കോഴിക്കോട്: വരാനിരിക്കുന്ന ബജറ്റിൽ പത്രപ്രവർത്തക പെൻഷൻ 15000 രൂപയായി വർധിപ്പിക്കണമെന്ന് സീനിയർ ജേണലിസ്റ്റ്സ് ഫോറം കോഴിക്കോട് ജില്ലാ സമ്മേളനം സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിൻ്റെ മെഡിസെപ്പ് പദ്ധതിയിൽ മുതിർന്ന മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തണമെന്നും ആശ്രിത പെൻഷൻ നിലവിലുള്ള പെൻഷൻ്റെ പകുതിയാക്കി വർധിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ യു. ഡി.എഫ് അധികാരത്തിൽ വന്നാൽ പത്രപ്രവർത്തക പെൻഷൻ വർധിപ്പിക്കാൻ ശക്തമായി ഇടപെടുമെന്ന് അദ്ദേഹം ഉറപ്പുനൽകി....
FlashNews:
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
വിദ്യാർത്ഥികൾക്ക് ജീവൻ രക്ഷാപാഠങ്ങൾ പകർന്ന് ആസ്റ്റർ മിംസ് കോട്ടക്കൽ
എസ് എം എ ഇന്ത്യനൂർ റീജിയണൽ കൗൺസിൽ സമാപിച്ചു
ലോകകപ്പ് ആവേശത്തിൽ എം ഇ എസ് സെൻട്രൽ സ്കൂൾ
Category: പ്രാദേശികം
സൗഹൃദ ചായ ” ഡോ: മധുസൂദനൻ ഉൽഘാടനം നിർവ്വഹിച്ചു
തിരൂർ: “കുടുംബം സ്വർഗ്ഗ കവാടം ” എന്ന പ്രമേയത്തെ ആസ്പദമാക്കി കെ.എൻ. എം മർക്കസ്സുദ്ദഅവ മലപ്പുറം വെസ്റ്റ് ജില്ലാ 2026 ഏപ്രിൽ 19 ന് കോട്ടക്കലിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം പറവണ്ണ മേഖല കെ.എൻ.എം. മർക്കസ്സുദ്ദഅവ പഞ്ചാരമൂലയിൽ സംഘടിച്ച ” സൗഹൃദ ചായ ” ഡോ: മധുസൂദനൻ ഉൽഘാടനം നിർവ്വഹിച്ചു. ടി.പി. കാസിം ഹാജി അധ്യക്ഷത വഹിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആഫിയ നൗഫൽ,നിറമരുതൂർ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി.കെ. അനിൽ, ഫൈസൽ ശാന്തിനഗർ, ഷമ്മ...
പത്ത് വയസുകാരൻ റയാൻ്റെ മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയയ്ക്ക് കനിവ് തേടി കുടുംബം
പുത്തനത്താണി: പത്ത് വയസുകാരനായ റയാൻ്റെ മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയയ്ക്ക് കനിവ് തേടി കുടുംബം. ആതവനാട്പഞ്ചായത്തിലെ കരിപ്പോൾ ഗവ. ഹൈസ്കൂളിലെ 5-ാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് റയാൻ്റെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി നാട് ഒന്നിക്കുന്നു. 6 വർഷമായി റയാൻ അർബുദരോഗ ചികിത്സയിലാണ്. ഇപ്പോൾ തലശ്ശേരി മലബാർ കാൻസർ സെൻ്ററിലാണ്. ചികിത്സക്ക് 25 ലക്ഷം രൂപ ചെലവ് വരും. പട്ടർകല്ല് സ്വദേശികളായ പിലാത്തോട്ടത്തിൽ ഷാഹുൽ ഹമീദിന്റെയും പഞ്ചായത്ത് മുൻ അംഗം പി.ടി. ഫൗസിയയുടെയും മകനാണ്. കരിപ്പോൾ ഗവ. ഹൈസ്കൂളിലെ...
