തൃപ്രയാര്‍- കാഞ്ഞാണി- ചാവക്കാട് റോഡില്‍ മുല്ലശ്ശേരി ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന് സമീപത്ത് കലുങ്ക് നിര്‍മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്ത് വാഹന ഗതാഗതത്തിന് അപകടാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ഈ വഴിയുള്ള ചെറുവാഹന ഗതാഗതം പൂര്‍ണമായും നിരോധിക്കുന്നതായി വലപ്പാട് പി.ഡബ്ല്യൂ.ഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. കാഞ്ഞാണി ഭാഗത്തുനിന്നും വരുന്ന ബസ്, ടിപ്പര്‍ മുതലായ വലിയ വാഹനങ്ങളൊഴികെ മറ്റു ചെറുവാഹനങ്ങള്‍ മുല്ലശ്ശേരി കുരിശുപള്ളിയില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് വിദ്യാര്‍ഥി റോഡ് വഴി മുല്ലശ്ശേരി സെന്ററില്‍ പ്രവേശിക്കണം. ചാവക്കാട് നിന്നും വരുന്ന വാഹനങ്ങള്‍...
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
Author: Staff correspondent (Shaiju TP)
പവര്‍ ഗ്രൂപ്പിലെ മുഖ്യന്‍ ദിലീപ് ?
റിപോർട്ടർ ചാനലാണ് വാർത്ത പുറത്തു വിട്ടത്. എന്നാൽ വാർത്തയുടെ അധികാരികത സംബന്ധിച്ച വിവരങ്ങളൊന്നും ചാനൽ പുറത്തു വിട്ടിട്ടില്ല.
വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ
ഓറഞ്ച് അലർട്ട് 30/08/2024: കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 28/08/2024: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് 29/08/2024: പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 30/08/2024:...
മലയോര ഹൈവേയിൽ ഗതാഗത നിയന്ത്രണം
മലയോര ഹൈവേയിൽ പൂക്കോട്ടുംപാടം മുതൽ കാളികാവ് വരെയുള്ള ഭാഗത്ത് ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് (ആഗസ്റ്റ് 29) രാവിലെ ആറു മണിമുതൽ ശനിയാഴ്ച (ആഗസ്റ്റ് 31) വൈകുന്നേരം ആറുമണിവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കാളികാവ് ഭാഗത്തുനിന്നും നിലമ്പൂരിലേക്ക് പോവുന്ന വാഹനങ്ങൾ മമ്പാട്ടുമൂല -കൂരാട് – വാണിയമ്പലം- അഞ്ചാംമൈൽ വഴി നിലമ്പൂരിലേക്കും തിരിച്ചും പോകണമെന്ന് കെ.ആർ.എഫ്.ബി- പി.എം.യു എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
അയ്യങ്കാളിയുടെ പോരാട്ടങ്ങൾ പിന്നോക്ക വിഭാഗങ്ങൾ മാതൃകയാക്കണം.
കൂട്ടായി : സ്വതന്ത്രമായി എഴര പതിറ്റാണ്ട് പിന്നിട്ടിട്ടും രാജ്യത്തെ സർവ്വ മേഖലയും അസമത്വവും അനീതിയും നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ അയ്യങ്കാളിയുടെ പോരാട്ടങ്ങൾ രാജ്യത്തെ അധഃസ്ഥിത പിന്നോക്ക വിഭാഗങ്ങൾ മാതൃകയാക്കണമെന്ന് പി ഡി പി സംസ്ഥാന വൈസ് ചെയർമാൻ സിയാവുദ്ദീൻ തങ്ങൾ പറഞ്ഞു. പി ഡി പി മലപ്പുറം ജില്ലാ കമ്മിറ്റി കൂട്ടായിയിൽ സംഘടിപ്പിച്ച മുന്നൊരുക്കം 2024 നേതൃ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യൻകാളി ഉയർത്തി വിട്ട പോരാട്ടങ്ങളിലൂടെ രാജ്യത്തെ അനീതിക്കും അസമത്വത്തിനുമെതിരയുള്ള പോരാട്ടം ശക്തമാക്കണമെന്നും...
മലപ്പുറം എഫ് സി .ലോഞ്ചിംഗ് വ്യാഴാഴ്ച വൈകിട്ട്
വയനാടിന് കൈതാങ്ങായിഒരു കോടി മലപ്പുറം എഫ്.സിയുടെ ബ്രാൻഡ് അംബാസഡർമാർജില്ലയിലെ പുട്ബോൾ ആരാധകരെന്ന് ക്ലബ്ബ്പ്രമോട്ടർമാർ മലപ്പുറം: സൂപ്പർ ലീഗ് കേരളയിലെ മലപ്പുറത്തിന്റെ സ്വന്തം ക്ലബായ മലപ്പുറം ഫുട്ബോൾ ക്ലബിന്റെ ലോഞ്ചിങ് ഇന്ന് (വ്യാഴം) മലപ്പുറം എം എസ് പി ഗ്രൗണ്ടിൽ നടക്കുംവൈകിട്ട് 4 മണിക്ക്പ്രമുഖ് വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ പത്മശ്രി എം എ യൂസഫലി ക്ലബ് ഉദ്ഘാടനം ചെയ്യും. കായിക ന്യുനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻമുഖ്യ പ്രഭാഷണം നടത്തുംചടങ്ങിൽ പ്രതിപക്ഷ ഉപനേതാവ്പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ അധ്യക്ഷത വഹിക്കും.മലപ്പുറം...
