല, മറിച്ച് ശക്തമായ ലോബികൾക്ക് മുന്നിൽ സാമൂഹിക നീതിയെ ബലി നൽകിയ ഞെട്ടിക്കുന്ന ‘ഒത്തുതീർപ്പ് രാഷ്ട്രീയ’മായിരുന്നു.പ്രാതിനിധ്യം ഇല്ലാതായ 0.37%: വസ്തുതയും അട്ടിമറിയുംസർക്കാർ സർവീസുകളിലെ വിവിധ സമുദായങ്ങളുടെ പ്രാതിനിധ്യം പഠിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് കെ.കെ. നരേന്ദ്രൻ കമ്മീഷൻ, 2001-ൽ സമർപ്പിച്ച റിപ്പോർട്ടിലെ...
ആലി (75) നിര്യാതനായി
തലക്കടത്തൂർ:പടിഞ്ഞാക്കര സ്വദേശി പരേതതനായ അടിപറമ്പിൽ മൊയ്തീൻ മകൻ ആലി (75) നിര്യാതനായി.ഭാര്യ സൈനബ (കല്ലിങ്ങൽ )മക്കൾ: നിസാർ മോൻ, ജസീർ (ഇരുവരും കുവൈത്ത്)നസീറമരുമക്കൾ :മുനീർ (വൈലത്തൂർ )ജിഹാൻ (കുവൈത്ത്)ഫസ്ന (കാരത്തൂർ)സഹോദരങ്ങൾ:ഹുസൈൻ,മുഹമ്മദ് കുട്ടിഫാത്തിമതിത്തീമുസുലൈഖപരേതരായബീരാൻകോയഖദീജഖബറടക്കംശനിയാഴ്ച കാലത്ത് 8.30 ന്തലക്കടത്തൂർ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ
തിരൂർ ഉപജില്ലാ ശാസ്ത്രോത്സവം
തിരൂർ :എ.എം.യു.പി.എസ് ചെമ്പ്ര, ജെ.എം.എച്ച്. എസ്.എസ് പരന്നേക്കാട് എന്നീ സ്കൂളുകളിലായിരുന്നു മേള നടന്നത്.എ. എം. യു. പി. എസ് ചെമ്പ്ര യിൽ വെച്ച് നടന്ന സമാപന സമ്മേളനം തിരൂർ എം എൽ എ കുറുക്കോളി മൊയ്‌തീൻ ഉദ്ഘാടനം ചെയ്തു. തിരൂർ മുൻസിപ്പൽ ചെയർപേഴ്സൺ നസീമ, പാറപ്പുറത്ത് ബാവഹാജി, തിരൂർ എ .ഇ.ഒ ആർ.പി ബാബുരാജ്, പ്രിൻസിപ്പൽ സോണിയ.സി വേലായുധൻ, പ്രധാനാധ്യാപിക എം. ബിന്ദു, എച്ച്. എം, ഐ.പി. ജംസീർ, നൻസാർ കമറുദ്ധീൻ, പി.വി.സെയിദ് തുടങ്ങിവർ നേതൃത്വം നൽകി.
വള്ളത്തോളിൻ്റെ ദേശം,സെമിനാർ സംഘടിപ്പിച്ചു
മംഗലം: ചേന്നരയിൽ മംഗലം പഞ്ചായത്ത് സംഘടിപ്പിക്കുന്ന വള്ളത്തോൾ ലിറ്ററേച്ചർ ഫെസ്റ്റിൽ ‘വള്ളത്തോളിൻ്റെ ദേശം കഥ പറയുന്നു’ സെമിനാർ സംഘടിപ്പിച്ചു.തിരൂർ സബ് കലക്ടർ ദിലീപ് കെ.കൈനിക്കര ഉദ്ഘാടനം ചെയ്തു.മംഗലം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പാത്തുമ്മക്കുട്ടി അധ്യക്ഷത വഹിച്ചു.ഡോ.അനിൽ വള്ളത്തോൾ വിഷയാവതരണം നടത്തി.ഡോ.കെ.പി.സതീഷ്,ജമാൽ സി മുഹമ്മദ്,ബാബു മംഗലം,റിഫാഷെലീസ് എന്നിവർ സംസാരിച്ചു.എഴുത്തുകാരുടെ സംഗമം ഹക്കീം കൂട്ടായി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഇബ്രാഹിം ചേന്നര അധ്യക്ഷത വഹിച്ചു.സുഹറ കൂട്ടായി മുഖ്യാതിഥിയായി.പുതിയ എഴുത്തുകാരെ മംഗലം പഞ്ചായത്ത് പ്രസിഡൻ്റ് സി.പി.കുഞ്ഞുട്ടി ഉപഹാരം...
