മലപ്പുറം: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിക്കില്ലെന്ന് പിവി അന്‍വര്‍ എംഎല്‍എ. സിപിഎം- കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് പോകും. വിഡി സതീശന്‍ വിഡ്ഡികളുടെ സ്വര്‍ഗലോകത്തിലാണ്. അദ്ദേഹത്തെക്കാള്‍ നന്നായി രാഷ്ട്രീയം പഠിച്ചയാളാണ് താനെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ കെപിസിസിയുടെ സ്ഥാനാര്‍ഥിയല്ലെന്നും സതീശന്റെയും കൂട്ടരുടെയും മാത്രം സ്ഥാനാര്‍ഥിയാണെന്നും അന്‍വര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ അഹങ്കാരത്തിന്റെ വില പാലക്കാടും ചേലക്കരയിലും കൊടുക്കേണ്ടിവരുമെന്നും അദ്ദേഹം പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി കോണ്‍ഗ്രസില്‍ കടുത്ത ഭിന്നതയുണ്ട്. നേരത്തെ...
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
കണ്ണൂർ കളക്ടർക്കെതിരെ യുവമോർച്ച, കെഎസ്‌യു പ്രതിഷേധം
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെമരണത്തിൽ കളക്ടർ അരുൺ കെ വിജയനെതിരെ വൻ പ്രതിഷേധം. കളക്ടറേറ്റിൽ യുവമോർച്ച, കെഎസ്‌യു പ്രവർത്തകർ പ്രതിഷേധം നടത്തി. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടർക്കെതിരെ കേസെടുക്കണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് യുവമോർച്ച കെഎസ്എഫ്ഇ പ്രവർത്തകർ കളക്ടറേറ്റിൽ പ്രതിഷേധം നടത്തുന്നത്. പ്രതിഷേധങ്ങൾ കനത്തതോടെ കളക്ടറെ മാറ്റാൻ റവന്യൂ വകുപ്പിനുമേലും സമ്മർദം ശക്തമായിരിക്കുകയാണ്. മുഖ്യമന്ത്രിയടക്കമുള്ളവരോട് ആലോചിച്ച് റവന്യൂ വകുപ്പ് തീരുമാനമെടുക്കുമെന്നാണ് അറിയിരുന്നത്. നവീൻ ബാബുവിന്റെ കുടുംബവും കളക്ടർക്കെതിരായ നിലപാടാണ് കൈക്കൊണ്ടത്. കളക്ടറുടെ...
ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു
തൃശൂർ∙ പ്രഭാഷകനും സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് (69) അന്തരിച്ചു.അസുഖബാധിതനായി ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, .സമസ്ത കേരളസാഹിത്യ പരിഷത്ത് നിർവാഹകസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ സംസ്കാരം നടക്കും.
പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിക്കെതിരെ നവിന്റെ കുടുംബം; കളക്ടറുടെ കത്ത് സ്വീകരിക്കാൻ കഴിയില്ല
പത്തനംതിട്ട: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ആരോപണ വിധേയയായ പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിക്കെതിരെ കക്ഷി ചേരാൻ കുടുംബം. കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ കത്ത് സ്വീകരിക്കാൻ കഴിയില്ലെന്ന് മരിച്ച എഡിഎം നവീൻ ബാബുവിന്റെ കുടുംബം. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഇക്കാര്യം തങ്ങളെ അറിയിച്ചതായി സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ജി. അഖിൽ അറിയിച്ചു. കേസിൽ നിയമസഹായം വേണമെന്ന് നവീന്റെ കുടുംബം ആവശ്യപ്പെട്ടതായും അഖിൽ പറഞ്ഞു കത്തിനെ ഗൗരമായി...
