Author: Staff correspondent (Shaiju TP)

Post
37-ാം മത് കേരള ശാസ്ത്ര കോണ്‍ഗ്രസ്സിന് കേരള കാര്‍ഷിക സര്‍വ്വകലാശാല ഒരുങ്ങുന്നു

37-ാം മത് കേരള ശാസ്ത്ര കോണ്‍ഗ്രസ്സിന് കേരള കാര്‍ഷിക സര്‍വ്വകലാശാല ഒരുങ്ങുന്നു

37-ാം മത് കേരള ശാസ്ത്ര കോണ്‍ഗ്രസ്സിന് കേരള കാര്‍ഷിക സര്‍വ്വകലാശാല ഒരുങ്ങുന്നു കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള കേരള ശാസ്ത്ര കോണ്‍ഗ്രസ്സ് ഫിബ്രുവരി 7 മുതല്‍ 10 വരെയുള്ള തീയതികളില്‍ തൃശൂര്‍ മണ്ണുത്തിയിലെ കാര്‍ഷിക സര്‍വ്വകലാശാലയില്‍ നടക്കും. ഫിബ്രുവരി 8 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശാസ്ത്ര കോണ്‍ഗ്രസ്സ് ഉദ്ഘാടനം ചെയ്യും. രാജ്യത്തിലെ വിവിധ ഗവേഷണ സ്ഥാപനങ്ങളും യൂണിവേഴ്‌സിറ്റികളും പങ്കെടുക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ശാസ്ത്ര പ്രദര്‍ശനത്തിനും ശാസ്ത്ര കോണ്‍ഗ്രസ്സ് വേദിയാകും....

Article
സൈബര്‍ അധിക്ഷേപം: അര്‍ജുന്റെ കുടുംബം പരാതി നൽകി

സൈബര്‍ അധിക്ഷേപം: അര്‍ജുന്റെ കുടുംബം പരാതി നൽകി

കോഴിക്കോട്: സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെ അര്‍ജുന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. വര്‍ഗീയ അധിക്ഷേപവും നടക്കുന്നതായി പരാതിയില്‍ പറയുന്നു. മനാഫ് വ്യക്തിപരമായ നേട്ടങ്ങൾക്കായി അവരുടെ വികാരങ്ങൾ ചൂഷണം ചെയ്യുകയാണെന്നും. കുടുംബത്തിൻ്റെ ദു:ഖം മുതലെടുത്താൽ നിയമപരമായ വഴികൾ നോക്കുമെന്നും അർജുന്റെ കുടുംബം ഇന്നലെ പത്രസമ്മേളനത്തിലൂടെ മനാഫിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് കുടുംബത്തിനെതിരെ വൻ സൈബർ ആക്രമണം നടന്നത്. എല്ലാ ആവശ്യങ്ങളും കഴിഞ്ഞശേഷം മനാഫിനെ തള്ളിപ്പറയുകയാണെന്ന് സൈബറിടത്തില്‍ അധിക്ഷേപമുണ്ടായിരുന്നു. സൈബര്‍ അധിക്ഷേപം...

Post
ശ്രദ്ധേയമായി മദ്രസ സർഗമേള

ശ്രദ്ധേയമായി മദ്രസ സർഗമേള

താനൂർ: കെ.എൻ.എം വിദ്യാഭ്യാസ ബോർഡിന് കീഴിൽ താനാളൂർ പ്രവർത്തിക്കുന്ന ഇസ്ലാഹുൽ  ഇഖ്വാൻമദ്രസ സർഗമേള സംഘാടന മികവ് കൊണ്ടും പങ്കാളിത്വം കൊണ്ടും ശ്രദ്ധേയമായി.മദ്രസ അങ്കണത്തിൽ നാലു വേദികളിലായി നടന്ന മത്സരങ്ങളിൽ 250 ലധികം പ്രതിഭകൾ പങ്കെടുത്തു.സർഗ്ഗമേള താനാളൂർ ഗ്രാമ പഞ്ചായത്ത് അംഗം മജീദ് മംഗലത്ത് ഉദ്ഘാടനം ചെയ്തു.എൻ.ഐ എസ് ജനറൽ സെക്രട്ടറിപി. ചെറിയ ബാവ അധ്യക്ഷത വഹിച്ചു.മത്സരങ്ങളിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടി വിജയിച്ചവർക്ക് ചടങ്ങിൽ സമ്മാനദാനം നടത്തി.ഇബ്രാഹിം മാടമ്പാട്ട്, മുജീബ് താനാളൂർ, പി. എസ്. യഅഖൂബ്...

