സ്പിന്നിങ് മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കും: പി. രാജീവ്

തിരൂർ: നിയോജകമണ്ഡലത്തിലെ മാൽക്കോടെക്സ്,എടരിക്കോട് സ്പിന്നിങ് മിൽ എന്നിവിടങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടുമെന്ന്  വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിയമസഭയിൽ കുറുക്കോളി മൊയ്തീൻ എംഎൽഎക്ക് ഉറപ്പു നൽകി. കുറ്റിപ്പുറം മാൽക്കോടെക്സിൽ നാല്പത് ലക്ഷം രൂപ  കുടിശ്ശിക ആയതിനാൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിന് കെ.എസ്.ഇ.ബി തീരുമാനമെടുത്തു.
കെ.എസ്.ഇ.ബിക്ക് നൽകാനുള്ള  തുക നൽകുമെന്നും വൈദ്യുതി തടസ്സം ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. മാൽക്കോ ടെക്സ്ൽ നൽകാനുള്ള ശമ്പള കുടിശ്ശിക എത്രയും വേഗം നൽകണമെന്നും എടരിക്കോട് സ്പിന്നിങ് മില്ല് തുറന്നു പ്രവർത്തിക്കാൻ സർക്കാർ തയ്യാറാകണം എന്നുമുള്ള എം.എൽ.എയുടെ ആവശ്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
2024 ലെ കേരള സൂക്ഷ്മ -ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങളും ഇതര വ്യവസായ സ്ഥാപനങ്ങളും സുഗമമാക്കൽ  ബിൽ ഭേദഗതികൾക്ക് മറുപടി പറയുമ്പോഴായിരുന്നു എം.എൽ.എയുടെ ഇടപെടലും മന്ത്രിയുടെ മറുപടിയും.

Leave a Reply

Your email address will not be published.