Home » Headlines » Page 63

Article Category: Headlines

Article
സ്വര്‍ണക്കടത്ത് പണം ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചത് ഗൗരവകരം: ആരിഫ് മുഹമ്മദ് ഖാൻ

സ്വര്‍ണക്കടത്ത് പണം ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചത് ഗൗരവകരം: ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: പി ആർ ഏജൻസി വിവാദം ഗൗരവമേറിയതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്വര്‍ണക്കടത്ത് പണം ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചു എന്നത് ഗൗരവകരം. മുഖ്യമന്ത്രി എന്തുകൊണ്ട് ഈ വിവരം രാജ്ഭവനെ അറിയിച്ചില്ല?ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനോട് റിപ്പോര്‍ട്ട് തേടുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഫോണ്‍ ചോര്‍ത്തലില്‍ മുഖ്യമന്ത്രിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടിട്ടുണ്ട്. എന്നാല്‍ ഒരാഴ്ചയായിട്ടും റിപ്പോര്‍ട്ട് കിട്ടിയില്ല. കുറച്ചുകൂടി കാത്ത് നില്‍ക്കും. കിട്ടിയില്ലെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള...

Article
പുതിയ പാർട്ടി രൂപീകരിക്കും: പി.വി. അൻവർ

പുതിയ പാർട്ടി രൂപീകരിക്കും: പി.വി. അൻവർ

തിരുവനന്തപുരം: യുവജനങ്ങൾക്ക് പ്രാമുഖ്യം നൽകി പുതിയ പാർട്ടി രൂപീകരിക്കുമെന്നു പി.വി. അൻവർ എംഎൽഎ. വരും ദിവസങ്ങളിൽ തന്നെ അത് കേരളത്തിൽ സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു.നിലമ്പൂരിലെ വസതിയിൽ നടത്തിയ വാർത്താ മ്മേളനത്തിലാണ് അൻവർ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. പൂർണ്ണമായും മതേതര സ്വഭാവമുള്ള പാർട്ടി യാവും ഇത്. വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും പാർട്ടിയുടെ പ്രതിനിധികൾ മത്സരിക്കും. ഒരു പാർട്ടി രൂപീകരിക്കുമ്പോൾ  കൂടുതൽ നേതാക്കൾ വേണ്ടേ എന്ന ചോദ്യത്തിന് മറ്റാര് ഇല്ലെങ്കിലും പാർട്ടിയുമായി താൻ മുന്നോട്ടു...

Article
ഇസ്രായേലിന് നേരെ ഇറാൻ മിസൈൽ ആക്രമണം

ഇസ്രായേലിന് നേരെ ഇറാൻ മിസൈൽ ആക്രമണം

ടെൽ അവീവ്: ഇറാൻ ഇസ്രായേലിന് നേരെ മിസൈലുകൾ തൊടുത്തുവിട്ടതായി ഇസ്രായേൽ സൈന്യം. ചൊവ്വാഴ്ചയാണ് ആക്രമണം ഉണ്ടായത്. ബോംബ് ഷെൽട്ടറുകൾക്ക് സമീപം താമസിക്കാൻ താമസക്കാരോട് നിർദ്ദേശിച്ചതിനാൽ രാജ്യത്തുടനീളം വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. ഇറാൻ ആക്രമണം നടത്തിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഇസ്രായേലും അമേരിക്കയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്ഥലത്ത് അഭയം പ്രാപിക്കാനുള്ള ഉത്തരവ് ഇസ്രായേലികളുടെ മൊബൈൽ ഫോണുകളിലേക്ക് സന്ദേശങ്ങൾ അയയ്ക്കുകയും ദേശീയ ടെലിവിഷനിൽ പ്രഖ്യാപിക്കുകയും ചെയ്തു. ലെബനനിൽ നിന്നുള്ള റോക്കറ്റ്, മിസൈൽ ആക്രമണങ്ങളുടെ ഒരു ദിവസത്തിന് ശേഷമാണ് മുന്നറിയിപ്പ് നൽകിയത്,...

