Category: പ്രാദേശികം

Post

തിരൂർ പ്രസ് ക്ലബ് ആദരവും കുട വിതരണവും സംഘടിപ്പിച്ചു

തിരൂർ : എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ തിരൂർ പ്രസ് ക്ലബ് അംഗങ്ങളുടെ മക്കൾക്കുള്ള ആദരവും തിരൂരിലെ മാധ്യമ പ്രവർത്തകർക്കുള്ള കുട വിതരണവും സംഘടിപ്പിച്ചു. തഴെപ്പാലം ഗ്രെയ്സ് റെഡിഡൻസിയിൽ വെച്ച് നടന്ന പരിപാടി കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തിരൂർ പ്രസ് ക്ലബ് പ്രസിഡൻ്റ് പി.കെ രതീഷ് അധ്യക്ഷത വഹിച്ചു. തിരൂർ ഗൾഫ് മാർക്കറ്റ് ബിസ്ബും ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി നെസ്ട്രോ മാർക്കറ്റിംഗ് സ്പോൺസർ ചെയ്ത കുടകൾ GMAT ജനറൽ...

Post

കുടുംബ സംഗമവും അനുമോദന ചടങ്ങും

അവകാശങ്ങളും ആനുകൂല്യങ്ങളും നേടാനുള്ള പോരാട്ടത്തിനൊപ്പം സാമൂഹിക പ്രതിബദ്ധത കൂടി പെൻഷൻകാർ ഉൾക്കൊള്ളണം : അബ്ദുസമദ് സമദാനി തൃത്താല: അവകാശങ്ങളും ആനുകൂല്യങ്ങളും നേടാനുള്ള പോരാട്ടത്തിനൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാനുള്ള ഉത്തരവാദിത്വം കൂടി പെൻഷൻകാർ ഏറ്റെടുക്കണമെന്ന് എം പി അബ്ദുൽ സമദ് സമദാനി എം പി അഭിപ്രായപ്പെട്ടു. കെ എസ് എസ് പി എ തൃത്താല നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമവും ചങ്ങമ്പുഴ ഖണ്ഡകാവ്യ പുരസ്‌കാര ജേതാവ് ഉഷ കുമ്പിടിക്കുള്ള അനുമോദന ചടങ്ങും ഉദ്ഘാടനം...

Post

മെഡിക്കൽ എൻട്രൻസ് റാങ്ക് ജേതാവ് സി.വി സനൂബിയയെകെ.എസ്.ടി.യു ആദരിച്ചു

തിരുന്നാവായ : കേരള എൻജിനീയറിങ് ആർക്കിടെക്‌ചർ ആൻഡ് മെഡിക്കൽ എൻട്രൻസ് (കീം) പരീക്ഷയിൽ സംസ്ഥാനത്ത് ഒൻപതാം റാങ്ക് നേടിയ തിരുന്നാവായ താഴത്തറ സ്വദേശിനി സി.വി സനൂബിയയെ കേരളാ സ്കൂൾ ടീച്ചേഴ്സ് യൂനിയൻ തിരൂർ വിദ്യാഭ്യാസ ജില്ലാസമിതി ആദരിച്ചു. ചിറ്റകത്ത് വാരിയത്താഴത്ത് ഷരീഫ് – താഹിറ ദമ്പതികളുടെ മകളായ മിടുക്കി ചേരുരാൽ ഹയർ സെക്കണ്ടറി സ്കൂളിൽനിന്നാണ് പ്ലസ് ടു പഠനം പൂർത്തിയാക്കിയത്. പാഠ്യ- പാഠ്യേതര പ്രവർത്തനത്തിൽ ഏറെ മികവ് തെളിയിച്ചിട്ടുണ്ട്.കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി ഇ. പി.എ ലത്തീഫ് ഉപഹാരം...

Post

പനമ്പിള്ളി സ്മാരക വായനശാലയിൽവായനപക്ഷാചരണം സംഘടിപ്പിച്ചു.