അവിശുദ്ധ കൂട്ടുകെട്ടുകൾ കൊണ്ട് പാർട്ടിയെ തകർക്കാനാവില്ല സിപിഎ ലത്തീഫ്
തൃശ്ശൂർ: ഇടത് -വലത്- ബിജെപി കക്ഷികൾക്കിടയിലെ രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടുകൾക്ക് എസ്ഡിപിഐ എന്ന നമുന്നേറ്റത്തെ തകർക്കാനാവില്ല എന്നു തെളിയിച്ച തെരഞ്ഞെടുപ്പാണ് 2025ലെ ലോക്കൽ ബോഡി ഇലക്ഷൻ എന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് സി.പി.എ ലത്തീഫ് പറഞ്ഞു. തൃശ്ശൂർ ജവഹർ ബാലഭവൻ കോൺഫറൻസ് ഹാളിൽ നടന്ന സംസ്ഥാനത്തെ എസ്ഡിപിഐ ജനപ്രതിനിധികളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ജനപ്രതിനിധികൾ എന്ന നിലയിൽ എല്ലാക്കാലത്തും മികച്ച മാതൃകകൾ സൃഷ്ടിച്ചവരാണ് എസ്ഡിപിഐ അംഗങ്ങൾ. അഴിമതിയില്ലാത്ത വിവേചനം ഇല്ലാത്ത ജനപക്ഷ വികസനം...
കേന്ദ്ര നയങ്ങൾക്കെതിരെ അധ്യാപക-ജീവനക്കാരെ അണിനിരത്തണം
അരീക്കോട്: രാജ്യത്തിന്റെ ഫെഡറൽ സംവിധാനങ്ങളെ തകർക്കുന്ന കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ അധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെയും കരുത്തുറ്റ ഐക്യനിര ശക്തിപ്പെടുത്തണമെന്ന് കെഎസ്ടിഎ മലപ്പുറം ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു. അരീക്കോട് ചെമ്രക്കാട്ടൂർ ഫോറ ഓഡിറ്റോറിയത്തിലെ ബി. സുരേഷ് മാസ്റ്റർ നഗറിൽ നടന്ന 35-ാം ജില്ലാ പ്രതിനിധി സമ്മേളനം മുൻ കൽപ്പറ്റ എംഎൽഎ സി.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ മൂല്യങ്ങളെയും ഫെഡറൽ തത്വങ്ങളെയും കാറ്റിൽ പറത്തി സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കേന്ദ്രം കവർന്നെടുക്കുകയാണെന്ന് സമ്മേളനം വിലയിരുത്തി....
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി
അരീക്കോട് :കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അരീക്കോട് യൂണിറ്റ് കമ്മിറ്റി ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. വ്യാപാര ഭവനിൽ വച്ച് നടന്ന പരിപാടി യൂണിറ്റ് ജനറൽ സെക്രട്ടറി അൽമോയ റസാഖ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡണ്ടും ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമായ ജോളി സജീർ ഉദ്ഘാടനം ചെയ്തു. ആനന്ദ സഞ്ചാരം എന്ന പരിപാടിയുടെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് അംഗം കെടി അഷ്റഫ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ടി ആയിഷ,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫീറ...
തിരൂർ മലബാർ ജ്വല്ലറി ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി
തിരൂർ:നഗരസഭയിലേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് തിരൂർ മലബാർ ഗോൾഡൻ ഡയമണ്ട്സ് ജ്വല്ലറി സ്വീകരണം നൽകി. പ്രത്യേകം തയ്യാറാക്കിയ അങ്കണത്തിൽ നടന്ന പരിപാടിയിൽ സോണൽ ഹെഡ് ടി .കെ. അശ്മർ അധ്യക്ഷത വഹിച്ചു. തിരൂർ നഗരസഭാ ചെയർപേഴ്സൺ ഇബ്രാഹിം ഹാജിയെ സ്റ്റോർഹെഡ് കെ. സി. ദിനേശ്, വൈസ് ചെയർപേഴ്സൺ സിന്ധു മംഗലശ്ശേരി ഡെപ്യൂട്ടി സ്റ്റോർ ഹെഡ് നസീഫും ആദരിച്ചു. ഭവന നിർമ്മാണ ധനസഹായോൽഘാടനം മുൻസിപ്പൽ ചെയർപേഴ്സൺ ഇബ്രാഹിം ഹാജി നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ സിന്ധു മംഗലശ്ശേരി കൗൺസിലർ മാരായ...
