തിരുന്നാവായ : കൈത്തക്കര-പല്ലാറ്റ് കയൽ തോട് ഭിത്തി കെട്ടി സംരക്ഷിക്കുന്നു.വൈരങ്കോട് എം.ഇ.ടി. സ്ക്കൂൾ ഭാഗത്തുള്ള തോട് നവീകരണത്തിനുള്ള നടപടികൾ ആരംഭിക്കുന്നതിൻ്റെ ഭാഗമായി തിരുർ ബ്ലോക്ക് പഞ്ചായത്തിലെ നിർവ്വഹണ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.തിരൂർ ബ്ലോക്ക് പഞ്ചായത്ത് കൈത്തക്കര ഡിവിഷൻ മെമ്പർ ടി.വി.റംഷീദ ടീച്ചറുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ്തോട് നവീകരിക്കുന്നത്.കൃഷിക്കും അനുബന്ധ ആവശ്യങ്ങൾക്കും വേണ്ടി ഉപയോഗിച്ചിരുന്ന തോട് പലയിടത്തും ഇടിഞ്ഞ് വീഴുകയും പൊട്ടിപ്പൊളിയുകയും ചെയ്തിരിക്കുന്നു. തകർന്ന് കിടന്നിരുന്ന തോടിൻ്റെ ഭിത്തി വീതി കൂട്ടി...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
പിഡിപി ‘മുന്നേറ്റ സമ്പർക്ക യാത്രക്ക് ഇന്ന് തിരൂരിൽ സമാപനം
തിരൂർ: കഴിഞ്ഞ ഒക്ടോബർ 5 ന് കാസർകോട് നിന്ന് ആരംഭിച്ച ‘പിഡിപി മുന്നേറ്റ സമ്പർക്ക യാത്ര’ ഇന്ന് തിരൂരിൽ സമാപിക്കും. തുടർന്ന് തിരൂർ പൂങ്ങോട്ട്കുളത്ത് നിന്നും വൈകുന്നേരം 4 മണിക്ക് തുടങ്ങുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലി താഴെപ്പാലം വഴി ബസ് സ്റ്റാന്റ് പരിസരത്തു പ്രത്യേകം തെയ്യാറാക്കിയ മർഹും “ജാഫർ അലി ദാരിമി” നഗറിൽ എത്തിച്ചേരും. ഐക്യ ദാർഢ്യ സമ്മേളനം പിഡിപി സംസ്ഥാന വൈസ് ചെയർമാൻ T. A മുഹമ്മദ് ബിലാൽ ഉൽഘടനം ചെയ്യും. പിഡിപി സംസ്ഥാന- ജില്ല...
വാഹന ഗതാഗതം അനിശ്ചിത കാലത്തേക്ക് നിരോധിച്ചിരിക്കുന്നു
പയ്യനങ്ങാടി :പയ്യനങ്ങാടി പനമ്പാലം റോഡിൽ നാളെ 14-10-25 ന് റബ്ബറൈസിങ് പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം 14 – 10 -2025 മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. ആയതിനാൽ ഈ റോഡ് വഴി പോകേണ്ടുന്ന വാഹനങ്ങൾ തിരൂർ വൈലത്തൂർ കടുങ്ങാത്തുകുണ്ട് റോഡ് വഴി പോകേണ്ടതാണ്.
സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്താൻ തീരുമാനിച്ചു
സ്റ്റേജ് ആർട്ടിസ്റ്റ്& വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള സവാക് രാത്രി 10 മണിക്ക് ശേഷം ഉച്ചഭാഷിണി ഉപയോഗിക്കുവാൻ പാടില്ല എന്ന ഉത്തരവ് പിൻവലിക്കുക .60 വയസ്സ് കഴിഞ്ഞ കലാകാരന്മാർക്ക് ക്ഷേമനിധിയിൽ അംഗമാകുവാൻ ഒരു അവസരം കൂടി നൽകുക. ക്ഷേമപെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കുക. സംഗീത നാടക അക്കാദമി നൽകുന്ന പെൻഷൻ തുക വർദ്ധിപ്പിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ കമ്മിറ്റി 15. 11. 2025 ബുധനാഴ്ച കാലത്ത് 10...
