Category: പ്രാദേശികം

Post

രാജ്യത്ത് മികച്ച ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്നത് കേരളം

മന്ത്രി വി അബ്ദുറഹ്‌മാന്‍ *പൊന്മുണ്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഹൈടെക് കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി പൊന്മുണ്ടം :രാജ്യത്തെ തന്നെ മികച്ച ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്ന സംസ്ഥാനം കേരളമാണെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്‍. പൊന്മുണ്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെടെക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉന്നതിയിലേക്ക് എത്തിക്കാനും കൊഴിഞ്ഞുപോക്ക് കുറയ്ക്കാനും നമുക്ക് സാധിച്ചിട്ടുണ്ട്. ജനകീയാസൂത്രണ പദ്ധതി പ്രകാരം സ്‌കൂളുകളുടെ പ്രവര്‍ത്തന മേല്‍നോട്ടം പഞ്ചായത്തുകളെ ഏല്‍പ്പിക്കാന്‍ കഴിഞ്ഞതും അവര്‍ കൃത്യമായ വികസന...

Post

സേവ് എനർജി സേവ് എർത്ത്’: എനർജി ഓഡിറ്റിങ്ങ് ശിൽപ്പശാലക്ക് തുടക്കം

‘ കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നാഷണൽ സർവ്വീസ് സ്‌കീം ടെക്‌നിക്കൽ സെല്ലിന്റെ നേതൃത്വത്തിൽ എൻ.എസ്.എസ് വോളണ്ടിയർമാക്ക് ‘സേവ് എനർജി സേവ് എർത്ത്’ എന്ന പേരിൽ നടത്തുന്ന എനർജി ഓഡിറ്റിങ്ങ് ശിൽപ്പശാലക്ക് തുടക്കമായി. തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്‌നിക്ക് കോളേജിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശിൽപ്പശാല കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരൂർ സബ് കളക്ടർ ദിലീപ് കെ കൈനിക്കര മുഖ്യാതിഥിയായി. സർവ്വീസ് ടെക്‌നിക്കൽ സെല്ലിലെ വിവിധ യൂണിറ്റുകളുടെ പരിധിയിൽ വരുന്ന വീടുകളിലെയും വിദ്യാഭ്യാസ...

Post

കൊരട്ടി ഗ്രാമപഞ്ചായത്ത് ബജറ്റ് ഭവന പദ്ധതികൾക്കും ഗ്രാമീണ റോഡുകൾക്കും മുൻതൂക്കം

കൊരട്ടി : ഭവന പദ്ധതികൾക്കും, ഗ്രാമീണ റോഡുകളുടെ ആധുനീകരണത്തിനും മുൻതൂക്കം നൽകി കൊരട്ടി ഗ്രാമപഞ്ചായത്തിൻ്റെ 2025-26 ബജറ്റ് അംഗീകരിച്ചു. 326529450 രൂപ ചെലവും ‘23638327 നീക്കിയിരിപ്പും ഉള്ള ബജറ്റ് കൊരട്ടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി അവതരിപ്പിച്ചത് കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജു അധ്യക്ഷത വഹിച്ചു. കുടിലുകൾ ഇല്ലാത്ത കൊരട്ടി എന്ന പദ്ധതിക്ക് 3 കോടി രൂപയും റോഡുകളുടെ ആധുനികരണത്തിന് 5 കോടി രൂപയും ആണ് വകയിരുത്തിയിട്ടുള്ളത്. കൊരട്ടി പഞ്ചായത്തിൻ്റെ മാനേജ്മെൻ്റിൽ ഉള്ള പഞ്ചായത്ത്...

Post

ഉസ്മാന്റെ മൃതദ്ദേഹം നാട്ടിൽ എത്തിക്കും

തിരൂർ : ഒമാൻ സലാലയിൽ വെച്ച് മരണപ്പെട്ട നിറമരൂതൂർ വള്ളിക്കാഞ്ഞിരം സ്വദേശി തേക്കിൽഉസ്മാൻ ന്റെ മൃതദേഹം നടപടിക്രമങ്ങൾ എല്ലാം പൂർത്തീകരിച്ച് വെള്ളിയാഴ്ച ഉച്ചക്ക് സലാല എയർ പോർട്ടിൽ എത്തും. തുടർന്ന് സലാല എയർപോർട്ടിൽ നിന്ന് അന്ന് ഉച്ചയ്ക്ക് 1.30 നു പുറപ്പെട്ട് മസ്കത്തിൽ എത്തിക്കും . അവിടെ നിന്ന് രാത്രി 10.30 ന് പുറപെട്ട് ശനിയാഴ്ച പുലർച്ചെ 3.30 കാലിക്കറ്റ് എയർപോർട്ടിൽ മൃതദേഹം എത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. എയർപോർട്ടിലെ നടപടി ക്രമങ്ങൾക്ക് ശേഷം രാവിലെ 5:30 മണിയോടെ...

