Category: പ്രാദേശികം

Post

വാഗൺ ട്രാജഡി ദുരന്തം ; 104 മത് വാർഷികം

ഉണങ്ങാത്ത മുറിവുമായി രക്തസാക്ഷികളുടെ കുടുംബം കുരുവമ്പലത്ത് നാളെ സംഗമിക്കും പുലാമന്തോൾ: ഇന്ത്യൻ സാതന്ത്ര്യ സമര ചരിത്രത്തിൽ മറക്കാനാവാത്ത ഒരു അധ്യായമാണ് വാഗൺ ട്രാജഡി ദുരന്തം. ഈ നടുക്കുന്ന ഓർമ്മകൾ പുതുതലമുറക്ക് കൈമാറുന്നതിനായി വാഗൺ ട്രാജഡി രക്തസാക്ഷികളുടെ കുടുംബം കുരുവമ്പലത്ത് സംഗമിക്കുന്നു. മലബാര്‍ കലാപത്തിലെ ഭീതിതമായ ഈ സംഭവത്തിന് വേദിയായത് തിരൂരായിരുന്നുവെങ്കിലും വാഗണ്‍ ട്രാജഡിയെന്ന് ചരിത്രം വിളിച്ച ഈ കൊടും ക്രൂരതയില്‍ ജീവന്‍ ബലിനല്‍കിയവരിൽ പകുതിയിലധികവും മലപ്പുറം ജില്ലയിലെ പുലാമന്തോൾ പഞ്ചായത്തിലെ കുരുവമ്പലം എന്ന കൊച്ചുഗ്രാമത്തിലുള്ളവരായിരുന്നു. നാൽപ്പത്തി ഒന്ന്...

Post

മുസ്ലീം ലീഗ് മുൻ ശാഖാ സെക്രട്ടറി എം.ഫൈസൽ മാസ്റ്റർ രാജിവെച്ചു

തിരൂർ -മുസ്ലീം ലീഗിൽ ഏകാതിപത്യത്തിലും ഗ്രൂപ്പിസിലും പ്രതിഷേധിച്ച് മുസ്ലീം ലീഗ് മുൻ ശാഖാ സെക്രട്ടറി എം.ഫൈസൽ മാസ്റ്റർ രാജിവെച്ചു.വരും ദിവസങ്ങളിൽ ഇടതുപക്ഷത്തോടൊപ്പം പ്രവർത്തിക്കുമെന്നും ഈ വരുന്ന തദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ വെട്ടം പഞ്ചായത്ത് വാർഡ് 21 ൽ ഇടതുപക്ഷ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചതായും എം.ഫൈസൽ മാസ്റ്റർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.17 വർഷത്തോളാമായി മുസ്ലീംലീഗ് പറവണ്ണ വാർഡ് കമ്മറ്റി ,സെക്രട്ടറി,ട്രഷറർ തുടങ്ങിയ ചുമതലകൾ നിർവ്വഹിച്ചു വരികയായിരുന്നു ഫൈസൽ മാസ്റ്റർ.നിലവിൽ വാർഡ് കമ്മറ്റി പ്രവർത്തിക്കുന്നില്ലെന്നും കമ്മറ്റിയിൽ ആലോചിക്കാതെയാണ് വാർഡ് 21ൽസ്ഥാനാർത്ഥിയെ...

Post

ഫിലോസഫിയിൽ പി എച്ച് ഡി കരസ്ഥമാക്കി കോട്ടക്കൽ സ്വദേശി

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ നിന്നും ഫിലോസഫിയിൽ പി എച്ച് ഡി കരസ്ഥമാക്കിയ കോട്ടക്കൽ പറപ്പൂർ സ്വദേശി അബ്ദുറഹ്‌മാൻ കെ. കെ. പിതാവ്: മുഹമ്മദ് തൃശൂർ ശ്രീ കേരളവർമ്മ കോളേജ് അധ്യാപകനാണ്.മാതാവ് ആസ്യ