സേവനത്തിന് സ്നേഹമായി ജന്മദിനാഘോഷം
മാളു ചേച്ചിയെ അമ്പരപ്പിച്ച് തിരൂർ പോലീസ് തിരൂർ :തിരൂർ പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി പാർട്ട് ടൈം സ്വീപ്പറായി സേവനം അനുഷ്ഠിക്കുന്ന മാളു കുട്ടി എന്ന മാളു ചേച്ചിയുടെ ജന്മദിനം ഇത്തവണ പ്രത്യേകതയാർന്നതായിരുന്നു. 35 വർഷമായി ഓരോ പ്രഭാതവും സ്റ്റേഷന്റെ വാതിൽ തുറന്ന് ശുചിത്വം പകരുന്ന മാളുവിന് വേണ്ടി ഈ തവണ സ്റ്റേഷൻ തന്നെയാണ് ജന്മദിന ആഘോഷം സന്തോഷവേളയാക്കിയത്. സ്റ്റേഷൻ എസ്.എച്ച്.ഒ മുഹമ്മദ് റഫീഖ് കേക്ക് മുറിച്ച് ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തു. മാളുവിന് കേക്ക് മുറിച്ച്...
റിങ്സ് കലാ സാംസ്കാരിക സൗഹൃദ കൂട്ടായ്മ ഒന്നാം വാർഷികം ആഘോഷിച്ചു
തിരൂർ:റിങ്സ് കലാ സാംസ്കാരിക സൗഹൃദ കൂട്ടായ്മ തിരൂർ ഒന്നാം വാർഷികം ആഘോഷം തിരൂർ ഇക്കിക്കായി നെസ്റ്റിൽ വെച്ച് നടന്നു തിരൂർ. A. M. V. I.അബുൽ കരീം. ഉദ്ഘാടനം ചെയ്തു. കേരള പ്രവാസി ബോർഡ് ചെയർമാൻ ഗഫൂർ. പി. ലില്ലീസ്. ചേബർ. പ്രസിഡന്റ്. പി. എ. ബാവ. M. E. S. സംസ്ഥാന വൈസ് പ്രസിഡന്റ്. മുഹമ്മദ് ഷാഫിഹാജി K. H. R. A. സംസ്ഥാന വൈസ് പ്രസിഡന്റ്. P. P. അബ്ദുറഹിമാൻ. ഗായകൻ ഫിറോസ്ബാബു. എന്നിവർ...
എൺപത്തിമൂന്നാം വയസ്സിൽ ആദ്യപുസ്തക പ്രകാശനം
രവിമേലൂർ തൻ്റെ 83 മൂന്നാം വയസ്സിൽ പടുതോൾ സാവിത്രി അന്തർജ്ജനം ആദ്യമായി ഒരു പുസ്തകമെഴുതി പ്രകാശനം ചെയ്തു കിണറ്റുപാളയിലെ സ്വർണ്ണ മോതിരം എന്ന തൻ്റെ കുട്ടിക്കാല ഓർമ്മകളുടെ പുസ്തകമാണ് ശനിയാഴ്ച 11/10/25മേലൂരിലെ പടുതോൾ യോഗഹാളിൽ വച്ച് പ്രശസ്ത കഥാകൃത്ത് എം ജി ബാബു യോഗക്ഷമവനിതാ പ്രസിഡൻ്റ് കെ ജെ ശ്രീദേവിക്കു നൽകി പ്രകാശനം ചെയ്തത്. 13 അദ്ധ്യായങ്ങളിലായി തൻ്റെ ബാല്യകാലത്തെ ഓർമ്മകളെ ,സാവിത്രി അന്തർജ്ജനം അവതരിപ്പിക്കുന്നു. പ്രമുഖ കവിയും നിരൂപകൻമായ എം സി പോൾ, പത്രപ്രവർത്തകനായ കടലായിൽ...
