
വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം:കാലിക്കറ്റിലെ പ്ലേസ്മെൻ്റ് ആന്റ് ട്രെയിനിംഗ് കേന്ദത്തിന് ഫെഡറൽ ബാങ്ക് 18 ലക്ഷം നൽകി.വിദ്യാർഥികൾക്ക് തൊഴിൽ പരിശീലനം നൽകി മികച്ച തൊഴിലവസരങ്ങൾ നേടിയെടുക്കാനും അവരെ തൊഴിൽ ദാതാക്കളായി മാറ്റിയെടുക്കാനും സർവകലാശാലകൾക്ക് കഴിയണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർ ലേക്കർ. കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും വിദ്യാർഥികൾക്കായി ഫെഡറൽ ബാങ്കിന്റെ സഹായത്തോടെ ആരംഭിക്കുന്ന പ്ലേസ്മെൻ്റ് ആന്റ് ട്രെയിനിംഗ് സെൻ്ററിന് ബാങ്ക് നൽകിയ 18 ലക്ഷം രൂപയുടെ സഹായം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു ചാൻസലർ കൂടിയായ ഗവർണർ.
ലോക് ഭവനിൽ നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡണ്ട് ടി. അനൂപ് 18 ലക്ഷം രൂപയുടെ ചെക്ക് ചാൻസലർക്ക് കൈമാറി. ചടങ്ങിൽ വൈസ് ചാൻ സലർ ഡോ പി. രവീന്ദ്രൻ, രജിസ്ട്രർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ, ഐ. ക്യു.എ.സി. ഡയറക്ടർ ഡോ. അബ്രഹാം ജോസഫ്, ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രഡിഡന്റും തിരുവനന്തപുരം സോണൽ മേധാവിയുമായ കെ.വി. ഷിജു, ഡെപ്യൂട്ടി വൈസ് പ്രസിഡണ്ട് കവിത കെ. നായർ, അസോസിയേറ്റ് വൈസ് പ്രസിഡണ്ടുമാരായ പി.ടി. മുഹമ്മദ് ഷാഫി, അനീസ് അഹമ്മദ്, സീനിയർ മാനേജർ കെ. അമർ അശോക് എന്നിവർ പങ്കെടുത്തു. കാലിക്കറ്റ് സർവ കലാശാലയിലെ ടാഗോർ നികേതൻ കെട്ടിടത്തിലായിരിക്കും സെൻ്ററിൻ്റെ ആസ്ഥാനം. സർവകലാശാലാ ക്യാമ്പസിലെയും അഫിലിയേറ്റഡ് കോളേ ജുകളിലെയും വിദ്യാർഥികൾക്ക് സെൻ്ററിൽ രജിസ്റ്റർ ചെയ്യാം.വർഷത്തിലുടനീളം ട്രെയിനിങ്ങും തൊഴിൽ മേളകളും സംഘടിപ്പിക്കും.വിദ്യാർഥികൾക്ക് ജോലിക്കും ഇൻ്റേൺഷിപ്പിനുമായി പോർട്ടലും തുടങ്ങും.
Leave a Reply