തിരൂർ: വിഭാഗീയതക്ക് തീ കൊടുത്ത് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള നീക്കങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് കെ എൻ എം മലപ്പുറം ജില്ലാ സംയുക്ത സംഗമം ആവശ്യപ്പെട്ടു. കേരള സർക്കാർ പണം നൽകി ഏൽപ്പിക്കുന്ന പി ആർ ഏജൻസികൾ വിഭാഗീയത പരത്തുന്ന ഇടപെടലുകൾ നടത്തുന്നത് അത്യന്തം അപകടകരമാണ്.മലപ്പുറം ജില്ലയെ അധിക്ഷേപിക്കുന്ന തരത്തിൽ പ്രസ്താവന വരുന്നത് സംഘ് പരിവാർ അജണ്ടകൾക്കു പരവതാനി വിരിക്കാനുള്ള ശ്രമമാണ്. മുസ്‌ലിം ന്യുനപക്ഷങ്ങളെ ലക്ഷ്യം വെച്ച് വർഗീയ ശക്തികൾ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന കുപ്രചാരണത്തിന് കൊടിപിടിക്കുന്ന രീതി...
FlashNews:
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
വിദ്യാർത്ഥികൾക്ക് ജീവൻ രക്ഷാപാഠങ്ങൾ പകർന്ന് ആസ്റ്റർ മിംസ് കോട്ടക്കൽ
Author: Staff correspondent (Shaiju TP)
കലാഭവൻ മണി സ്മാരകനിർമ്മാണം ഉടൻ പൂർത്തിയാക്കും
രവിമേലൂർ ചാലക്കുടി: കലാഭവൻ മണി സ്മാരക നിർമ്മാണം എത്രയും വേഗം ആരംഭിയ്ക്കുമെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉറപ്പു നൽകിയതായി സനീഷ്‌കുമാർ ജോസഫ് എം എൽ എ അറിയിച്ചു. സ്മാരകത്തിന്റെ നിർമ്മാണം ഏറ്റെടുത്തിട്ടുള്ള കരാർ ഏജൻസിയായ ഊരാളുങ്കൽ ലേബർ കോട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് സമർപ്പിച്ച വിശദമായ പദ്ധതിരേഖ സർക്കാർ പരിശോധിച്ച് വരികയാണെന്നും മന്ത്രി അറിയിച്ചു. ചാലക്കുടി നഗരസഭ ഓഫീസിനു സമീപം ദേശീയപാതയോട് ചേർന്ന് കലാഭവൻ മണി സ്മാരകനിർമ്മാണത്തിനായി അനുമതി ലഭിച്ചിട്ടുള്ള ഭൂമിയോടു ചേർന്നുള്ള...
സാദിഖലി ശിഹാബ് തങ്ങളും ഹാരിസ് ബീരാൻ എം.പി യും അമേരിക്കൻ പര്യടനത്തിന്
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ, രാജ്യ സഭാ അംഗം ഹാരിസ് ബീരാൻ എന്നിവർ ഒക്ടോബർ ആദ്യ വാരത്തിൽ ഡെൽഹിയിലിൽ നിന്നും ടോകിയോ വഴി അമേരിക്കയിൽ ഹൃസ്വ സന്ദർശനത്തിന് എത്തുന്നു. ജപ്പാനിലെ ഇന്ത്യൻ അംബാസഡർ സന്ദർശനം,വേൾഡ് മലയാളി ഫെഡറേഷൻ , നിഹോൻ കൈരളി, കെ.എം.സി.സി എന്നീ പരിപാടികൾക്ക് ശേഷമാണ് അമേരിക്കയിലേക്ക് തിരിക്കുന്നത്. ഒക്ടോബർ 4 ന് വെള്ളിയാഴ്ച കാലത്ത് അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ എത്തുന്നതും അന്ന് വൈകിട്ട് ബെർക്ക്ലി യിലെ സൈതുനാ കോളേജ് സന്ദർശിക്കുന്നതും , തുടർന്നു...
