Home » Crime » Page 20

Category: Crime

Post

ഇന്നും തുടരുന്ന വിസാ തട്ടിപ്പ്

കേളി തുണയിൽ നാലിൽ മൂന്ന് മലയാളികൾ നാട്ടിലേക്ക് മടങ്ങി റിയാദ് : ഈ ആധുനിക കാലഘട്ടത്തിലും വിസാ തട്ടിപ്പിനിരയാവുന്നവർ എന്നത് അതിശയോക്തി പകരുന്നു. എന്നൽ യാഥാർഥ്യം അതു തന്നെയാണ്. എറണാകുളം സ്വദേശി മുഹമ്മദ് ഷാഹുൽ നെല്ലിക്കുഴിയിൽ എന്ന വിസ q ചതിയിൽ പെട്ട് റിയാദിൽ എത്തിയ നാല് മലയാളികൾ കഴിഞ്ഞ ദിവസം സഹായത്തിനായി കേളി കലാ സാംസ്കാരിക വേദിയെ സമീപിച്ചു. എറണാകുളം, അങ്കമാലി സ്വദേശി രാഹുൽ, തൃശൂർ ചാലക്കുടി സ്വദേശി അഭിഷേക്, പത്തനംതിട്ട സ്വദേശി ചിക്കു, കോട്ടയം...

Post

15 കാരനെ മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി വേണം: മുസ്തഫ കൊമ്മേരി

കോഴിക്കോട്: മേപ്പയ്യൂർ പുറക്കാമലയിൽ 15 കാരനെ മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു. ക്വാറി ഖനനം നടത്താനെത്തിയ സംഘത്തെ പുറക്കാമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വലിയ ജനക്കൂട്ടം തടഞ്ഞതിനെ തുടർന്ന് ക്വാറി മാഫിയയെ സംരക്ഷിക്കാനെത്തിയ പോലീസ് സംഘം 15 വയസുള്ള ഈ വർഷം എസ് എസ് എൽ സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥിയെ അതി ക്രൂരമായി മര്‍ദ്ദിച്ച് പോലീസ് വാനിൻ കയറ്റുകയും അക്രമിക്കുകയും ചെയ്തത്...

Post

രണ്ട് കിലോഗ്രാമോളം കഞ്ചാവുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിൽ

തൊടുപുഴ കാരിക്കോട് കുമ്മൻ കല്ല് തൊട്ടിയിൽ റസൽ (40), തൃക്കാക്കര എൻ.ജി.ഒ ക്വാർട്ടേഴ്സിന് സമീപം തൈമുറി വീട്ടിൽ നീന (45) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പോലീസും ചേർന്ന് പിടികൂടിയത്. ആലുവ എസ്.എൻ പുരം ഭാഗത്തെ താമസ സ്ഥലത്തുനിന്നുമാണ് മയക്ക്മരുന്ന് കണ്ടെടുത്തത്. ഒഡീഷയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നത്. കിലോയ്ക്ക് 5000 രൂപയ്ക്ക് വാങ്ങി ഇവിടെ 25000 രൂപയ്ക്കാണ് കച്ചവടം. ഹോൾസെയിലായിട്ടാണ് വിൽപ്പന. ഇയാൾ ഇടയ്ക്ക് പോയി കൊണ്ടുവരികയാണ് ചെയ്യുന്നത്. റസലിനെതിരെ കല്ലൂർക്കാട്, മൂവാറ്റുപുഴ, കാഞ്ഞാർ,...

Post

തട്ടുകടക്കാരനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിലെ കാട്ടൂർ റോഡിലുള്ള ബിവറേജിന് സമീപം തട്ടുകട നടത്തുന്നയാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ എടതിരിഞ്ഞി പോത്താനി സ്വദേശിയായ കോച്ചുവീട്ടിൽ നിഷാദ് (37) എന്നയാളെയാണ് ഇരിങ്ങാലക്കുട പോലീസ് പിടികൂടിയത്…എടതിരിഞ്ഞി സ്വദേശിയായ അണകുത്തിപറമ്പിൽ വീട്ടിൽ സിജേഷ് 46 വയസ് എന്നയാൾ ഇരിങ്ങാലക്കുട ബീവറേജിന് അടുത്ത് തട്ടുകട നടത്തുന്നുണ്ട്, എടതിരിഞ്ഞിയിൽ ഇറച്ചി കച്ചവടം നടത്തുന്ന എടതിരിഞ്ഞി പോത്താനി സ്വദേശിയായ കോച്ചുവീട്ടിൽ നിഷാദ് (37) എന്നയാളിൽ നിന്ന് സിജേഷ് ഇറച്ചി വാങ്ങിയതിന് പണം കൊടുക്കാനുണ്ട്,...

