Category: പ്രാദേശികം

Post

എസ് എം എ മാനേജ്മെന്റ് വർക്ക്‌ ഷോപ്പ് ജില്ലാ തല ഉത്ഘാടനം

കോട്ടക്കൽ : സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ) മദ്റസ മാനേജ്മെന്റ് ഭാരവാഹികൾക്ക് വേണ്ടി സംസ്ഥാനമൊട്ടുക്കും നടത്തുന്ന മാനേജ്മെന്റ് വർക്ക്‌ ഷോപ്പിന്റെ മലപ്പുറം വെസ്റ്റ് ജില്ലാ തല ഉത്ഘാടനം തേഞ്ഞിപ്പലം സോണിലെ കളിയാട്ടമുക്ക് നസ്റുൽ ഉലൂം സുന്നി മദ്റസയിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി നിർവ്വഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ്‌ സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി അദ്ധ്യക്ഷത വഹിച്ചു.അലി ബാഖവി ആറ്റുപ്പുറം,അബ്ദുൽ ഖാദിർ അഹ്സനി മമ്പീതി, സുലൈമാൻ ഇന്ത്യനൂർ,,മുസ്തഫ സഖാഫി കാടാമ്പുഴ ക്ലാസ്സിന് നേതൃത്വം...

Post

സുബൈദ അസ്ലം (66)നിര്യാതയായി

ചമ്രവട്ടം: പുതുപ്പള്ളി നാലുകണ്ടത്തിൽ അലവി ഹാജി മകൻ മുഹമ്മദ് അസ്ലമിൻറെ സഹധർമ്മിണി സുബൈദ അസ്ലം (66 വയസ്സ്) ഇന്ന് രാത്രി 8:10 ന് (ദോഹ സമയം) അല്ലാഹുവിലേക്ക് യാത്രയായി. ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ. കഴിഞ്ഞ ആറ് മാസത്തോളമായി കരൾ സംബന്ധമായ രോഗം ബാധിച്ച് വിവിധ ഹോസ്പിറ്റലുകളിൽ ചികിത്സയിലായിരുന്നു. ഖത്തറിലെ ഹമദ് ജനറൽ ഹോസ്പിറ്റലിൽ വെച്ചാണ് മരണം. വടക്കാങ്ങര അബ്ദുൽ ഖാദിർ മൗലവിയുടെ എട്ട് മക്കളിൽ മൂത്തവളാണ് പരേത. ശമീം ബാബു, മരണപ്പെട്ട നൗഫൽ, അലി...

Post

എം .ടി. അനുസ്മരണവും ജീവചരിത്ര പ്രകാശനവും

തിരൂർ: എം.ടി. വാസുദേവൻനായർ അനുസ്മരണവും എം.ടിയുടെ ജീവചരിത്ര ഗ്രന്ഥത്തിൻ്റെ പ്രകാശനവും ആഗസ്റ്റ് 13ന് വൈകിട്ട് അഞ്ചിന് തിരൂർ തുഞ്ചൻപറമ്പിൽ നടക്കും.

Post

മുതിയേരി മൊയ്തീൻ മാസ്റ്റർ ( 95) നിര്യാതനായി

കോട്ടക്കൽ: പറപ്പൂർ ശാന്തിനഗർ സ്വദേശിയും തിരൂർ ചെമ്പ്ര സ്കൂൾ റിട്ട. അധ്യാപകനുമായ മുതിയേരി മൊയ്തീൻ മാസ്റ്റർ ( 95) നിര്യാതനായി. ഭാര്യമാർ: പരേതയായ സാറ ടീച്ചർ, ഖദീജ കള്ളിയത്ത്. മക്കൾ: മുഹമ്മദ് ഇസ്ഹാഖ്(ജിദ്ദ), ഉമർ ബാബു (ജിദ്ദ), ചാന്ദ് ബീവി ,ഷഹറുബാൻ, ഹാജറ, ബൽകീസ്, സാജിദ മരുമക്കൾ: സെയ്താലിക്കുട്ടി (മംഗലം തിരൂർ) ,ഹനീഫ അമ്പാടി (കക്കാട്), ജലാലുദ്ദീൻ മേലാറ്റൂർ), അബ്ദുന്നാസർ (കുറുക്കോൾ) . ജനാസ നമസ്കാരം ഇന്ന് (12-8-2025 ചൊവ്വ ) ഉച്ചക്ക് 1 മണിക്ക് പറപ്പൂർ...