ബാപ്പുട്ടി ഹാജി അന്തരിച്ചു
താനൂർ: ആലത്തിയൂരിലെ പൗരപ്രമുഖൻഅരങ്ങത്ത് പറമ്പിൽ മുഹമ്മദ് എന്ന ബാപ്പുട്ടി ഹാജി (74) അന്തരിച്ചു . കബറടക്കം വെള്ളി രാവിലെ 10.30ന് ആലത്തിയൂർ ജുമാ മസ്ജിദ് കബറസ്ഥാനിൽ. ഭാര്യ: കദിയാമു. മക്കൾ: ഫവാസ് ,’ ഫായിസ് , നെസിമ. മരുമക്കൾ : നസറിയ (മംഗലം), മുബഷിറ (പരപ്പനങ്ങാടി) , ഷെരീഫ് (കൈമലശ്ശേരി).
മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള അഭിമുഖം; മുഖ്യമന്ത്രിക്കെതിരെ അഭിഭാഷകന്റെ പരാതി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും ദി ഹിന്ദു പത്രത്തിനുമെതിരെ പരാതി. ഹൈക്കോടതി അഭിഭാഷകൻ ബൈജു നോയൽ ആണ് മുഖ്യമന്ത്രിക്കും ഹിന്ദു പത്രത്തിനുമെതിരെ പരാതി നൽകിയത്. മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള അഭിമുഖത്തിനെതിരെയാണ് പരാതി. എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്കും സിജെഎം കോടതിയിലുമാണ് പരാതി നൽകിയിരിക്കുന്നത്.ദ ഹിന്ദുവിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ ഏറ്റവും കൂടുതൽ സ്വർണ്ണം കള്ളക്കടത്ത്, ഹവാല പണം പിടിക്കുന്നത് മലപ്പുറത്ത് നിന്നാണെന്ന പരാമർശത്തെ തുടർന്നാണ് പരാതി നൽകിയത്. വിവിധ മത വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധയുണ്ടാക്കുന്നതും ഒരു ദേശത്തെ മറ്റുള്ളവർക്ക് മുമ്പിൽ അപകീർത്തിപ്പെടുത്തുന്ന ...
കീരിക്കാടൻ ജോസ് ഓർമയായി
തിരുവനന്തപുരം: കീരിക്കാടൻ ജോസ് എന്ന വില്ലൻ കഥാപാത്രത്തിന് ജീവൻ നൽകിയ ജനപ്രിയ നടൻ മോഹൻരാജ് വ്യാഴാഴ്ച അന്തരിച്ചു. ദീർഘകാലമായി പാർക്കിൻസൺസ് രോഗബാധിതനായിരുന്നു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം.1989 ലെ ക്ലാസിക് ചിത്രമായ ‘കിരീടം’ പുറത്തിറങ്ങിയതിന് ശേഷം മോളിവുഡിലെ സ്റ്റീരിയോടൈപ്പിക്കൽ വില്ലനായിരുന്നു. സിനിമയിലെ ഒരു പ്രാദേശിക ഗുണ്ടയായ ‘കീരിക്കാടൻ ജോസ്’ അദ്ദേഹത്തിൻ്റെ കരിയർ ഉയർത്തി. കഴുമലൈ കള്ളൻ, ആൺകളെ നമ്പാതെ തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ ചെറിയ കഥാപാത്രങ്ങൾ ചെയ്താണ് മോഹൻരാജിന്റെ തുടക്കം. 1988 ൽ മലയാള സിനിമയിൽ എത്തിയ...
ജില്ലയില്‍ ടിപ്പര്‍ ലോറികള്‍ക്ക്ഗതാഗത നിയന്ത്രണം
എറണാകുളം ജില്ലയില്‍ സ്‌കൂളുകളുടെയും കോളേജുകളുടെയും സമയക്രമം പരിഗണിച്ച് ടിപ്പര്‍ ലോറികളുടെയും/ ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗതം രാവിലെ 8.30 മുതല്‍ 10.00 വരെയും വൈകിട്ട് 4.00 മുതല്‍ 5.00 വരെയും നിരോധിച്ചുകൊണ്ട് റോഡ് സേഫ്റ്റി കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. നേരത്തെ മുതലുള്ള ഈ ഉത്തരവു ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.
