രവിമേലൂർ ചാലക്കുടി – മേലൂർ, ഈ കഴിഞ്ഞ,15,16 ,17 തിയതികളിലായി ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കെ എസ് ഇ ബി ചാലക്കുടി ഡിവിഷൻ പരിധിയിലെ 13 സെക്ഷൻ ഓഫീസുകളിലുമായി നിരവധി സ്ഥലങ്ങളിൽ മരങ്ങൾ വീണ് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞും വൈദ്യുതി കമ്പികൾ പൊട്ടിയും 11 കെവി ഫീഡറുകളിൽ മരക്കൊമ്പുകൾ വീണ് ഫീഡർ ഫാൾട്ടി മൂലവും വലിയ തോതിൽ വൈദ്യുതി തകരാറുകൾ സംഭവിക്കുകയും. ഈ ദിവസങ്ങളിൽ ഡിവിഷൻ പരിധിയിലെ 13 ഓഫീസുകളിലായി 6 എണ്ണം 11KV പോസ്റ്റുകളും...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
അര്‍ജ്ജുന്‍ പാണ്ഡ്യന്‍ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍
അര്‍ജ്ജുന്‍ പാണ്ഡ്യന്‍ തൃശ്ശൂര്‍ ജില്ലാ കളക്ടറായി വെള്ളിയാഴ്ച ചുമതലയേല്‍ക്കും. കളക്ടറായിരുന്ന വി.ആര്‍ കൃഷ്ണ തേജ ഇന്റര്‍ സ്റ്റേറ്റ് ഡെപ്യൂട്ടേഷനില്‍ ആന്ധ്രപ്രദേശിലേക്കു പോയ ഒഴിവിലാണ് നിയമനം. അര്‍ജ്ജുന്‍ പാണ്ഡ്യന്‍ നിലവില്‍ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറും ലേബര്‍ കമ്മിഷണറുമാണ്. 2017 ബാച്ച് കേരള കേഡര്‍ ഐ.എ.സ് ഉദ്യോഗസ്ഥനായ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ കണ്ണൂര്‍ അസി. കളക്ടര്‍, ഒറ്റപ്പാലം, മാനന്തവാടി സബ് കളക്ടര്‍, അട്ടപ്പാടി നോഡല്‍ ഓഫീസര്‍, ഇടുക്കി ഡവലപ്‌മെന്റ് കമ്മിഷണര്‍, അഡിഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ശബരിമല, റവന്യൂ വകുപ്പ് ജോയിന്റ്...
കേരളത്തിൽ വീണ്ടും റെഡ്, ഓറഞ്ച് അലർട്ടുകൾ
*കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം* *വയനാട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് (17-07-2024) റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.* ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. *ഓറഞ്ച് അലർട്ട്* *17-07-2024: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്* *18-07-2024: കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്* *19-07-2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്* എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് *ഓറഞ്ച്...
ഗവ. പോളിടെക്‌നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍
ചേലക്കര ഗവ. പോളിടെക്‌നിക് കോളേജില്‍ നിലവില്‍ ഒഴിവുള്ള 2024-25 അധ്യയന വര്‍ഷത്തെ ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ സിറ്റുകളിലേക്ക് ജൂലൈ 19 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളും സ്‌പോട്ട് അഡ്മിഷനായി പുതുതായി പങ്കെടുക്കുന്നവരും വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടത്തുന്നതിനും അപേക്ഷ സമര്‍പ്പിക്കുന്നതിനും സ്‌പോട്ട് അഡ്മിഷന്‍ തുടങ്ങുന്നതിനു മുന്‍പ് വരെ അവസരം ലഭിക്കും. വണ്‍ ടൈം രജിസ്‌ട്രേഷന്‍ ഫീസായി പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ 200 രൂപയും മറ്റു വിഭാഗക്കാര്‍...
മലപ്പുറത്ത് 4 പേർക്ക് മലമ്പനി
മലപ്പുറം: മലപ്പുറത്ത് 4 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലപ്പൂരിൽ ഒരാൾക്കും പൊന്നാനിയിൽ മൂന്നു പേർക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. പൊന്നാനി ചികിത്സയിലുള്ള മൂന്നു പേരും സ്ത്രീകളാണ്. നിലമ്പൂരിൽ അതിഥി തൊഴിലാളിക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. നഗരസഭയുടെയും ആരോഗ്യവകുപ്പിന്‍റേയും നേതൃത്വത്തില്‍ പ്രദേശത്ത് ഊര്‍ജിത പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍, വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, ആശാ പ്രവര്‍ത്തര്‍ തുടങ്ങിയവരെ പ്രത്യേക സംഘങ്ങളാക്കി തിരിച്ചാണ് പ്രതിരോധപ്രവര്‍ത്തനം. കൂടുതല്‍ രോഗബാധിതരുണ്ടോ എന്നറിയാന്‍ ഗൃഹസന്ദര്‍ശന സര്‍വേ നടത്തി.
