കെ എസ് ടി എ   ഐക്യദാർഢ്യ ധർണ

ചാലക്കുടി : കേന്ദ്ര ഗവൺമെന്റിന്റെ വൈദ്യുതി സ്വകാര്യവൽക്കരണ നയത്തിനെതിരെ രാജ്യ വ്യാപകമായി വൈദ്യുതി ജീവനക്കാർ നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എഫ് എസ് ഇ ടി ഒ ചാലക്കുടി താലൂക്ക് കമ്മിറ്റി ചാലക്കുടി ഇലക്ട്രിസിറ്റി ഓഫീസിനു മുൻപിൽ നടത്തിയ ഐക്യദാർഢ്യ ധർണ കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം സിജി ടീച്ചർ ഉദ്ഘാടനം ചെയ്തു കെ ജി ഒ എ ഏരിയ പ്രസിഡൻറ് സഖാവ് ഹരി അധ്യക്ഷത വഹിച്ചു എൻജിഒ യൂണിയൻ ഏരിയ സെക്രട്ടറി സഖാവ് മഞ്ചേഷ് കെ എം സ്വാഗതവും ഏരിയ പ്രസിഡൻറ് സഖാവ് സുബ്രഹ്മണ്യൻ പി കെ നന്ദിയും പറഞ്ഞു. കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ പ്രസിഡൻറ് സഖാവ് ശ്യാം , ഡോ:പി.സി. സിജി, ഹരിദാസൻ ,കെ.കെ, ശ്യാം , കെ.വി, എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു വിവിധ ഓഫീസുകളിൽ നിന്നുള്ള ജീവനക്കാർ പ്രകടനത്തിൽ പങ്കെടുത്തു

Leave a Reply

Your email address will not be published.