Post

നിസ്വ ഹോസ്പിറ്റലിലെ മലയാളി ഡോക്ടർ ഒമാനിൽ ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടു

കോക്കൂർ സ്വദേശി വട്ടത്തൂർ വളപ്പിൽ വീട്ടിൽ ഡോക്ടർ നവാഫ് ഇബ്രാഹിം (34) ഒമാനിലെ ഇബ്രിക്ക് അടുത്ത് വാദി ധാം എന്ന സ്ഥലത്ത് ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടു. ഒമാനിലെ ഇബ്രിയിൽനിന്ന് 60 കിലോമീറ്റർ അകലെ വാദി ധാം എന്ന സ്ഥലത്ത് ബുധനാഴ്‌ച വൈകീട്ടായിരുന്നു അപകടം. ഭാര്യ ഡോ: നിഷിയയും മകൻ നഹാനുമൊത്ത് വാദി ധാം സന്ദർശിക്കാനെത്തിയതായിരുന്നു. മകൻ നഹാനുമൊത്ത് വാദിയിൽ കുളിച്ച് കൊണ്ടിരിക്കെ കാൽ വഴുതി വീഴുകയായിരുന്നവെന്നാണ് അറിയാൻ കഴിയുന്നത്. പാറയിൽ കുടുങ്ങിയ ഇദ്ദേഹത്തെ സമീപത്തുണ്ടായിരുന്ന മറ്റു ടൂറിസ്റ്റുകൾ എത്തിയാണ്...

Post

ട്രാൻസ്‌പോർട് കമ്മീഷ്ണർക്ക് ബ്രഹ്മി അയച്ചു മോട്ടോർ തൊഴിലാളികളുടെ പ്രതിഷേധം

പരപ്പനങ്ങാടി :ട്രാൻസ്പോർട്ട് കമ്മീഷണർക്ക് ബ്രഹ്മി അയച്ച് പ്രതിഷേധിച്ചു.മാർച്ച് ഒന്ന് മുതൽ നടപ്പാക്കുന്ന ഫെയർ മീറ്റർ സംവിധാനത്തിലെ പിഴവിനെതിരെ മോട്ടോർ തൊഴിലാളി ഫെഡറേഷൻ ഐഎൻടിയുസി ,ട്രാൻസ്‌പോർട് കമ്മീഷണർക്കു ബ്രഹ്മി അയച്ചു പ്രതിഷേധിച്ചു .കേരളത്തിൽ ഓടുന്ന ഓട്ടോറിക്ഷകളിൽ ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതിരിക്കുകയോ പ്രവർത്തന രഹിതമാവുകയോ ചെയ്താൽ യാത്ര സൗജന്യമാക്കണമെന്ന കമ്മീഷ്ണറുടെ നടപടിക്കെതിരെയാണ് ഐഎൻടിയുസിയുടെ പ്രതിഷേധം. കമ്മീഷണർക്കുബുദ്ധിയും,വിവേകവുമുണ്ടാവാൻ പ്രാർത്ഥനയോടെ എന്ന ഉള്ളടക്കത്തോടെയുള്ള കത്തിനോടൊപ്പമാണ് ബ്രഹ്മിയും അയച്ചതെന്ന് ഐഎൻടിയുസി നേതാക്കൾ പറഞ്ഞു .പരപ്പനങ്ങാടി പോസ്റ്റ് ഓഫീസിലാണ് പ്രവർത്തകർ കത്തയച്ചത് .ഫെഡറേഷൻ ജില്ലാ വൈ...