Post

ദേശീയ നേതാക്കളുടെ പടവുമായി അധ്യാപകൻ സ്കൂളിലെത്തി

പൂക്കരത്തറ ദാറുൽ ഹിദായ ഹയർസെക്കൻഡറി സ്കൂളിലെ എക്കണോമിക്സ് അധ്യാപകനായ പി. ഇഫ്തിഖാറുദ്ദീനാണ് ദേശീയ നേതാക്കളുടെ ചിത്രങ്ങൾ സ്കൂളിന് നൽകിമാതൃകയായത്.നെഹ്റുവും,അബ്ൽ കലാം ആസാദ് ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുടെ ചരിത്രം ഇതിനകം ചരിത്ര പുസ്തകങ്ങളിൽ നിന്ന് വെട്ടി മാറ്റപ്പെട്ടിരിക്കുകയാണ്.അതുകൊണ്ടുതന്നെ പുതുതലമുറയിലേക്ക് ഈ ദേശീയ നേതാക്കളെ പരിചയപ്പെടുത്തുകയും അവരുടെ മനസ്സിൽ എന്നും നിലനിൽക്കുകയും ചെയ്യണം എന്നലക്ഷ്യമാണ് ഇതുകൊണ്ട് ഉദ്ദേശിച്ചത് സ്കൂളിലെത്തുന്ന ഏതൊരാൾക്കും കാണാവുന്ന തരത്തിൽ ഈ ചിത്രങ്ങൾ ചുവരിൽ സ്ഥാപിക്കുകയും ചെയ്തു.മഹാത്മാഗാന്ധി ജവഹർലാൽ നെഹ്റു മൗലാനാ അബ്ദുൽ കലാം ആസാദ് സുഭാഷ്...

Post

മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി സാഹിത്യ കൃതികള്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2021, 2022, 2023 വര്‍ഷത്തെ കൃതികളാണ് അവാര്‍ഡിനായി ക്ഷണിച്ചിരുന്നത്. മാപ്പിള കലകളുമായി ബന്ധപ്പെട്ട സാഹിത്യ, ചരിത്ര, പഠന ഗ്രന്ഥങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്.2021 വര്‍ഷത്തെ അവാര്‍ഡ് ”നവോത്ഥാനവും ശ്രാവ്യ കലകളും” എന്ന ഡോ. പി.ടി. നൗഫല്‍ എഴുതിയ പഠനത്തിനാണ്. 2022-ലെ അവാര്‍ഡ് ഒ.എം. കരുവാരകുണ്ട് രചിച്ച ”ഇശല്‍ രാമായണം” കാവ്യ കൃതിയ്ക്കും 2023ലെ അവാര്‍ഡ് ”മലയാള സൂഫി കവിത” എന്ന പേരിലുള്ള ഡോ. മുനവ്വര്‍ ഹാനിഹ്...

Post

ലഹരിവിരുദ്ധ ഗാന ആൽബംരാക്ഷസ ലഹരി പ്രകാശനം

തിരൂർ : തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവ്വകലാശാല എൻഎസ്എസ് ഉം സൗഹൃദവേദി, തിരൂരും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ഗാന ആൽബം രാക്ഷസ ലഹരി പ്രകാശന കർമ്മം സർവ്വകലാശാല രംഗശാല ഹാളിൽ ഓഗസ്റ്റ് 15 സ്വതന്ത്ര ദിനത്തിൽ രാവിലെ 10 മണിക്ക് സർവ്വകലാശാല രജിസ്ട്രാർ ഇൻചാർജ് ഡോ കെഎം ഭരതൻ ഉൽഘാടനം ചെയ്യും. മുഖ്യാഥിതിയായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ സാദിഖ്, കവിയും എഴുത്തുകാരനുമായ ഫിറോസ്ഖാൻ പരപ്പനങ്ങാടി , എൻഎസ്എസ് കോഡിനേറ്റർ ഡോ കെ ബാബുരാജൻ, സൗഹൃദവേദി പ്രസിഡൻ്റ് കെപിഒ റഹ്മത്തുല്ല...

