
വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം:ജനശ്രീ ഗ്രാമീണ വായനശാല ആൻഡ്ഗ്രന്ഥാലയത്തിൻ്റെ ദശാബ്ദി ആഘോഷ പരിപാടികൾക്ക് ഇന്ന് 19-ന് തുടക്കമാവും.തേഞ്ഞിപ്പലം എ യു പി സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ പ്രശസ്ത സാഹിത്യകാരൻ പി.സുരേന്ദ്രൻ ദശാബ്ദി ആഘോഷം വൈകിട്ട് 6.30 ന് ഉദ്ഘാടനം ചെയ്യും.തുടർന്ന് 7 മണിക്ക് കൈകൊട്ടിക്കളി മൽസരം അരങ്ങേറും. വരുന്ന പത്ത് മാസങ്ങളിലായി വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും വയോജനങ്ങൾക്കും കർഷകർക്കും ഉപകാരപ്രദമായ പത്ത് പരിപാടികൾ നടത്തി കൊണ്ടാണ് പത്താം വാർഷികം ആഘോഷിക്കുന്നത്.അണ്ടർ17 ഫുട്ബോൾ ടൂർണ്ണമെൻ്റ് , നാടക ക്കളരി,കരിയർ ഗൈഡൻസ് ക്ലാസ്സ്,നാട ൻപാട്ട് ശിൽപ്പശാല,ജീവിത ശൈലി രോഗ ബോധവൽക്കരണ ക്ലാസ്സ്,കരോക്കെ ഗാനാലാപന മൽസരം, മെഡിക്കൽ ക്യാമ്പ്,കാർഷികാനുഭവങ്ങൾ പങ്കു വെക്കൽ തുടങ്ങിയ പരിപാടികൾ നടക്കും. ഡിസംബർ അവസാന വാരം പത്താംവാർഷികാഘോഷ പരിപാടികൾക്ക് സമാപനം കുറിക്കും.
Leave a Reply