ബിജെപിക്കായി പ്രചാരണം, ഒരു മണിക്കൂറിന് ശേഷം കോൺഗ്രസിൽ അംഗത്വം; നാടകീയം ഹരിയാന
ഹരിയാന: കോൺഗ്രസ് റാലിയിൽ ഹരിയാന ബിജെപി നേതാവ് അശോക് തൻവാറിൻ്റെ നാടകീയമായ ‘ഘർ വാപ്സി’. ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിന് ബിജെപിക്കായി പ്രചരണത്തിൽ പങ്കെടുത്ത് ഒരു മണിക്കൂറിനു ശേഷമാണ് തൻവാർ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. നിശബ്ദ പ്രചാരണത്തിന് രണ്ടുദിവസം മാത്രം ബാക്കി നിൽക്കെയാണ് തൻവാറിന്റെ മാസ് എൻട്രി.വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45 ഓടെ, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുൻ ബിജെപി എംപി അശോക് തൻവാർ തൻ്റെ പാർട്ടി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം നടത്തുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷം, തൻവർ...
ചളിവാരിയെറിഞ്ഞ് രാജ്യം കണ്ട ഏറ്റവും വലിയ ദൗത്യത്തിന്റെ മഹത്വമില്ലാതാക്കരുത്: മനാഫ്
കോഴിക്കോട് : ചളിവാരിയെറിഞ്ഞ് രാജ്യം കണ്ട ഏറ്റവും വലിയ ദൗത്യത്തിന്റെ മഹത്വമില്ലാതാക്കരുതെന്ന് മനാഫ്. ഇനി വിവാദത്തിനില്ല, എന്നും അർജുന്റെ കുടുംബത്തിനൊപ്പമാണ്. നിസാരകാര്യങ്ങളിലാണ് ഇപ്പോൾ വിവാദം നടക്കുന്നത്. ഇന്നത്തോട് കൂടി വിവാദം അവസാനിപ്പിക്കണമെന്നും മനാഫ്. കാര്യങ്ങളെ വികാരപരമായി സമീപിക്കുന്ന ആളാണ് ഞാൻ. അത് മോശമായിപ്പോയെങ്കിൽ അര്ജുന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നു.അർജുന് വേണ്ടിയാണ് യുട്യൂബ് ചാനൽ തുടങ്ങിയത്. ചില മാധ്യമപ്രവർത്തകരുടെ ഉപദേശം മൂലമായിരുന്നു അത്. ഏറ്റവും വേഗത്തിൽ അർജുൻ വിഷയം ജനങ്ങളിലേക്ക് എത്തിക്കാൻ ആയിരുന്നു അത്. അർജുനെ കിട്ടിയ ശേഷം...
ഇന്നോക്സ് ബിൽഡർക്കെതിരെ ഉപഭോക്തൃ കോടതി
‘പാതി വഴിയിൽ നിലച്ച വീട് പണി,11,68,600 രൂപയും പലിശയും നൽകുവാൻ വിധി. തൃശൂർ: നിശ്ചയിച്ച സമയത്തിനുള്ളിൽ വീട് പണി പൂർത്തിയാക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ കാഞ്ഞാണി സ്വദേശി ഷിബു കൊല്ലാറ ഫയൽ ചെയ്ത ഹർജിയിലാണ് കോയമ്പത്തൂരിലുള്ള ഇന്നോക്സ് സ്ട്രക്ചറൽ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായത്.നാല് മാസം കൊണ്ട് പണി പൂർത്തീകരിച്ച് നല്കാമെന്ന് വാക്കാൽ പറഞ്ഞാണ് എതിർകക്ഷി പണി ഏറ്റെടുത്തിരുന്നതു്. അപ്രകാരം പണി നടത്തുന്നതിൽ വീഴ്ച വരുത്തിയപ്പോൾ രേഖാപരമായി കരാറുണ്ടാക്കുകയായിരുന്നു.1972...









