Category: പ്രാദേശികം

Post

നെറ്റ്‌വ റെസിഡൻസ് അസോസിയേഷൻ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

തിരൂർ: സ്വാതന്ത്ര്യത്തിന്റെ മഹത്വം ഓർക്കാനും, സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെ ആദരിക്കുന്നതിൻ്റെയും ഭാഗമായി നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡൻസ് വെൽഫെയർ അസോസിയേഷൻ ( നെറ്റ്‌വ)നെറ്റ്‌വ രക്ഷാധികാരി വിപി ഗോപാലൻ പതാക ഉയർത്തി. കെ.കെ അബ്ദുൾ റസാഖ് ഹാജി സ്വാതന്ത്ര്യദിന സന്ദേശം നൽകി.ഓരോ പൗരനും രാജ്യത്തിന്റെ അഭിമാനവും ഐക്യവും നിലനിർത്താൻ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓർമപ്പെടുത്തി. പ്രസിഡൻ്റ് എം.പി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെപി നസീബ് മാസ്റ്റർ, എക്സികുട്ടീവ് മെമ്പർമാരായ വി.പി ശശികുമാർ, കെ.കെ അബ്ദുൽ റഷീദ്, വി ഷമീർ...

Post

തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

തിരൂർ :തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ആശുപത്രിയുടെ മുൻപിൽ മാനേജിങ് ഡയറക്ടർ കൂടത്ത് മുഹമ്മദ് കുട്ടി ഹാജി ദേശീയ പതാക ഉയർത്തി. ഡോക്ടർമാരായ യൂസഫ് നാസർ, നസീഹ്, മാനേജിംഗ് പാർട്ണർ സി. ഉമ്മർ, മഷ്ഹൂദ് കൂടാത്ത്, പി. ജയലക്ഷ്മി, ടി.പി. സുബ്രഹ്മണ്യൻ, ബഷീർ, ബെൻസി, ഫവാസ്,വി. കെ .എസ്.അബ്ദുൽ ഖാദർ,എന്നിവർ പങ്കെടുത്തു. മധുര പലഹാര വിതരണം, സ്വാതന്ത്ര്യ ബോധവൽക്കരണം. പതാക വന്ദനം എന്നിവയും ഉണ്ടായിരുന്നു.

Post

സീറ്റ് ഒഴിവ്

താനൂര്‍:താനൂര്‍ ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ ഇന്റഗ്രേറ്റഡ് എം.എ. മലയാളം വിഭാഗത്തില്‍ എസ്.സി-നാല്, എസ്.ടി-രണ്ട്, ഇ. ഡബ്ലിയു.എസ്-നാല്, ഇ.ടി.ബി-ഒന്ന്, ഒ.ബി.എച്ച്-ഒന്ന്, പി.ഡബ്ലി.യു-രണ്ട്, എല്‍.പി-ഒന്ന്, എല്‍.സി-ഒന്ന് എന്നിങ്ങനെ സീറ്റ് ഒഴിവുകളുണ്ട്. ആഗസ്റ്റ് 19 രാവിലെ 10ന് സര്‍ട്ടിഫിറ്റുകള്‍ സഹിതം കോളേജില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 9188900200.

Post

ഹജ്ജ് 2026: നറുക്കെടുപ്പ് പൂർത്തിയായി; കേരളത്തിൽ നിന്ന് 8530 പേർക്ക് അവസരം

ഹജ്ജിന് അപേക്ഷ സമർപ്പിച്ചവരിൽ ഈ വർഷത്തെ ഹജ്ജ് യാത്രക്ക്അർഹരായവരെ തിരഞ്ഞടുക്കുന്നതിനുള്ള നറുക്കെടുപ്പ് മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസിൽ നടന്നു. സൗദി അറേബ്യ ഔദ്യോഗികമായി ഹജ്ജ് ക്വാട്ട നിശ്ചയിട്ടില്ലാത്ത സാഹചര്യത്തിൽ ഇന്ത്യയിലൊട്ടാകെ ഒരു ലക്ഷം സീറ്റുകൾ കണക്കാക്കിയാണ് നറുക്കെടുപ്പ് നടത്തിയിരിക്കുന്നത്. കേരളത്തിന് 8530 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. ഹജ്ജ് പോളിസി പ്രകാരം പ്രഥമ പരിഗണന ലഭിക്കുന്ന കാറ്റഗറിയായ 65 വയസ്സോ അതിന് മുകളിലോ പ്രായമായവരുടെ വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ച എല്ലാവരെയും തിരഞ്ഞെടുത്തു. സ്ത്രീകൾ മാത്രമുള്ള വിഭാഗത്തിലെ രണ്ടാമത്തെ കാറ്റഗറിയായ...

Post

പി.എ. അരവിന്ദാക്ഷ മെനോൻ അനുസ്മരണം സംഘടിപ്പിച്ചു

രവിമേലൂർ കൊരട്ടി. ചാലക്കുടി ഏരിയയിലെ അദ്യകാല സി പി ഐ (എം) നേതാവും ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റും ആയിരുന്ന പി.എ. അരവിന്ദാക്ഷ മെനോൻ 14-ാം അനുസ്മരണ ദിനം സംഘടിപ്പിച്ചു. രാവിലെ കൊരട്ടി, പാറക്കൂട്ടം എന്നിവ വടങ്ങളിൽ അനുസ്മരണ പതാക ഉയർത്തി അനുസ്മരണം നടത്തി. വൈകിട്ട് പാറക്കൂട്ടത്ത് നടന്ന അനുസ്മരണ പൊതുയോഗം സി പി ഐ (എം) ചാലക്കുടി ഏരിയ സെക്രട്ടറി കെ എസ് അശോകൻ ഉദ്ഘാടനം ചെയ്തു. പാർട്ടി കൊരട്ടി ഈസ്റ്റ് ലോക്കൽ സെക്രട്ടറി...

