
അരീക്കോട് : അരീക്കോട് ബസ്റ്റാൻ്റിൽ മൊബൈൽ ഷോപ്പ് പൂട്ടു പൊളിച്ച് മോഷണം നടത്തിയ പ്രതിയെ അരീക്കോട് പോലീസ് പിടികൂടി.48 മണിക്കൂറിനിടെ ആസാമിലേക്ക് കടക്കാൻ ശ്രമിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയെയാണ് അരീക്കോട് എസ്ഐ വി രേഖയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പാലക്കട് റെയിൽവേ സ്റ്റേഷനിൽ വെച്ച് പിടികൂടിയത് .
അരീക്കോട് ബസ്റ്റാൻഡ് പരിസരത്തുള്ള നാല് മൊബൈൽ ഷോപ്പുകളുടെ പൂട്ട് കുത്തി തുറന്ന് മോഷണം നടത്തിയ ആസാം സ്വദേശി മാഗുർമാരി നാഗോൺ ജിയാബുർ റഹ് മാനെയാണ്അരീക്കോട് പോലീസിന്റെ പിടിയിലായത്.അരീക്കോട് ടൗണിലെ അൽ ധവാൽ മൊബൈൽ ഷോപ് അടക്കം നാലോളം കടകൾ കുത്തി തുറന്നിരുന്നു.അൽ ധവാൽ മൊബൈൽ ഷോപ്പിൽ നിന്ന് നഷ്ടപ്പെട്ട 20,000 രൂപയും പോലീസ് കണ്ടെടുത്തു. മോഷണശേഷം ആസാമിലേക്ക് കടക്കാൻ ശ്രമിക്കവെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പ്രതിയെ റെയിൽവേ പോലീസിന്റെ സഹായത്തോടെ പിടികൂടിയത്.ജനുവരി എട്ടിന് ഇയാളുടെ വിവാഹമാണ്. ഇതിനുള്ള പണം കണ്ടെത്താനാണ് കേരളത്തിൽ എത്തി മോഷണം നടത്തിയത്. സമാനമായ ഏഴ് കേസിലെ പ്രതിയാണ് ഇയാളെന്ന് പോലിസ് അറിയിച്ചു.
Leave a Reply