വെട്ടം, പരിയാപുരം: വിദ്യാഭ്യാസ കലാ സാംസ്കാരിക സമൂഹിക ജീവകാരുണ്യ മേഘലകളിൽ കഴിവ് തെളിയിച്ച മുരളീധരൻ പരിയാപുരത്ത് എന്ന മുരളി മാഷ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൽ അംഗത്വം എടുത്തു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ: എൻ. ഷംസുദ്ദീൻ എം.എൽ.എ മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു. അലിഗഢ് മുസ്‌ലിം യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷംപട്ടാമ്പി ഹിന്ദി കോളേജിൻ്റെ പ്രിൻസിപ്പാൾ ആയി ജോലി ചെയ്യുകയാണ്. സർവ്വോത്തമ ഹിന്ദി പ്രചാരക പുരസ്കാരം, രാമേശ്വർ ദയാൽ ദംബേ അവാർഡ്, ശ്രേഷ്ഠ...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
മുസ്ലിം ലീഗ് ജന മുന്നേറ്റ പദ യാത്ര സംഘടിപ്പിച്ചു
തിരൂർ: “വളരട്ടെ നിറമരുതൂർ.. തുടരട്ടെ യു ഡി എഫ്” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് നിറമരുതൂരിൻ്റെ പുത്തൻ സ്വപ്നങ്ങൾക്ക് നിറം പകരാൻ നിറമരുതൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ജനമുന്നേറ്റ പദയാത്ര സംഘടിപ്പിച്ചു. പുതിയകടപ്പുറത്ത് ജാഥാ ക്യാപ്റ്റൻ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ചാരാത്ത് ഷെരീഫ് ഹാജിക്ക് പതാക കൈമാറിക്കൊണ്ട് മുസ്ലിം ലീഗ് താനൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് കെ.എൻ മുത്തുക്കോയ തങ്ങൾ ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇസ്മായിൽ പുതുശ്ശേരി, മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ...
സംസ്ഥാന ശാസ്ത്രമേളയിൽ സ്റ്റീൽ മോഡലിൽ എ ഗ്രേഡ് നേടി khmhss
സംസ്ഥാന ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം സ്റ്റിൽ മോഡലിൽ എ ഗ്രേഡ് കരസ്ഥമാക്കിയ ടീം കെ. എച്ച്. എം. എച്ച്. എസ്. എസ് ആലത്തിയൂർ
സ്വർണ്ണ മെഡൽ ജേതാവ്അഷാസ് ബിൻ അമീറിന് നാടിൻ്റെ ആദരം
തിരുന്നാവായ : തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്ക്കൂൾ കായിക മേളയിൽ സബ് ജൂനിയർ വിഭാഗം റിലേ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സ്വർണ്ണ മെഡൽ നേടിയ വൈരങ്കോട് തൊട്ടി വളപ്പിൽ അഷാസ് ബിൻ അമീറിന് നാടിൻ്റെ ആദരം .കടകശ്ശേരി ഐഡിയൽ സ്ക്കൂൾ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയായ അഷാസ് സംസ്ഥാന അത് ലറ്റിക് ചാമ്പ്യൻഷിപ്പ് ട്രയാത്ത് ലോൺ മത്സരത്തിൽ രണ്ടാം സ്ഥാനവുംകരസ്ഥമാക്കിയുണ്ട്. ദേശീയ ജൂനിയർഅത് ലറ്റിക് മീറ്റ്, ഉപജില്ല, ജില്ല, സംസ്ഥാന കായിക മത്സരങ്ങളിൽ ഹഡിൽസ്, ഓട്ടം, ചാട്ടം...