മഴക്കെടുതിയിലെ നഷ്ടപരിഹാരം അടിയന്തരമായി നൽകും
ജൂലൈ 29 ,30 ,31 തീയതികളിലായി ജില്ലയിലുണ്ടായ അതി രൂക്ഷമായ മഴയെ തുടർന്ന് ജില്ലയിലുണ്ടായ വിവിധ തലങ്ങളിലുള്ള നാശനഷ്ടങ്ങൾക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ വേഗതയിലാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു. ജൂലായ്29, 30 ,31 തീയതികളിലായി അതിരൂക്ഷ മഴയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടായത് .24 മണിക്കൂറിനുള്ളിൽ 217 mm വരെ മഴ പതിച്ച വളരെ അപൂർവ്വം ആയിട്ടുള്ള അനുഭവമാണ് ഈ കാലവർഷക്കെടുതി ഉണ്ടായത്. കാലവർഷക്കെടുതികളെ തുടർന്ന് വിവിധ മേഖലകളിൽ ഉണ്ടായ നഷ്ടങ്ങൾ പരിശോധിക്കാൻ ജില്ലാ...
ജാമ്യമില്ലാ വകുപ്പിൽ ജയസൂര്യക്കെതിരെ കേസ്
ജാമ്യമില്ലാ വകുപ്പിൽ ജയസൂര്യക്കെതിരെ കേസ് തിരുവനന്തപുരം: നടിയുടെ പരാതിയില്‍ ജയസൂര്യക്കെതിരെ കേസെടുത്തു. തിരുവനന്തപുരം കണ്‍ന്റോണ്‍മെന്റാണ് ജയസൂര്യക്കെതിരെ കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സെക്രട്ടറിയേറ്റില്‍ വെച്ചുള്ള സിനിമാ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. ഐപിസി 354, 354എ, 509എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം ജാമ്യമില്ലാ വകുപ്പും ചുമത്തുകയായിരുന്നു.
മുകേഷിനെതിരെ കേസ് എടുത്തു
കൊച്ചി: ലൈംഗികാതിക്രമ പരാതിയില നടനും എംഎല്‍എയുമായ മുകേഷിനെതിരെ കേസ്’ മരട് പൊലീസാണ് മുകേഷിനെതിരെ കേസെടുത്തത്.നടി ഇമെയില്‍ മുഖേന പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തനിക്ക് വിട്ടുവീഴ്ച ചെയ്താലേ അമ്മ സംഘടനയില്‍ അംഗത്വം ലഭിക്കുകയുള്ളു, താനറിയാതെ മലയാള സിനിമയില്‍ ഒന്നും നടക്കില്ലെന്ന് മുകേഷ് പറഞ്ഞതായി നടിയുടെ മൊഴിയിലുണ്ട്.
ചേളാരിയിൽ എക്സ്സൈസിന്റെ വൻ ഗഞ്ചാവ് വേട്ട
അറസ്റ്റിലായ ഷൺമുഖദാസ് വിപണിയിൽ രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന 7.500kg കഞ്ചാവുമായി യുവാവിനെ പരപ്പനങ്ങാടി എക്സ്സൈസ് ഇൻസ്‌പെക്ടറും പാർട്ടിയും അറസ്റ്റ് ചെയ്ത് കേസെടുത്തു. ചേളാരി പൂതേരിവളപ്പിൽ കരണിയിൽ വീട്ടിൽ ഷണ്മുഖദാസാണ് (38വയസ്സ് )അറസ്റ്റിലായത്.കഞ്ചാവ് കടത്തികൊണ്ടുവന്ന KL65L8405 YAMAHA ALFA വണ്ടിയും കസ്റ്റഡിയിൽ എടുത്തു. എക്സ്സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് അംഗം സിവിൽ എക്സ്സൈസ് ഓഫീസർ അരുൺ പാറോലിന് ലഭിച്ച രഹസ്യവിവരത്തിന്റെയാടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കേസ് കണ്ടെടുത്തത്. ആഴ്ചകളായി ഇയാൾ എക്സ്സൈസിന്റെ രഹസ്യ നിരീക്ഷണത്തിൽ ആയിരുന്നു.ചേളാരി പടിക്കൽ വച്ച്...









