തിരുവനന്തപുരം: റേഷൻ കടകൾ ഇന്ന് അവധി, അടുത്ത പ്രവൃത്തി ദിവസം തിങ്കളാഴ്ച ആയിരിക്കുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ ഒരു മാസക്കാലം മുൻഗണനാകാർഡുകളുടെ മസ്റ്ററിങ് നടപടികളുമായി റേഷൻകട ലൈസൻസികൾ സഹകരിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്നത്തെ പൊതു അവധി റേഷൻകടകൾക്കും ബാധകമായിരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. സംസ്ഥാനത്തെ സഹകരണ രജിസ്ട്രാറുടെ കീഴിലുള്ള എല്ലാ സഹകരണ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. സഹകരണ രജിസ്ട്രാറുടെ കീഴിലുള്ള സഹകരണ ബാങ്കുകള്‍ക്ക് അവധി ബാധകമാണ്. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരമാണ് സംസ്ഥാനത്ത് ഇന്ന്...
FlashNews:
കെ ബാബു എം എൽ എ യ്ക്ക് പ്രസ്ക്ലബിന്റെ ആദരം
പൊതു തെരഞ്ഞെടുപ്പ് മാതൃകയിൽ മദ്രസയിൽ മദ്രസ ലീഡർ തെരഞ്ഞെടുപ്പ് നടന്നു
പ്രസവത്തിൽ അമ്മയും കുഞ്ഞുംമരിച്ചു
പാമ്പുകടിയേറ്റുള്ള മരണം;ആരോഗ്യവകുപ്പ് ജാഗ്രത പുലർത്തണം: സിബി തോട്ടുപുറം
ആസ്റ്റർ മിംസ് കോട്ടക്കലിന് സിക്സ് സിഗ്മ ദേശീയ പുരസ്കാരം
സംസ്ഥാനത്ത് നാളെ ഹർത്താലിന് ആഹ്വാനം
ഹജ്ജ് ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ചേരുരാൽ സ്ക്കൂൾ കെ.എസ്.ടി.യു യാത്രയപ്പ് സമ്മേളനവും ഉപഹാര സമർപ്പണവും
വാൽപാറ ദുരന്തം: സർക്കാർ അവഗണന നീതീകരിക്കാനാവില്ല
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
മിശ്ക്കാത്ത് ഖുർആൻ അക്കാദമി രക്ഷാകർതൃ സംഗമവും അവാർഡ് ദാനവും
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
നെറ്റ്വ റെസിഡൻസിൻ്റെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി
മുൻവിധികൾ ഒഴിവാക്കി അക്യുപങ്ചറിനെ സ്വീകരിക്കുക
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ രാത്രിയിൽ കത്തി നശിച്ചു
വഴിയും മിഴിയും പുസ്തക വിതരണ സംസ്ഥാന തല ഉദ്ഘാടനം മെയ്10-ന്
ഫേസ് ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍: sdpi നിയമനടപടി സ്വീകരിക്കും
സി.പി.എമ്മും മുസ്ലിംലീഗും ആയുധം താഴെ വെക്കണം
മികച്ച തദ്ദേശ ജനപ്രതിനിധി: അംബേദ്കർ ദേശീയപുരസ്‌കാരം ജുനൈദ് കൈപ്പാണിക്ക്
ന്യൂഡൽഹി: രാജ്യത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധിക്കുള്ള ബാബസാഹിബ് അംബേദ്കർ ദേശീയ അവാർഡ് വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക്. മികവാർന്ന സേവനങ്ങളും വ്യത്യസ്തമായ വികസന-ക്ഷേമ പ്രവർത്തനങ്ങളും ക്രിയാത്മക പൊതുപ്രവർത്തനവുമാണ് അവാർഡിന് അർഹമാക്കിയതെന്ന് അവാർഡ് ജൂറി വിശദീകരിച്ചു. ജനുവരി മാസമവസാനം ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങും.ഡൽഹി സായി ഒയാസിസ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയാണ് അവാർഡ് പ്രഖ്യാപിച്ചത്.തദ്ദേശ സംവിധാനത്തിലെ ഉത്തരവാദിത്തങ്ങൾക്കപ്പുറം സാമൂഹിക-സാംസ്‌കാരിക-വൈജ്ഞാനിക- ജീവകാരുണ്യ രംഗത്തും ശ്രദ്ധേയമായ...
