Author: Staff correspondent (Shaiju TP)

Post
ഡിജിറ്റൽ അറസ്റ്റ്: നാലു കോടി രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ

ഡിജിറ്റൽ അറസ്റ്റ്: നാലു കോടി രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ

പ്രതിക്ക് കംബോഡിയയിൽ തട്ടിപ്പ് സംഘങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്നും കോടിക്കണക്കിനു രൂപയാണ് തട്ടിയെടുത്തിട്ടുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്.

Post
പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി

പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി

ന്യൂഡൽഹി: പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം. ഉത്തർപ്രദേശ് സ്വദേശിയായ ജിതേന്ദ്ര കുമാർ(26) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്തു നിന്ന് രണ്ട് പേജ് വരുന്ന ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ബുധനാഴ്ച വൈകീട്ട് 3 മണിയോടെയാണ് സംഭവമുണ്ടായത്. റെയില്‍ ഭവന് സമീപമുള്ള പാര്‍ക്കില്‍ വച്ച് പെട്രോള്‍ ഒഴിച്ച് തീ കൊളിത്തിയ യുവാവ് പാര്‍ലമെന്റ് മന്ദിരത്തിന് നേരെ ഓടുകയായിരുന്നു. പാതി കത്തിയ നിലയിലാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. ഹിന്ദിയിലാണ് ആത്മഹത്യാക്കുറിപ്പ്....

Article
വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതി പിടിയില്‍

വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതി പിടിയില്‍

ചെന്നൈ: അണ്ണാ സര്‍വകലാശാലാ ക്യാംപസില്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതി പിടിയില്‍. കോട്ടൂര്‍ സ്വദേശി ജ്ഞാനശേഖരനാണ് അറസ്റ്റിലായിരിക്കുന്നത്. വഴിയോരത്ത് ബിരിയാണി വില്‍ക്കുന്നയാളാണ് ജ്ഞാന ശേഖരനെന്ന് ചെന്നൈ പൊലീസ് അറിയിച്ചു. 37കാരനായ പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. ഉച്ചയോടെ തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്. ഏറെ നേരത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ചെന്നൈ പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി പള്ളിയില്‍ പ്രാര്‍ഥന കഴിഞ്ഞ്...

Post
രണ്ട് കോടി രൂപ ധനസഹായം നല്‍കും

രണ്ട് കോടി രൂപ ധനസഹായം നല്‍കും

ഒരു കോടി രൂപ അല്ലു അര്‍ജുനും പുഷ്പ 2 നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് 50 ലക്ഷം രൂപയും ചിത്രത്തിന്റെ സംവിധായകന്‍ സുകുമാര്‍ 50 ലക്ഷം രൂപയുമാണ് നല്‍കുക

Article
‘ഞെട്ടിക്കുന്ന’ തലക്കെട്ടിട്ട് പറ്റിക്കല്ലേ

‘ഞെട്ടിക്കുന്ന’ തലക്കെട്ടിട്ട് പറ്റിക്കല്ലേ

ന്യൂഡൽഹി: ‘ഇതു കണ്ടാൽ നിങ്ങൾ ഞെട്ടും’, ‘ഞെട്ടിപ്പിക്കുന്ന വാർത്ത’, ‘നടുക്കുന്ന ദൃശ്യങ്ങൾ’… യൂട്യൂബിൽ ‘ഞെട്ടിപ്പിക്കുന്ന’ തലക്കെട്ടിട്ട് ‘വ്യൂ’ കൂട്ടാനുള്ള ആ ചെപ്പടിവിദ്യ ഇനി നടക്കില്ല. വിഡിയോകൾക്ക് അതിശയിപ്പിക്കുന്ന ‘ക്ലിക്ക്‌ബെയ്റ്റ്’ തലക്കെട്ടുകളും തമ്പ്‌നെയിലുകളും നൽകുന്നതിനെതിരെ കർശന നിയമങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഗൂഗിൾ. ഇന്ത്യയിലെ കണ്ടെന്റ് ക്രിയേറ്റർമാരെ ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കം. അതിശയവും ആകാംക്ഷയും ജനിപ്പിക്കുന്ന തരത്തിലുള്ള ക്ലിക്ക്‌ബെയ്റ്റ് കണ്ടെന്റുകൾ യൂട്യൂബിൽ നിയന്ത്രിക്കാനുള്ള നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണു പുതിയ നിയമങ്ങൾ കൊണ്ടുവരുന്നതെന്ന് ഗൂഗിൾ ഇന്ത്യയുടെ ബ്ലോഗ് പോസ്റ്റിൽ പറയുന്നു. വിഡിയോയിലില്ലാത്ത കാര്യങ്ങൾ...

Post
ഇറാന്‍ നിരോധനം പിന്‍വലിച്ചു

ഇറാന്‍ നിരോധനം പിന്‍വലിച്ചു

ടെഹ്‌റാന്‍: വാട്‌സ് ആപ്പിനും ഗൂഗിള്‍ പ്ലേ സ്റ്റോറിനും ഇറാന്‍ ഏര്‍പ്പെടുത്തിയിരുന്ന രണ്ടു വര്‍ഷത്തോളം നീണ്ട നിരോധനം പിന്‍വലിച്ചു. നിരോധനം ഇറാന്‍ ഔദ്യോഗികമായി നീക്കിയതായി അറിയിച്ചു. ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ നീക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പ് എന്നാണ്, തീരുമാനത്തെ ഇറാന്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്യൂണിക്കേഷന്‍സ് മന്ത്രി സത്താര്‍ ഹാഷ്മി വിശേഷിപ്പിച്ചത്. പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതലയോഗത്തിലാണ് നിരോധനം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. വാട്‌സ് ആപ്പ്, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ തുടങ്ങിയ ആഗോള സേവനങ്ങള്‍ പുനരാരംഭിക്കുന്നതിനൊപ്പം പ്രാദേശിക പ്ലാറ്റ്ഫോമുകളുടെ വികസനത്തിനും ഉപയോഗത്തിനും...