ടി പി ഗോപിനാഥൻ അനുസ്മരണ ചടങ്ങ് ഡി.സി.സി. വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.

തേഞ്ഞിപ്പലം:കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ,ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് എന്നീ സംഘടനകളുടെ മുൻ പ്രസിഡന്റും വള്ളിക്കുന്ന് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റും പ്രമുഖ സഹകാരിയുമായിരുന്ന ടി.പി ഗോപിനാഥന്റെ മൂന്നാം ചരമ വാർഷികത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു .രാജീവ് ഗാന്ധി കൾച്ചറൽ ആൻഡ് എഡ്യൂക്കേഷണൽ ട്രസ്റ്റ് ,കാലിക്കറ്റ് യൂണിവേഴ്സിറ്റി പെൻഷനേഴ്സ് ഓർഗനൈസേഷൻ, ചെയർ ഫോർ ഗാന്ധിയൻ സ്റ്റഡീസ് ആൻഡ് റിസർച്ച്, എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് അനുസ്മര ണം സംഘടിപ്പിച്ചത്.
ഡി.സി.സി.വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വള്ളിക്കുന്ന് നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ എ.കെ അബ്ദുറഹിമാൻ മുഖ്യഅനുസ്മരണ ഭാഷണം നടത്തി .ആർ.എസ്.പണിക്കർ അദ്ധ്യക്ഷത വഹിച്ചു.അനുമോദ് കാടശ്ശേരി, കെ പ്രവീൺ കുമാർ, മുല്ലശ്ശേരി ശിവരാമൻ, കെ പി പ്രമോദ് കുമാർ, ചാൾസ് പിചാണ്ടി എന്നീവിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്ത് സംസാരിച്ചു .

Leave a Reply

Your email address will not be published.