മലപ്പുറം; വഹ്ദത്തെ ഇസ്ലാമി ഹിന്ദിന്റെ നാല് ദിവസത്തെ അഖിലേന്ത്യ പ്രതിനിധി പഠന ക്യാമ്പ് ഈരകം മിനി ഊട്ടിയില്‍ ആരംഭിച്ചു.അഖിലേന്ത്യ അമീര്‍ സിയാഉദ്ദീന്‍ സിദ്ദീഖി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തകര്‍ തങ്ങളുടെ ജീവിതത്തില്‍ പൂര്‍ണ്ണമായും ഇസ്ലാമിക ചിട്ടകള്‍ കര്‍ശനമായും പാലിക്കണമെന്നും രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്ന മുഴുവന്‍ ചലനങ്ങളും സസൂക്ഷമം നിരീക്ഷിക്കണമെന്നും മുഴുവന്‍ മനുഷ്യരുടെയും ഉന്നമനത്തിനും പുരോഗമനത്തിനും വേണ്ടി പ്രവര്‍ത്തിക്കണമെന്നും അമീര്‍ ആവശ്യപ്പെട്ടു. ക്യാമ്പ് അസിസ്റ്റന്റ് കണ്‍വീനര്‍ പി ജലാലുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. എ ഐ വിലായത്തുള്ള സംസാരിച്ചു....
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
ആർഎസ്എസിന്റെ ഒളി അജണ്ടയ്ക്ക് മുഖ്യമന്ത്രി കേരളത്തെ ഒരുക്കി കൊടുക്കുന്നു: അഷ്‌റഫ് മൗലവി
നിലമ്പൂർ: ആർഎസ്എസിന്റെ ഒളിയജണ്ടക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെ ഒരുക്കി കൊടുക്കുന്നത് തുറന്നു കാട്ടപ്പെടുമ്പോൾ ഇല്ലാത്ത ന്യൂനപക്ഷ വർഗീയത പറഞ്ഞു തടിയൂരാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും ആർഎസ്എസിന്റെ വർഗീയതയോട് ചേർത്ത് പറയാൻ കേരളത്തിൽ ഏത് ന്യുനപക്ഷ വർഗീയതയാണുള്ളതെന്ന് വിശദീകരിക്കാൻ അദ്ദേഹം തയ്യാറാവണമെന്നും എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട് മുവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു. പിണറായി പോലീസ് ആർഎസ്എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു എന്ന പ്രമേയത്തിൽ എസ്ഡിപിഐ നിലമ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വാഹനജാഥയുടെയും...
ചേന്നര മൗലാന കോളേജ് എംഎസ്എഫിന്
ചേന്നര: ത്രികോണ മത്സരം നടന്ന ചേന്നര മൗലാന ആർട്സ് ആന്റ് കൊമേഴ്സ് കോളേജിൽ എം.എസ്.എഫ് മുഴുവൻ ജനറൽ സീറ്റുകളും നേടി.രണ്ട് യു.യു.സിയടക്കം 9 സീറ്റുകളാണ് എം.എസ്.എഫ് വിജയിച്ചത്.33 ക്ലാസ് പ്രതിനിധികളിൽ 23 എണ്ണം എം.എസ്.എഫും ഏഴെണ്ണം എസ്.എഫ്.ഐ യും മൂന്നെണ്ണം കെ.എസ്.യുവും നേടി. കുറച്ച് വർഷങ്ങളായി എം.എസ്.എഫും കെ.എസ്.യുവും ചേർന്നുള്ള യു.ഡി.എസ്.എഫ് മുന്നണിയായിരുന്നു യൂണിയൻ ഭരണം നടത്തിയിരുന്നത്. ഭാരവാഹികൾ:ഉമ്മു ജെയ്ഷിറ(ചെയർ പേഴ്സൺ),നഫ്ല ഹിബ(വൈ.ചെയർപേഴ്സൺ),കെ.വിവേക്(ജന.സെക്ര.),റിഷാന(ജോ.സെക്ര.),സിനാൻ,ജാസിം ഷാ(യു.യു.സിമാർ),ഹിബ ഫർസാന(ഫൈൻ ആർട്സ്),മാഹിർ(എഡിറ്റർ),ഇബ്നു മഷൂദ്(ജന.ക്യാപ്റ്റൻ).വിദ്യാർഥികൾ മംഗലം അങ്ങാടിയിൽ ആഹ്ലാദപ്രകടനം നടത്തി.
