Category: പ്രാദേശികം

Post
റഫീഖ് ഹുസൈന്‍ അന്തരിച്ചു

റഫീഖ് ഹുസൈന്‍ അന്തരിച്ചു

തിരൂര്‍: ചെമ്പ്ര പരേതനായ പാലത്തിങ്ങല്‍ അബ്ദുല്‍ മജീദ് മാസ്റ്ററുടെ മകന്‍ റഫീഖ് ഹുസൈന്‍ (66) അന്തരിച്ചു. ഭാര്യമാര്‍ ; ജമീല, പരേതയായ സൈനബ.മക്കള്‍ ; യാക്കൂബ്, യൂസഫലി(ഇരുവരും ഖത്തര്‍), അബ്ദുല്‍ മജീദ് , സുഹ്റ,സുബൈദ,സലീമ,സഫിയ.മരുമക്കള്‍ ; മൊയ്തീന്‍കുട്ടി(കുറ്റിപ്പുറം),അബ്ദുല്‍ നാസര്‍ (ചെറിയ പറപ്പൂര്‍), നജ്മുദ്ദീന്‍ (വളാഞ്ചേരി ), സവാദ്,നമീറ (പൊന്നാനി ), ഷെറിന്‍ (അരീക്കോട് ) , റംസീന (മൂത്തേടം ).സഹോദരങ്ങള്‍ ; അബ്ദുല്‍ ഹമീദ്, സക്കീര്‍ ഹുസൈന്‍ , അബ്ദുല്‍ റഷീദ് , മുഹമ്മദ് കബീര്‍ ,...

Post
പാറയില്‍ മുഹമ്മദ് ഹാജി അനുസ്മരണം

പാറയില്‍ മുഹമ്മദ് ഹാജി അനുസ്മരണം

തിരൂര്‍: തിരൂരിന്റെ സാമൂഹിക, സാംസ്‌കാരിക, സാഹിത്യ രംഗങ്ങളിലെ നിറസാനിന്ധ്യമായിരുന്ന പാറയില്‍ മുഹമ്മദ് എന്ന ബാപ്പുഹാജിയുടെ അഞ്ചാം ചരമ വാര്‍ഷികം തിരൂര്‍ സൗഹൃദവേദി സമുചിതമായി ആചരിക്കും.നവംബര്‍ 4 തിങ്കളാഴ്ച്ച വൈകുന്നേരം 4 മണിക്ക് പൂങ്ങോട്ടുകുളം ഡോക്‌ടേഴ്‌സ് ഹാളിലാണ് അനുസ്മരണ സമ്മേളനം നടക്കുക. സമ്മേളനത്തില്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സതീശന്‍ മാവുംകുന്ന്, ടി. ഗംഗാധരന്‍, കെ. അബ്ദുറഹിമാന്‍ ഹാജി, കെ.പി. അബ്ദുല്‍ ഗഫൂര്, കെ.പി.ഒ. റഹ്മത്തുല്ല, കെ.കെ. റസാഖ് ഹാജി, പി.പി. അബ്ദുറഹിമാന്‍ എന്നിവര്‍ പങ്കെടുക്കും.

Post
വാർഷിക സമ്മേളനം

വാർഷിക സമ്മേളനം

രവിമേലൂർ കൊരട്ടി: വൈദ്യുതി മേഖലയിലെ ഏറ്റവും വലിയ തൊഴിലാളി യൂണിയൻ ആയ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) കൊരട്ടി മേഖല സമ്മേളനം കൊരട്ടി പഞ്ചായത്ത് വികസന സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ.ആർ സുമേഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡൻ്റ് സി.സി. സജീവ് അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിനെ നശിപ്പിക്കാൻ നടത്തുന്ന എല്ലാതര നുണ പ്രചരണങ്ങളും തള്ളി കളയണമെന്നും അത് സ്വാകാര്യവൽക്കരണത്തിനുള്ള ഗൂഢ നീക്കമാണ് എന്നും സമ്മേള്ള നം പ്രമേയത്തിലൂടെ ചുണ്ടികാണിച്ചു.യൂണിയൻ...

Post
ആക്റ്റ് പുരസ്കാരം 2024ശ്രീ. ടി . ജി . രവിക്ക്.

ആക്റ്റ് പുരസ്കാരം 2024ശ്രീ. ടി . ജി . രവിക്ക്.