പ്രതിഷേധ സംഗമം
കുറ്റ്യാടിയിൽ നടന്ന ആരോഗ്യ സെമിനാറിലുണ്ടായ ഗുണ്ടാ അതിക്രമത്തിന് വധശ്രമത്തിന് കേസെടുക്കുക – IAPA (ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷനേഴ്സ് അസോസിയേഷൻ)കോഴിക്കോട് വയനാട് ജില്ലാ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി ഗ്രീൻ വാലി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ആരോഗ്യ ബോധവത്കരണ സെമിനാറിൽ ക്ലാസ്സ് നയിച്ചു കൊണ്ടിരുന്ന ഐ എ പി എ സംസ്ഥാന പ്രസിഡൻ്റ് ഷുഹൈബ് റിയാലുവിന് നേരെ പതിനഞ്ചോളം ഗുണ്ടാ സംഘം ആക്രമണം നടത്തി. യാതൊരു പ്രകോപനവും ഇല്ലാതെ ആയിരുന്നു അക്രമം നടത്തിയത്. പ്രായമായ...
തിരൂർ ഉപജില്ലാ കലോത്സവത്തിന് കൂട്ടായിയിൽ തുടക്കമായി
മംഗലം: തിരൂർ ഉപജില്ലാ കലോത്സവത്തിന് കൂട്ടായി എംഎംഎംഎച്ച്എസ് സ്കൂളിൽ തുടക്കമായി.കലോത്സവം ബുധനാഴ്ച്ച സമാപിക്കും.മംഗലം പഞ്ചായത്ത് പ്രസിഡൻ്റ് സി.പി.കുഞ്ഞുട്ടി ഉദ്ഘാടനം ചെയ്തു.പുറത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുഹറ ആസിഫ് അധ്യക്ഷത വഹിച്ചു.എഴുത്തുകാരൻപി.സുരേന്ദ്രൻ മുഖ്യാതിഥിയായി.ജില്ലാ പഞ്ചായത്തംഗം ഇ.അഫ്സൽ,കെ.പി.സെലീന,ഫൗസിയ നാസർ,ടി.വി.റംഷീദ,ടി.പി.ഇബ്രാഹിംകുട്ടി,നഫീസമോൾ,പി.പി.ഷെബീബ്,ആർ.പി.ബാബുരാജ്,സി.കെ.മുഹമ്മദ് കാസിം എന്നിവർ സംസാരിച്ചു.
ട്രെയിൻ യാത്ര സുരക്ഷ റെയിൽവേ കാര്യക്ഷമമാക്കണം. മാറ്റ്പ
കോഴിക്കോട് :മലബാറിലെ ട്രെയിൻ യാത്രക്കാരുടെ ജീവൻ കൊണ്ട് പന്താടുന്ന റെയിൽവേ സമീപനം തിരുത്തണമെന്ന് മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ ( മാറ്റ്പ) എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ഇതിനുവേണ്ടി റെയിൽവേ ഡിവിഷണൽ മാനേജർക്ക് നേരിട്ടു നിവേദം നൽകാനും തീരുമാനിച്ചു.നേരെത്തെ ട്രെയിനുകളിൽ ഉണ്ടായിരുന്ന പോലീസ് എസ്കോർട്ട്സ് സംവിധാനം പുനസ്ഥാപിച്ചു റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിനെ ക്രിയാത്മകമായി വൈന്യസിക്കണമെന്നുo പഴുത്തടച്ച സുരക്ഷ ഉറപ്പാക്കണമെന്നുo ഭിക്ഷാടന മാഫിയയിൽ നിന്നും നിയമവിരുദ്ധ കച്ചവടക്കാരിൽ നിന്നും യാത്രക്കാർക്ക് സംരക്ഷണം ഒരുക്കണമെന്നുo യോഗം ആവശ്യപ്പെട്ടു. യാത്രക്കാർക്ക് അത്യാവശ്യമായ...