Post

കനറാ ബാങ്ക് ATM പ്രവർത്തിക്കാത്തതിൽ കോൺഗ്രസ്സിൻ്റെ പ്രതിഷേധം

രവിമേലൂർ അതിരപ്പിള്ളി :അതിരപ്പിള്ളി പഞ്ചായത്തിലെ കനറാ ബാങ്കിന്റെ എടിഎം കൗണ്ടർ ഏകദേശം 3 ആഴ്ചയായിട്ട് പ്രവർത്തിക്കുന്നില്ല. ഇതുമൂലം സ്വദേശികളും ടൂറിസ്റ്റുകാരും ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചു വരികയാണ്. ആയതിന്റെ വെളിച്ചത്തിൽ ഈ പ്രശ്നം എത്രയും വേഗം പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അതിരപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ATM കൗണ്ടറിന് മുമ്പിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു. അതിരപ്പിള്ളി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജയചന്ദ്രൻ, വൈസ് പ്രസിഡണ്ട് ജോമോൻ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് മാരായ മുരളി ചക്കൻതറ, ദിലീക്ക് ദിവാകരൻ, കർഷക...

Post

അബ്ദുള്ള(ബാവ-75)അന്തരിച്ചു

ചേന്നര: പരുത്തിപ്പാലം ഉണ്യാംവളപ്പിൽ അബ്ദുള്ള(ബാവ-75)അന്തരിച്ചു.കബക്കം വ്യാഴം രാവിലെ 11 മണിക്ക് പെരുന്തിരുത്തി പഴയ ജുമാമസ്ജിദ് കബർസ്ഥാനിൽ.ഭാര്യ:കുന്നത്ത് സൈനബ. മക്കൾ:അബ്ദുൽറാസിക്ക് (നിറാസ്ട്രേഡിങ്,മംഗലം)മൻസൂർ,മുബീന സബീറ. മരുമക്കൾ:മുഹമ്മദ്‌കുട്ടി(ആലത്തിയൂർ),അബ്ദുൽജലീൽ(വാക്കാട്),തെസ്നി.ഫാത്തിമ

Post

തെക്കൻ കുറ്റൂർ മേഖലഐ.ജി.എം എക്സിക്യുട്ടീവ് സംഗമം

തലക്കോട്: ഡിസംബർ 7 ന് കോട്ടക്കലിൽ നടക്കുന്ന ഐ. ജി.എം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി തെക്കൻ കുറ്റൂർ മേഖല സമിതി സുഹ്ബ എക്സിക്യുട്ടിവ് സംഗമം സംഘടിപ്പിച്ചു. സമ്മേളനത്തിൻ്റെഭാഗമായി പ്രീ കോൺഫറൻസ്, ടേബിൾ ടോക്ക്, സൗഹൃദ സംഗമം എന്നിവ നടന്നു വരുന്നു.കുറ്റൂർ ഐ.ഇ.സി ഹാളിൽ നടന്ന സംഗമം മിൻഹ തൊട്ടി വളപ്പിൽപ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു. പി.ഹുദ അധ്യക്ഷത വഹിച്ചു.കെ.എ. മിൻഹ അലി, എം.കെ. സൻഹ മജീദ്,പി.ഹിബ,പി.അഫ്റ ,കെ. ഹിന ഫാത്തിമ,പി. സന ഫിൻഷ എന്നിവർ സംസാരിച്ചു.

Post

ഫാൽക്കൺ ബെഡിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു

കൊണ്ടോട്ടി:ഫാൽക്കൺ ബെഡിന്റെ പുതു അദ്ധ്യായത്തിന് തുടക്കം കുറിച്ച് കൊണ്ട് നാൽപതാം വാർഷികത്തിന്റെ ലോഗോ പ്രകാശനം പ്രമുഖ വ്യവസായിയും ഏഷ്യൻ ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് സ്ഥാപകനും ചെയർമാനുമായ സയ്യിദ് സഈദ് തങ്ങൾ നിർവഹിച്ചു. ഫക്രുദീൻ തങ്ങൾ ഫാൽക്കൺ ബെഡ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ പി എസ് ആബിദ് തങ്ങൾ, പ്രൊഡക്ഷൻ മാനേജർ നാസ്സർ പള്ളിയാളി,ചീഫ് ഓപ്പറേറ്റർ ഹരിദാസ്,ഫിനാൻസ് മാനേജർ സമദ്, സെയിൽസ് മാനേജർ ഫസൽ കിഴിശ്ശേരി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഇശ്റത്ത് ലുലു, ഫവാസ് ചെലേമ്പ്ര, നിയാസ്, ഹാദി, സിനാൻ,ഫവാസ്...

