തിരുവനന്തപുരം: യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖ് കേരള പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. തിരുവന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലാണ് സിദ്ദിഖ് മകനോടൊപ്പം ചോദ്യം ചെയ്യലിന് ഹാജരായത്. രണ്ടോ മൂന്നോ ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് അന്വേഷണസംഘത്തിന്‍റെ നിലപാട്. ചില പരിശോധനകള്‍ക്ക് സിദ്ദിഖിനെ വിധേയനാക്കേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു. കഴിഞ്ഞയാഴ്ച, സുപ്രിം കോടതി സിദ്ദിഖിന് അറസ്റ്റിൽ നിന്ന് ഇടക്കാല ജാമ്യം നൽകിയിരുന്നു. പിന്നീട് ചോദ്യം ചെയ്യലിനായി എസ്ഐടിക്ക് മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ട് പോലീസ്...
FlashNews:
തൃശൂർ ഒല്ലൂർ മണ്ഡലത്തിൽ ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം നിരാകരിച്ച് ആഭ്യന്തര വകുപ്പ്
തൃക്കണ്ടിയൂർ റോഡ് നിർമാണം; ദുരിതത്തിലായി നാട്ടുകാരും വ്യാപാരികളും
മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേള 17 മുതൽ കാലിക്കറ്റ് സർവകലാശാലയിൽ
എസൻസ് ഗ്ലോബൽ ഫ്രീ തിങ്കേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു
ലിറ്റ്മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’
അറിവ് മനുഷ്യനെ നൻ മയിലേക്ക് നയിക്കും:മന്ത്രി അനിൽ കുമാർ
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Author: Staff correspondent (Shaiju TP)
ആലത്തിയൂർ സ്ക്കൂളിനടുത്ത് ട്രാഫിക്ക് ടിവൈഡർ സ്ഥാപിച്ചു
തിരൂർ : ആലത്തിയൂർ കെ.എച്ച്.എം. എച്ച്. എസ്. എസ്. പി.ടി.എ സ്ക്കൂളിന് മുൻപിൽ ട്രാഫിക്ക് ഡിവൈഡർ സ്ഥാപിച്ചു പരിപാടി തിരൂർ ഡി.വൈ.എസ്.പി. ഇ . ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ടി.എൻ ഷാജി, മുൻ പി.ടി.എ പ്രസിഡണ്ട് ഷംസുദീൻ, വൈസ് പ്രസിഡണ്ട് എൻ. ഗഫൂർ, പി.ടി. എ അംഗങ്ങളായ ഷാഫി, ഷെബീർ, പ്രിൻസിപ്പാൾ സോണിയ.സി. വേലായുധൻ, ഹെഡ്മിസ്ട്സ് ബിന്ദു, സുകുമാരൻ, എം ജംഷീർ ബാബു, പ്രവീൺ, ബാവക്കുട്ടി, ബിനീഷ്, യാസിർ, ഉദയേഷ്, കമറുദ്ധീൻ, തുട ങ്ങിയവർ...
നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ ഒഴിവാക്കി: നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം
തിരുവനന്തപുരം: പ്രതിപക്ഷ അംഗങ്ങൾ സമർപ്പിച്ച നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾനക്ഷത്ര ചിഹ്നം ഇല്ലാത്ത ചോദ്യങ്ങളാക്കി മാറ്റിയതിൽ തുടർന്ന്നി നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ പ്രതിപക്ഷ പ്രതിഷേധം. നക്ഷത്രചിഹ്നം ഒഴിവാക്കിയ നിയമസഭ സെക്രട്ടേറിയറ്റിന്റെയും സര്‍ക്കാരിന്റെയും നടപടിക്കെതിരെയാണ് പ്രതിഷേധം.മന്ത്രിമാര്‍ ചോദ്യത്തിന് ഉത്തരം നല്‍കാതിരിക്കാനാണ് ഇത്തരത്തില്‍ നടപടിയെങ്കില്‍ പ്രതിപക്ഷം ചോദ്യം ചോദിക്കില്ലെന്ന് തീരുമാനിക്കേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.സ്പീക്കറുടെ മുന്‍കാല റൂളിങ്ങുകള്‍ ലംഘിച്ചു കൊണ്ടുള്ളതാണ് നടപടിയെന്നുംഎന്നാല്‍ ഇതില്‍ യാതൊരു വിധത്തിലുള്ള വിവേചനവും ചെയര്‍ കാണിച്ചിട്ടില്ലെന്ന് സ്പീക്കര്‍ മറുപടി അറിയിച്ചു. ഭരണപക്ഷ എംഎല്‍എമാര്‍...