രത്തൻ ടാറ്റയ്ക്ക് രാജ്യത്തിന്റെ വികാരനിര്‍ഭരമായ യാത്രയയ്‌പ്പ്
മുംബൈ: ഇതിഹാസ വ്യവസായിയും ടാറ്റ സൺസിൻ്റെ ചെയർമാനുമായ രത്തൻ ടാറ്റയുടെ അന്തിമ ചടങ്ങുകൾ മുംബൈയിലെ വര്‍ളി ശ്മശാനത്തില്‍ വ്യാഴാഴ്ച വൈകുന്നേരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടത്തി. മുംബൈയിലെ എന്‍സിപിഎ ഓഡിറ്റോറിയത്തിലെ പൊതുദര്‍ശനത്തിന് ശേഷമാണ് വര്‍ളി ശ്മശാനത്തിലേക്ക് മൃതദേഹം എത്തിച്ചത്. ബിസിനസിലും ജീവകാരുണ്യത്തിലും മായാത്ത മുദ്രപതിപ്പിച്ച അദ്ദേഹത്തിന് വികാരനിര്‍ഭരമായ അന്ത്യയാത്രയാണ് രാജ്യം നല്‍കിയത്. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ബുധനാഴ്ച രാത്രിയാണ് 86 കാരനായ ടാറ്റ അന്ത്യശ്വാസം വലിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, മഹാരാഷ്ട്ര...
ലോക തപാൽ ദിനത്തിലെ സംഗമം
തിരൂർ: ദുബായ് എമിറേറ്റ്സ് പോസ്റ്റിൻ്റെ 1975 മുതൽ അടുത്ത കാലം വരെ സർവ്വീസിലുണ്ടായിരുന്ന പഴയ കാല സ്റ്റാഫിൻ്റെ കുടുംബ സംഗമം തിരൂരിൽ തപാൽ ദിനത്തിൽ സംഘടിപ്പിച്ചു.മുഹ്‌യുദ്ധീൻ മദനി അദ്ധ്യക്ഷ പ്രസംഗത്തിൽ ഈ ഒത്തുകൂടലിൻ്റെ സവിശേഷതയും സ്നേഹവും എടുത്ത് പറഞ്ഞു.ബഷീർ കാഞ്ഞങ്ങാട്, മമ്മു മലപ്പുറം, ഹനീഫ പത്തനംതിട്ട, ഇബ്രാഹിം സൈനുദ്ദീൻ എടപ്പാൾ മജീദ് കാർഡ് കോഡ്ഉസ്മാൻ ചാവക്കാട് സയ്യിദ് ഹുസൈൻ തങ്ങൾ, കോഴിക്കോട് മുഹമ്മദ് കുട്ടി,തിരൂർ യൂസഫ്ചാലിശ്ശേരി മോഹൻദാസ് നിലമ്പൂർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ലോകത്തിൻ്റെ 75ൽ...
സ്പിന്നിങ് മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കും: പി. രാജീവ്
തിരൂർ: നിയോജകമണ്ഡലത്തിലെ മാൽക്കോടെക്സ്,എടരിക്കോട് സ്പിന്നിങ് മിൽ എന്നിവിടങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിയമസഭയിൽ കുറുക്കോളി മൊയ്തീൻ എംഎൽഎക്ക് ഉറപ്പു നൽകി. കുറ്റിപ്പുറം മാൽക്കോടെക്സിൽ നാല്പത് ലക്ഷം രൂപ കുടിശ്ശിക ആയതിനാൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിന് കെ.എസ്.ഇ.ബി തീരുമാനമെടുത്തു.കെ.എസ്.ഇ.ബിക്ക് നൽകാനുള്ള തുക നൽകുമെന്നും വൈദ്യുതി തടസ്സം ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. മാൽക്കോ ടെക്സ്ൽ നൽകാനുള്ള ശമ്പള കുടിശ്ശിക എത്രയും വേഗം നൽകണമെന്നും എടരിക്കോട് സ്പിന്നിങ് മില്ല് തുറന്നു പ്രവർത്തിക്കാൻ സർക്കാർ...
