തിരൂർ ആർട്സ് സൊസൈറ്റി (tas)ബാലസാഹിത്യ കൃതികളുടെ പ്രസിദ്ധീകരണം dr മസ്താൻ സലാം മുതുവാട് രചിച്ച കുഞ്ഞിക്കിളികൾ പ്രകാശനം5.8.2024 ന് തിരൂർ സംഗം ഓഡിറ്റോറിയത്തിൽ അധ്യാപകനും പ്രഭാഷകനുമായ ടിടി വാസുദേവൻ കന്മനം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എകെ അബ്ദുൽ ഹമീദ് മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു.കബീർ റിഫാഹി അടീപ്പാട്ട് പുസ്തകം പരജയപ്പെടുത്തി.ടാസ് സെക്രട്ടറി സൂരജ് ഭാസുര ..വൈസ് പ്രസിഡന്റുമാരായ സത്യാനന്ദൻ വിവി..സൈനുദ്ധീൻ ഇകെ…ഖജാൻജി രമെഷ് സി…സേൽറ്റി തിരൂർ ജോഃ സെക്രട്ടറി ജയരാജ് കെ..അശോകൻ വയ്യാട്ട്…ബദറുദ്ദീൻ പിടി..അസൈനാർ ഷീബ…പ്രഭാകരൻ...
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
Category: Uncategorized
കൊടുങ്ങല്ലൂർ ഏരിയ സമ്മേളനവും, മെമ്പർഷിപ്പ് ക്യാമ്പയിനും നടത്തി
രവി മേലൂർ ഗതാഗത വകുപ്പ് മന്ത്രി സിഐടിയൂ യൂണിയൻ നേതാക്കൾക്ക് നൽകിയ ഉറപ്പ് പാലിക്കപ്പെടണം, ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സിഐടിയു കൊടുങ്ങല്ലൂർ മേഖലാ, കൺവെൻഷനും, മെമ്പർഷിപ്പ് ക്യാമ്പയിനും, സിഐടിയു, ഏരിയ കമ്മിറ്റി ഹാളിൽ(വീനസ് നഗർ)വെച്ച് നടന്നു, കഴിഞ്ഞ മൂന്നുമാസത്തോളമായി,യൂണിയൻ സിഐടിയു വിന്റെ നേതൃത്വത്തിൽ നടത്തിവന്ന സമരത്തിന്റെ ഭാഗമായും തുടർന്ന്, സെക്രട്ടറിയേറ്റിന്റെ മുന്നിൽ അനിശ്ചിതകാല ഉപരോധസമരവും ധർണ്ണയും സംഘടിപ്പിക്കുകയും, പതിനഞ്ചാം ദിവസം ,ബഹു: ഗതാഗത വകുപ്പ് മന്ത്രി ചർച്ചയ്ക്ക് വിളിക്കുകയും ചർച്ചയിൽ യൂണിയൻ ആവശ്യപ്പെട്ട...
നെഹ്റുട്രോഫി ജലമേള മാറ്റിവച്ചു
ആലപ്പുഴ: ഓഗസ്റ്റ് 10-ന് ആലപ്പുഴ പുന്നമടക്കായലിൽ നടത്താനിരുന്ന നെഹ്റുട്രോഫി ജലമേള മാറ്റിവച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ജില്ലയിലെ മന്ത്രിമാരായ പി. പ്രസാദും സജി ചെറിയാനും നടത്തിയ കൂടിയാലോചനയിലാണ് തീരുമാനമായത്. തുടർന്ന് കളക്ടറേറ്റിൽ നെഹ്റു ട്രോഫി സബ് കമ്മിറ്റി യോഗം ചേർന്ന് എൻ.ടി.ബി.ആർ. ചെയർമാൻ കൂടിയായ ജില്ല കളക്ടർ അലക്സ് വർഗീസാണ് ഇക്കാര്യം അറിയിച്ചത്
വീണ്ടും എലിപ്പനി മരണം
ആലുവ: സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം റിപ്പോർട്ട് ചെയ്തു. ആലുവയിലാണ് യുവാവ് എലിപ്പനി ബാധിച്ച് മരിച്ചത്. ആലുവ നഗരസഭ കണ്ടിജൻസി ജീവനക്കാരൻ മാധവപൂരം കോളിനിയിൽ കൊടിഞ്ഞിത്താൻ വീട്ടിൽ എം.എ കണ്ണനാണ് മരിച്ചത്.ചികിത്സിയിലിരിക്കെയായിരുന്നു അന്ത്യം. ഭാര്യ സുജാത, മക്കളായ ആതിര, കാവ്യ എന്നവർ വിദ്യാർഥികളാണ്.
