മലപ്പുറം:സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 10 ന് ചൊവ്വ രാവിലെ 10 മണിക്ക് കളക്ട്രേറ്റ് ധർണ്ണ നടത്തും
മത്സ്യ ബന്ധന മേഖലയിലെ വിദേശ ട്രോളറുകൾ നിരോധിക്കുക, കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് വൽക്കരണം അവസാനിപ്പിക്കുക,സ്പെഷ്യൽ എക്കണോമിക് സോണുകൾ ഒഴിവാക്കുക, തോട്ടം തൊഴിലാളികളുടെ ഡിഎ കുടിശ്ശിക വിതരണം ചെയ്യുക, ക്ഷേമനിധി ഫണ്ടുകൾ വകമാറ്റി ചെലവഴിക്കുന്നത് അവസാനിപ്പിക്കുക, ക്ഷേമനിധിയും ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുക, തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊണ്ടാണ് ധർണ്ണ സംഘടിപ്പിക്കുന്നത്
ധർണ്ണ SDTU സംസ്ഥാന സെക്രട്ടറി സലീം കാരാടി ഉദ്ഘാടനം ചെയ്യും SDTU ജില്ലാ പ്രസിഡന്റ് ഫത്താഹ് പൊന്നാനി അധ്യക്ഷത വഹിക്കും
INTUC ജില്ലാ പ്രസിഡന്റ് വി പി ഫിറോസ്, AITUC ജില്ലാ പ്രസിഡന്റ് എം എ റസാഖ്, STU ജില്ലാ പ്രസിഡന്റ് വി എ കെ തങ്ങൾ, FITU ജില്ലാ പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ, NLU ജില്ലാ പ്രസിഡന്റ് പറാട്ടി കുഞ്ഞാൻ, SDTU സംസ്ഥാന സമിതിയംഗം ഹനീഫ കരുമ്പിൽ, ജില്ലാ ജനറൽ സെക്രട്ടറി അലി കണ്ണിയത്ത്, സെക്രട്ടറി അക്ബർ പരപ്പനങ്ങാടി, ട്രഷറർ അൻസാരി കോട്ടക്കൽ ധർണ്ണയെ അഭിസംബോധന ചെയ്യും

Leave a Reply