മലപ്പുറത്ത് 35 വീടുകൾ ഭാഗികമായി തകർന്നു
ശക്തമായ മഴയിൽ രണ്ടു ദിവസത്തിനിടെ മലപ്പുറം ജില്ലയിലെ 35 വീടുകൾ ഭാഗിമായി തകർന്നു. പൊന്നാനി 6, തിരൂർ – 14, തിരൂരങ്ങാടി- 1, കൊണ്ടോട്ടി – 7, ഏറനാട് – 3, പെരിന്തൽമണ്ണ – 1, നിലമ്പൂർ – 3 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഭാഗിക ഭവന നാശം. പൂർണ ഭവനനാശം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ജില്ലയിൽ ക്യാമ്പുകളും തുറന്നിട്ടില്ല. 33 അംഗ എൻ.ഡി.ആർ.എഫ് സംഘം നിലമ്പൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി കഴിഞ്ഞ...
കുട്ടികൾ ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങരുത്
മഴ തുടരുന്ന സാഹചര്യത്തിൽ കുട്ടികൾ ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്നില്ലെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം നിർദേശിച്ചു. പലപ്പോഴും ഇങ്ങനെ കുട്ടികൾ അപകടങ്ങളിൽ പെടുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. അതിനാൽ സ്കൂൾ അവധി പോലുള്ള അവസരങ്ങളിൽ രക്ഷിതാക്കൾ പ്രത്യേക ശ്രദ്ധ ഇക്കാര്യത്തിൽ പുലർത്തണം. നിരോധനം വകവെക്കാതെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പോകുന്നതും അപകടകരമാണ്. ഇങ്ങനെ അനധികൃതമായി മഴക്കാലത്ത് വെള്ളച്ചാട്ടത്തിലും കടലിലും ഇറങ്ങുന്നത് പലപ്പോഴും വലിയ ദുരന്തങ്ങൾക്ക്...
മണ്ണിടിഞ്ഞ് വീട്ടിലേക്ക് വീണു
എറണാകുളം പള്ളിക്കര വെസ്റ്റ് മോറക്കാല മുട്ടൻ തൊട്ടിൽ ജോമോൻ്റെ വീട്ടുമുറ്റത്തേക്ക് ഇന്നലെ രാത്രിയിലെ ശക്തമായ മഴയിൽ മണ്ണിടിഞ്ഞു വീണു. രാത്രി 10.30 ന് ഉദ്ദേശം 40 അടി ഉയരത്തിൽ നിന്നും മണ്ണും കല്ലും ഇടിഞ്ഞ് വീട്ടിലേക്ക് വീഴുകയായിരുന്നു. കുട്ടികൾ പഠിച്ചു കൊണ്ടിരുന്ന മുറിയിലേക്കാണ് മണ്ണും കല്ലും പതിച്ചതെങ്കിലും ആർക്കും പരിക്കില്ല. പട്ടിമറ്റം അഗ്നി രക്ഷാ നിലയം സ്റ്റേഷ’ൻ ഓഫീസർ എൻ.എച്ച്.അസൈനാരുടെ നേതൃതത്തിൽ സേനാംഗങ്ങളായ സതീഷ് ചന്ദ്രൻ ,വി.വൈ .ഷമീർ ,അരവിന്ദ് കൃഷണൻ, ആർ.രതീഷ്., വി.പി.ഗഫൂർ ,സുനിൽ കുമാർ...
പാലക്കാട് റെയ്ൽവേ ഡിവിഷൻ ഇല്ലാതാക്കാൻ നീക്കം
തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷനെ ഇല്ലാതാക്കാനുള്ള ഗൂഢ നീക്കത്തിൽ നിന്ന് റെയിൽവേ പിന്മാറണമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് മന്ത്രി കേന്ദ്ര റെയിൽവേ മന്ത്രിക്ക് നേരത്തേ കത്തെഴുതിയിരുന്നു. വീണ്ടും അധികാരമേറിയ ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കേരളത്തോട് അവഗണനയും പ്രതികാരബുദ്ധിയും തുടരുന്നതിൻ്റെ ഉദാഹരണമാണ് പാലക്കാട് ഡിവിഷൻ ഇല്ലാതാക്കാനുള്ള നീക്കം. പാലക്കാട് ഡിവിഷനെതിരെ ഒരു നീക്കവുമില്ലെന്ന് റെയിൽവേ ഉന്നതർ പരസ്യമായി പറയുമ്പോഴും എതിരായ നീക്കങ്ങൾ അണിയറയിൽ തകൃതിയാണ്. ഇത്തരമൊരു നീക്കം നടത്തിയാൽ വരുന്ന കടുത്ത...
ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്: സ്കൂളുകൾക്ക് അവധി
തിരുവനന്തപുരം: കേരളത്തിൽ ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയൊരു ന്യൂനമർദ്ദം ജൂലൈ 19 ഓടെ രൂപപ്പെടാൻ സാധ്യതയുണ്ട്. അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഏഴ് ജില്ലകളിൽ മഞ്ഞ അലർട്ടുമുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് മഞ്ഞ അലർട്ട്. എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്.