തിരൂർ; നാടക-സിനിമാ രംഗത്തെ സമഗ്ര സംഭാവനക്ക് ഏർപ്പെടുത്തിയിട്ടുള്ള ആക്റ്റ് പുരസ്കാരം, പ്രശസ്ത നാടക – സിനിമ അഭിനേതാവും,സിനിമ നിർമാതാവുമായ ശ്രീ . ടി ജി. രവിക്ക് സമ്മാനിക്കും.സ്കൂൾ – കോളേജ് തലം മുതൽ നാടക നടനായും തുടർന്ന് ആകാശവാണിയിൽ റേഡിയോ നാടക അവതരണത്തിലും ശ്രദ്ധേയനായിരുന്നു. 200 ൽ പരം സിനിമകളിൽ  നായകനായും പ്രതിനായകനായും സ്വഭാവ നടനായും തിളങ്ങിയിട്ടുണ്ട് . പ്രശസ്ത സംവിധായകനായിരുന്ന അരവിന്ദന്റെ ഉത്തരായനം എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്.1993ല്‍ പുറത്തിറങ്ങിയ ധ്രുവം എന്ന ചിത്രത്തിലെ  ആരാച്ചാർ...

Post
ഫുട്ബോൾ ജഴ്സി കൈമാറി

ഫുട്ബോൾ ജഴ്സി കൈമാറി

തീരുർ: ഫുട്ബോളിന്റെ ഈറ്റില്ലം എന്നഅറിയപ്പെടുന്ന മലപ്പുറത്തെ പ്രമുഖ ക്ലാബ്ബായ യുവധ്വനി ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബ്ബ് ഇരിങ്ങാവൂർ ന് ഈ സീസണിലേക്കുള്ള ഫുട്ബോൾ ജഴ്സി സി. ടി. എം അക്കാദമി ഡയറക്ടർ ഹാരിസ് വാണിയന്നൂർ ക്ലബ്ബ് ഭാരവാഹികളായ സി. പി ശിഹാബ്, ജംഷാദ്. എം എന്നിവർക്ക്‌ കൈമാറി.കൽപകഞ്ചേരി ടർഫ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പൊതുപ്രവർത്തകരായ ഫൈസൽ ഇരിങ്ങാവൂർ, ഫസൽ ഇ. പി, മുത്തു എന്നിവർ പങ്കെടുത്തു.പ്രൊഫഷണൽ അക്കൗണ്ടിങ് ആൻഡ്‌ ടാക്‌സാക്ഷൻ രംഗത്ത് മുഖമുദ്ര പതിപ്പിച്ച സി. ടി....

Post
ഹയർ സെക്കണ്ടറി പരീക്ഷ-കുട്ടികളെ വലക്കുന്ന സമയക്രമം പുന: പരിശോധിക്കണം

ഹയർ സെക്കണ്ടറി പരീക്ഷ-കുട്ടികളെ വലക്കുന്ന സമയക്രമം പുന: പരിശോധിക്കണം

മാർച്ച് 3 മുതൽ 29 വരെ പതിനെട്ട് ദിവസങ്ങളിലായി നടത്താൻ തീരുമാനിച്ച ഹയർ സെക്കണ്ടറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷകൾ പതിവിനു വിരുദ്ധമായി ഉച്ചതിരിഞ്ഞ് നടത്താനുള്ള നീക്കം കുട്ടികളെ വലക്കുമെന്നും , ഈ രീതിയിൽ പുറത്തിറക്കിയ ടൈം ടേബിൾ പുന: പരിശോധിക്കണമെന്നും എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. മാർച്ച് മാസത്തെ കൊടും ചൂടിൽ,മൂന്ന് മണിക്കൂറോളം നീണ്ടുനിൽക്കുന്ന ഹയർ സെക്കണ്ടറി പരീക്ഷകൾ ഉച്ചതിരിഞ്ഞ് നടത്തുന്നത് തികച്ചും അപ്രായോഗികമാണ്.ആദ്യമായി മാർച്ച് പരീക്ഷയോടൊപ്പം നടക്കുന്ന പ്ലസ് വൺ...

Post
ഉപജില്ലാ സ്കൂൾ കലോത്സവത്തിന് നാളെ തുടക്കം

ഉപജില്ലാ സ്കൂൾ കലോത്സവത്തിന് നാളെ തുടക്കം

അരീക്കോട്: ഉപജില്ലാ സ്കൂൾ കലോത്സവത്തിന് മൂർക്കനാട് സുബുലുസ്സലാം ഹയർ സെക്കൻഡറി സ്കൂൾ , ജിയുപി സ്കൂൾ എന്നിവിടങ്ങളിൽ രണ്ടിന് തുടക്കമാകും . 26 വേദികളിൽ 257 ഇനങ്ങളിൽ 66 സ്കൂളുകളിൽ നിന്നുള്ള 6000 വിദ്യാർഥികൾ മത്സരിക്കും . ആറു പുതിയ ഗോത്ര കലാരൂപങ്ങൾ കലോത്സവത്തിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട് . സ്കൂളിന്റെ മുഖമുദ്രയായ ഗ്രീൻ പ്രോട്ടോകോൾ കലോത്സവ ദിവസങ്ങളിലും തുടരും . നാലു ദിവസം നീണ്ടു നിൽക്കുന്ന കലോത്സവത്തിൽ എട്ടായിരം പേർക്കുള്ള സദ്യയൊരുക്കുമെന്നു ഭാരവാഹികളായ എഇഒ ടി.ശർമിലി ,...

