വൈലത്തൂർ : 2023-2024 വാർഷിക പദ്ധതിക്കായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ബഡ്ജറ്റിൽ സർക്കാർ പ്രഖ്യാപിച്ച മുഴുവൻ തുകയും നൽകാത്തതിനെതിരെ ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് മെമ്പർമാർ പ്രതിഷേധ ഒപ്പു മതിൽ തീർത്തു. ലോക്കല്‍ ഗവണ്‍മെന്‍റ് മെമ്പേഴ്സ് ലീഗിന്റെ നേതൃത്വത്തിലാണ് ഒപ്പു മതിൽ തീർത്തത്. ഈ മാസം 20ന് നടക്കുന്ന കലക്ട്രേറ്റ് ധർണ്ണയുടെ പ്രചാരണത്തിന്റെ ഭാഗമായിരുന്നു ഒപ്പു മതിൽ. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ബില്ലുകൾ മാർച്ച് 25 ന് മുൻപ് ട്രഷറിയിൽ സമർപ്പിച്ചിട്ടും സാങ്കേതിക കുരുക്കുണ്ടാക്കി തദ്ദേശ സ്ഥാപനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്....
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
കാര്‍ഷിക യന്ത്രങ്ങള്‍ വിതരണം ചെയ്യുന്നു
മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകരക്‍ക്കായി കാര്‍ഷിക യന്ത്രങ്ങള്‍ വിതരണം ചെയ്യുന്നു. ചോക്കാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ ജൂലൈ 11 രാവിലെ 10 ന് നടക്കുന്ന പരിപാടി കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമ്മു ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.പി സിറാജുദ്ദീന്‍ അധ്യക്ഷത വഹിക്കും. പോഷക തോട്ട നിർമ്മാണ ഉപാധികൾ സംബന്ധിച്ച പരിശീലനവും പോഷക തോട്ട കിറ്റിന്റെ വിതരണവും ചടങ്ങില്‍ നടക്കും. മരം മുറി യന്ത്രം, കാട് വെട്ടു യന്ത്രം, തെങ്ങു...
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഫെസിലിറ്റേറ്റര്‍ നിയമനം
നിലമ്പൂർ പട്ടിക വർഗ്ഗ വികസന പ്രൊജക്ട് ഓഫീസിലും ഓഫീസിന്റെ ഭരണനിയന്ത്രണത്തിലുള്ള നിലമ്പൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, എടവണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, പെരിന്തൽമണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് എന്നിവിടങ്ങളിലും ആരംഭിക്കുന്ന സഹായി കേന്ദ്രയിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റര്‍മാരെയും മാഞ്ചീരി ഉന്നതിയിലേക്ക് ഫെസിലിറ്റേറ്ററെയും നിയമിക്കുന്നു. എസ്.എസ്.എൽ.സി വിജയം, കമ്പ്യൂട്ടർ പരിജ്ഞാന അടിസ്ഥാനയോഗ്യതാ കോഴ്സ് (എം.എസ് ഓഫീസ്, ഡി.സി.എ, പി.ജി.ഡി.സി.എ തുടങ്ങിയവ) വിജയം എന്നിവയാണ് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് വേണ്ട യോഗ്യത. മലയാളം, ഇംഗ്ലീഷ് ടൈപ്പിങ് അറിയണം. പട്ടികവർഗ്ഗവിഭാഗക്കാര്‍ മാത്രം...
ഓഫീസ് മാനേജ്മെന്റ് ട്രെയിനി നിയമനം: അപേക്ഷ ക്ഷണിച്ചു
മലപ്പുറം ജില്ലയില്‍ പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിൽ ഓഫീസ് മാനേജ്മെൻറ് ട്രെയിനികളെ നിയമിക്കുന്നു. എസ്.എസ്.എല്‍.സി വിജയിച്ച, പട്ടിക വർഗ്ഗ വിഭാഗത്തില്‍ പെട്ട 18 നും 35 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. നിലമ്പൂർ ഐ.ടി.ഡി.പി ഓഫീസിലും അനുബന്ധ സ്ഥാപനങ്ങളിലുമായി ഏഴ് ഒഴിവുകളാണുള്ളത്. ബിരുദധാരികൾക്ക് അഞ്ച് മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും. നിയമനം അപ്രൻറിസ്‌ഷിപ്പ് ആക്ട് അനുസരിച്ചുള്ള നിയമങ്ങൾക്ക് വിധേയവും ഒരു വർഷത്തേക്ക് മാത്രവുമായിരിക്കും. ഉദ്യോഗാർഥികളുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. തിരഞ്ഞെടുക്കുന്നവർക്ക്...