പീച്ചി ഡാം: ഷട്ടറുകൾ 30 സെന്റീമീറ്ററായി ഉയർത്തി
പീച്ചി ഡാം: 30 സെന്റീമീറ്ററായി ഉയർത്തി പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഇപ്പോഴും മഴ തുടരുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്നറിയിപ്പുകള്‍ നൽകി ഒരു ഘട്ടത്തില്‍ രണ്ട് ഇഞ്ചില്‍ കൂടാത്ത വിധത്തിൽ ഘട്ടം ഘട്ടമായി ഡാമിന്റെ നാലു സ്പില്‍വേ ഷട്ടറുകളും പരമാവധി 12 ഇഞ്ച് മാത്രം (30 സെന്റീമീറ്റര്‍ മാത്രം) തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കി ഡാമിന്റെ റൂള്‍ കര്‍വ് ലെവല്‍ പാലിക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടു. ഇത് പ്രകാരം...
കാര്‍ഡിയോളജി വിഭാഗത്തില്‍ റസിഡന്റ് നിയമനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോളജി വിഭാഗത്തിലേക്ക് ജൂനിയര്‍ റെസിഡന്റിനെ 45,000രൂപ നിരക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ 6 മാസത്തേക്ക് നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 29 രാവിലെ 11 മുതല്‍ 1 വരെ യോഗ്യത, വയസ്, കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ രേഖകള്‍ സഹിതം അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ ഹാജരാകണം. പ്രവര്‍ത്തിപരിചയം അഭികാമ്യം.
ജനവിരുദ്ധ കേന്ദ്ര ബഡ്ജറ്റിനെതിരെകേരളത്തിലെ സർക്കാർ ജീവനക്കാരും, എഫ് എസ് ഇ ടി ഒ ക്കാരും, അദ്ധ്യാപകരും സമരത്തിലേയ്ക്ക്
രവിമേലൂർ ചാലക്കുടി, ജനവിരുദ്ധ കേന്ദ്ര ബഡ്ജറ്റിനെതിരെ,കേരളത്തിലെ സർക്കാർ ജീവനക്കാരും അദ്ധ്യാപകരുടെയൂ നേതൃത്വത്തിൽ എഫ്. എസ്. ഇ. ടി. ഒ ചാലക്കുടി മേഖലയിൽ ചാലക്കുടി മുൻസിപ്പാലിറ്റിക്ക് മുൻപിൽ പ്രധിഷേധ കൂട്ടായ്മ നടത്തി. കേരള എൻ ജി ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് സഖാവ്.ആർ എൽ. സിന്ധു. ഉൽഘാടനം ചെയ്തു സംസാരിച്ചു. കെ എസ്. ടി. എ ജില്ലാ കമ്മിറ്റി അംഗം സ. മുരളീധരൻ ആദ്യക്ഷത വഹിച്ചു. PSC എംപ്ലോയീസ് യൂണിയൻ സംസ്ഥാനകൌൺസിൽ അംഗം സ. ലിജോ. പി....
ഗവ. വനിത ഐ ടി ഐ യില്‍ അഡ്മിഷന്‍ തുടരുന്നു
കളമശ്ശരി ഗവ. വനിത ഐ ടി ഐ യില്‍ ഓഗസ്റ്റില്‍ ആരംഭിക്കുന്ന അധ്യയന വര്‍ഷത്തേക്കുളള അഡ്മിഷന്‍ തുടരുന്നു. അപേക്ഷകള്‍ ഓണ്‍ലൈനായ് https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേനയും, https://det.keral.gov.in എന്ന വെബ്‌സൈറ്റിലെ ലിങ്ക് മുഖേനയും സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 12. സമര്‍പ്പിച്ച അപേക്ഷയുമായ് ഏറ്റവും അടുത്തുളള സര്‍ക്കാര്‍ ഐ.ടി.ഐയില്‍ എത്തി വെരിഫിക്കേഷന്‍ പൂര്‍ത്തീകരിക്കേണ്ടതിനുളള അവസാന തീയതി ജൂലൈ 15. വിശദ വിവരങ്ങള്‍ക്ക് : 0484 2544750.
ട്രെയ്നിൽ വച്ച് ബാഗ് നഷ്ടപ്പെട്ടാൽ റെയ്ൽവേ ഉത്തരവാദി
ട്രെയിൻ യാത്രക്കിടെ ബാഗ് നഷ്ടമായ കേസിൽ റെയിൽവെ 1.08 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഡൽഹി ഉപഭോക്തൃ കോടതി. റെയിൽവെയുടെ ഭാഗത്ത് നിന്ന് അശ്രദ്ധയും സേവനങ്ങളിൽ വീഴ്ചയും സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സെൻട്രൽ ഡൽഹിയിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നഷ്ടപരിഹാരത്തിന് വിധിച്ചത്. 80000 രൂപയുടെ സാധനങ്ങളാണ് ബാഗിലുണ്ടായിരുന്നതെന്നും 2016 ജനുവരിയിൽ ഝാൻസിക്കും ഗ്വാളിയോറിനും മധ്യേ, മാൽവ എക്‌സ്പ്രസിൽ യാത്ര ചെയ്യുമ്പോഴാണ് ബാഗ് മോഷണം പോയതെന്നുമായിരുന്നു പരാതി. ന്യൂഡൽഹിക്കാരിയായ ജയകുമാരിയാണ് പരാതിക്കാരി.