Post

വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തിയ ഒഡീഷ സ്വദേശി പോലീസ് പിടിയിൽ

പെരുമ്പാവൂർ :ഒഡീഷ നരസിങ്ങ്പൂർ സ്വദേശി സമർകുമാർ ത്രിപതി (41) യെയാണ്പെരുമ്പാവൂർ എ എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഇയാളിൽ നിന്ന് 600ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പാപ്പി എന്ന പേരിലാണ് കഞ്ചാവ് വിൽപ്പനക്കാരൻ അറിയപ്പെട്ടിരുന്നത്. വിദ്യാർത്ഥികൾക്കിടയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെക്കുറിച്ച് രക്ഷകർത്താക്കൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ത്രിപതി പോലീസ് നിരീക്ഷണത്തിലായി. ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങിയ പതിനെട്ടുകാരനായ വിദ്യാർത്ഥിയെ പോലീസ് പിടികൂടി. വിദ്യാർത്ഥിയിൽ നിന്ന് കഞ്ചാവും കണ്ടെടുത്തു. തുടർന്നാണ് പള്ളിക്കവല ഭാഗത്ത് നിന്ന്...

Post

യുവാവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ 5 പ്രതികളും റിമാന്റിലേക്ക്

തൃശ്ശൂർ :വരന്തരപ്പിള്ളി പോലീസ് പരിധിയിൽ പയ്യാക്കരയിൽ വെച്ച് പഴയന്നൂർ സ്വദേശിയായ ജെനീഷിനെ തൃശ്ശൂരിലുള്ള സ്വകാര്യ ആശുപത്രിയുടെ മുന്നിൽ നിന്ന് 5 പേരും ചേർന്ന് തട്ടിക്കൊണ്ടുവന്ന് പയ്യാക്കരയിലുള്ള വീട്ടിലെത്തിച്ച് ഇടിച്ചും മറ്റും കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ 5 പേരെയാണ് വരന്തരപ്പിള്ളി പോലീസ് പിടികൂടിയത്. 26-02-2024 തിയ്യതി തൃശ്ശൂരിലുള്ള സ്വകാര്യ ആശുപത്രിയുടെ മുന്നിൽ നിന്ന് ജെനീഷിനെ ഇവരിൽ ഒരാൾ തന്ത്രപൂർവ്വം ബൈക്കിൽ കയറ്റി ആശുപത്രിക്ക് സമീപമുള്ള Ground ലേക്ക് എത്തിച്ച് അവിടെ വെച്ച് 5 പേരും ചേർന്ന് ബലമായി കാറിൽ...

Post

ജോലി വാഗ്ദാനം നൽകി തട്ടിപ്പ് യുവാവ് അറസ്റ്റിൽ

കുറുപ്പംപടി :ഇസ്രയേലിൽ ജോലി വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞു ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ ആണ് യുവാവ് അറസ്റ്റിൽ ആയത്.കണ്ണൂർ ആലക്കോട് മണക്കടവ് ശ്രീ വത്സം വീട്ടിൽ ശ്രീതേഷ് (35)നെയാണ് കുറുപ്പംപടി പോലീസ് പിടികൂടിയത്.എറണാകുളം നോർത്തിൽ ശ്യാം എന്ന വ്യാജ പേരിൽ ഡ്രീം ഹോളിഡെയ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴി തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനിയാണ് ശ്രീതേഷ്. ഇസ്രായിലിലേക്ക് കൊണ്ടുപോയിജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞു നിരവധി ആളുകളിൽ നിന്നാണ് പണം തട്ടിയത്. കുറുപ്പംപടിയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ...

Post

ഇരിങ്ങാലക്കുടയിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

ഇരിഞ്ഞാലക്കുട :ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയാനായി സംസ്ഥാന പോലീസ് മേധാവി ശ്രീ. ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് IPS ന്റെ നിർദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി നടത്തുന്ന “ഓപ്പറേഷൻ ഡി ഹണ്ടി” ന്റെ ഭാഗമായി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ ഹാഷിഷ് ഓയിലുമായി യുവാവിനെ പിടികൂടി, തൃശൂർ റേഞ്ച് DIG ശ്രീ.ഹരിശങ്കർ ഐപിഎസ്, തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ ഐപിഎസ് എന്നിവരുടെ നിർദ്ദേശപ്രകാരം നടന്ന് വരുന്ന പ്രത്യേക പരിശോധനകളിൽ നിന്നാണ് ഇയാളെ...