അങ്ങാടിപ്പുറം അൽപ്പാക്കുളം നവീകരിക്കുന്നു
പെരിന്തൽമണ്ണ : കോഴിക്കോട്-പാലക്കാട് ദേശീയ പാതയോരത്ത് അങ്ങാടിപ്പുറം ടൗണിലെ അൽപ്പാക്കുളം നവീകരിക്കാൻ നടപടി തുടങ്ങി. ഏറെക്കാലമായി യാതൊരു നവീകരണവുമില്ലാതെ കിടക്കുകയായിരുന്നു വേനൽ -വർഷമില്ലാതെ നിറഞ്ഞ് കിടക്കുന്ന കുളം.പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പി.എം.കെ.എസ്.വൈ ഫണ്ട് ചെലവഴിച്ചാണ് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്ര സമീപമുള്ള അൽപാക്കുളം നവീകരണ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്.പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതി പ്രകാരം 55 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുക. പി.എം.കെ.എസ്.വൈ പദ്ധതിയുടെ അവസാനഘട്ടത്തിലേക്ക് കടക്കുന്നതിൻ്റെ ഭാഗമായി ബാക്കിവരുന്ന വികസന ക്ഷേമ പ്രവൃത്തികൾ കൂടി അടുത്ത...
വ്യാപാര സ്ഥാപനത്തിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം
പെരിന്തൽമണ്ണ :വെള്ളിയാഴ്ച രാത്രി പെരിന്തൽമണ്ണ ടൗണിൽ ചില്ലീസ് ജംഗ്ഷനിലെ വ്യാപാര സ്ഥാപനത്തിൽ സാമൂഹ വിരുദ്ധരുടെ അഴിഞ്ഞാട്ടം .രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ.പെരിന്തൽമണ്ണ മാനത്ത്മംഗലം ചില്ലിസ് ജംഗ്ഷനിലെ വ്യാപാരസ്ഥാപനത്തിൽ ശനിയാഴ്ച രാത്രിയാണ് സംഘംകടയിൽ കയറി അക്രമം നടത്തുകയും വാഹനങ്ങൾ നശിപ്പിക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തത്. സംഭവത്തിൽ പെരിന്തൽമണ്ണ പൊലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് അറിയുന്നു.സമൂഹ വിരുദ്ധരുടെ ആക്രമണത്തിൽ പെരിന്തൽമണ്ണ മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റ് യോഗം പ്രതിഷേധിച്ചു. കുറ്റക്കാരെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും...
സി.ബി.എസ്.ഇ സഹോദയ ജില്ലാ കലോത്സവത്തിന് തിരി തെളിഞ്ഞു
പെരിന്തൽമണ്ണ :സി.ബി.എസ്.ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ ജില്ലാ കലോത്സവത്തിന് പുത്തനങ്ങാടി സെൻ്റ് ജോസഫ്സ് സ്കൂളിൽ തിരിതെളിഞ്ഞു . രണ്ടു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന വർണാഭമായ കലോത്സവത്തിൽ ജില്ലയിലെ 62 സ്കൂളുകളിൽ നിന്നായി 5000 ൽ പരം പ്രതിഭകൾ വിവിധ ഇനങ്ങളിൽ മാറ്റുരക്കുന്നുണ്ട് .ഇ ടി മുഹമ്മദ് ബഷീർ എം പി കലോത്സവം ഉദ്ഘാടനം ചെയ്തു . മാനസിക സംഘർഷങ്ങളുടെ ആധ്യനിക ലോകത്ത് പുതുതലമുറക്ക് സ്നേഹവും സാഹോദര്യവും ഊട്ടി ഉറപ്പിക്കാൻ കലാപ്രകടനങ്ങൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സഹോദയ...