Post

തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് ദേശീയ വ്യാപാരി ദിനം ആചരിച്ചു

തിരൂർ ചേമ്പര്‍ ഓഫ് കൊമേഴ്സ് ദേശീയ വ്യാപാരി ദിനം ആചരിച്ചു.തിരൂർ ചേമ്പർ ഓഫ് കൊമേഴ്സിൻെറ പ്രഥമ പ്രസിഡൻറ് കല്ലിങ്ങൽ അഹമ്മദ്കുട്ടിയുടെ മകൻ ബാവ പതാക ഉയർത്തി. വർഷങ്ങളോളമുള്ള വ്യാപാരികളുടെ ആവശ്യമായിരുന്നു വ്യാപാരികൾക്ക് വേണ്ടി ഒരു ദിനം എന്നുള്ളത്. 2015 ൽ കേരള വ്യാപാരി വ്യവസായി ഏകോപസമിതി സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് ആയിരുന്ന ടി. നസ്റുദ്ധീന്റെ സാന്നിധ്യത്തിൽ ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ഹാളിൽ ചേർന്ന യോഗത്തിൽ അന്നത്തെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംങ്ങാണ് യോഗത്തിൽ ആഗസ്റ്റ് 9 ദേശീയ വ്യാപാരി...

Post

പാസ്‌വേഡ് കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു.

തിരൂരങ്ങാടി: കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ നൂനപക്ഷ വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനവും കരിയർ വികാസവും ലക്ഷ്യം വച്ച് 2025-26വർഷത്തിൽ നടത്തുന്ന പാസ്സ് വേഡ് ക്യാമ്പ് ഓറിയന്റൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തി.ഹയർ സെക്കന്ററി തലത്തിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിൽ പെടുന്ന വിദ്യാർത്ഥികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമിട്ടു നടത്തിവരുന്ന ഏകദിന പാസ്സ്‌വേർഡ് കരിയർ ഗൈഡൻസ് ട്യൂണിംഗ് ക്യാമ്പ് മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.ടിപിഎം.ബഷീർ ഉദ്ഘാടനം ചെയ്തു. പുസ്തക വായനയുടെ പ്രാധാന്യത്തെ കുറിച്ചും...

Post

താനൂർ മൂലക്കൽ ഓപ്പൺ ജിം നാടിന് സമർപ്പിച്ചു

മൂലക്കൽ: എല്ലാവര്‍ക്കും കായികശേഷി, എല്ലാവര്‍ക്കും ആരോഗ്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി സംസ്ഥാന കായിക വകുപ്പ് പൊതുജനങ്ങള്‍ക്കായി നടപ്പാക്കുന്ന ഓപ്പണ്‍ ജിം പദ്ധതി പ്രകാരം താനാളൂർ പഞ്ചായത്തിൽ മൂലക്കലിൽ ആരംഭിച്ച ഓപ്പൺ ജിം കായിക- ന്യൂനപക്ഷ ക്ഷേമ-വഖഫ്- ഹജ്ജ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ നാടിന് സമർപ്പിച്ചു. ഒരു നാടിന്റെ സമഗ്രമായ പുരോഗതിക്കാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്നും താനൂർ മണ്ഡലത്തിൽ കായിക -വിദ്യാഭ്യാസ- ആരോഗ്യ -ഗതാഗത മേഖലകളിൽ വൻ മാറ്റമാണ് ഇതിനോടകം നടന്നു വരുന്നതെന്നും മന്ത്രി പറഞ്ഞു. ഓപ്പൺ ജിം...