മുന്‍ഗണനാ റേഷന്‍കാർഡുകാർക്കുള്ളമസ്റ്ററിംഗ് 25വരെ നീട്ടി: ജി.ആർ.അനില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻകാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് ഒക്ടോബർ 25വരെ നീട്ടിയെന്ന് മന്ത്രി ജി ആർ അനിൽ. മുൻഗണനാകാർഡുകളായ മഞ്ഞ, പിങ്ക് കാർഡംഗങ്ങൾക്ക് മസ്റ്ററിംഗ് നടത്താനായി സർക്കാർ നിശ്ചയിച്ചിട്ടുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തിൽ ധാരാളം ആളുകൾ മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ളതിനാൽ സമയപരിധി ദീർഘിപ്പിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇ.കെ വിജയൻ എംഎൽഎ നൽകിയ ശ്രദ്ധക്ഷണിക്കൽ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഒക്ടോബർ 8 വരെ 79.79% മുന്‍ഗണനാ ഗുണഭോക്താക്കളുടെ അപ്ഡേഷന്‍ മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. മുന്‍ഗണാകാർഡിലെ 20ശതമാനത്തോളം അംഗങ്ങള്‍ക്ക്...
സൈബര്‍ ആക്രമണത്തിൽ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയെന്ന് മനാഫ് ; മുഖ്യമന്ത്രിക്ക് പരാതി നൽകി
കോഴിക്കോട്: സൈബര്‍ ആക്രമണം കാരണം ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് പരാതിയുമായി ഷിരൂരില്‍ അപകടത്തില്‍ മരിച്ച അര്‍ജുന്റെ ലോറിയുടെ ഉടമ മനാഫ്. പോലീസില്‍ നല്‍കിയ പരാതിയില്‍ നടപടി വേണം എന്നാവശ്യപ്പെട്ടാണ് മനാഫ് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്.കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണെന്നും കത്തില്‍ മനാഫ് പറയുന്നു.വര്‍ഗീയ പ്രചാരണങ്ങളടക്കം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും കാണിച്ചാണ് മനാഫ് മുഖ്യമന്ത്രിക്ക് പരാതി...
അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവിന് 102 വര്‍ഷം കഠിന തടവ്
തിരുവനന്തപുരം: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവിന് 102 വര്‍ഷം കഠിന തടവും 1,05,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയുടേതാണ് വിധി. കുട്ടിയുടെ അമ്മയുടെ അച്ഛന്റെ ചേട്ടനാണ് പ്രതി ഫെലിക്‌സ് (62). കുട്ടി കളിക്കാനായി വീട്ടില്‍ എത്തിയപ്പോള്‍ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. കുട്ടി കരഞ്ഞപ്പോള്‍ പ്രതി ഭീഷണിപ്പെടുത്തി. പ്രതി മോശക്കാരനാണെന്ന് കുട്ടി കൂട്ടുകാരോട് പറഞ്ഞത് കേട്ട അമ്മൂമ്മ കൂടുതല്‍ വിവരം ചോദിച്ചപ്പോഴാണ് പീഡനത്തെക്കുറിച്ച് കുട്ടി പറഞ്ഞത്. തുടര്‍ന്നു കുട്ടിയുടെ സ്വകാര്യ ഭാഗം പരിശോധിച്ചപ്പോള്‍...
സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം: നിപ്മർ വിദ്യാർത്ഥി ചാരുദത്തിന് എ ഗ്രേഡ്
ഇരിങ്ങാലക്കുട: കണ്ണൂരിൽ വച്ചു നടന്ന 25മത് സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ നിപ്മർ ഓട്ടീസം സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥിയായ ചാരുദത്ത് എസ്. പിള്ളയ്ക്ക് ലളിതഗാനത്തിന് ‘എ ‘ ഗ്രേഡ് ലഭിച്ചു . നിപ്മറിലെ മ്യൂസിക്ക് ടീച്ചറായ സുധ ടീച്ചറുടെ നേതൃത്ത്വത്തിലാണ് ചാരുദത്ത് മ്യൂസിക്ക് അഭ്യസിച്ച് വരുന്നത്.കൊടുങ്ങല്ലൂർ സ്വദേശിയായ സനിൽകുമാറിന്റെയും സുചിതയുടെയും മകനാണ് ചാരുദത്ത്. നിപ്മറിലെ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ എഡ്യൂക്കേഷൻ, തെറാപ്പി എന്നിവയ്ക്ക് പുറമെ അഭിരുചിയ്ക്കനുസരിച്ച് പാട്ട്, നൃത്തം, സ്കേറ്റിങ്ങ് എന്നിവ അഭ്യസിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് ഇന്നും കുടിവെള്ളം മുടങ്ങും
തിരുവനന്തപുരം: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തിരുവനന്തപുരം നഗരത്തിൽ ഇന്ന് ജലവിതരണം തടസപ്പെടും. ഇന്ന് രാത്രി എട്ട് മണി മുതൽ നാളെ പുലർച്ചെ നാല് വരെയാണ് അറ്റകുറ്റപ്പണികൾക്കായി ജല വിതരണം നിർത്തിവയ്ക്കുന്നത്. അരുവിക്കരയിൽ നിന്നും തിരുവനന്തപുരം നഗരത്തിലേക്ക് ശുദ്ധജലം കൊണ്ടുവരുന്ന വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനിൽ വാൽവ് തകരാർ പരിഹരിക്കാനുള്ള ജോലിയാണ് നടക്കുന്നത്. പേരൂർക്കട, ഹാർവിപുരം, എൻസിസി റോഡ്, പേരാപ്പൂർ, പാതിരപ്പള്ളി, ഭഗത്‌സിംഗ് നഗർ, ചൂഴമ്പാല, വയലിക്കട, മാടത്തുനട, നാലാഞ്ചിറ, ഇരപ്പുകുഴി, മുക്കോല, മണ്ണന്തല, ഇടയിലേക്കോണം, അരുവിയോട്, ചെഞ്ചേരി,...