Article
എറണാകുളം ഇനി മാലിന്യ മുക്തം

എറണാകുളം ഇനി മാലിന്യ മുക്തം

കൊച്ചി:മാലിന്യ മുക്തം നവകേരളം ജനകീയ മാലിന്യ പരിപാലന മാതൃകകൾ ഒരുക്കി എറണാകുളം ജില്ല ഉദ്ഘാടനത്തിന് ഒരുങ്ങി. 2025 മാർച്ച് 30 ന് കേരളത്തെ മാലിന്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായിട്ടുള്ള മാലിന്യ മുക്തം ജനകീയ ക്യാമ്പയിന് ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2ന് തുടക്കം കുറിക്കും. ഏലൂർ മുൻസിപ്പാലിറ്റി ജനകീയ പങ്കാളിത്തത്തോടെ നിർമ്മിച്ച ഹരിത വീഥി നിയമ-വ്യവസായ കയർ വകുപ്പ് മന്ത്രി പി രാജീവ് നാടിന് സമർപ്പിച്ചു ജില്ലാ തല ഉദ്ഘാടനം നിർവ്വഹിക്കും. യോഗത്തിൽ ജില്ലാ പഞ്ചായത്ത്...

Article
അൻവർ നാക്ക് വാടകയ്ക്ക് കൊടുക്കരുത്

അൻവർ നാക്ക് വാടകയ്ക്ക് കൊടുക്കരുത്

കോഴിക്കോട്: സംസ്ഥാനത്തെ ഏതെങ്കിലും ഒരു മതവിഭാഗത്തെ കുറ്റപ്പെടുത്തുന്ന സമീപനം തന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി. താൻ പറയാത്ത ഭാ​ഗമാണ് അഭിമുഖത്തിൽ വന്നത്. അവർക്ക് വീഴ്ച പറ്റിയെന്ന് ഹിന്ദു പത്രം സമ്മതിച്ചതായി അറിഞ്ഞു. ദ ഹിന്ദു ദിനപത്രത്തിലെ വിവാദ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ പക്കൽ നിന്നും ഏതെങ്കിലും ഒരു ജില്ലയെയോ മതവിഭാഗത്തെയോ കുറ്റപ്പെടുത്തുന്ന സമീപനം ഉണ്ടായിട്ടില്ല, മുഖ്യമന്ത്രി വ്യക്തമാക്കി. സ്വാഭാവികമായും വിമാനത്താവളം സ്ഥിതി ചെയ്യുന്ന മലപ്പുറത്തിൻ്റെ പരിധിയിലാണ് വരിക. സംസ്ഥാനത്ത ഏറ്റവും കൂടുതൽ സ്വർണം പിടികൂടിന്നത്...

Article
നടൻ സിദ്ദിഖ് കൊച്ചിയിൽ

നടൻ സിദ്ദിഖ് കൊച്ചിയിൽ

കൊച്ചി: ബലാത്സംഗക്കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ 8 ദിവസത്തെ ഒളിവ് ജീവിതം അവസാനിപ്പിച്ചു നടൻ സിദ്ദിഖ്. അഡ്വക്കേറ്റ് ബി.രാമൻ പിള്ളയുമായി കൂടിക്കാഴ്ച നടത്തി. വക്കീൽ  ഓഫീസിലെത്തിയാണ് സിദ്ദിഖ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവ​ദിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് ഒളിവ് ജീവിതം അവസാനിപ്പിച്ചത്. അതേസമയം, ബലാത്സംഗക്കേസിൽ സിദ്ദിഖിനെ അറസ്റ്റുചെയ്യുന്നതിൽ പൊലീസ് നിയമോപദേശം തേടി. സുപ്രീംകോടതി സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് പ്രത്യേക അന്വേഷണസംഘം ആശയക്കുഴപ്പത്തിലായത്. തുടർ നീക്കങ്ങൾ ആലോചിക്കാൻ എസ്ഐടി ഇന്ന്...

Article
കേരളത്തിൽ കനത്ത മഴ

കേരളത്തിൽ കനത്ത മഴ

മ തിരുവനന്തപുരം: ഒരിടവേളയക്കു ശേഷം സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ശനിയാഴ്ച മുതൽ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പുള്ളത്. തിങ്കളാഴ്ച വരെ വിവധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. കൂടാതെ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പിൽ‌ പറഞ്ഞിരിക്കുന്നത്. അലർട്ടുകളുള്ള വിവിധ ജില്ലകൾ: ശനി (28/09/2024): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ഞായർ (29/09/2024): പത്തനംതിട്ട,...