Post

പ്രമുഖ വ്യാപരി ടി.സി. മാമു നിര്യാതനായി

മാറഞ്ചേരി: ടി.സി.എം. ഗ്രൂപ്പ് സാരഥിയും മാറഞ്ചേരിയിലെ ആദ്യ കാല വ്യാപാരിയും പൗരപ്രമുഖനുമായ തവയിൽ ടി.സി. മാമു (88) നിര്യാതനായി. മാറഞ്ചേരിയിലും പരിസരത്തും വ്യാപാരി സംഘടന കെട്ടിപ്പൊക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. അസ്ഹർ മസ്ജിദിൻ്റെ സ്ഥാപകനും ആദ്യകാല പ്രസിഡൻ്റുമായിരുന്നു.ഭാര്യ: അമ്പാരത്ത് ഉമ്മു. മക്കൾ:വ്യാപാരി വ്യവസായി സംഘടനയുടെ പൊന്നാനി താലൂക്ക് പ്രസിഡൻ്റ് ടി.സി. ഫൈസൽ,ടി.സി. സുജീർ, ടി.സി. നിസാർ, ബുഷറ, ജസീറ.മരുമക്കൾ: ഡോ. നജില ഫൈസൽ (അസി.പ്രൊഫസർ എം. ഇ. എസ്. പൊന്നാനി കോളേജ്), റിൻസി സുജീർ, സുമയ്യ നിസാർ...

Post

ഉൾനാടൻ മത്സ്യകർഷകർക്ക് ചെറു വള്ളം നൽകി കൊരട്ടി ഗ്രാമപഞ്ചായത്ത്

രവിമേലൂർ കൊരട്ടി. കൊരട്ടി ഗ്രാമപഞ്ചായത്തിൽ വർഷങ്ങളായി ഉൾനാടൻ മേഖലകളിൽ ഉപജീവനാർത്ഥം മത്സ്യബന്ധനം നടത്തിയ മത്സ്യകർഷകർക്ക് ഫൈബർ ചെറുവള്ളങ്ങൾ വാങ്ങി നൽകി കൊരട്ടി ഗ്രാമ പഞ്ചായത്ത്. കൊരട്ടി പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ 1 .50 ലക്ഷം രൂപയാണ് പദ്ധതിക്ക് ചെലവഴിച്ചത്. കൊരട്ടിപഞ്ചായത്തിലെ മത്സ്യകർഷകർ ആയ ജോർജ്ജ് ടി.ഡി തെക്കിനിയത്ത്, ബേബി മുക്രാപ്പിള്ളി , ബൈജു പി.സി പുളിക്കൻ, ജിമ്മി കരേടൻ, വർഗ്ഗീസ് പാറേക്കാടൻ എന്നിവർക്ക് 30000/- രൂപ ചിലവ് വരുന്ന ഫൈബർ വള്ളങ്ങൾ കൈമാറിയത്. മത്സ്യബന്ധന ക്ഷേമനിധിയിൽ...

Post

ലഹരി വിപത്തിനെതിരെ ബോധവല്‍ക്കരണ ആല്‍ബവുമായി ഫിറോസ്ഖാന്‍

ഭാര്യ സുലൈഖ സ്‌കൂള്‍ അദ്ധ്യാപികയാണ്. ഉപജീവനത്തിനായി വേങ്ങരയില്‍ ഹോള്‍സയില്‍ ഫ്രൂട്ട് വ്യാപാരം നടത്തുന്നു. സാഹിത്യവും, കലയും ആല്‍ബരചനയും, നോവലെഴുത്തുമായി ശിഷ്ടകാല ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനം. ആഗസ്റ്റ് 15 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലയില്‍ രാക്ഷസ ലഹരി സംഗീത ആല്‍ബം വൈസ് ചാന്‍സിലര്‍ പ്രൊഫ: സി.ആര്‍. പ്രസാദ് പ്രകാശനം ചെയ്യും. പ്രമുഖ വ്യക്തിത്വങ്ങള്‍ പ്രകാശന കര്‍മ്മത്തില്‍ പങ്കെടുത്ത് സംസാരിക്കും.

Post

ഉസ്താദ് കൂട്ടായി മുഹമ്മദലി അന്തരിച്ചു

ആദ്യകാല സംഗീതജ്ഞനും പ്രമുഖ ഹിന്ദി സിനിമ ഗായകനുമായ കൂട്ടായി മുഹമ്മദലി ഉസ്താദ് നിര്യാതനായി. പ്രമുഖനായ തബലിസ്റ്റും ആയിരുന്നു. നിരവധി ഗാനങ്ങൾക്ക് സംഗീതം നൽകുകയും നിരവധി ഗാനങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യകാലത്ത് നാടകങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. താനൂരിലെ എൽ.ഐ.സി. മൊയ്തീൻ ബാവ അവർകളുടെ മാതൃ സഹോദരി പുത്രനാണ്. ഒരുകാലത്തു താനൂർ പണ്ടാരകടപ്പുറം കുന്നുമ്മൽ ബാവ സാഹിബിന്റെ സംഗീത സംഘത്തിലെ സ്ഥിര സാന്നിധ്യമായിരുന്നു. പ്രശസ്ത സംഗീത തജ്ഞൻ എം. എസ്. ബാബുരാജിനോടൊപ്പം വളരെ ചെറുപ്പത്തിലേ തബല വായിച്ചിരുന്നു.എത്ര‌യോ വർഷങ്ങൾ മുംബൈ...