ശശീന്ദ്രൻ അന്തരിച്ചു
പുലാക്കോട്: ആശാരി വീട്ടിൽ ശശീന്ദ്രൻ (മുരളീ) 59 വയസ്സ് അന്തരിച്ചു. സംസ്കാരം നാളെ ഉച്ചക്ക് 1 മണിക്ക് ഐവർമഠത്തിൽ ഭാര്യ: സുജാത, മകൾ: അമൃത
സ്മാരക ട്രസ്റ്റിന്റെ ഉദ്ഘാടനവും, അനുസ്മരണ യോഗവും, പൂർവ്വ വിദ്യാർത്ഥി സംഗമവും 13ന്
ചേലക്കര: പങ്ങാരപ്പിള്ളിയുടെ വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച പങ്ങാരപ്പിള്ളി സെൻ്റ് ജോസഫ്സ് ഹൈസ്കൂളിലെ പ്രഥമ പ്രധാന അധ്യാപകനായിരുന്ന ഫാദർ പോൾ പുല്ലന്റെ സ്മരണ നിലനിർത്തുന്നതിനായി രൂപീകരിച്ച സ്മാരക ട്രസ്റ്റിന്റെ ഉദ്ഘാടനവും , അനുസ്മരണ യോഗവും , പൂർവ്വ വിദ്യാർത്ഥി സംഗമവും 13 ന് ഞായറാഴ്ച നടക്കും. പങ്ങാരപ്പിള്ളി സെന്റ് ജോസഫ്സ് സ്കൂളിൽ ഉച്ചയ്ക്ക് 3.30 ന് നടക്കുന്ന അനുസ്മരണ സമ്മേളനം കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ജോയ് വൈദ്യക്കാരൻ സിഎംഐ...
കൊല്ലം- എറണാകുളം സ്പെഷ്യല്‍ മെമു സര്‍വീസിന് നാളെ തുടക്കം
കൊച്ചി: യാത്രാദുരിതത്തക്കുറിച്ചുള്ള പരാതികളെത്തുടര്‍ന്ന് റെയില്‍വേ പ്രഖ്യാപിച്ച കൊല്ലം- എറണാകുളം സ്പെഷ്യല്‍ മെമു സര്‍വീസിന് നാളെ തുടക്കമാകും. ഒക്ടോബര്‍ ഏഴു മുതല്‍ 2025 ജനുവരി ട്രെയിന്‍ സര്‍വീസ് നടത്തുമെന്നാണ് റെയില്‍വേ അറിയിച്ചിട്ടുള്ളത്. തുടര്‍ന്നും സര്‍വീസ് നീട്ടുമോയെന്നതില്‍ വ്യക്തത ലഭിച്ചിട്ടില്ല. എട്ടു കോച്ചുകളുള്ള മെമുവാണ് കോട്ടയം വഴി സര്‍വീസ് നടത്തുക. ശനിയും ഞായറും ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കില്ല. കൊല്ലത്തു നിന്നും രാവിലെ 6.15 ന് പുറപ്പെടുന്ന മെമു രാവിലെ 9.35 ന് എറണാകുളം ജങ്ഷന്‍ ( സൗത്ത്) സ്റ്റേഷനിലെത്തിച്ചേരും. ആകെ...
ഗാന്ധി ജയന്തി ആഘോഷിച്ചു
രവിമേലൂർ ശ്രീമൂലനഗരം: ശ്രീമൂലനഗരം പാലേലി റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് റസിഡൻസ് അസോസിയേഷൻ റോഡ് ശുചികരച്ചു. അസോസിയേഷൻ പ്രസിഡൻറ് ഡോ: കെ.പി. നാരായണൻ ഉദ്ഘാടനം ചെയ്തു. വൈ: പ്രസിഡൻ്റ് സൗമ്യ ഷിബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എസ്.സതീശൻ, ട്രഷറർ കെ.വി. ദാസൻ ജോ.സെക്രട്ടറി കെ. ആർ. ദിലീപ്,വനിത കമ്മിറ്റി പ്രസിഡൻ്റ് ജയശ്രീ സതീശൻ, സെക്രട്ടറി പ്രിയ ശ്രീകുമാർ, എം.പി. ചെറിയാൻ, മല്ലിക ദാസൻ, കെ.എം.ഖാദർ എന്നിവർ സന്ദേശം നൽകി.
