ഹെല്‍ത്ത് ഡെസ്‌ക്: ജീവിതത്തിന്റെ സകല മേഖലകളിലും വിപ്ലവം സൃഷ്ടിക്കാനൊരുങ്ങകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. ആരോഗ്യ രംഗത്തും വലിയ വിപ്ലവത്തിന് എഐ ഉപയോഗപ്രദമാകുകയാണ്. ഡെല്‍ഹി എയിംസ് ഡയരക്റ്ററാണ് ഈ വിവരം പങ്കു വച്ചിരിക്കുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രോഗി പരിചരണം മുതല്‍ ആരോഗ്യ ആശയവിനിമയം വരെ നടത്താന്‍ കെല്‍പ്പുള്ള വിധം വളര്‍ന്നിരിക്കുന്നുവെന്നും അദ്ദേഹം. ആരോഗ്യ രംഗത്തെ ഏറെ വിപ്ലവകരമായ നേട്ടമാണിത്. ഇതിനായി ഡെല്‍ഹി എയിംസ് 300 കോടി രൂപയാണ് നിക്ഷേപിക്കുന്നത്. രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ഗവേഷകര്‍ക്കും ഈ നവീകരണത്തിന്റെ പ്രയോജനം ഉറപ്പാക്കാന്‍ സാധിക്കുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.എം ശ്രീനിവാസ് പറഞ്ഞു.
‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംയോജിപ്പിക്കുന്നതിലൂടെ, ആരോഗ്യരംഗത്തെ കാര്യക്ഷമത മെച്ചപ്പെടുത്താനും കാലതാമസം കുറയ്ക്കാനും കഴിയും. ലോകോത്തര നിലവാരത്തിലുള്ള ഗവേഷണം ഇന്ത്യയ്ക്കും പ്രാപ്തമാക്കാന്‍ കഴിയും. എയിംസില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ വിവരങ്ങള്‍ ലഘൂകരിക്കാനും പ്രചരിപ്പിക്കാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ പ്രയോജനപ്പെടുത്തുന്നത് രോഗികളെ കൂടുതല്‍ ശാക്തീകരിക്കും. ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുമായുള്ള അവരുടെ ഇടപഴകല്‍ മെച്ചപ്പെടുത്തുകയും ആത്യന്തികമായി മികച്ച ആരോഗ്യ ഫലങ്ങളിലേക്ക് നയിക്കുകയും ചെയ്യുമെന്നും ഡോ ശ്രീനിവാസ് പറഞ്ഞു.

Leave a Reply