Post
വയനാട് ദുരന്തം: ശ്രുതിക്ക് സർക്കാർ ജോലി, മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് 10 ലക്ഷം

വയനാട് ദുരന്തം: ശ്രുതിക്ക് സർക്കാർ ജോലി, മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് 10 ലക്ഷം

തിരുവനന്തപുരം: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട  ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശിരൂർ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ട അർജുൻ്റെ കുടുംബത്തിന് ഏഴു ലക്ഷം രൂപ ധനസഹായം നൽകും. ഉരുൾപൊട്ടലിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ആറ് മക്കൾക്ക് പത്ത് ലക്ഷം രൂപ വീതം സോളാറ്റിയം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി വ്യാഴാഴ്ച  മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.മാതാപിതാക്കളിൽ ഒരാളെ നഷ്ടപ്പെട്ട എട്ട് കുട്ടികൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകും. വനിതാ ശിശുവികസന വകുപ്പാണ് തുക അനുവദിക്കുക. മേപ്പാടിയിലെ...

Post
സാമ്പത്തിക ക്രമക്കേട് : മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീന് ഇഡി നോട്ടീസ്

സാമ്പത്തിക ക്രമക്കേട് : മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീന് ഇഡി നോട്ടീസ്

ഹൈദരാബാദ്:  ക്രിക്കറ്റ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ ഇന്ത്യൻ ക്യാപ്റ്റനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീനെ ഇഡി ചോദ്യം ചെയ്യുന്നതിനായി സമൻസ് അയച്ചു.ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ (എച്ച്‌സിഎ) പ്രസിഡൻ്റായിരിക്കെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് അസ്ഹറുദ്ദീന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് വ്യാഴാഴ്ച സമൻസ് അയച്ചത് . ഏജൻസിക്ക് മുന്നിൽ ഹാജരാകാൻ കോൺഗ്രസ് നേതാവ് സമയം ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ (പിഎംഎൽഎ) കേസിൻ്റെ ഭാഗമായി, കഴിഞ്ഞ വർഷം നവംബറിൽ തിരച്ചിൽ നടത്തിയ എച്ച്സിഎയിൽ...

Post
ഫാത്തിബീസ് ലൈബ്രറി ശനിയാഴ്ച സമദാനി ഉദ്ഘാടനം ചെയ്യും

ഫാത്തിബീസ് ലൈബ്രറി ശനിയാഴ്ച സമദാനി ഉദ്ഘാടനം ചെയ്യും

തിരൂർ: സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി മാത്രമായി രണ്ടര പതിറ്റാണ്ടിലധികമായി ഡോ. ഖമറുന്നിസാ അൻവറിൻ്റെ നേതൃത്വത്തിൽ നടന്നു വരുന്ന ഫാത്തിബീസ് ലൈബ്രറി പുരുഷന്മാർക്കുൾപ്പെടെ എല്ലാവിഭാഗം ജനങ്ങൾക്കുമായി ശനിയാഴ്ച മുതൽ തുറന്ന് നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.രാവിലെ 9.30 ന് പ്രഭാഷകനും പണ്ഡിതനുമായ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി ലൈബ്രറിയുടെ ഉദ്ഘാടനം നിർവ്വഹിക്കും.ഡോ. ഖമറുന്നിസാ അൻവറിൻ്റെ മാതാവിൻ്റെ പേരിൽ സ്ഥാപിച്ച ലൈബ്രറിയിൽ മലയാളം, ഇംഗ്ലീഷ്, അറബി, ഉറുദു തുടങ്ങിയ വിവിധ ഭാഷകളിൽമതം, സാഹിത്യം, ദർശനം ,കഥ, കവിത, നോവൽ...

