കെ.എൻ.എം മർകസുദ്ദഅവ
കോഴിക്കോട്: നിരപരാധികളുടെ ജീവൻ കൊണ്ട് പന്താടുന്ന ഭീകരാക്രമണങ്ങൾക്ക് അറുതി വരുത്താൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന് കെ.എൻ.എം മർകസുദ്ദഅവ അടിയന്തിര സെക്ടറിയേറ്റ് അഭ്യർത്ഥിച്ചു. ദില്ലി ചെങ്കോട്ടക്ക് സമീപമുണ്ടായ ഭീകര സ്ഫോടനം അപലപനീയമാണ്.
ദില്ലിയിലെ അതീവ സുരക്ഷ മേഖലയിൽ പോലും ഭീകരാക്രമണം നടന്നത് കനത്ത സുരക്ഷാവീഴ്ചയാണ്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാർ ബാധ്യതപ്പെട്ട സർക്കാർ കഴിഞ്ഞ കാല ഭീകരാക്രമണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി മതിയായ പരിഹാരം ചെയ്യുകയോ സുരക്ഷാ മുന്നൊരുക്കം നടത്തുകയോ ചെയ്തിട്ടില്ല. പൂൽവാമ, പെഹൽഗാം തുടങ്ങിയ ഭീകരാക്രമണങ്ങളെ മോദി സർക്കാർ രാഷ്ട്രീയ താല്പര്യങ്ങൾക്ക് ദുരൂപ യോഗം ചെയ്തത് കൊണ്ടാണ് ഭീകരാക്രമണങ്ങൾ ആവർത്തിക്കപ്പെടുന്നത്.
രാജ്യത്ത് ആവർത്തിക്കപ്പെടുന്ന ഭീകരാക്രമണങ്ങൾ കേന്ദ്ര സർക്കാറിന്റെ കഴിവുകേടും നിരുത്തരവാദിത്വവുമാണ് പ്രകടമാക്കുന്നതെന്നും യോഗം വ്യക്തമാക്കി.
കെ.എന്‍ .എം മര്‍കസുദഅവ സംസ്ഥാന പ്രസിഡണ്ട് സി പി ഉമര്‍സുല്ലമി അദ്ധ്യക്ഷത വഹിച്ചു. എം അഹമ്മദ്കുട്ടി മദനി, എന്‍ എം അബ്ദുല്‍ ജലീല്‍, എം ടി മനാഫ് മാസ്റ്റര്‍, പ്രൊഫ.കെ പി സകരിയ്യ, കെ എല്‍ പി യൂസുഫ്, ഡോ.അനസ് കടലുണ്ടി, ഫൈസല്‍ നന്മണ്ട, പി അബ്ദുസ്സലാം, കെ പി അബ്ദുറഹിമാന്‍ സുല്ലമി, എ ടി ഹസ്സന്‍ മദനി, കെ എം കുഞ്ഞമ്മദ് മദനി, സി മമ്മു കോട്ടക്കല്‍,വി.സി മറിയക്കുട്ടി സുല്ലമിയ്യ,
എം കെ മൂസ മാസ്റ്റര്‍, ഡോ.എ പി നൗഷാദ്, റജുല്‍, അബ്ദുറഷീദ് ഉഗ്രപുരം,സലീം കരുനാഗപ്പള്ളി, സുഹൈല്‍ സാബിര്‍, എഞ്ചി. സൈതലവി,ബിപിഎ ഗഫൂര്‍,ഡോ. ഐ പി അബ്ദുസ്സലാം, എഞ്ചി. അബ്ദുല്‍ ജബ്ബാര്‍, ഡോ.ഇസ്മായില്‍ കരിയാട്, അബ്ദുറഹീം ഖുബ, പ്രൊഫ. ശംസുദ്ദീന്‍ പാലക്കോട്, ഫഹീം പുളിക്കല്‍ പ്രസംഗിച്ചു.
മീഡിയ വിംഗ്
കെ.എന്‍.എം മര്‍കസുദ്ദഅവ
ഫോണ്‍ നമ്പര്‍ : 9995131541
Leave a Reply