Category: പ്രാദേശികം

Post

ഗതാഗതം നിരോധിച്ചു

ചമ്രവട്ടം :പൊതുമരാമത്ത് വകുപ്പ് തിരൂർ റോഡ് സെക്ഷന് കീഴിൽ ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ തിരൂർ ഭാഗത്തുള്ള അപ്രോച്ച് റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 20 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഇതുവഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടവ് എൻജിനീയർ അറിയിച്ചു. വാഹനങ്ങൾ ബി.പി അങ്ങാടി -കുറ്റിപ്പുറം റോഡ് വഴി പോകണം.

Post

കെ എസ് ടി യു തിരൂർ വിദ്യാഭ്യാസ ജില്ലാ നേതൃ പരിശീലന ക്യാമ്പ് തുടങ്ങി

കുറ്റിപ്പുറം: കെ എസ് ടി യു തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച നേതൃ പരിശീലന ക്യാമ്പ്ന് മൂടാൽ പെരുമ്പറമ്പ് വി.പി. ഗാർഡനിൽ തുടക്കമായി. സഫലബോധനം സമർപ്പിത മുന്നേറ്റം എന്ന പ്രമേയത്തിൽ നടക്കുന്ന ക്യാമ്പിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും.കെ എസ് ടി യു തിരൂർ വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് ടി.പി. സുബൈർ പതാക ഉയർത്തി. കുറ്റിപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വി.പി. അബ്ദുറഹിമാൻ മുഖ്യാതിഥിയായിരുന്നു. കെ എസ് ടി യു സംസ്ഥാന അസോസിയേറ്റ്...

Post

മയക്കുമരുന്നിന്തടയിടാൻജനങ്ങൾ ഒറ്റക്കെട്ടായിരംഗത്തിറങ്ങണം

കൊച്ചി: ചെറുപ്പക്കാരിൽ വ്യാപകമായി മാറിക്കൊണ്ടിരിക്കുന്ന വൻതോതിലുള്ള മയക്കുമരുന്നിൻ്റെ ഉപഭോഗവും രാസലഹരിയുടെ വ്യാപനവും കേരള ജനതയുടെ സമാധാന ജീവിതത്തിന് ഭീഷണിയായി മാറുന്നതിൽ സീനിയർ ജേർണലിസ്റ്റ്സ് ഫോറം എറണാകുളം ജില്ലാ കമ്മിറ്റിയോഗം കടുത്ത ഉത്ക്കണ്ഠ രേഖപ്പെടുത്തി. യുവതലമുറയിൽ കണ്ടുവരുന്ന എല്ലാത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കും അക്രമങ്ങൾക്കും പിന്നിലെ പ്രേരകശക്തി മയക്കുമരുന്ന് തന്നെയാണ് .ഈ വെല്ലുവിളി നേരിടാൻ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ഫോറം ആവശ്യപ്പെട്ടു. പ്രസ്സ് ക്ലബ്ബിൽ ചേർന്ന യോഗത്തിൽജില്ലാ പ്രസിഡൻ്റ്ആർഎം ദത്തൻ അദ്ധ്യക്ഷത വഹിച്ചു മുതിർന്ന പത്ര പ്രവർത്തകർക്ക് വേണ്ടി...

Post

ഫയർ & റെസ്ക്യൂ ഓഫീസർ ശ്രീ കെവിൻ രാജ് കെ.ബി (33 വയസ്സ്)മരണപ്പെട്ടു

ഇരിങ്ങാലക്കുട: അഗ്നിരക്ഷാനിലയത്തിലെ ഫയർ & റെസ്ക്യൂ ഓഫീസർ ശ്രീ കെവിൻ രാജ് കെ.ബി (33 വയസ്സ്)മരണപ്പെട്ടു നിലയത്തിൽ വച്ച് വൈകിട്ട് ഫുഡ് ബോൾ കളിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞ് വീഴുകയും ഉടൻ തന്നെ പ്രാഥമീക ശുശ്രൂഷ നൽകുകയും ഒപ്പം സ്റ്റേഷൻ വാഹനത്തിൽ ഇയാളെ മെറീന ഹോസ്പ്പിറ്റലിൽ എത്തിക്കുകയും ICU സംവിധാനമുള്ള സഹകരണ ആശുപത്രിയിലേക്ക് എത്തിക്കുകയും അവിടെ ചെന്നതിനു ശേഷം ഇയാൾ മരണപ്പെട്ടതായി ഡോക്ടർ സ്ഥിരീകരിച്ചു.കയ്പമംഗലം കാഞ്ഞിരപ്പറമ്പിൽ ബാബുരാജിൻ്റെയും ശ്രീദേവിയുടെയും മകനാണ്. ഭാര്യ നിത, മകൻ നിലേക് (3...

Post

ഡിജിറ്റൽ വിസ്ഡം പദ്ധതിക്ക് തുടക്കമായി

ബെന്നി ബഹനാൻ എംപിയുടെ സാമൂഹ്യ സേവന പദ്ധതികളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത് ചാലക്കുടി :ചാലക്കുടി പാർലമെൻറ് മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ആധുനിക ഉപകരണങ്ങൾ ലഭ്യമാക്കുകയും ഡിജിറ്റൽ ലൈബ്രറി, സ്മാർട്ട് ക്ലാസ്സ് റൂം ആധുനിക നിലവാരം നിലവാരത്തിലുള്ള കമ്പ്യൂട്ടറുകള്‍ തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങൾ വിദ്യാലയങ്ങളിൽ ഉറപ്പുവരുത്തുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഒന്നാം ഘട്ടമായി അഗാപ്പേ ഇന്ത്യ ലിമിറ്റഡിന്‍റെ സഹകരണത്തോടെ 15 ലക്ഷത്തോളം രൂപ ചെലവ് വരുന്ന കമ്പ്യൂട്ടറുകളാണ് 6 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി കൈമാറിയത്....