ആര്‍എസ്എസ് നേതാവ് സഞ്ജിത്ത് കൊല്ലപ്പെട്ട കേസില്‍ മുൻ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന് ജാമ്യം
കൊച്ചി: ആര്‍എസ്എസ് നേതാവ് സഞ്ജിത്ത് കൊല്ലപ്പെട്ട കേസില്‍ ആറാം പ്രതിയായ പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകന്‍ മുഹമ്മദ് ഹാറൂണിന് ഹൈക്കോടതി ജാമ്യം നല്‍കി. പിഎഫ്‌ഐ അംഗത്വമുണ്ടെന്നത് കുറ്റകൃത്യം ആകര്‍ഷിക്കാന്‍ പര്യാപ്തമല്ലെന്നും കോടതി നിരീക്ഷിച്ചു. 2022 ജനുവരി മുതല്‍ താന്‍ കസ്റ്റഡിയിലാണെന്നും ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് മുഹമ്മദ് ഹാറൂണ്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സഞ്ജിത്തിനെ വധിച്ചത് പോപുലര്‍ ഫ്രണ്ട് ആണെന്നും ഇതുമായി ബന്ധപ്പെട്ട അഞ്ചു ഗൂഢാലോചനകളില്‍ ഹാറൂണ്‍ പങ്കെടുത്തുവെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. ഹാറൂണ്‍ സമര്‍പ്പിച്ച രണ്ട് ജാമ്യാപേക്ഷകള്‍ മുമ്പ് തള്ളിയിരുന്നുവെന്നും ഇപ്പോഴും...
എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോൾ… നവീൻ ബാബുവിന്റെ കുടുംബത്തിന് കണ്ണൂർ കളക്ടറുടെ കത്ത്
പത്തനംതിട്ട: ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തിന് കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ കത്തയച്ചു. യാത്രയയപ്പ് വേളയിലുണ്ടായ സംഭവങ്ങളിൽ ഖേദം രേഖപ്പെടുത്തി വൈകാരികമായ കുറിപ്പാണ് കളക്ടർ നൽകിയത്. പത്തനംതിട്ട സബ് കളക്ടർ നേരിട്ടെത്തിയാണ് കത്ത് നവീൻ ബാബുവിന്റെ കുടുംബത്തിന് കൈമാറിയത്. സത്യസന്ധനായ ആത്മാർത്ഥതയുള്ള ഏതൊരു കാര്യവും വിശ്വസിച്ച് ഏൽപ്പിക്കാൻ കഴിവുള്ള ഉദ്യോഗസ്ഥൻ ആയിരുന്നു നവീൻ ഇന്ന് കളക്ടർ കത്തിലൂടെ പറയുന്നു. കുടുംബത്തിന്റെ ദുഃഖത്തോടൊപ്പം ചേരുന്നു എന്നും അദ്ദേഹം. എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോൾ…ഈ വിഷമഘട്ടം...
കാസര്‍ഗോഡ് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് കാണാതായ മുനീറിൻ്റെ മൃതശരീരം കരക്കടിഞ്ഞു
കാസര്‍ഗോഡ്: അഴിത്തലയില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് കാണാതായ പരപ്പനങ്ങാടി സ്വദേശി മുനീറിൻ്റെ മൃതശരീരം കരക്കടിഞ്ഞു. കാസര്‍കോട് അഴിത്തലയിലുണ്ടായ ബോട്ടപകടത്തില്‍ കാണാതായ പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങൽ ബ്ലീച്ച് സ്വദേശിആദൻ്റെ പുരക്കൽ IP എന്ന് വിളിക്കുന്ന അബ്ദുൽ മുനീർ (46) ൻ്റെ മൃദ്ദ്ധേഹം ആണ് ഇന്ന് വൈകുന്നേരം 6 മണിക്ക് കാഞ്ഞങ്ങാട് ബീച്ചിൽ കരക്കടിഞ്ഞത്. . പരപ്പനങ്ങാടി അരിയല്ലൂർ സ്വദേശി കൊങ്ങൻ്റെ ചെറുപുരക്കൽ കോയമോ ൻ ഇന്നലെ അപകടത്തിൽ മരിച്ചിരുന്നു ഇദ്ധേഹത്തിൻ്റെ മൃദ്ദ്ധേഹം ഇന്ന് രാവിലെ 8 മണിക്ക് ആലുങ്ങൽ...