Article
അൻവറിന്റെ ആക്ഷേപങ്ങൾ അപലപനീയം: സിപിഐഎം

അൻവറിന്റെ ആക്ഷേപങ്ങൾ അപലപനീയം: സിപിഐഎം

മലപ്പുറംമുഖ്യമന്ത്രിക്കെതിരെ പി വി അൻവർ എംഎൽഎ നടത്തിയ വസ്‌തുതാവിരുദ്ധമായ ആക്ഷേപങ്ങൾ അപലപനീയവും പ്രതിഷേധാർഹവുമാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ പറഞ്ഞു. ഒരു ജനപ്രതിനിധിക്കിണങ്ങാത്ത പ്രസ്‌താവനയും പ്രവൃത്തിയുമാണ്‌ അദ്ദേഹം നടത്തുന്നത്‌. സ്വർണക്കടത്ത്‌ മാഫിയയുമായി അദ്ദേഹത്തിന്‌ ബന്ധമുണ്ടെന്ന ആരോപണം സാധൂകരിക്കുന്നതാണ്‌ വ്യാഴാഴ്‌ചത്തെ വാർത്താ സമ്മേളനം. അന്‍വര്‍ പുറത്തുവിട്ട വീഡിയോയിലുള്ളത് അറിയപ്പെടുന്ന കള്ളക്കടത്ത്‌ ക്യാരിയർമാരാണ്‌. ഇവരെ മഹത്വവൽക്കരിക്കുകയും സംരക്ഷിക്കുകയുമാണ്‌ അന്‍വര്‍.സ്വർണക്കടത്തിനും ഹവാല ഇടപാടിനുമെതിരെ ശക്തമായ നിലപാടാണ്‌ കേരളത്തിലെ ആഭ്യന്തര വകുപ്പ്‌ സ്വീകരിക്കുന്നത്‌. പൊലീസിനെ നിർവീര്യമാക്കി, കള്ളക്കടത്തും ഹവാല...

Article
എഡിജിപി എംആർ അജിത് കുമാറിന്

എഡിജിപി എംആർ അജിത് കുമാറിന്

തിരുവനന്തപുരം : തൃശൂർ പൂരം കലക്കിയ സംഭവത്തിൽ എഡിജിപി എംആർ അജിത് കുമാറിന്റെ റിപ്പോർട്ട് തള്ളി. സർക്കാർ പുതിയ അന്വേഷണത്തിന് ശുപാർശ നൽകി.അജിത് കുമാറിനെതിരെ ഡിജിപി തല അന്വേഷണത്തിനും പൂരം കലക്കലിൽ മറ്റൊരു അന്വേഷണത്തിനുമാണ് ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശ. ഡിജിപിയുടെ കത്തിലെ കണ്ടെത്തൽ പരിഗണിച്ചാണ് എഡിജിപിക്കെതിരായ അന്വേഷണ ശുപാർശ. എന്നാൽ അജിത് കുമാറിനെ മാറ്റിനിർത്താൻ ശുപാർശയില്ല.സിപിഐയുടെ രാഷ്ട്രീയസമ്മർദ്ദവും എഡിജിപിക്കെതിരായ ഡിജിപിയുടെ കത്തും കണക്കിലെടുത്താണ് പൂരം കലക്കലിലെ പുതിയ അന്വേഷണത്തിന് വഴിതുറക്കുന്നത്. ആരോപണവിധേയനായ അജിത് കുമാർ സ്വയം വെള്ളപൂശി...

Article
നിരോധിത പ്ലാസ്റ്റിക് കവറുകൾ ഇനി വാങ്ങാൻ കിട്ടില്ല

നിരോധിത പ്ലാസ്റ്റിക് കവറുകൾ ഇനി വാങ്ങാൻ കിട്ടില്ല

മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കെതിരായ നടപടികള്‍ കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ വകുപ്പും. പ്ലാസ്റ്റിക് കാരിബാഗുകള്‍ ഉള്‍പ്പെടെ ഒറ്റത്തവണ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, കാറ്ററിങ് സ്ഥാപനങ്ങള്‍, ബേക്കറികള്‍ എന്നിവിടങ്ങളിലും ഒക്ടോബര്‍ ഒന്ന് മുതല്‍ ലഭ്യമാകില്ല. നടപടികളുമായി പൊതുജനങ്ങളും ഉപഭോക്താക്കളും വ്യാപാരി സമൂഹവും പൂര്‍ണമായി സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അഭ്യര്‍ഥിച്ചു. ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളില്‍ പാര്‍സല്‍ വിതരണത്തിനും ഒക്ടോബര്‍...