ഡെല്‍ഹി: പഠിക്കാനും അതുവഴി അമേരിക്കയില്‍ മികച്ച ജോലി നേടാനുമായി അമേരിക്കയിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ ദുരിതത്തില്‍. പാര്‍ട്ട് ടൈം ജോലികള്‍ വളരെ കുറഞ്ഞതാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രത്യേകിച്ച് ആന്ധ്രയില്‍ നിന്നും തെലങ്കാനയില്‍ നിന്നുമുള്ള കുട്ടികള്‍ നിവൃത്തയില്ലാതെ കുട്ടികളെ നോക്കുന്ന ജോലി വരെയെടുക്കുന്നുണ്ടെത്രെ. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ അവസ്ഥയും വ്യത്യസ്തമല്ല. എങ്കിലും ഭേദമാണെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക ശേഷിയുള്ളവരാണ് കൂടുതലും കേരളത്തില്‍ നിന്നും അമേരിക്കയിലേയ്ക്ക് പഠിക്കാന്‍ പോകുന്നത്.
ഒരു കാലത്ത് മികച്ച സാഹചര്യമായിരുന്നു അമേരിക്കയില്‍. എന്നാല്‍ ഇപ്പോള്‍ യുഎസിലെ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം, ദിവസം ചെല്ലുന്തോറും മോശമായിക്കൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. യുഎസ് മാനദണ്ഡങ്ങള്‍ അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസ് ജോലികള്‍ മാത്രമേ ചെയ്യാന്‍ അനുവാദമുള്ളൂ, പലരും അവരുടെ ചെലവുകള്‍ വഹിക്കാന്‍ പുറത്ത് പാര്‍ട്ട് ടൈം (നിയമവിരുദ്ധമായ) ജോലി കണ്ടെത്തുന്നുണ്ട്. എന്നാല്‍ അത്തരം പാര്‍ട്ട് ടൈം ജോലികള്‍ നിലവിലെ സാഹചര്യത്തില്‍ കണ്ടെത്താന്‍ ഏറെ പ്രയാസമായിരിക്കുകയാണ്. പഠനാവശ്യത്തിനും വിശപ്പടക്കാനും വിദ്യാര്‍ത്ഥികള്‍ വീട്ടു ജോലികള്‍ വരെ ചെയ്താണ് രണ്ടറ്റം കൂട്ടിമുട്ടിക്കുന്നത്. മിക്കവാറും പേര് കുട്ടികളെ നോക്കുന്ന ജോലിയാണത്രെ ചെയ്യുന്നത്. പെണ്‍കുട്ടികള്‍ക്കാണ് ഇത് ഏറെ പ്രയോജനപ്പെടുന്നത്. ആണ്‍കുട്ടികളുടെ കാര്യം ഇതിലും കഷ്ടമാണ്.
സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം നല്കുന്നതിനാല് പല പെണ്‍കുട്ടികളും ഈവഴി സ്വീകരിക്കുകയാണ്. മാത്രമല്ല മണിക്കൂറിന് 13 മുതല്‍ 18 ഡോളര്‍ വരെ വേതനം ലഭിക്കും. മറ്റു ചിലര്‍ക്കാകട്ടെ താമസം ഭക്ഷണം ഇവയിലേതെങ്കിലും, അല്ലെങ്കില്‍ രണ്ടും കൂടി എന്നിങ്ങനെയൊക്കെയാണ് അവസ്ഥ.
ശരാശരി ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് 300 ഡോളര്‍ വരെ വാടകയിനത്തില്‍ നല്‍കണം. ടെക്സസില്‍ മാത്രം 39,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുണ്ട്. ഇല്ലിനോല്സില് 2,0000, ഓഹിയോയില്‍ 13500, കണക്റ്റിറ്റില് 7,000 എന്നിങ്ങളെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുണ്ടെന്നാണ് 2024 നടന്ന ഒരു സര്‍വേ വ്യക്തമാക്കുന്നത്
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതം
Article details
Likes:
Author:
Date:
November 22, 2024November 22, 2024
Categories:
Leave a Reply