സെറിബ്രൽ പാൾസി ദിനം: നിപ്മറിൽ സെമിനാർ നടത്തി
ഇരിങ്ങാലക്കുട: ലോക സെറിബ്രൽ പാൾസി ദിനത്തോടനുബന്ധിച്ച് നിപ്മറിൽ സെമിനാർ സംഘടിപ്പിച്ചു.സെറിബ്രൽ പാൾസി ബാധിതരുടെ കുടുംബതല പരിപാലനം എന്ന വിഷയത്തിൽ നടത്തിയ സെമിനാർ സംസ്ഥാന ഭിന്ന ശേഷിക്കമ്മീഷണർ പ്രൊ. പി. ടി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. നിപ്മർ എക്സിക്യൂട്ടീവ് ഡയറക്ടർ സി. ചന്ദ്രബാബു അധ്യക്ഷനായിരുന്നു. ഡോ. ഈശ്വർ ടി.പി, ഡോ. കീർത്തി.എസ്, ഡോ: ബെറ്റ്സി തോമസ്, അൽത്തോഫ് അലി ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ് ആഗ്ന. എൻ ഫിസിയോ തെറാപ്പിസ്റ്റ് അഖിൽ എസ് എൽ , സ്പീച്ച് പത്തൊളജിസ്റ്റ് .ദീപു ഗോപാൽ,...
വയനാട് ദുരന്തം: ശ്രുതിക്ക് സർക്കാർ ജോലി, മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് 10 ലക്ഷം
തിരുവനന്തപുരം: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശിരൂർ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ട അർജുൻ്റെ കുടുംബത്തിന് ഏഴു ലക്ഷം രൂപ ധനസഹായം നൽകും. ഉരുൾപൊട്ടലിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ആറ് മക്കൾക്ക് പത്ത് ലക്ഷം രൂപ വീതം സോളാറ്റിയം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.മാതാപിതാക്കളിൽ ഒരാളെ നഷ്ടപ്പെട്ട എട്ട് കുട്ടികൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകും. വനിതാ ശിശുവികസന വകുപ്പാണ് തുക അനുവദിക്കുക. മേപ്പാടിയിലെ...
മനാഫ് നേട്ടങ്ങൾക്കായി തങ്ങളുടെ വികാരങ്ങൾ ചൂഷണം ചെയ്യുന്നു; അർജുൻ്റെ കുടുംബം
കോഴിക്കോട്: ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണവുമായി അർജുന്റെ കുടുംബം രംഗത്ത്. മനാഫ് വ്യക്തിപരമായ നേട്ടങ്ങൾക്കായി അവരുടെ വികാരങ്ങൾ ചൂഷണം ചെയ്യുകയാണെന്നും. കുടുംബത്തിൻ്റെ ദു:ഖം മുതലെടുത്താൽ നിയമപരമായ വഴികൾ നോക്കുമെന്നും കുടുംബം മനാഫിന് മുന്നറിയിപ്പ് നൽകി. അർജുൻ്റെ മുഖം പ്രൊഫൈൽ ചിത്രമാക്കി ആരംഭിച്ച മാനാഫിൻ്റെ യൂട്യൂബ് ചാനലിന് കാഴ്ചക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതുൾപ്പെടെ വ്യക്തിപരമായ നേട്ടങ്ങൾക്കായി തങ്ങളുടെ വികാരങ്ങൾ ചൂഷണം ചെയ്യുകയാണെന്ന് അർജുൻ്റെ കുടുംബം പറഞ്ഞു. ആദ്യ രണ്ട് ഘട്ട തിരച്ചിൽ വേളയിൽ ഞങ്ങളോടൊപ്പം നിന്ന മനാഫിനോട് ബഹുമാനം കൊണ്ടാണ്...