എസന്‍സ് ഗ്ലോബല്‍ ലിറ്റ്മസ് 24 സ്വതന്ത്രചിന്താ സമ്മേളനം ഒക്ടോബര്‍ 12ന്
കോഴിക്കോട്: ശാസ്ത്ര-സ്വതന്ത്രചിന്താ സംഘടനായ എസ്സെൻസ് ഗ്ലോബല്‍ സംഘടിപ്പിക്കുന്ന സ്വതന്ത്ര ചിന്താ സമ്മേളനമായ ലിറ്റ്മസ് 24 ഒക്ടോബര്‍ 12ന് ശനിയാഴ്ച സ്വപ്‌ന നഗരിയിലെ കാലിക്കറ്റ് ട്രെയ്ഡ് സെന്ററില്‍ നടക്കുമെന്ന് സംഘടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.രാവിലെ 9 മണി മുതല്‍ തുടങ്ങുന്ന സമ്മേളനത്തില്‍വിവിധ വിഷയങ്ങളില്‍ പ്രസന്റേഷനുകളും പാനല്‍ ചര്‍ച്ചകളും സംവാദവും നടക്കും.“യുക്തിസഹമേത്? സ്വതന്ത്രചിന്തയോ ഇസ്ലാമോ?” എന്ന വിഷയത്തില്‍ പ്രമുഖ സ്വതന്ത്ര ചിന്തകന്‍ സി. രവിചന്ദ്രനും പ്രമുഖ ഇസ്ലാമിക പണ്ഡിതനായ ശുഹൈബുല്‍ ഹൈതമിയും പങ്കെടുക്കും. സുശീൽ കുമാറാണ് മോഡറേറ്റർ.ഹിന്ദുത്വ ഫാഷിസമോ? എന്ന വിഷയത്തില്‍...
വയനാട് ദുരന്തം: സഹായം നൽകാൻ കേന്ദ്രം മടിക്കുന്നതെന്തെന്ന് ഹൈക്കോടതി
കൊച്ചി: വയനാട് ദുരന്തത്തിൽ കേരളത്തിനുവേണ്ടി ഒരു രൂപ പോലും നൽകാൻ കേന്ദ്രം മടിക്കുന്നതെന്തെന്ന് ഹൈക്കോടതി. മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളെ വീണ്ടെടുക്കേണ്ടതുണ്ടെന്നും ദുരിതബാധിതര്‍ക്കായി എന്തെങ്കിലും ചെയ്യേണ്ടതില്ലെയെന്നും കോടതി ചോദിച്ചു. സംസ്ഥാന സര്‍ക്കാര്‍ മെമ്മോറാണ്ടം നല്‍കിയിട്ടും കേന്ദ്രസഹായം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ജസ്‌റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്‌റ്റിസ് ശ്യാം കുമാർ വി എം എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിച്ചത്.ഉരുൾപൊട്ടൽ ബാധിതരുടെ വായ്പകൾ എഴുതിത്തള്ളുന്നത് സംബന്ധിച്ച് കേന്ദ്രം തീരുമാനമെടുക്കേണ്ടതുണ്ടെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ...
മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടമായി: ഗവര്‍ണര്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം വീണ്ടും ആയുധമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സ്വർണ്ണക്കടത്ത് സംബന്ധിച്ച് മുഖ്യമന്ത്രി എല്ലാ വിവരങ്ങളും തന്നാൽ രാഷ്ട്രപതിയെ അറിയിക്കുംമെന്നും അത് തന്‍റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സ്വർണക്കടത്ത് തടയേണ്ടത് കസ്റ്റംസ് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കസ്റ്റംസ് നടപടികളിൽ പോരായ്മ ഉണ്ടെങ്കിൽ എന്ത് കൊണ്ട് മുമ്പ് ഇക്കാര്യം അറിയിച്ചില്ലെന്ന് ഗവര്‍ണര്‍ ചോദിച്ചു. വലിയ തോതില്‍ സ്വര്‍ണക്കള്ളക്കടത്ത് നടക്കുന്നതായി മുഖ്യമന്ത്രി തന്നെയാണ് പറയുന്നത്. സ്വര്‍ണ കള്ളക്കടത്ത് രാജ്യത്തിനെതിരായ കുറ്റമാണ്,...
ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ലക്ഷദ്വീപിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് എട്ടു ജില്ലകളില്‍ യെല്ലോ അലർട്ട് പഖ്യാപിച്ചു. ലക്ഷദ്വീപിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദവും ശ്രീലങ്കക്ക് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയും കേരളത്തിൽ മഴ ശക്തമാകാൻ കാരണമാകും. ലക്ഷദ്വീപിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദം വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് അടുത്ത 3-4 ദിവസത്തിനുള്ളിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഒരാഴ്ച വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുമുണ്ട്....