Post

സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും

സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം തിരൂർ: തിരൂർ ഗവൺമെൻറ് ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിൽ നവംബർ 27, 28, 29 തിയ്യതികളിൽ നടക്കുന്ന സംസ്ഥാന സ്പഷ്യൽ സ്കൂൾ കലോത്സവത്തിൻ്റ പോസ്റ്റർ പ്രകാശനം ചെയ്തു.സി.എ.സന്തോഷ് എ. ഡി. പി. ഐ. പ്രകാശനം നിർവ്വഹിച്ചു. തിരൂർ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് എ.ജെ.ജോൺസൺ പോസ്റ്റർ ഏറ്റു വാങ്ങി.സ്വാഗത സംഘം ഓഫീസ് എ.ഡി. പി ഐ. സന്തോഷ് സി. എ നാട മുറിച്ച് ഉദ്ഘാടനഠ ചെയ്തു. മലപ്പുറoഡി. ഡി. ഇ. പി.വി ....

Post

സ്പെഷ്യൽ സ്കൂൾ കലോത്സവം സ്റ്റേജ് & പന്തൽ കാൽനാട്ടൽകർമ്മം നടത്തി

തിരൂർ: തിരൂർ ഗവൺമെൻറ് ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിൽ നവംബർ 27, 28, 29 തിയ്യതികളിൽ നടക്കുന്ന സംസ്ഥാന സ്പഷ്യൽ സ്കൂൾ കലോത്സവത്തിൻ്റെ പന്തൽ കാൽനാട്ടൽകർമ്മം നടത്തി.പ്രത്യേക സൗകര്യങ്ങളോടുകൂടിയ ഭിന്നശേഷിസൗഹൃദമായ സറ്റേജ്, സൗകര്യപ്രദമായ രീതിയിൽ കലാപ്രകടനങ്ങൾ ആസ്വദിക്കാനാവശ്യമായ പന്തൽസൗകര്യം എന്നിവയാണ് സ്റ്റേജ്, പന്തൽകമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കുന്നത്. പ്രധാനവേദിയുടെ പന്തൽ കാൽനാട്ടൽകർമ്മം അക്കാദമിക് അഡീഷണൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ സി.എ.സന്തോഷ് നിർവ്വഹിച്ചു. തിരൂർ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് എ.ജെ.ജോൺസൺ മുഖ്യാതിഥിയായി. ഹയർസെക്കണ്ടറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ പി.എക്സ്.ബിയാട്രിസ് മറിയ, വി.എച്ച്.എസ്.ഇ.അസി.ഡയറക്ടർ...

Post

നിറമരുതൂരിൽ യുഡിഎഫ് വെൽഫെയർ പാർട്ടി ധാരണയായി

താനൂർ:അവസാന നിമിഷം നിറമരുതൂർ പഞ്ചായത്തിൽ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വെൽഫെയർ പാർട്ടി ധാരണയായി. പുതിയ ധാരണ പ്രകാരം നിറമരുതൂർ പഞ്ചായത്തിലെ പതിനേഴാം വാർഡിൽ വെൽഫെയർ പാർട്ടിയുടെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി കെ .ടി. ഷാജിറ മത്സരിക്കും. താനൂർ ബ്ലോക്ക് പഞ്ചായത്ത് വട്ടത്താണി ഡിവിഷനിൽ വെൽഫെയർ പാർട്ടി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ആയിരിക്കും മത്സരിക്കുക. നിറമരുതൂർ പഞ്ചായത്തിലെ 9 ,10, 11 വാർഡുകൾ അടങ്ങിയതാണ് വട്ടത്താണി ഡിവിഷൻ. സ്ഥാനാർത്ഥിയെ ഇന്നു തീരുമാനിക്കും. സ്ഥാനാർത്ഥിനിർണയത്തെ പറ്റി യുഡിഎഫും വെൽഫെയർ പാർട്ടിയും നേരത്തെ...