Post

മൊയ്തീൻ ഹാജി റിലീഫ് സെൽ കിറ്റ് വിതരണം നടത്തി

*ആദ്യ കിറ്റ്പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു *പൊറ്റമ്മൽ മൊയ്തീൻ ഹാജി റിലീഫിന് തുടക്കമായി. തിരുനാവായ : മുസ്ലിം ലീഗ് നേതാവായിരുന്നപൊറ്റമ്മൽ മൊയ്തീൻ ഹാജിയുടെ നാമേധയത്തിലെ റംസാൻ റിലീഫിന് എടക്കുളത്ത് തുടക്കമായി.ദുബൈ കെ എം സി സി സംസ്ഥാന വൈ. പ്രസിഡൻ്റും മുസ്‌ലിം ലീഗ് ദേശീയ എക്സിക്യൂവ് അംഗവുമായ സി പി അബ്ദുസമദ് എന്ന പൊറ്റമ്മൽ ബാബുവാണ് പിതാവിൻ്റെ പേരിൽ കിറ്റുകൾ സംഭാവന നൽകിയത്. വർഷം തോറും ആയിരക്കണക്കിന് കിറ്റുകളാണ് റംസാനിൽ വിതരണം ചെയ്യാറുള്ളത്.കിറ്റ്...

Post

ഉണ്യാൽ പാലം അപകടത്തിൽ

ഉണ്യാൽ :ചീഫ് എഞ്ചിനിയരുടെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ പാലത്തിൻ്റെ അപകടാവസ്ഥയെ സംബന്ധിച്ച് PWD അസിസ്റ്റൻ്റ് എഞ്ചിനയുടെ വിവരണത്തിൻ്റെ അടിസ്ഥാനത്തിലും ഇന്ന് നിറമരുതൂർ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായീൽ പുതുശേരിയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥ ജനപ്രധിനിതി യോഗം ഉണ്യാൽ പാലത്തിലൂടെയുള്ള വാഹന ഗതാഗതം 28/2/25 വെള്ളിയാഴ്ച് മുതൽ നിരോധിക്കാൻ തീരുമാനിച്ചിരിക്കുന്നു

Post

അനുശോചിച്ചു

തിരൂർ. ഡോക്ടർ സി ആർ മുഹമ്മദ് അൻവറിന്റെയും കമറുന്നിസ അൻവറിന്റെയും മൂത്തമകൻ മുഹമ്മത് അസ്ഹറിന്റെ മരണത്തിൽ തിരൂർ സൗഹൃദ വേദി എക്സിക്യൂട്ടീവ് യോഗം അനുശോചിച്ചു. വലിപ്പച്ചെറുപ്പം ഇല്ലാതെ സമൂഹത്തിലെ എല്ലാവരെയും പരിഗണിക്കുകയും അവരോട് നല്ല നിലയിൽ പെരുമാറുകയും ചെയ്ത അപൂർവ്വ വ്യക്തിത്വത്തിന് ഉടമയായിരുന്നു അനുശോചന യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. സൗഹൃദ വേദി പ്രസിഡൻറ് കെ .പി. ഒ . റഹ്മത്തുളല്ല അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ കെ റസാഖ് ഹാജി. ഷമീർ കളത്തിങ്ങൽ, അബ്ദുൽ ഖാദർ കൈനിക്കര,...

Post

ലഹരിക്കും കുറ്റകൃത്യങ്ങൾക്കുമെതിരേ ജനകീയ പ്രതിരോധം വേണം

എസ്.കെ.എസ്.എസ്.എഫ് എടപ്പാൾ: വർദ്ദിച്ചു വരുന്ന ലഹരി വിപത്തിനും, കുറ്റകൃത്യങ്ങൾക്കും തടയിടുന്നതിന് ജനകീയ പ്രതിരോധ നിര ശക്തമാക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ആന്വൽ കാബിനറ്റ്.മാനുഷിക, കുടുംബ ബന്ധങ്ങളുടെ മൂല്യങ്ങൾ തിരിച്ചറിയാത്ത വിധമുള്ള ക്രൂരകൃത്യമാണ് വെഞ്ഞാറമൂട് കൂട്ടക്കൊല.വിദ്യാഭ്യാസവും സാങ്കേതിക പരിജ്ഞാനവും വികസിച്ച ആധുനികതയിലും ധാർമികതയുടെ അഭാവം സൃഷ്ടിക്കുന്ന ദുരിതമാണ് തുടരേ ആവർത്തിക്കുന്ന ഇത്തരം ഞെട്ടിക്കുന്ന സംഭവവികാസങ്ങൾ. രക്തബന്ധങ്ങൾ പോലും വിലകൽപിക്കാത്ത മനുഷ്യത്വം മരവിച്ച സ്വാർത്ഥതയിലേക്കും പ്രതികാരങ്ങളിലേക്കും പുതിയ തലമുറയെ നയിക്കുന്നതിന് പിന്നിൽ മദ്യം, മയക്കുമരുന്ന്, സിനിമ, ഗയിം അഡിക്ഷൻ, സോഷ്യൽ മീഡിയ...