അടിപ്പാത നിർമാണം ഉടൻ പൂർത്തീകരിക്കുക: എംൽഎ സനീഷ് കുമാർ
രവിമേലൂർ ചാലക്കുടി: കൊരട്ടി,ചിറങ്ങര, മുരിങ്ങൂർ -പേരാമ്പ്ര അടിപ്പാതനിർമാണം ഉടൻ പൂർത്തീകരിക്കണമെന്ന് എംഎൽഎ സനീഷ് കുമാർ ജോസഫ്. ചാലക്കുടി നിയോജകമണ്ഡലത്തില്‍ ദേശീയപാത 544 ൽ ചിറങ്ങര, കൊരട്ടി , മുരിങ്ങൂർ, പേരാമ്പ്ര എന്നിവിടങ്ങളിൽ അടിപ്പാത നിർമ്മാണത്തിന്റെ ഭാഗമായി ഡ്രൈനേജ് നിർമ്മാണം ഉൾപ്പടെയുള്ള പ്രവൃത്തികൾ ആരംഭിച്ചിരിയ്ക്കുന്നതിനാല്‍ ഈ പ്രദേശങ്ങളിലെ സർവ്വീസ് റോഡുകളിൽ ഗതാഗതം പൂർണമായി നിരോധിച്ചിരിയ്ക്കുകയാണ്. അതിനാല്‍ ഇവിടെ ഗതാഗത കുരുക്ക് രൂക്ഷമാണെന്നും അദ്ദേഹം. ചിറങ്ങര റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നു നൽകുകയാണെങ്കിൽ ...
ഡ്രഗ് അഡിക്ഷൻ കൗൺസലിംഗ് ക്ലാസ് നടത്തി
രവി മേലൂർ കൊച്ചി: പാലാരിവട്ടം പാസ്റ്ററൽ ഓറിയൻ്റേഷൻ സെൻ്ററിൽ ( പിഒസി )യിൽ കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ ഡിപ്ലോമ ഇൻ കൗൺസലിംഗ് കോഴ്സിൻ്റെ ഭാഗമായി” ഡ്രഗ് അഡിക്ഷനെ “ക്കുറിച്ച് ക്ലാസ് നടത്തി. മിനിസ്ട്രി ഓഫ് സോഷ്യൽ ജസ്റ്റീസ് ആൻ്റ് എംപവർമെൻ്റ്, ഗവൺമെൻ്റ് ഓഫ് ഇൻഡ്യയുടെ മാസ്റ്റർ ട്രെയ്നറായഅഡ്വ ചാർളി പോൾ ക്ലാസ് നയിച്ചു.റവ. സിസ്റ്റർ സോളി സ്വാഗതവും. അഡ്വ. അബ്രഹാം മാത്യു നന്ദിയും പറഞ്ഞു.
ബഷീർ നവോത്ഥാന കാലഘട്ടത്തിലെ ധീരനായ കഥാകാരൻ: ഡോ : എൻ.ആർ. ഗ്രാമപ്രകാശ്
രവിമേലൂർ ഇരിങ്ങാലക്കുട: മനുഷ്യത്വത്തിൻ്റെ ഗാഥകളെഴുതിയ വിശ്വ കഥാകാരനാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് എഴുത്തുകാരനും ചിന്തകനുമായ ഡോ.എൻ.ആർ. ഗ്രാമ പ്രകാശ്’. ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ ബഷീൻ്റെ നോവൽ ബാല്യകാലസഖിയുടെ എൺപതാം വാർഷികാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാന ഗന്ധമുൾക്കൊണ്ടു വളർന്ന ബഷീർ ഒരു സമുദായത്തിൻ്റെയോ മതത്തിൻ്റെയോ കഥയല്ല മനുഷ്യരുടെ കഥയാണ് എഴുതിയത് . അവരെല്ലാം നവോത്ഥാനത്തിൻ്റെ പ്രതീകങ്ങളായിരുന്നു. വെളിച്ചത്തിനെന്തിനു വെളിച്ചം എന്നു പറയാൻ അത്തരം കഥാപാത്രങ്ങൾക്കെ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. ബിആർസി ഡയറക്ടർ കെ.ആർ. സത്യപാലൻ...