Post

കുഞ്ഞി കദിയ നിര്യാതയായി

ചെമ്പ്ര മഹല്ലിൽ തെക്കെക്കളം പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ കൂറമ്പത്ത് മുഹമ്മദ്‌ (ചെറിയത് കാക്ക ) എന്നവരുടെ ഭാര്യ കുഞ്ഞി കദിയ എന്നവർ മരണപ്പെട്ടു..പരേതയുടെ ജനാസ ഖബറടക്കം രാവിലെ 10:30 ന് ചെമ്പ്ര ജുമാ മസ്ജിദ് ഖബ്റസ്ഥാനിൽപരേതക്ക് നാഥൻ മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ

Post

വീട് നിർമിച്ച് താക്കോൽ ദാനം നടത്തി

കോട്ടക്കൽ:അൽ അസ്ഹർ സ്പോർട്സ് ക്ലബ് 2023 ഫുട്‍ബോൾ ടൂർണമെന്റിന്റെ ലാഭ വിഹിതം കൊണ്ട് സൂപ്പിബസാർ ചുണ്ടയിൽ പ്രദേശത്ത് വെച്ച് നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ മുനിസിപ്പൽ ചെയർ പേഴ്‌സൺ ഡോ. ഹനീഷക്ക് നൽകി. ചടങ്ങിൽ അൽ അസ്ഹർ പ്രസിഡന്റ് ഹമീദ് പന്തലൂക്കാരൻ ട്രഷറർ ഷഫീഖ് നടുത്തൊടി പ്രവർത്തക സമിതി അംഗങ്ങളായ കരീം എടക്കണ്ടൻ, നസീർ ബാബു മാടക്കൻ, അയ്യൂബ് പരവക്കൽ, ഇബ്രാഹിം പന്തലൂക്കാരൻ, മജീദ് എടത്തടത്തിൽ, മുസ്തഫ...

Post

മലയാളികളുടെ ആശകേന്ദ്രമായി വേൾഡ് കെഎംസിസി:-

മ്യൂണിച്ച്: ലോകത്ത് ഏതു രാജ്യങ്ങളിലും പ്രവാസികൾക്ക് ഒരു പ്രയാസം വന്നാൽ അതിരുകളില്ലാതെ സഹായ ഹസ്തവുമായി വേൾഡ് കെ എം സി സി .പോളണ്ട് വാർസോയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന തൃശൂർ കോടാലി സ്വദേശി സണ്ണി ബാബു ജർമ്മനിയിൽ വെച്ചു മരണപ്പെട്ടപ്പോൾ മൃത ശരീരം പോളണ്ട് – ബോഗ്ലൂർ വഴി നാട്ടിലെത്തിക്കാൻ വേൾഡ് കെ എം സി സി യൂറോപ്യൻ യൂണിയൻ കെ എംസി സി കൈകോർത്ത നിമിഷങ്ങളാണ് വേൾഡ് കെ എം സി സി യുടെ ശ്രദ്ധയും...

Post

കൈത്തക്കരയിൽലഹരി വിരുദ്ധ ബോധവൽക്കരണ സദസ്സും അവാർഡ് ദാനവും

തിരുന്നാവായ : ലഹരി നാടിന് ആപത്ത് എന്ന പ്രമേയത്തിൽ കൈത്തക്കര ഹമാസ് കൾച്ചറൽ ആർട്ട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ സദസ്സും അവാർഡ് ദാനവും ശ്രദ്ധേയമായി. വിവിധ മേഖലയിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ ആദരിച്ചു.തിരുന്നാവായ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.ടി. മുസ്തഫ ഉദ്ഘാടനം ചെയ്തു. സ്ഫീർ വെട്ടൻ അധ്യക്ഷനായി. വിമുക്തി റിസോഴ്സ് പേഴ്സൺ കെ. ഗണേഷൻ ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. തിരൂർബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ,...

Post

ബീക്കുട്ടി നിര്യാതയായി

പൊറൂർ,തറമ്മൽ പറമ്പിൽ പരതനായ കുഞ്ഞു എന്നവരുടെ ഭാര്യ ബീക്കുട്ടി എന്നവർ നിര്യാതയായി.മക്കൾ, അബ്ദുൽ കലാം, മുഹമ്മദ് കാസിം, അമീർ ഫൈസൽ, സുഹറ, ഫിറോസ്, ജഫ്സൽ, റംഷീന.മരുമക്കൾ,ബുഷ്റ വെട്ടം, സക്കീന പകര, മുസ്തഫ ചെമ്പ്ര , ജസ്നി പാശ്ശേരി, സുമയ്യ പത്തമ്പാട്, ഹസനത്ത് താനൂർ.ഖബറടക്കം 18.2.25 ചൊവ്വ 8 മണി വള്ളിക്കാഞ്ഞിരം ജുമാ മസ്ജിദ് ഖബറിസ്താനിൽ.