Article
ഞാനോ സര്‍ക്കാരോ ഒരു പിആര്‍ ഏജന്‍സിയെയും സമീപിച്ചിട്ടില്ല: മുഖ്യമന്ത്രി

ഞാനോ സര്‍ക്കാരോ ഒരു പിആര്‍ ഏജന്‍സിയെയും സമീപിച്ചിട്ടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: ഞാനോ സര്‍ക്കാരോ ഒരു പി ആര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പൈസ പോലും സര്‍ക്കാര്‍ ഇതിനായി ചെലവഴിച്ചിട്ടുമില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദ ഹിന്ദു ദിനപ്പത്രത്തിലെ അഭിമുഖത്തില്‍ താന്‍ പറയാത്ത കാര്യങ്ങള്‍ വന്നുവെന്ന്. ദി ഹിന്ദുവില്‍ വന്ന വിവാദ അഭിമുഖം പത്രം ഇങ്ങോട്ട് സമീപിച്ചതിനെത്തുടര്‍ന്നു നല്‍കിയതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഏതെങ്കിലും ഒരു ജില്ലയേയോ, ഒരു വിഭാഗത്തെയോ കുറ്റപ്പെടുത്തി സംസാരിക്കുന്ന ഒരു രീതി തനിക്കില്ല. എന്നാല്‍ ഇന്റര്‍വ്യൂ പ്രസിദ്ധീകരിച്ചപ്പോള്‍, ഞാന്‍ പറയാത്ത...

Article
എഡിജിപിക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന്

എഡിജിപിക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന്

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ ഡിജിപി അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും. ഇന്ന് അന്വേഷണത്തിന്റെ സമയപരിധി അവസാനിക്കുന്നതിനാലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. പി. വി അന്‍വര്‍ എംഎല്‍എയുടെ പരാതിയിലും ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലുമാണ് ഡിജിപി അന്വേഷ റിപ്പോര്‍ട്ട് കൈമാറുക. അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പരിശോധിച്ച ശേഷം അജിത് കുമാറിനെ നീക്കുന്നതില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും. നാളെ നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അജിത് കുമാറിനെതിരെ നടപടിയെടുക്കുന്നതില്‍ വേഗത്തില്‍ തീരുമാനമുണ്ടായേക്കും. ഇന്ന്  ചേരുന്ന സിപിഐയുടെ...

Post
മലയാറ്റൂർ ഗവണ്മൻ്റ് എൽപി സ്കൂൾ ഗാന്ധി ജയന്തി ആഘോഷിച്ചു

മലയാറ്റൂർ ഗവണ്മൻ്റ് എൽപി സ്കൂൾ ഗാന്ധി ജയന്തി ആഘോഷിച്ചു

രവിമേലൂർ മലയാറ്റൂർ:- ഗവൺമെന്റ് എൽ പി സ്കൂൾ മലയാറ്റൂരിൽ ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പുതിയ പച്ചക്കറി തോട്ടത്തിന്റെ നിർമ്മാണവും തുടങ്ങി.മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഷിബു പറമ്പത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബിജു പാലിശ്ശേരി, പ്രധാന അധ്യാപിക ലിത സെബാസ്റ്റ്യൻ, അധ്യാപകരായ ശ്രീജ എം എസ് പിടിയെ അംഗം വിദ്യ രഘുഎന്നിവർ നേതൃത്വം നൽകി. രക്ഷിതാക്കൾ കുട്ടികൾ എന്നിവർ പ്രവർത്തനത്തിൽ പങ്കാളികളായി

Post
മാലിന്യമുക്ത നവകേരളം: മേലൂരിൽ ശുചീകരണം നടത്തി

മാലിന്യമുക്ത നവകേരളം: മേലൂരിൽ ശുചീകരണം നടത്തി

രവിമേലൂർ ചാലക്കുടി,മലിന്യ മുക്തന വകേരളക്യാമ്പയിൻ ഭാഗമായി മേലൂർ ഗ്രാമപഞ്ചായത്ത് ജനകീയരോഗ്യകേന്ദ്രം പൂലാനിയുടെ നേതൃത്വത്തിൽ 3,6 വാർഡുകളിലായിക്ലീനിങ് ക്യാമ്പയിൻ സംഘടിപ്പിച്ചു. പൂലാനി വാർഡ് മെമ്പർശ്രീ. ഇ. ആർ. രഘുനാഥ് ക്യാമ്പയിൻ ഉൽഘാടനം ചെയ്തു.കുന്നപ്പിള്ളി പ്രദേശത്തു വാർഡ് മെമ്പർ ശ്രീ. ബിബിൻരാജ് ഉൽഘാടനം ചെയ്തു. ജൂനിയർ പബ്ലിക് ഹെൽത്ത്‌ നേഴ്സ് ശ്രീമതി പ്രിയ ഈ പരിപാടിക്ക് നേതൃത്വം നൽകി. നിർമല കോളജ് NSS വിദ്യാർഥികൾ, നാട്ടുകാർ, എന്നിവർ ഈ ക്യാമ്പയിന്റെ ഭാഗമായി.