രവിമേലൂർ കാതിക്കുടം :കാതികുടം പനമ്പിള്ളി സ്മാരക വായനശാലയിൽ വായന പക്ഷാചരണത്തോടനുബന്ധിച്ച് വായനാദിനാഘോഷവും, വായന മത്സര വിജയികൾക്ക് ആദരവും സംഘടിപ്പിച്ചു. കെ ദാമോദരൻ വ്യക്തിയും, കാലവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രശസ്ത പ്രഭാഷകൻ, കൊരട്ടി പഞ്ചായത്ത് വികസന സ്ഥിരം സമതി ചെയർമാൻ അഡ്വ കെ.ആർ സുമേഷ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ് ശ്രീ. കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കേരളത്തിലെ സാമൂഹ്യ-രാഷ്ട്രീയ-സാഹിത്യ-സാംസ്ക്കാരിക രംഗങ്ങളിലെല്ലാം കഴിഞ്ഞ നൂറ്റാണ്ടിൽ നിറഞ്ഞുനിന്നു പ്രവർത്തിച്ച ശ്രീ. കെ. ദാമോദരൻ്റെ സംഭാവനകളെ അനുസ്മരിച്ച് തുടർന്ന് സംവാദവും...

Post

പി. കെ .കുഞ്ഞാലിക്കുട്ടിയും ഡോ.ഫസൽ ഗഫൂറും വിപി മൊയ്തീന്റെ വീട് സന്ദർശിച്ചു

താനൂർ: അന്തരിച്ച എം.ഇ.എസ്. സംസ്ഥാന കമ്മിറ്റി അംഗവും താനൂർ എംഇഎസ് സ്കൂൾ രക്ഷാധികാരിയുമായ വി.പി. മൊയ്തീന്റെ വീട് മുസ്ലിം ലീഗ് നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടിയും, എംഇഎസ് സംസ്ഥാന പ്രസിഡണ്ട് ഡോ. ഫസൽ ഗഫൂറും സന്ദർശിച്ചു. മൊയ്തീൻ സാഹിബിന്റെ മക്കളായ സാബിർ, ജംഷാദ്, ജസീം എന്നിവരും കുടുംബാംഗങ്ങളും ഇരു നേതാക്കളെയും സ്വീകരിച്ചു. സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ മൊയ്തീൻ സാഹിബ് ചെയ്ത മഹത്തായ സേവനങ്ങൾ ഇരു നേതാക്കളും അനുസ്മരിച്ചു. ഡോക്ടർ ഫസൽ ഗഫൂർ നോടൊപ്പം എംഇഎസ് താനൂർ...

Post

പ്രൊഫ. കെ.എം ഖാദർ മൊയ്തീന് തമിഴ്‌നാട് സർക്കാറിന്റെ ഉന്നത ബഹുമതി

“ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ്ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീന് തമിഴ്‌നാട് സർക്കാറിന്റെ ഉന്നത ബഹുമതി. 10 ലക്ഷം രൂപയും സ്വർണ മെഡലും പ്രശസ്തി പത്രവുമടങ്ങിയ തകൈശാൽ തമിഴർ പുരസ്‌കാരം സ്വാതന്ത്ര്യ ദിനത്തിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സമ്മാനിക്കും. തമിഴ്‌നാടിനും തമിഴ് ജനതയുടെ പുരോഗതിക്കും സുപ്രധാന സംഭാവനകൾ നൽകിയവരെ ആദരിക്കുന്നതിനായി 2006 മുതൽ തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയതാണ് ‘തകൈശാൽ തമിഴർ പുരസ്‌കാരം’. കെ.എം. ഖാദർ മൊയ്തീൻ സാഹിബിന്റെ ത്യാഗോജ്ജ്വലമായ രാഷ്ട്രീയ ജീവിതത്തിനും സമാധാന ദൗത്യങ്ങൾക്കും ലഭിച്ച അംഗീകാരമാണിത്....