കേരളീയ സമൂഹം പുലർത്തുന്ന നിസംഗത അപായസൂചന നൽകുന്നതെന്ന് തുഷാർ ഗാന്ധി
കൊച്ചി: പുരോഗമന സമൂഹമെന്ന നിലയിൽ മികച്ച സാമൂഹിക നിലപാടുകൾ എടുക്കുന്ന കേരളീയർ സ്ത്രീകൾക്കെതിരെ അക്രമം നടത്തിയ നടൻമാരെ ആരാധിക്കുന്ന നടപടി അത്ഭുതപ്പെടുത്തുന്നുവെന്ന് ഗാന്ധിജിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി പറഞ്ഞു. അക്രമങ്ങൾക്കെതിരെ ചെറുവിരൽ അനക്കാതെ മൊബൈലിൽ ഷൂട്ട് ചെയ്ത് സൊഷ്യൽ മീഡിയയിൽ ഇടുന്ന പ്രവണത നാൾക്കുനാൾ വർദ്ധിക്കുകയാണ്. ഇൻഡോറിൽ പട്ടാപകൽ ബലാൽ സംഗത്തിനിരയായ സ്ത്രീയെ രക്ഷിക്കാൻ ശ്രമിക്കാതെ മൊബൈലിൽ ഷൂട്ട് ചെയ്ത സംഭവമടക്കം നിരവധി ഉദാഹരണങ്ങൾ ഇത്തരത്തിൽ എടുത്ത് കാണിക്കാൻ കഴിയും. ഉയർന്ന ബൗദ്ധികനിലവാരം പുലർത്തുന്ന കേരളീയ സൂഹം...
നവീന്‍ ബാബുവിന്റെ മരണം: ഇന്ന് സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയിൽ
കണ്ണൂർ: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയിൽ. മരണത്തില്‍ ഉത്തരവാദിയായവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ആവശ്യം. സര്‍വീസ് സംഘടനകളുടെ ആഹ്വാനപ്രകാരമല്ല പ്രതിഷേധം. വില്ലേജ് ഓഫിസ് മുതല്‍ സെക്രട്ടേറിയറ്റ് വരെയുള്ള റവന്യുവകുപ്പിലെ ഉദ്യോഗസ്ഥരാണ് അവധിയെടുക്കുന്നത്. നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് മലയാലപ്പുഴ പഞ്ചായത്തില്‍ കോണ്‍ഗ്രസും ബിജെപിയും കണ്ണൂര്‍ നഗരസഭ പരിധിയില്‍ ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. വൈകീട്ട് ആറ് വരെയാണ്...
എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് വ്യവസായ സംരംഭകന്‍ പ്രശാന്ത്
കണ്ണൂര്‍: ജീവനൊടുക്കിയ കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ തന്റെ കൈയ്യില്‍ നിന്ന് ഒരുലക്ഷം രൂപയോളം കൈക്കൂലി വാങ്ങിയെന്ന് വ്യവസായ സംരംഭകന്‍ പ്രശാന്ത്. സിപിഎം നേതാവും എകെജി സെന്റര്‍ ഓഫിസ് സെക്രട്ടറിയുമായ ബിജു കണ്ട കൈയുടെ പിതൃസഹോദരന്റെ മകനും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗം പിവി ഗോപിനാഥിന്റെ ബന്ധുവുമാണ് പ്രശാന്ത്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് തന്റെ കൈവശമുണ്ടെന്ന് പ്രശാന്ത് പറഞ്ഞു. എന്‍ഒസി നല്‍കുന്നതിനായി ഒരു ലക്ഷം രൂപയാണ്...






