കെ.എസ്.ടി.യു തിരൂർ വിദ്യാഭ്യാസ ജില്ലാ സമ്മേളനം തിരൂർ നഗര സഭ ചെയർമാൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്യുന്നു.

ടോപ്പ് ടെൻ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു.

തിരൂർ: സർവീസിലുള്ള അധ്യാപകർക്ക് സ്ഥിര നിയമനാംഗീകാരം നൽകാതെയും. ശമ്പളം, ക്ഷാമബത്ത കുടിശ്ശിക, ശമ്പള പരിഷ്കരണം എന്നിവ നിഷേധിച്ചും സംസ്ഥാന സർക്കാർ അധ്യാപകരോടും ജീവനക്കാരോടും തുടരുന്ന ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന്
കെ..എ.സ്.ടി.യു തിരൂർ വിദ്യാഭ്യാസ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അധ്യാപകരെ
ബൂത്ത് ലെവൽ ഓഫീസർമാരായി നിയമിച്ചത് പിൻവലിക്കുക, സർവീസിലുള്ള അധ്യാപകർക്ക്. കെ. ടെറ്റ് പരീക്ഷാ നിബന്ധന ഒഴിവാക്കുക, അധ്യാപക പരിശീലന കേന്ദ്രങ്ങളിൽ ഹിന്ദി അധ്യാപക കോഴ്സുകൾ ആരംഭിക്കുക
തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

അതിരില്ലാ നീതിനിഷേധം
പതിരാകും പരിഷ്കാരങ്ങൾ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച സമ്മേളനം
തിരൂർ നഗരസഭ ചെയർമാൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ചവർക്കുള്ള ടോപ്പ് ടെൻ എക്സലൻസ് അവാർഡ്, യാത്രയപ്പ് സംഗമം,വാർഷിക കൗൺസിൽ എന്നിവയും നടന്നു.വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട്. ടി. പി സുബൈർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.ജെ. അമീൻ റിപ്പോർട്ട് അവതരിപ്പിച്ചു.നഗരസഭ കൗൺസിലർ.ടി.സി സുബൈർ മുഖ്യാഥിതിയായിരുന്നു. സംസ്ഥാന സെക്രട്ടറി ഇ.പി.എ.ലത്തീഫ് പ്രമേയ പ്രഭാഷണവും ജില്ലാഅസോസിയേറ്റ് സെക്രട്ടറി ജലീൽ വൈരങ്കോട് പ്രവർത്തന പദ്ധതികളും അവതരിപ്പിച്ചു.ഓർഗനൈസിങ്ങ് സെക്രട്ടറി ബഷീർ തൊട്ടിയൻ കൗൺസിൽ
നിയന്ത്രിച്ചു. തിരൂർ മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.വി സമദ്, കെ.എസ്.ടിയു ജില്ലാ ഭാരവാഹികളായ. സി.ടി. ജമാലുദീൻ, പി.അബൂബക്കർ, സാദിഖലി ചീക്കോട്, ജലീൽ താനൂർ, ജില്ലാ വനിതാ വിഭാഗം ചെയർ പേഴ്സൺ ടി.വി. റംഷീദ, യൂനുസ് മയ്യേരി , റഹീം വലപ്പത്ത്, കെ. അഹമ്മദ് കുഞ്ഞി, പി.സാജിദ്, റഫീഖ് പാലത്തിങ്ങൽ, യാസർ ചെമ്പ്ര ,
ഫൈസൽ കൊടുമുടി, എ.പി. സാബിർ, സഫ് വാൻ മംഗലം, സി.ടി. റഷാദ്,
ഫത്താഹ് പൊന്നാനി, പി. ഷഫീഖ , പി.ഫൗസിയ കോമു എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.