Post

നിപ 20 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണുകൾ

മലപ്പുറം :നിപ ജില്ലയിൽ മക്കരപറമ്പ്, കൂട്ടിലങ്ങാടി, കുറുവ, മങ്കട ഗ്രാമപഞ്ചായത്തുകളിലെ 20 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണുകൾ* മക്കരപറമ്പ് – ഒന്ന് മുതൽ 13 വരെ വാർഡുകൾ കൂടിലങ്ങാടി-11, 15 വാർഡുകൾ മങ്കട – 14-ാം വാർഡ് കുറുവ – 2, 3, 5, 6 വാർഡുകൾ

Post

ഗോൾഡ് കേരളാ വിഷൻ ടി സി വി ആസ്ഥാന മന്ദിരം നാടിന് സമർപ്പിച്ചു

തിരൂർ : പ്രാദേശിക ചാനൽ മേഖലയിൽ വർഷങ്ങളുടെ വിശ്വാസ്യത കൊണ്ട് പ്രേക്ഷകർക്കിടയിൽ സ്വന്തം ഇടം സൃഷ്ടിച്ച ഗോൾഡ് കേരള വിഷൻ തിരൂർ കേബിൾ വിഷൻ ടി സി വി ചാനലുകളുടെആസ്ഥാന മന്ദിരം വിഷൻ ടവർ തിരൂർ പോലീസ് ലൈനിൽ പ്രവർത്തനം ആരംഭിച്ചു.ഹൈടെക് നിലവാർത്തിൽ ഒരുങ്ങിയ ആസ്ഥാന മന്ദിരം വിഷൻ ടവർ കായിക വഖഫ് മന്ത്രി വി അബ്ദുറഹിമാൻ നാടിന് സമർപ്പിച്ചു.കേബിൾ ഓപ്പറേറ്റർമാരുടെ സംഘടിത ശക്തി രാജ്യത്തിന് തന്നെ മാതൃകയാണെന്നും കുത്തകളുടെ കടന്നുകയറ്റത്തെ ഒരു പരിധിവരെ ചെറുത്ത് തോൽപ്പിക്കാൻ...

Post

സ്വാഗതസംഘ രൂപീകരണ യോഗം നാളെ

തിരൂർ. ജൂൺ 11ന് തിരൂരിൽ നടക്കുന്ന ചരിത്ര ശിൽപ്പശാലയുടെ സ്വാഗതസംഘ രൂപീകരണം നാളെ വൈകുന്നേരം മൂന്നു മണിക്ക് തിരൂർ ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും കുറുക്കോളി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സൈനബ ചേനാത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി .റിയാസ്, ബ്ലോഗർ നൗഫൽ തിരൂർ, കെ .സി .അബ്ദുല്ല എന്നിവർ പങ്കെടുക്കും

Post

ട്രെയിൻ വൈകിയാൽ ഇനി റീഫണ്ട്

പാലക്കാട്: ട്രെയിൻ വൈകിയാൽ ഇനി റീഫണ്ട്: ട്രെയിനുകളുടെ വൈകിയോട്ടം, വൃത്തിയില്ലായ്മ‌, പല സൗകര്യങ്ങളും കൃത്യമായി പ്രവർത്തിക്കാത്തത് എന്ന് തുടങ്ങി സ്റ്റേഷൻ എത്താറാകുമ്പോൾ ഉള്ള പിടിച്ചിടൽ വരെ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കാറുള്ളത്. എന്നാൽ റെയിൽവേയുമായി ബന്ധപെട്ട ഒരു പരാതി നൽകാൻ ഒരു സ്ഥലമോ പരാതി നൽകിയാൽ കൃത്യമായ ഒരു മറുപടി പോലുമോ പലപ്പോഴും ലഭിക്കാറില്ല എന്നതാണ് യാഥാർത്ഥ്യം. എന്നാൽ, ഇനി മുതൽ അതിനും മാറ്റം വരുത്തുകയാണ് റെയിൽവേ. പുതിയ പരിഷ്‌കരണത്തിൽ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഏതെങ്കിലും അസൗകര്യമുണ്ടായാൽ...