രണ്ട് പേരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി റിമാന്റിലേക്ക്
മാള : 16-10-2025 തിയ്യതി രാത്രി 09.45 മണിയോടെ മാളയിലുള്ള ബാറിന് ഉള്ളിൽ വെച്ച് സുഹൃത്തിനെ കഴുത്തിൽ കത്തിപിടിച്ച് ചുമരിനോട് ചേർത്ത് നിർത്തിയിരിക്കുന്നത് കണ്ട് പിടിച്ച് മാറ്റാൻ ശ്രമിച്ചതിലുള്ള വിരോധം വച്ച് മാളയിൽ വാടകക്ക് താമസിക്കുന്ന പത്തനംതിട്ട പള്ളിക്കൽ സ്വദേശി അയണവിള പുത്തൻവീട്ടിൽ അഭിലാഷ് രാജ് 44 വയസ് എന്നയാളെയും സുഹൃത്തായ കൊല്ലം സ്വദേശി അനിൽകുമാർ എന്നയാളെയും തടഞ്ഞ് നിർത്തി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് മാള പോലീസ് സ്റ്റേഷനിലെടുത്ത കേസിലെ പ്രതിയായ പൂച്ചാണ്ടി സുരേഷ് എന്നറിയപ്പെടുന്ന മാളപള്ളിപുറം...
അതിജീവിതയെ കൈയ്യിൽ കയറി പിടിച്ച കേസിലെ കണ്ടക്ടർ പോലീസ് പിടിയിൽ
കൊടുങ്ങല്ലൂർ : 16.10.2025 തീയ്യതി രാവിലെ 09.30 മണിയോടെ ബസ്സിൽ യാത്രചെയ്യുകയായിരുന്നു 42 വയസുള്ള അതിജീവിതയെ ടിക്കറ്റെടുക്കുന്ന സമയം ബസിലെ കണ്ടക്ടറായ പ്രതി കൈയ്യിൽ കയറിപിടിച്ച് മാനഹാനിവരുത്തിയ സംഭവത്തിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെടുത്ത കേസിലെ പ്രതിയായ കൊടുങ്ങല്ലൂർ പടിഞ്ഞാറേ വെമ്പല്ലൂർ സ്വദേശി കോഴിപറമ്പിൽ വീട്ടിൽ സജീവൻ 49 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ടാസ് തിരൂരിന്റെ ഒക്ടോബർ മാസ പ്രോഗ്രാം തുഞ്ചൻ പറമ്പിൽ
തിരൂർ :ടാസ് തിരൂരിന്റെ ഒക്ടോബർ മാസ പ്രോഗ്രാം ദീപാവലി ദിനത്തിൽ തിരൂർ തുഞ്ചൻപറമ്പിൽ.ദീപങ്ങളുടെ ഉത്സവമായ ദീപാവലി ദിനത്തിൽ സംഗീത സായാഹ്നവും കൈത്താങ്ങ് വിതരണവും പ്രശസ്ത സാഹിത്യകാരൻ ഒ വി വിജയൻ്റെ പ്രസിദ്ധമായ ചെറുകഥയെ ആസ്പദമാക്കി പ്രതിഭ ചെമ്മാട് അവതരിപ്പിക്കുന്ന കടൽത്തീരത്ത് എന്ന അമേച്വർ നാടകവും 20 10 2025 തിങ്കളാഴ്ച വൈകുന്നേരം 6 30ന് തിരൂർ തുഞ്ചൻപറമ്പിൽ സംഘടിപ്പിക്കുന്നു.എല്ലാ മാസവും കൈത്താങ്ങ് ചാരിറ്റി സേവനവും കലാ സാംസ്കാരിക സദസ്സും ഒരുക്കുന്നതിന്റെ ഭാഗമായാണ് കലാസ്വാദക ജനകീയ കൂട്ടായ്മയുടെ കലാവിരുന്ന്.പ്രവേശനം...