സമൂഹമാധ്യമങ്ങളിലൂടെ പാർട്ടിയെ വിമർശിക്കരുത്!ഏരിയാ സെക്രട്ടറിയുടെ ഭീഷണി
കോഴിക്കോട്∙ സിപിഎം കുന്നമംഗലം ഏരിയ സെക്രട്ടറി, പാർട്ടി അനുഭാവിയെ തെറി വിളിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. മറ്റൊരു അനുഭാവിയെ ഫോൺ വിളിച്ചും ഭീഷണിപ്പെടുത്തി. ഏരിയാ സെക്രട്ടറി പി.ഷൈപു, ബാലകൃഷ്‌ണൻ എന്നയാളെ തെറി വിളിക്കുന്ന വിഡിയോയാണ് പ്രചരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പാർട്ടിയെ വിമർശിച്ചതിനാണ് ഏരിയാ സെക്രട്ടറിയുടെ ഭീഷണി. ഇതേ ഏരിയാ സെക്രട്ടറി ഫോണിലൂടെ മോഹനൻ എന്ന അനുഭാവിയെ ഭീഷണിപ്പെടുത്തുന്ന സംഭാഷണവും പുറത്തുവന്നിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റ് പിൻവലിക്കണമെന്നു ഭീഷണിപ്പെടുത്തിയാണ് ഫോൺ കോൾ.തോന്ന്യാസം എഴുതുന്നത് നിർത്തിയില്ലെങ്കിൽ കണ്ണടിച്ചുപൊട്ടിക്കുമെന്നാണു മോഹനനോടുള്ള ഭീഷണി. ‘‘പോസ്റ്റ്...
ടെക്സ്റ്റൈൽസ് തൊഴിലാളികൾ പൊതുമേഖല അവകാശ ദിനം ആചരിച്ചു
കോട്ടക്കൽ: ജില്ലയിലെ പൊതുമേഖലാ സ്ഥാപനമായ എടരിക്കോട് ടെക്സ്റ്റൈൽസിൽ എസ്.ടി.യു തൊഴിലാളികൾ പൊതുമേഖലാ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് അവകാശ ദിനം ആചരിച്ചു. തൊഴിലാളികൾക്ക് കഴിഞ്ഞ 10 മാസത്തെ ലേ – ഒഫ് വേദനം പോലും നൽകാൻ പോലും സർക്കാറിന്റെ ഭാഗത്തുനിന്ന് ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. തൊഴിലാളികൾക്ക് പ്രോവിഡൻ്റ് ഫണ്ട് ഇനത്തിലും, ഗ്രാറ്റിവിറ്റി ഇനത്തിലും, ഇ എസ് ഐ തുടങ്ങിയവയിൽ കോടിക്കണക്കിന് രൂപ തൊഴിലാളികൾക്ക് ബാധ്യതയാക്കി നിൽക്കുന്ന സാഹചര്യത്തിൽ തൊഴിലാളികളും മാനേജ്മെൻ്റും സംയുക്തമായി ഒരു സമഗ്ര പാക്കേജ് ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ...
LBS Centre – കമ്പ്യൂട്ടർ കോഴ്സ്
ചാലക്കുടി എൽ.ബി.എസ് സെന്ററിൽ ഓഗസ്റ്റിൽ ആരംഭിക്കുന്ന പി.ജി.ഡി.സി.എ, ഡി.സി.എ (എസ്), ഡി.സി.എ കോഴ്സുകളിലേക്ക് യഥാക്രമം ബിരുദം, പ്ലസ് ടു, എസ്.എസ്.എൽ.സി യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് ഇ – ഗ്രാന്റ്സ് ആനുകൂല്യം ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകുന്നതിനും http://lbscentre.kerala.gov.in,http://lbscentre.kerala.gov.in/services/courses സന്ദർശിക്കുക. ഫോൺ: 8590894866.
അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സൗജന്യ തൊഴില്‍ പരിശീലനം
കേരളാ സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ അസാപ് കേരളയുടെ കുന്നംകുളത്തെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സൗജന്യമായി നടത്തുന്ന പ്രൊഫഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18 നും 45 നും മദ്ധ്യേ. ഗവ. അംഗീകൃത സര്‍ട്ടിഫിക്കേഷനോട് കൂടിയ കോഴ്‌സില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ ഓണ്‍ലൈനായി https://bit.ly/asappmkvy എന്ന ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിക്കണം. വിലാസം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക്, കുന്നംകുളം സീനിയര്‍ ഗ്രൗണ്ടിന് സമീപം, തൃശ്ശൂര്‍. ഫോണ്‍: 8590118698, 9495999675.
മുതിർന്ന സിപിഎം നേതാവ് എ പത്മനാഭൻ അന്തരിച്ചു
മുതിർന്ന സിപിഎം നേതാവ് എ പത്മനാഭൻ അന്തരിച്ചു. വാർദ്ധക്യാവശതകളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറിയറ്റംഗവും കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ്. തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന് തൃശൂരിൽ ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയായിരുന്നു. 1931ൽ പുവാലി മൂത്തേടത്ത് നാരായണൻ നായരുടെയും അപ്പാട്ട് ഭാർഗവിയമ്മയുടെ മകനായാണ് എ പത്മനാഭന്റെ ജനനം.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, ധനകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മുള്ളൂർക്കര ഉൾപ്പെട്ടിരുന്ന പഴയ വരവൂർ പഞ്ചായത്തംഗം, ഇരുനിലംകോട് ഗ്രാമീണ സഹകരണ...
വാക് ഇന്‍ ഇന്റര്‍വ്യൂ റദ്ദാക്കി
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാസ്റ്റ് പദ്ധതിയുടെ കീഴില്‍ ജൂലൈ 15 ന് (തിങ്കള്‍) നടത്താനിരുന്ന ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയുടെ വാക് ഇന്‍ ഇന്റര്‍വ്യൂ സാങ്കേതിക കാരണങ്ങളാല്‍ റദ്ദാക്കി.