Post
കേരളപ്പിറവി ദിനാഘോഷവും ഭാരവാഹികൾക്ക് സ്വീകരണവും

കേരളപ്പിറവി ദിനാഘോഷവും ഭാരവാഹികൾക്ക് സ്വീകരണവും

തിരൂർ : കേരളപ്പിറവി ദിനത്തിൽ നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റെസിസ്റ്റൻസ് വെൽഫെയർ അസോസിയേഷൻ (നെറ്റ്‌വ) പുതുതായി സ്ഥാനമേറ്റ കോർവ കേരള സംസ്ഥാന പ്രസിഡണ്ട് പുതുക്കുടി മുരളീധരൻ , വൈസ് പ്രസിഡണ്ട് നൗഷാദ് എടവണ്ണ, വനിതാ വിഭാഗം പ്രസിഡൻറ് സതീദേവി കുളങ്ങര എന്നിവർക്ക് സ്വീകരണവും തൃക്കണ്ടിയൂർ ജിഎൽപി സ്കൂൾ വിദ്യാർത്ഥികളുമൊന്നിച്ച് കേരളപ്പിറവി ദിനാഘോഷവും സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് കോർവ കേരള സംസ്ഥാന പ്രസിഡണ്ട് സമ്മാനദാനം നിർവഹിച്ചു. പ്രധാനാധ്യാപിക പ്രകാശിനി ടീച്ചർ കേരളാ പിറവി ദിന സന്ദേശം നൽകി. ചടങ്ങിൽ...

Post
നിറമരുതൂർ നീർത്തടാധിഷ്ഠിത ഭൂമി ചരിത്ര വർക്ക്ഷോപ്പ്

നിറമരുതൂർ നീർത്തടാധിഷ്ഠിത ഭൂമി ചരിത്ര വർക്ക്ഷോപ്പ്

നിറമരുതൂർ: ഗ്രാമപഞ്ചായത്ത് നീർത്തടാധിഷ്ഠിതഭൂമി ചരിത്ര വർക്ക് ഷാപ്പ് കേരള പ്രാദേശിക ചരിത്ര പഠനസമിതി സഹകരണത്തിൽ നിറമരുതൂർ എച്ച് എച്ച് സിൽ വച്ച് ചരിത്ര വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു . ശ്രീമതി സൈനബചേനാത്ത് [ പ്രസിഡണ്ട് താനൂർ ബ്ലോക്ക് പഞ്ചായത്ത് ]ഉദ്ഘാടനം നിർവ്വഹിച്ചു. ഇസ്മായിൽ പ്രസിഡണ്ട്നിറമരുതൂർ ഗ്രാമപായത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പഠനക്ലാസ്സിൽ Dr: മഞ്ജുഷ ആർ വർമ്മ [ ഹെഡ് ചരിത്ര പഠന സ്കൂൾ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല ]ക്ലാസ്സെടുത്തു നിയാസി [PTA പ്രസിഡണ്ട് ] ഷൌക്കത്ത് നൗഷാദ് പർന്നേക്കാട്...

Post
തിരൂർ ജില്ലാ അസോസിയേഷൻ ഡയമണ്ട് ജൂബിലി ആഘോഷം

തിരൂർ ജില്ലാ അസോസിയേഷൻ ഡയമണ്ട് ജൂബിലി ആഘോഷം

തിരൂർ: ഭാരത് സ്കൗട്ട്സ് ആൻ്റ്ഗൈഡ്സ് 75ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി തിരൂർ ജില്ലാ അസോസിയേഷൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ ഞായർ ) മുതൽ ആരംഭിക്കും. നവംബർ 3 മുതൽ 9 വരെ യൂണിറ്റ്, ഉപജില്ല , ജില്ലാ തലങ്ങളിൽ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വീക്ക് ആചരിക്കും. പീസ് റാലി, സ്നേഹ ഭവനം, കാമ്പൂരി, ബണ്ണീസ് ഗാദറിംങ്ങ്, കബ് ബുൾ ബുൾ സംഗമം, വ്യത്യസ്ത മത്സരങ്ങൾ, വിവിധ ക്യാമ്പുകൾ , സാമൂഹ്യ സേവന പദ്ധതികൾ, ഫൗണ്ടേഷൻ ദിനാചരണ പരിപാടികൾ എന്നിവ...