മണികണ്ഠൻ കൊളത്തൂരിൻ്റെ പ്രഥമ നോവൽ ‘ഗോഷ്ഠി’ പ്രകാശനം ചെയ്തു
പെരിന്തൽമണ്ണ: മാധ്യമ പ്രവർത്തകൻ മണികണ്ഠൻ കൊളത്തൂരിന്റെ പ്രഥമ നോവൽ ഗോഷ്ഠി എഴുത്തുകാരൻ വി. ആർ. സുധീഷ് പ്രകാശനം ചെയ്തു. പുസ്തകപ്രസാദകരായ ഓറ ടെയിൽസ് പബ്ലിക്കേഷൻസ് ഡയറക്ടർ എ. പി ശ്രുതി പുസ്തകം പരിചയപ്പെടുത്തി. ഓറ ഡയറക്ടർ സരിഗ ജംഷീർ, എഴുത്തുകാരായ കൃഷ്ണമാധവ്, മനാഫ് മുഹമ്മദ്, എ. ആർ. വി. ആൽ, മാത്യു കുര്യാക്കോസ്, ഇളവൂർ ശശി തുടങ്ങിയവർ പ്രസംഗിച്ചു. മണികണ്ഠൻ കൊളത്തൂർ മറുപടി പ്രസംഗം നടത്തി.കോഴിക്കോട് ഓറ ടെയിൽ പബ്ലിക്കേഷൻ ആണ് പുസ്തകം പുറത്തിറക്കിയത്.പ്രതീക്ഷിക്കുന്നതുപോലെ ഒരിക്കലും ചലിക്കാത്ത...
മാധ്യമ പ്രശ്നങ്ങൾ പഠിക്കാൻ കമ്മീഷൻ വേണം-കെ.യു.ഡബ്ല്യു.ജെ
പത്തനംതിട്ട: കേരളത്തിലെ മാധ്യമരംഗത്തു നിലനിൽക്കുന്ന തൊഴിൽ ചൂഷണവും ശമ്പള വിതരണത്തിലെ അനിശ്ചിതത്വം അടക്കം പ്രശ്നങ്ങൾ പഠിക്കുന്നതിന് ജുഡീഷ്യൽ കമ്മിഷനെ നിയോഗിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സർക്കാറിനോട് ആവശ്യപ്പെട്ടു. തൊഴിലാളികളെ നിലയില്ലാക്കയത്തിലാഴ്ത്തുന്ന ശമ്പള പ്രതിസന്ധിക്ക് പരിഹാരം കാണാൻ മാനേജ്മെന്‍റുകളുടെ ഭാഗത്തുനിന്ന് സമയബന്ധിത നടപടികളുണ്ടാകുന്നില്ലെന്ന് പത്തനംതിട്ട സെന്‍റ് സ്റ്റീഫൻസ് ഓഡിറ്റോറിയത്തിൽ സമാപിച്ച 61ാം വാർഷിക സമ്മേളനം കുറ്റപ്പെടുത്തി. മാധ്യമപ്രവർത്തക പെൻഷൻ 11,000 രൂപയിൽനിന്ന് 20,000 രൂപയായി വർധിപ്പിക്കണം. അരക്ഷിതമായ തൊഴിൽ സാഹചര്യത്തിൽ കേരളത്തിലെ മാധ്യമപ്രവർത്തകർക്ക് ഏക ആശ്വാസമാണ് പെൻഷൻ പദ്ധതി....
യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു
പരപ്പനങ്ങാടി:ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു. പുത്തൻകടപ്പുറത്തെ പോക്കുവിൻ്റെ പുരക്കൽ ആലിമുഹമ്മദിൻ്റെ മകൻ ഇർഷാദ്(37) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12.15 നാണ് സംഭവം. മത്സ്യതൊഴിലാളിയായ ഇർഷാദ് നിലേശ്വരത്താണ് വള്ളത്തിൽ കയറുന്നത്. പണിക്ക് പോകുന്നതിനായി പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്ന് വണ്ടി കയറി അൽപം മുന്നോട്ട് പോയ ഉടനെ ഇർഷാദ് കാൽ തെന്നി വീഴുകയായിരുന്നു. മാതാവ്:ആയിശ. സഹോദരങ്ങൾ: തെസ് ലി, മുഹമ്മദ് ഹസൻ, മുഹമ്മദ് ഹുസൈൻ, തബ്ഷീറ, തെക്മില, തർളിയ. ഖബറടക്കം നാളെ(തിങ്കൾ) അരയൻകടപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.