ചേന്നര: ത്രികോണ മത്സരം നടന്ന ചേന്നര മൗലാന ആർട്സ് ആന്റ് കൊമേഴ്സ് കോളേജിൽ എം.എസ്.എഫ് മുഴുവൻ ജനറൽ സീറ്റുകളും നേടി.രണ്ട് യു.യു.സിയടക്കം 9 സീറ്റുകളാണ് എം.എസ്.എഫ് വിജയിച്ചത്.33 ക്ലാസ് പ്രതിനിധികളിൽ 23 എണ്ണം എം.എസ്.എഫും ഏഴെണ്ണം എസ്.എഫ്.ഐ യും മൂന്നെണ്ണം കെ.എസ്.യുവും നേടി.
കുറച്ച് വർഷങ്ങളായി എം.എസ്.എഫും കെ.എസ്.യുവും ചേർന്നുള്ള യു.ഡി.എസ്.എഫ് മുന്നണിയായിരുന്നു യൂണിയൻ ഭരണം നടത്തിയിരുന്നത്. ഭാരവാഹികൾ:ഉമ്മു ജെയ്ഷിറ(ചെയർ പേഴ്സൺ),നഫ്ല ഹിബ(വൈ.ചെയർപേഴ്സൺ),കെ.വിവേക്(ജന.സെക്ര.),റിഷാന(ജോ.സെക്ര.),സിനാൻ,ജാസിം ഷാ(യു.യു.സിമാർ),ഹിബ ഫർസാന(ഫൈൻ ആർട്സ്),മാഹിർ(എഡിറ്റർ),ഇബ്നു മഷൂദ്(ജന.ക്യാപ്റ്റൻ).വിദ്യാർഥികൾ മംഗലം അങ്ങാടിയിൽ ആഹ്ലാദപ്രകടനം നടത്തി.

Leave a Reply