വീഡിയോ പ്രദർശനവും സൗഹൃദ ചായ വിതരണവും സംഘടിപ്പിച്ചു
മുജാഹിദ് സമ്മേളന പ്രചാരണം തലക്കാട് : കുടുംബം സ്വർഗ കവാടംഎന്ന പ്രമേയവുമായി ഏപ്രിൽ 19 ന്കോട്ടക്കലിൽ നടക്കുന്ന മുജാഹിദ് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായികെ .എൻ. എം മർക്കസുദ്ദഅവതെക്കൻ കുറ്റൂർ മേഖല സമിതി കുറ്റൂർ മുക്കിലപ്പീടികയിൽ വീഡിയോ പ്രദർശനവും സൗഹൃദ ചായ വിതരണവും സംഘടിപ്പിച്ചു.തലക്കാട്ഗ്രാമ പഞ്ചായത്ത് മെമ്പർ മുഫീദ തയ്യിൽഉദ്ഘാടനം ചെയ്തു. പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ഹുസൈൻ കുറ്റൂർ മുഖ്യ പ്രഭാഷണം നടത്തി. മൂസ ആയപ്പള്ളി, എം. അബ്ദു റഹിമാൻ, ബീരാൻ പാരിക്കാട്ട്,കെ. സൈനബ,...
മലപ്പുറം ഗരിമയോടെ 32-ാമത് മാമാങ്കോത്സവത്തിന് ഉജ്ജ്വല തുടക്കം
കാടാമ്പുഴ:മലപ്പുറം സാംസ്‌ക്കാരിക പരിസ്ഥിതി സംഘടനയായ റീ-എക്കൗയും മാമങ്കം മെമ്മോറിയല്‍ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന തിരുനാവായ32ാംമത് മാമാങ്ക മഹോത്സവം മലപ്പുറം ഗരിമ‘ എന്ന സാംസ്‌ക്കാരിക സന്ദേശയാത്രക്ക് ഉജ്ജ്വല തുടക്കമായി.കാടാമ്പുഴ തിരുനാവായ വാദ്ധ്യാന്‍ മനയില്‍നിന്ന് ആരംഭിച്ചമലപ്പുറം അവിസ്സന്ന മര്‍മ്മ കളരി പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ചരിത്രപ്രാധാന്യ സ്ഥലവും സാംസ്ക്കാരിക കേന്ദ്രങ്ങളും സന്ദര്‍ശിച്ച് നടത്തുന്ന മലപ്പുറം ഗരിമ എന്ന യാത്ര കാലത്ത് 7 മണിക്ക് വേദപണ്ഡിത നായിരുന്ന കാടാമ്പുഴയിലെ തിരുനാവായ വാദ്ധ്യാന്‍ മനയില്‍ നിന്നും കാരണവര്‍ പരമേശ്വരന്‍ നമ്പുതിരി ഉദ്ഘാടനം...
കസാക് ബെഞ്ചാലിയുടെ ഏകദിന ബിസിനസ് ശിൽപ്പശാല ഫെബ്രുവരി 5ന്
പരപ്പനങ്ങാടി: പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ കബ്സൂൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഡോ. എം.എ. കബീറിന്റെ സഹകരണത്തോടെ ബ്രാൻഡോ മാർട്ടും ബിസിനസ് ക്ലബും ചേർന്ന് സംഘടിപ്പിക്കുന്ന ഏകദിന ബിസിനസ് ശിൽപ്പശാല ഫെബ്രുവരി 5ന് പരപ്പനങ്ങാടി പീസ് ഓഡിറ്റോറിയത്തിൽ നടക്കും.പ്രശസ്ത ബിസിനസ് കോച്ച് കസാക് ബെഞ്ചാലിയാണ് ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകുന്നത്. സംരംഭകരും സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവരും ചെറുകിട കച്ചവടക്കാരുൾപ്പടെ ബിസിനസ് മേഖലയിലുള്ളവർക്ക് പ്രായോഗിക അറിവുകളും പുതിയ കാഴ്ചപ്പാടുകളും നൽകുകയാണ് ശിൽപ്പശാലയുടെ ലക്ഷ്യം.സാധാരണയായി 3000 രൂപ ഫീസ് വരുന്ന...